മലയാളത്തോടുള്ള അവഗണന തുടരുന്നു
കേരളം രൂപം കൊണ്ടിട്ട് 65 വര്‍ഷം പിന്നിട്ടിട്ടും മലയാളത്തെ അംഗീകരിക്കാന്‍ ഇതുവരെ തയ്യാറായിട്ടില്ലെന്നത് ഏറെ ദുഖകരമാണ്. പല തവണ ഈ വിഷയം നിയമസഭയ്ക്കും പുറത്തുമൊക്കെ ഉന്നയിക്കപ്പെട്ടിട്ടും മലയാള ഭാഷ ഇപ്പോഴും പടിക്ക് പുറത്ത് തന്നെ. ബന്ധപ്പെട്ട മന്ത്രിമാരും മുഖ്യമന്ത്രിയും ഉന്നത ഉദ്യോഗസ്ഥരുമൊക്കെ ഇതിന് എതിരല്ല. എന്നിട്ടും ഇതു സംബന്ധിച്ച ഫലയുകള്‍ എവിടെയോ ഉടക്കിനില്‍ക്കുന്നു. ഒദ്യോഗിക ഭാഷയ്ക്ക് വേണ്ടിയുള്ള നിയമസഭാ സമിതികള്‍ തെളിവെടുപ്പ് നടത്തി സമഗ്രമായ റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കാറുണ്ടെങ്കിലും അതൊന്നും മലയാളത്തിന്റെ രക്ഷക്കെത്തിയിട്ടില്ലെന്നതാണ് യാഥാര്‍ത്ഥ്യം. 2015ല്‍ ഇതിനായി മലയാള […]
കേരളം രൂപം കൊണ്ടിട്ട് 65 വര്‍ഷം പിന്നിട്ടിട്ടും മലയാളത്തെ അംഗീകരിക്കാന്‍ ഇതുവരെ തയ്യാറായിട്ടില്ലെന്നത് ഏറെ ദുഖകരമാണ്. പല തവണ ഈ വിഷയം നിയമസഭയ്ക്കും പുറത്തുമൊക്കെ ഉന്നയിക്കപ്പെട്ടിട്ടും മലയാള ഭാഷ ഇപ്പോഴും പടിക്ക് പുറത്ത് തന്നെ. ബന്ധപ്പെട്ട മന്ത്രിമാരും മുഖ്യമന്ത്രിയും ഉന്നത ഉദ്യോഗസ്ഥരുമൊക്കെ ഇതിന് എതിരല്ല. എന്നിട്ടും ഇതു സംബന്ധിച്ച ഫലയുകള്‍ എവിടെയോ ഉടക്കിനില്‍ക്കുന്നു. ഒദ്യോഗിക ഭാഷയ്ക്ക് വേണ്ടിയുള്ള നിയമസഭാ സമിതികള്‍ തെളിവെടുപ്പ് നടത്തി സമഗ്രമായ റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കാറുണ്ടെങ്കിലും അതൊന്നും മലയാളത്തിന്റെ രക്ഷക്കെത്തിയിട്ടില്ലെന്നതാണ് യാഥാര്‍ത്ഥ്യം. 2015ല്‍ ഇതിനായി മലയാള […]
കേരളം രൂപം കൊണ്ടിട്ട് 65 വര്‍ഷം പിന്നിട്ടിട്ടും മലയാളത്തെ അംഗീകരിക്കാന്‍ ഇതുവരെ തയ്യാറായിട്ടില്ലെന്നത് ഏറെ ദുഖകരമാണ്. പല തവണ ഈ വിഷയം നിയമസഭയ്ക്കും പുറത്തുമൊക്കെ ഉന്നയിക്കപ്പെട്ടിട്ടും മലയാള ഭാഷ ഇപ്പോഴും പടിക്ക് പുറത്ത് തന്നെ. ബന്ധപ്പെട്ട മന്ത്രിമാരും മുഖ്യമന്ത്രിയും ഉന്നത ഉദ്യോഗസ്ഥരുമൊക്കെ ഇതിന് എതിരല്ല. എന്നിട്ടും ഇതു സംബന്ധിച്ച ഫലയുകള്‍ എവിടെയോ ഉടക്കിനില്‍ക്കുന്നു. ഒദ്യോഗിക ഭാഷയ്ക്ക് വേണ്ടിയുള്ള നിയമസഭാ സമിതികള്‍ തെളിവെടുപ്പ് നടത്തി സമഗ്രമായ റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കാറുണ്ടെങ്കിലും അതൊന്നും മലയാളത്തിന്റെ രക്ഷക്കെത്തിയിട്ടില്ലെന്നതാണ് യാഥാര്‍ത്ഥ്യം. 2015ല്‍ ഇതിനായി മലയാള ഭാഷ(വ്യാപനവും പരിപോഷണവും) ബില്‍ നിയമസഭ ഐക്യകണ്‌ഠേന പാസാക്കി രാഷ്ട്രപതി ഒപ്പിടാനായി അയച്ചെങ്കിലും ആറ് വര്‍ഷമായി അത് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തില്‍ കെട്ടിക്കിടക്കുകയാണത്രെ. ബില്ലിലെ കുറവുകള്‍ പരിഹരിക്കാനും തുടര്‍ നടപടി സ്വീകരിക്കാനും കേരളം സമ്മര്‍ദ്ദം ചെലുത്താത്തതാണ് കാരണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്. നിയമസഭ പാസാകുന്ന കണ്‍കറന്റ് ലിസ്റ്റില്‍ ഉള്‍പ്പെട്ട(സംസ്ഥാനത്തിനും കേന്ദ്രത്തിനും പങ്കാളിത്തമുള്ള) ബില്ലുകള്‍ ഗവണ്‍മെന്റ് ഒപ്പിട്ട് രാഷ്ട്രപതിക്ക് അംഗീകാരത്തിന് നല്‍കുകയാണ് പതിവ്. ബില്ലില്‍ സംശയങ്ങള്‍ ഉണ്ടെങ്കില്‍ സ്റ്റേറ്റ് ലെജ്‌സ്ലേറ്റീവ് കൗണ്‍സിലിന് കൈമാറണം. എന്നാല്‍ ഈ ബില്‍ നിയമ വകുപ്പില്‍ വരാതെ ആഭ്യന്തര മന്ത്രാലയത്തില്‍ കിടക്കുകയാണെന്നും ഗവര്‍ണര്‍ ഒപ്പിടാത്തതാണ് കാരണമെന്നും കേന്ദ്ര നിയമനിലയവൃത്തങ്ങള്‍ പറയുന്നു. അതേ സമയം സംസ്ഥാന പട്ടികയില്‍ ഒപ്പിട്ട ബില്‍ ഗവര്‍ണര്‍ക്ക് അയക്കാതെ ചില ഉദ്യോഗസ്ഥര്‍ നേരെ രാഷ്ട്രപതിയുടെ അംഗീകാരത്തിനായി അയച്ചതാണ് പ്രശ്‌നങ്ങള്‍ക്കിടയാക്കിയതെന്ന് കരട് ബില്‍ തയ്യാറാക്കിക്കൊണ്ട് നിയമസഭയുടെ മുന്‍ ഔദ്യോഗിക ഭാഷാ കമ്മിറ്റി ചെയര്‍മാന്‍ പറയുന്നു. രാഷ്ട്രപതിക്ക് അയക്കേണ്ടിയിരുന്ന ബില്ലല്ല ഇതെന്നും ഗവര്‍ണര്‍ ഒപ്പിട്ടാല്‍ മതിയായിരുന്നുവെന്നും അദ്ദേഹം പറയുന്നു. 1969 മുതല്‍ കേരളത്തിന്റെ ഔദ്യോഗിക ഭാഷ ഇംഗ്ലീഷോ അല്ലെങ്കില്‍ മലയാളമോ ആണ്. സര്‍ക്കാര്‍-കോടതി പ്രവര്‍ത്തനങ്ങളിലും വിദ്യാലയങ്ങളിലും മലയാളം നിര്‍ബന്ധമല്ലാത്ത സാഹചര്യമുണ്ടായിരുന്നു. ഇത് ഒഴിവാക്കാനാണ് ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ ബില്‍ കൊണ്ടുവന്നത്. ഭേദഗതികളെല്ലാം വരുത്തി അംഗീകരിച്ച് സഭഐക്യ കണ്‌ഠേനയാണത് പാസാക്കിയത്. ഉടന്‍ പ്രാബല്യത്തില്‍ വരുന്നതാണെന്ന ആമുഖത്തോടെയാണ് മലയാള ഭാഷ ബില്‍ തുടങ്ങുന്നത്. ബില്ലുകളും നിയമങ്ങളും ശാസനങ്ങളും ചട്ടങ്ങളും സര്‍ക്കാര്‍ ഉത്തരവുകളുമെല്ലാം മലയാളത്തിലാക്കാനും ഇംഗ്ലീഷില്‍ പ്രസിദ്ധീകരിക്കുന്ന പ്രധാന കേന്ദ്രനിയമങ്ങളും സംസ്ഥാന നിയമങ്ങളും ഭേദഗതികളും മലയാളത്തിലേക്ക് പരിഭാഷപ്പെടുത്താനും എല്ലാ ഔദ്യോഗിക ആവശ്യങ്ങള്‍ക്കും മലയാളം ഉപയോഗിക്കാനും ഉദ്ദേശിച്ചുള്ളതായിരുന്നു ബില്‍. മലയാളം വിദ്യാലയങ്ങളില്‍ നിര്‍ബന്ധമായും പഠിപ്പിക്കേണ്ട ഒന്നാം ഭാഷയാക്കുക, സെക്രട്ടറിയേറ്റിലെ ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര വകുപ്പിനെ മലയാള ഭാഷാ വികസന വകുപ്പാക്കുക, നിയമസഭകളിലെ ബില്ലുകളും പാസാക്കുന്ന നിയമങ്ങളും ഗവര്‍ണറുടെ ഉത്തരവുകളും മലയാളത്തിലാക്കുക, ജില്ലാ കോടതികളിലെ ഭാഷ മലയാളമാക്കുക തുടങ്ങിയവയാണ് ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നത്. വിധികളായാലും വിജ്ഞാപനമായാലും ഉത്തരവുകളായാലും മാതൃഭാഷയില്‍ ലഭ്യമാകണമെന്നത് പൗരാവകാശമാണ്. ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം നേടാന്‍ ആവശ്യമായ നടപടികള്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഇനിയെങ്കിലും ഉണ്ടാവണം. ഫയലുകള്‍ക്കിടയില്‍ കുരുങ്ങിക്കിടക്കുന്ന ബില്‍ എത്രയും പെട്ടെന്ന് രാഷ്ട്രപതിയുടെ പക്കല്‍ എത്തിക്കാനും അംഗീകാരം നേടാനും കഴിയണം.