ഒരിക്കല്‍ കൂടി ഇരുട്ടിന്റെ കാലത്തിലേക്ക്

വര്‍ഷങ്ങള്‍ക്ക് ശേഷം കേരളത്തില്‍ വീണ്ടും പവര്‍കട്ടിനെപ്പറ്റി ആലോചന തുടങ്ങിയിരിക്കുകയാണ്. എപ്പോള്‍ പവര്‍കട്ട് ഏര്‍പ്പെടുത്തിത്തുടങ്ങുമെന്നത് സംബന്ധിച്ച സ്ഥിരീകരണം വരേണ്ടതുള്ളൂ. രണ്ടാഴ്ച്ചക്കുള്ളില്‍ വേണ്ടിവരില്ല എന്ന് മാത്രമേ വൈദ്യുതി മന്ത്രി അടക്കമുള്ളവര്‍ പറയുന്നുള്ളൂ. കല്‍ക്കരിക്ഷാമമാണ് ഇപ്പോള്‍ വില്ലനായിരിക്കുന്നത്. 135 താപ വൈദ്യുതി നിലയങ്ങളില്‍ 104 എണ്ണവും കടുത്ത കല്‍ക്കരി ക്ഷാമം നേരിടുകയാണ്. പകുതിയിലേറെ താപ വൈദ്യുതി നിലയങ്ങളില്‍ കല്‍ക്കരി ശേഖരം ഏതാനും ദിവസങ്ങളിലേക്ക് മാത്രമേ തികയൂ എന്നാണ് റിപ്പോര്‍ട്ട്. ചില പ്ലാന്റുകള്‍ പ്രവര്‍ത്തനം നിര്‍ത്തിക്കഴിഞ്ഞു. ചില സംസ്ഥാനങ്ങള്‍ ഇപ്പോള്‍ തന്നെ ലോഡ് […]

വര്‍ഷങ്ങള്‍ക്ക് ശേഷം കേരളത്തില്‍ വീണ്ടും പവര്‍കട്ടിനെപ്പറ്റി ആലോചന തുടങ്ങിയിരിക്കുകയാണ്. എപ്പോള്‍ പവര്‍കട്ട് ഏര്‍പ്പെടുത്തിത്തുടങ്ങുമെന്നത് സംബന്ധിച്ച സ്ഥിരീകരണം വരേണ്ടതുള്ളൂ. രണ്ടാഴ്ച്ചക്കുള്ളില്‍ വേണ്ടിവരില്ല എന്ന് മാത്രമേ വൈദ്യുതി മന്ത്രി അടക്കമുള്ളവര്‍ പറയുന്നുള്ളൂ. കല്‍ക്കരിക്ഷാമമാണ് ഇപ്പോള്‍ വില്ലനായിരിക്കുന്നത്. 135 താപ വൈദ്യുതി നിലയങ്ങളില്‍ 104 എണ്ണവും കടുത്ത കല്‍ക്കരി ക്ഷാമം നേരിടുകയാണ്. പകുതിയിലേറെ താപ വൈദ്യുതി നിലയങ്ങളില്‍ കല്‍ക്കരി ശേഖരം ഏതാനും ദിവസങ്ങളിലേക്ക് മാത്രമേ തികയൂ എന്നാണ് റിപ്പോര്‍ട്ട്. ചില പ്ലാന്റുകള്‍ പ്രവര്‍ത്തനം നിര്‍ത്തിക്കഴിഞ്ഞു. ചില സംസ്ഥാനങ്ങള്‍ ഇപ്പോള്‍ തന്നെ ലോഡ് ഷെഡിംഗും പവര്‍കട്ടും ഏര്‍പ്പെടുത്തി തുടങ്ങി. ഏതാനും ദിവസങ്ങള്‍ക്കകം കല്‍ക്കരി ക്ഷാമം പരിഹരിക്കാനായില്ലെങ്കില്‍ രാജ്യ തലസ്ഥാനം ഇരുട്ടിലാവുന്ന സ്ഥിതിയിലേക്കാണ് കാര്യങ്ങള്‍ നീങ്ങിക്കൊണ്ടിക്കുന്നത്. കല്‍ക്കരിയി ആവശ്യത്തിലുണ്ടായ ക്രമാതീതമായ വര്‍ധന കോവിഡിന്റെ രണ്ടാം തരംഗത്തിനു ശേഷം സാമ്പത്തിക രംഗത്തുണ്ടായ പുനരുദ്ധാനം മൂലം വര്‍ധിച്ച ഊര്‍ജ്ജാവശ്യം, കല്‍ക്കരി മേഖലയിലുണ്ടായ കാലവര്‍ഷം, ഇറക്കുമതി കല്‍ക്കരിയുടെ വില വര്‍ധന തുടങ്ങിയവയാണ് ഇപ്പോള്‍ കര്‍ക്കരിക്ക് ക്ഷാമം അനുഭവപ്പെടാന്‍ കാരണം. കോവിഡ് രണ്ടാം തരംഗത്തിന് ശേഷമുള്ള സാമ്പത്തിക പുനരുദ്ധാരണ നടപടികള്‍ കല്‍ക്കരിയുടെ ആവശ്യം വന്‍ തോതില്‍ വര്‍ധിപ്പിച്ചു. വൈദ്യുതിയുടെ പ്രതിദിന ഉപയോഗം 4000കോടിയായി വര്‍ധിച്ചു. ആഗോള തലത്തില്‍ കല്‍ക്കരിയുടെ വില വര്‍ധിക്കുകയും ചെയ്തു. ഇറക്കുമതിച്ചെലവും വന്‍തോതില്‍ വര്‍ധിച്ചു. ഇന്ത്യയാണ് കല്‍ക്കരിയുടെ വലിയ രണ്ടാമത്തെ ഇറക്കുമതി രാജ്യം. പൊതുമേഖലാ സ്ഥാപനമായ കോള്‍ ഇന്ത്യയാണ് ഇന്ത്യയിലെ ആഭ്യന്തര കല്‍ക്കരി നിര്‍മ്മാണത്തില്‍ 80 ശതമാനവും ഉല്‍പ്പാദിപ്പിക്കുന്നത്. കല്‍ക്കരിയുടെ വില വര്‍ധന വൈദ്യുതി വിലയിലും വര്‍ധന ഉണ്ടാക്കിയേക്കം. അഞ്ച് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും കല്‍ക്കരിക്ഷാമം രൂക്ഷമാണ്. കേരളത്തില്‍ കഴിഞ്ഞ ഏതാനും വര്‍ഷമായി പവര്‍ക്കട്ട് ഏര്‍പ്പെടുത്തേണ്ടിവന്നിട്ടില്ല. രാത്രി സമയത്ത് വലിയ തോതില്‍ വൈദ്യുതി ഉപയോഗിക്കപ്പെടുന്നതുകൊണ്ട് ആ സമയം ഉപയോഗം പരമാവധി കുറക്കണമെന്ന അഭ്യര്‍ത്ഥന ഉണ്ടാവാറുണ്ടെങ്കിലും അതൊന്നും ആരും ചെവികൊള്ളാറില്ല. പണം നല്‍കിയല്ലേ വൈദ്യുതി ഉപയോഗിക്കുന്നത് എന്നതാണ് ചിലരുടെ പ്രതികരണം. ആര്‍ഭാടത്തിനും പൊങ്ങച്ചത്തിനും മാത്രം വൈദ്യുതി കത്തിച്ചു കളയുന്ന എത്രയോ ഉപഭോക്താക്കളുണ്ട്. അമിതവും അനാവശ്യവുമായ വൈദ്യുതി ഉപയോഗം നിയന്ത്രിക്കപ്പെടേണ്ടത് ഉല്‍പ്പാദനത്തിലോ വിതരണത്തിലോ പ്രതിസന്ധി ഉണ്ടാവുമ്പോള്‍ മാത്രം ശീലിക്കേണ്ടതാവരുത്. അതൊരു സാമൂഹ്യ വിപത്തായി ചര്‍ച്ച ചെയ്യപ്പെടണം. വ്യാപകമായ ബോധവല്‍ക്കരണത്തിലൂടെ ഉപഭോക്താക്കളെ ഇക്കാര്യങ്ങള്‍ ശീലിപ്പിച്ചെടുക്കണം. വൈദ്യുതി അലങ്കാരം കാട്ടി അഹങ്കരിക്കുന്ന ഉപഭോക്താക്കള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണം. ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് കുറഞ്ഞ നിരക്കിലാണ് വൈദ്യുതി നല്‍കിവരുന്നത്. വ്യാപാര വ്യവസായ സ്ഥാപനങ്ങളുടെ താരീഫ് നിരക്ക് കൂടുതല്‍ ആയതിനാല്‍ അവര്‍ വൈദ്യുതി ഉപയോഗം കുറക്കുന്നതില്‍ ജാഗ്രതകാട്ടാറുണ്ട്. ഗാര്‍ഹിക ഉപഭോക്താക്കളാണ് വൈദ്യുതി ഉപയോഗം കുറക്കാന്‍ തയ്യാറാവേണ്ടത്. വൈദ്യുതി പ്രതിസന്ധി മറികടക്കാന്‍ പറ്റാത്ത സാഹചര്യമാണ് നിലവിലുള്ളത്. അതുകൊണ്ട് തന്നെ ഓരോ ഉപഭോക്താവും വൈദ്യുതി ബോര്‍ഡുമായി സഹകരിക്കാന്‍ തയ്യാറാവണം.

Related Articles
Next Story
Share it