ലഹരിക്ക് അടിമകളാകുന്നവര്‍

ലഹരി മരുന്നുകളുടെ ഉപയോഗം യുവതലമുറയില്‍ വര്‍ധിച്ചുവരികയാണ്. ആണ്‍പെണ്‍ വ്യത്യാസമില്ലാതെ എല്ലാവരും മയക്ക് മരുന്ന് ഉപയോഗിച്ചുവരുന്നതായാണ് മനസിലാക്കേണ്ടത്. ലഹരി മരുന്നുകളില്‍ പ്രതിയാവുന്ന പെണ്‍കുട്ടികളുടെ എണ്ണം കൂടിവരുന്നതായി ഏതാനും ദിവസം മുമ്പ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നല്‍കിയ ഒരു റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. 25 വയസ് വരെയുള്ള പെണ്‍കുട്ടികളാണത്രെ ഇതില്‍ ഭൂരിഭാഗവും. ലഹരിമരുന്ന് കേസില്‍ ഉള്‍പ്പെട്ട കൊച്ചിയിലെ ഒരു പെണ്‍കുട്ടിയുടെ ജാമ്യാപേക്ഷയിലാണ് സര്‍ക്കാര്‍ ഇക്കാര്യം കോടതിയെ അറിയിച്ചത്. ഈ വര്‍ഷം ജനുവരിയിലാണ് എം.ഡി.എം.എ വിഭാഗത്തിലുള്ള ലഹരി മരുന്നുകള്‍, ഹാഷിഷ് ഓയില്‍, കഞ്ചാവ് എന്നിയുമായി […]

ലഹരി മരുന്നുകളുടെ ഉപയോഗം യുവതലമുറയില്‍ വര്‍ധിച്ചുവരികയാണ്. ആണ്‍പെണ്‍ വ്യത്യാസമില്ലാതെ എല്ലാവരും മയക്ക് മരുന്ന് ഉപയോഗിച്ചുവരുന്നതായാണ് മനസിലാക്കേണ്ടത്. ലഹരി മരുന്നുകളില്‍ പ്രതിയാവുന്ന പെണ്‍കുട്ടികളുടെ എണ്ണം കൂടിവരുന്നതായി ഏതാനും ദിവസം മുമ്പ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നല്‍കിയ ഒരു റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. 25 വയസ് വരെയുള്ള പെണ്‍കുട്ടികളാണത്രെ ഇതില്‍ ഭൂരിഭാഗവും. ലഹരിമരുന്ന് കേസില്‍ ഉള്‍പ്പെട്ട കൊച്ചിയിലെ ഒരു പെണ്‍കുട്ടിയുടെ ജാമ്യാപേക്ഷയിലാണ് സര്‍ക്കാര്‍ ഇക്കാര്യം കോടതിയെ അറിയിച്ചത്. ഈ വര്‍ഷം ജനുവരിയിലാണ് എം.ഡി.എം.എ വിഭാഗത്തിലുള്ള ലഹരി മരുന്നുകള്‍, ഹാഷിഷ് ഓയില്‍, കഞ്ചാവ് എന്നിയുമായി ഏതാനും കാസര്‍കോട് സ്വദേശികള്‍ക്കൊപ്പം കൊച്ചിയില്‍വെച്ച് പിടികൂടിയത്. അമിതമായ മയക്കുമരുന്നിന്റെ ഉപയോഗം അക്രമാസക്തിയിലേക്കും ലൈംഗികതയിലേക്കും നീങ്ങുകയാണ്. കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമെതിരെയുള്ള ലൈംഗികാതിക്രമങ്ങള്‍ കേരളത്തിന്റെ പ്രധാന പ്രശ്‌നമായിമാറിക്കഴിഞ്ഞു. രണ്ട് പതിറ്റാണ്ട് വരെ കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ ഉത്തരേന്ത്യയില്‍ നിന്നുള്ള വാര്‍ത്തകളായിരുന്നുവെങ്കില്‍ ഇന്ന് കേരളത്തില്‍ നിന്നാണ് ഇത്തരം വാര്‍ത്തകള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഇത്തരം കേസുകളില്‍പ്പെടുന്ന പ്രതികളുടെ പിന്നാമ്പുറം പരിശോധിക്കുമ്പോള്‍ 90 ശതമാനവും മയക്ക് മരുന്നിന് അടിമകളായവരെന്ന് കണ്ടെത്താനാവും. നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്ക് പ്രകാരം 18 വയസിന് താഴെയുള്ള പെണ്‍കുട്ടികളുടെ ബലാംത്സഗ നിരക്കിലും ആറ് വയസിനും 12 വയസിനും ഇടയിലുള്ള ഇരകളുടെ എണ്ണത്തിലും കേരളത്തിന്റെ സ്ഥാനം മുകളിലാണ്. 2010ല്‍ കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത ലൈംഗികാതിക്രമകേസുകള്‍ 10,781 ആയിരുന്നെങ്കില്‍ 2020ല്‍ ഇത് 50 ശതമാനത്തിനും മുകളിലേക്ക് വളര്‍ന്നു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള ലൈംഗികാതിക്രമങ്ങള്‍ നിര്‍ബാധം തുടരുന്ന സാമൂഹിക വ്യവസ്ഥിതിയിലേക്ക് കേരളം മാറുന്നുവെന്ന് ചുരുക്കം. ലഹരിക്ക് അടിമപ്പെട്ടവര്‍ സ്വബോധമില്ലാതെയാണ് പലപ്പോഴും ഇത്തരം കുറ്റകൃത്യങ്ങള്‍ ചെയ്യുന്നത്. പിന്നീട് അതില്‍ പശ്ചാത്തപിക്കുകയും ചെയ്യും. കൗമാരക്കാരായ കുട്ടികളില്‍ ലഹരി അടിച്ചേല്‍പ്പിച്ച് അവരെ ഇതിന് അടിമകളാക്കുന്ന സംഘങ്ങള്‍ തന്നെയുണ്ട്. ഒരിക്കല്‍ ഇതിലേക്ക് വഴുതി വീണാല്‍ പിന്നീട് കരകയറുക പ്രയാസമാണ്. പെട്ടെന്നൊരു ദിവസം തുടങ്ങുന്നതല്ല ലഹരിയുടെ ഉപയോഗം. വളരെ സാവധാനമാണ് കുട്ടികള്‍ ലഹരിക്ക് അടിമപ്പെടുന്നത്. പലപ്പോഴും മോശം കൂട്ടുകെട്ടുകള്‍ തന്നെയാണ് ഇത്തരം സാഹചര്യങ്ങളില്‍ കൊണ്ടെത്തിക്കുന്നത്. വീട്ടിലെ പ്രശ്‌നങ്ങള്‍, വിഷാദ രോഗം, ടെന്‍ഷന്‍, പ്രണയ നൈരാശ്യം, അധികമായി ലഭിക്കുന്ന പോക്കറ്റ് മണി, കൂട്ടുകാരില്‍ നിന്ന് ലഭിക്കുന്ന നിറം പിടിപ്പിച്ച കഥകള്‍ കേട്ടുള്ള ആവേശം തുടങ്ങിയവയൊക്കെ ഇതിലേക്ക് വഴുതി വീഴാന്‍ കാരണമാവുന്നു. ഇത്തരം കുട്ടികളെ വല വീശിപ്പിടിക്കാനായി സ്‌കൂളുകളും ഹോസ്റ്റലുകളും കേന്ദ്രീകരിച്ച് മയക്ക് മരുന്ന് റാക്കറ്റുകള്‍ തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. ആദ്യമൊക്കെ ഒരു രസത്തിനായി തുടങ്ങുന്ന ഈ ലഹരി ഉപയോഗം ക്രമേണ ശീലമായി മാറുന്നു. അത് ക്രമേണ ആസക്തിയിലേക്കും അടിമത്തത്തിലേക്കും നീങ്ങുന്നു. അടുത്തിടെ നടത്തിയ ഒരു പഠന പ്രകാരം കൗമാര പ്രായത്തില്‍ മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെടുന്ന കുട്ടികള്‍ ഭാവിയില്‍ പലതരത്തിലുള്ള സങ്കീര്‍ണ്ണതകള്‍ നേരിടുന്നുണ്ട്. ഇവരുടെ വിദ്യാഭ്യാസം, ജോലി, വിവാഹ ജീവിതം, സാമൂഹിക ബന്ധങ്ങള്‍ എന്നിവയിലെല്ലാം ഇതിന്റെ ആഘാതങ്ങള്‍ വ്യക്തമാണെന്ന് പഠനം പറയുന്നു. ഇത്തരക്കാര്‍ക്ക് അവരുടെ സമ പ്രായക്കാരെപോലെ മുന്നേറാന്‍ കഴിയുന്നില്ല. ലഹരിയുടെ ദോഷവശങ്ങള്‍ ഒരാളെ ബാധിക്കുക ശാരീരികവും മാനസികവുമായാണ്. ലഹരിയില്‍ നിന്ന് പുതിയ തലമുറയെ രക്ഷപ്പെടുത്തുന്നതിനുള്ള പോംവഴികള്‍ ആലോചിക്കണം.

Related Articles
Next Story
Share it