നോക്കുകൂലി പൂര്‍ണ്ണമായും തടയണം

നോക്കുകൂലിയെ കേരളത്തില്‍ നിന്നും വേരോടെ പിഴുതെറിയണമെന്നും ആ വാക്ക് ഇനി കേള്‍ക്കരുതെന്നുമാണ് ഹൈക്കോടതി കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടത്. കേരളത്തിന്റെ ശാപമായി നോക്കുകൂലി മാറിക്കഴിഞ്ഞിട്ട് കുറെ വര്‍ഷങ്ങളായി. ഒരാള്‍ക്ക് സ്വന്തമായി ഇറക്കാന്‍ പറ്റുന്ന ചുമട് പോലും ഇറക്കാന്‍ പറ്റാത്ത സ്ഥിതിയാണ് കുറേകാലമായി കേരളത്തില്‍ നടന്നുകൊണ്ടിരിക്കുന്നത്. ട്രേഡ് യൂണിയന്‍കാരുടെ ആജ്ഞ വകവെക്കാതെ ഇറക്കിയാല്‍ അതിറക്കിയതിന്റെ കൂലി തൊഴിലാളികള്‍ക്ക് നല്‍കണം. ചുമട് ആര് ഇറക്കിയെന്നതല്ല, അതിറക്കിയതിന്റെ കൂലി തങ്ങള്‍ക്ക് കിട്ടണമെന്നതാണ് ചില ട്രേഡ് യൂണിയന്‍ നേതാക്കളുടെ ആജ്ഞ. ഇതിനെതിരെയാണ് കേരള ഹൈക്കോടതി […]

നോക്കുകൂലിയെ കേരളത്തില്‍ നിന്നും വേരോടെ പിഴുതെറിയണമെന്നും ആ വാക്ക് ഇനി കേള്‍ക്കരുതെന്നുമാണ് ഹൈക്കോടതി കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടത്. കേരളത്തിന്റെ ശാപമായി നോക്കുകൂലി മാറിക്കഴിഞ്ഞിട്ട് കുറെ വര്‍ഷങ്ങളായി. ഒരാള്‍ക്ക് സ്വന്തമായി ഇറക്കാന്‍ പറ്റുന്ന ചുമട് പോലും ഇറക്കാന്‍ പറ്റാത്ത സ്ഥിതിയാണ് കുറേകാലമായി കേരളത്തില്‍ നടന്നുകൊണ്ടിരിക്കുന്നത്. ട്രേഡ് യൂണിയന്‍കാരുടെ ആജ്ഞ വകവെക്കാതെ ഇറക്കിയാല്‍ അതിറക്കിയതിന്റെ കൂലി തൊഴിലാളികള്‍ക്ക് നല്‍കണം. ചുമട് ആര് ഇറക്കിയെന്നതല്ല, അതിറക്കിയതിന്റെ കൂലി തങ്ങള്‍ക്ക് കിട്ടണമെന്നതാണ് ചില ട്രേഡ് യൂണിയന്‍ നേതാക്കളുടെ ആജ്ഞ. ഇതിനെതിരെയാണ് കേരള ഹൈക്കോടതി ശക്തമായ ഭാഷയില്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. നോക്കുകൂലി തുടച്ചു നീക്കണമെന്നും കൊടിയുടെ നിറം നോക്കാതെ നടപടി സ്വീകരിക്കണമെന്നുമാണ് ഹൈക്കോടതി പറഞ്ഞുവെച്ചിരിക്കുന്നത്. ചുമട്ടുതൊഴിലാളി നിയമത്തിനുള്ളില്‍ നിന്നുകൊണ്ടായിരിക്കണം പ്രവര്‍ത്തിക്കേണ്ടത്. വ്യവസായികളെ ഭീഷണിപ്പെടുത്തി നോക്കുകൂലി വാങ്ങുന്ന സ്ഥിതിയാണ് നിലവിലുള്ളത്. വ്യവസായികള്‍ കേരളം വിട്ട് പോയ്‌ക്കൊണ്ടിരിക്കുന്ന സ്ഥിതി നാം മനസിലാക്കണം. കൂടുതല്‍ നിക്ഷേപം വരുമ്പോള്‍ കൂടുതല്‍ തൊഴില്‍ അവസരങ്ങളും ഉണ്ടാകും. നോക്കു കൂലിയുടെയും ഭീഷണിയുടെയും പേരില്‍ വ്യവസായങ്ങളെ നാം തട്ടിയകറ്റുകയാണ്. നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നതെങ്കിലും അതൊക്കെ നോക്കു കൂലിയില്‍ തട്ടിതകരുന്ന സ്ഥിതിയാണുണ്ടാവുന്നത്. സ്ഥാപനയുടമ തൊഴില്‍ നിഷേധിച്ചാല്‍ തൊഴിലാളികള്‍ക്ക് തൊഴിലാളി ക്ഷേമബോര്‍ഡിനെ സമീപിക്കാം. പ്രശ്‌നപരിഹാരത്തിന് അവരാണ് നടപടി സ്വീകരിക്കേണ്ടിയിരിക്കുന്നത്. അര്‍ഹമായ ആനുകൂല്യം ഉറപ്പാക്കാന്‍ തൊഴിലാളി യൂണിയനുകള്‍ അനിവാര്യമാണെന്നതില്‍ തര്‍ക്കമില്ല. പക്ഷെ അവര്‍ ആക്രമണത്തിന്റെയും ഭീഷണിയുടെയും സ്വരം സ്വീകരിക്കുന്നത് അഭികാമ്യമല്ല.
ഏതാനും ദിവസം മുമ്പ് തിരുവനന്തപുരം വിക്രം സാരാഭായ് സ്‌പെയിസ് സെന്ററിലേക്ക് വന്ന യന്ത്രങ്ങള്‍ ഇറക്കുന്നത് തടഞ്ഞത് ഏറെ വിവാദമുണ്ടാക്കിയിരുന്നു. കേരളത്തിന് തന്നെ മാനക്കേടുണ്ടാക്കിയ സംഭവമായിരുന്നു അത്. കേന്ദ്ര സര്‍ക്കാരിന്റെ ഒരു സ്ഥാപനത്തിലേക്ക് വന്ന യന്ത്രങ്ങളാണ് നോക്കുകൂലി നല്‍കാത്തതിനാല്‍ തടഞ്ഞുവെച്ചത്. ഇവിടെ എത്തിയ ഭീമന്‍ യന്ത്രങ്ങള്‍ ഇറക്കാന്‍ ഇത് തടസ്സപ്പെടുത്തിയ ആളുകള്‍ക്ക് കഴിയുമായിരുന്നില്ല. വലിയ യന്ത്രങ്ങള്‍ ഉപയോഗിച്ച് ഇറക്കാനേ പറ്റൂ. എന്നിട്ട് തങ്ങള്‍ക്ക് കിട്ടേണ്ട നോക്കുകൂലി നല്‍കാതെ ഇറക്കാന്‍ വിടില്ലെന്നായിരുന്നു ചില യൂണിയനുകളുടെ പിടിവാശി. ചുമടിറക്കാന്‍ അനുവദിച്ചില്ലെങ്കില്‍ നിമയം കയ്യിലെടുക്കുന്ന യൂണിയനുകളുടെ രീതി അംഗീകരിക്കാനാവില്ല. നോക്കു കൂലിക്ക് നേരത്തെ തന്നെ കേരളത്തില്‍ നിരോധനമുണ്ട്. എന്നിട്ടും വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും നിയമം കാര്യക്ഷമമായി നടപ്പിലാക്കാന്‍ കഴിയാത്തത് നാണക്കേടാണ്. സംസ്ഥാനത്ത് നിക്ഷേപമിറക്കാന്‍ പലരും മടിക്കുന്നത് ട്രേഡ് യൂണിയനുകള്‍ തിരിച്ചറിയണം. നിക്ഷേപ സൗഹൃദ സംസ്ഥാനമെന്ന് വെറുതെ പറഞ്ഞതുകൊണ്ട് മാത്രം കാര്യമായില്ല. ഹൈക്കോടതി പറഞ്ഞതുപോലെ നോക്കു കൂലി പൂര്‍ണ്ണമായും അവസാനിപ്പിക്കാനാവണം.

Related Articles
Next Story
Share it