വായുമലിനീകരണം; ഡല്‍ഹി പാഠമാകണം
വിഷപ്പുകയില്‍ ഇന്ദ്രപ്രസ്ഥം നിശ്ചലമായിക്കൊണ്ടിരിക്കുകയാണ്. സര്‍ക്കാര്‍ സ്‌കൂളുകളും ഓഫീസുകളും ഒരാഴ്ചത്തേക്ക് അടച്ചുപൂട്ടിയിരിക്കുകയാണ്. കടുത്ത വായുമലിനീകരണം അനുഭവപ്പെടുന്ന ഡല്‍ഹിയില്‍ അടിയന്തിര സാഹചര്യമാണുള്ളതെന്നും അടച്ചിടല്‍ നടപ്പാക്കികൂടേ എന്നുമാണ് കഴിഞ്ഞ ദിവസം പരമോന്നത കോടതി ചോദിച്ചത്. വീട്ടില്‍ പോലും മുഖാവരണം ഉപയോഗിക്കേണ്ട സാഹചര്യമാണ് ഡല്‍ഹിയിലേതെന്ന് കോടതി ചൂണ്ടിക്കാട്ടി. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ്ണമായും ഒരാഴ്ചത്തേക്ക് നിര്‍ത്തി വെച്ചിരിക്കയാണ്. ഡല്‍ഹിയുടെ അന്തരീക്ഷത്തെ വിഷപ്പുക മൂടിയിട്ട് ഏതാനും ദിവസങ്ങളായെങ്കിലും ദീപാവലിക്ക് ശേഷമാണ് പ്രശ്‌നം അതിസങ്കീര്‍ണ്ണമായത്. വായുനിലവാര സൂചിക 471 രേഖപ്പെടുത്തിയിട്ടുണ്ട്. 400-500 രേഖപ്പെടുത്തിയാല്‍ അതിതീവ്ര അന്തരീക്ഷ മലിനീകരണം […]

വിഷപ്പുകയില്‍ ഇന്ദ്രപ്രസ്ഥം നിശ്ചലമായിക്കൊണ്ടിരിക്കുകയാണ്. സര്‍ക്കാര്‍ സ്‌കൂളുകളും ഓഫീസുകളും ഒരാഴ്ചത്തേക്ക് അടച്ചുപൂട്ടിയിരിക്കുകയാണ്. കടുത്ത വായുമലിനീകരണം അനുഭവപ്പെടുന്ന ഡല്‍ഹിയില്‍ അടിയന്തിര സാഹചര്യമാണുള്ളതെന്നും അടച്ചിടല്‍ നടപ്പാക്കികൂടേ എന്നുമാണ് കഴിഞ്ഞ ദിവസം പരമോന്നത കോടതി ചോദിച്ചത്. വീട്ടില്‍ പോലും മുഖാവരണം ഉപയോഗിക്കേണ്ട സാഹചര്യമാണ് ഡല്‍ഹിയിലേതെന്ന് കോടതി ചൂണ്ടിക്കാട്ടി. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ്ണമായും ഒരാഴ്ചത്തേക്ക് നിര്‍ത്തി വെച്ചിരിക്കയാണ്. ഡല്‍ഹിയുടെ അന്തരീക്ഷത്തെ വിഷപ്പുക മൂടിയിട്ട് ഏതാനും ദിവസങ്ങളായെങ്കിലും ദീപാവലിക്ക് ശേഷമാണ് പ്രശ്‌നം അതിസങ്കീര്‍ണ്ണമായത്. വായുനിലവാര സൂചിക 471 രേഖപ്പെടുത്തിയിട്ടുണ്ട്. 400-500 രേഖപ്പെടുത്തിയാല്‍ അതിതീവ്ര അന്തരീക്ഷ മലിനീകരണം എന്നാണര്‍ത്ഥം. അന്തരീക്ഷം പുകപടലങ്ങളാല്‍ മൂടിക്കെട്ടിയതോടെ നഗരവാസികള്‍ ശ്വസിക്കാന്‍ ബുദ്ധിമുട്ടുന്ന അവസ്ഥയിലാണ് എത്തിയിരിക്കുന്നത്. വാഹനങ്ങളുടെ എണ്ണം പരമാവധി കുറക്കുക എന്നതാണ് ആദ്യം ചെയ്യേണ്ടിയിരിക്കുന്നത്. ഒരു ദിവസം ഒറ്റ അക്ക നമ്പര്‍ വാഹനങ്ങളും അടുത്ത ദിവസം ഇരട്ട അക്ക നമ്പര്‍ വാഹനവും മാത്രമേ പുറത്തിറങ്ങാന്‍ പാടുള്ളു. ഇത് കഴിഞ്ഞ വര്‍ഷം തന്നെ നടപ്പിലാക്കിയതാണ്. എന്നാല്‍ വിഷപ്പുക കുറഞ്ഞതോടെ അത് നിര്‍ത്തലാക്കുകയും ചെയ്തു. ഇപ്പോള്‍ അടിയന്തിരമായി ചെയ്യേണ്ടിയിരിക്കുന്നത് റോഡിലിറങ്ങുന്ന വാഹനങ്ങള്‍ പകുതി കുറക്കുക എന്നതാണ്. ഇരട്ട, ഒറ്റ വാഹന നിയന്ത്രണം പഴയത് പോലെ പുനസ്ഥാപിക്കണം. ജനങ്ങള്‍ പരമാവധി വീടുകളില്‍ തന്നെയിരുന്നാല്‍ വാഹനങ്ങള്‍ നിരത്തിലിറങ്ങുന്നത് കുറക്കാനാവും. അയല്‍ സംസ്ഥാനങ്ങളിലെ വയലുകളില്‍ കൊയ്ത് കഴിഞ്ഞ് വൈക്കോലിന് തീഇടുന്നതാണത്രെ വലിയ പുകപടലങ്ങള്‍ക്ക് കാരണമാവുന്നത്. ദീപാവലിക്കും മറ്റ് ആഘോഷങ്ങള്‍ക്കും പടക്കം പൊട്ടിക്കുന്നതും മറ്റൊരു കാരണമാണ്. വയലുകളിലെ വൈക്കോല്‍ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യാന്‍ സര്‍ക്കാര്‍ തന്നെ സൗജന്യമായി എന്തെങ്കിലും ചെയ്താല്‍ അവര്‍ വൈക്കോല്‍ കത്തിക്കുന്നത് ഒരു പരിധി വരെ തടയാനാവും. ഡല്‍ഹിയില്‍ മാത്രമല്ല തൊട്ടടുത്ത പ്രദേശങ്ങളിലേക്കും വിഷപ്പുക പടര്‍ന്നു തുടങ്ങിയിട്ടുണ്ട്. പൂജ്യത്തിനും 50നും ഇടയിലുള്ള വായു ഗുണനിലവാര സൂചികയാണ് മികച്ചതായി കണക്കാക്കുന്നത്. 51 മുതല്‍ 100 വരെ തൃപ്തികരമാണ്. 101നും 200നും ഇടയില്‍ മിതമായതും 201നും 300 ഇടയിലുള്ള സൂചിക മോശം തോതും 301നും 400നും ഇടയിലുള്ളത് വളരെ മോശം അവസ്ഥയുമാണ്. ഡല്‍ഹിയിലേതിപ്പോള്‍ 471 ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഡല്‍ഹിയില്‍ നിന്ന് പലരും പാലായനം ചെയ്തു തുടങ്ങിയതായാണ് അവിടെ നിന്ന് ലഭിക്കുന്ന വിവരം. ശ്വാസകോശ രോഗങ്ങള്‍ ഉള്ളവരാണ് ഇതിലധികവും. കുട്ടികളിലെ ശ്വാസകോശ രോഗങ്ങള്‍ ഇരട്ടിയിലേറെയായതായാണ് പഠനങ്ങള്‍ തെളിയിക്കുന്നനത്. വിഷപ്പുകയേറ്റ് താജ്മഹലിന്റെ നിറം കെട്ടു തുടങ്ങിയെന്നത് ഈയിടെയാണ് കണ്ടെത്തിയത്. ഡല്‍ഹിയിലെ ഓരോ പ്രഭാതങ്ങളും പുലരുന്നത് അന്തരീക്ഷം കൂടുതല്‍ മോശമായിക്കൊണ്ടിരിക്കുന്ന അവസ്ഥയിലേക്കാണ് പോകുന്നത്. വിമാനസര്‍വ്വീസുകളും തീവണ്ടികളും നിര്‍ത്തിവെച്ചു കഴിഞ്ഞു. കനത്ത മൂടല്‍ മഞ്ഞാണ് ഡല്‍ഹിയെ വലയം ചെയ്തിരിക്കുന്നത്. ശ്വാസം എടുക്കാന്‍ ബുദ്ധിമുട്ടുള്ള തരത്തില്‍ വായുവിന് കട്ടി കൂടിയതായും റിപ്പോര്‍ട്ടുകളുണ്ട്. കോവിഡ് കാലത്ത് വായുമലിനീകരണത്തില്‍ ആശാവഹമായ പുരോഗതി ഉണ്ടായിരുന്നു. റോഡില്‍ ഇറങ്ങുന്ന വാഹനങ്ങളുടെ എണ്ണത്തില്‍ കുറവ് വന്നത് തന്നെയായിരുന്നു അതിന് കാരണം. ഡല്‍ഹിയിലൂടെ അവസ്ഥ മുംബൈ, ബംഗളൂരു തുടങ്ങിയ സംസ്ഥാനങ്ങള്‍ക്കും വിദൂരമല്ല. ഡല്‍ഹി നല്‍കുന്നത് ഒരു പാഠമാണ്. പരിസ്ഥിതിയെ തകര്‍ക്കുന്നവര്‍ക്കിത് മുന്നറിയിപ്പാണ്.