റോഡപകടത്തില്‍പ്പെടുന്നവര്‍

റോഡപകടങ്ങളില്‍ പെടുന്നവര്‍ മണിക്കൂറുകളോളം അവിടെ കിടക്കുന്ന അവസ്ഥ ഒരു പക്ഷെ കേരളത്തില്‍ മാത്രം കാണുന്നതായിരിക്കണം. അപകടത്തില്‍പ്പെട്ടവരെ എത്രയും പെട്ടെന്ന് ആസ്പത്രിയിലെത്തിച്ചാല്‍ രക്ഷപ്പെടുത്താവുന്നതാണ് പല കേസുകളും. എന്നാല്‍ ആളുകള്‍ അപകടത്തിന്റെയും അപകടത്തില്‍പ്പെടുന്നവരുടെയും ഫോട്ടോയും വീഡിയോയും എടുക്കുന്നതല്ലാതെ അവരെ ആസ്പത്രിയിലെത്തിക്കാന്‍ തയ്യാറാവുന്നില്ല. ആസ്പത്രിയിലെത്തിച്ചാല്‍ പിന്നാലെ വരുന്ന നൂലാമാലകള്‍ ആലോചിച്ചാണ് പലരും ഇതില്‍ നിന്ന് പിന്തിരിയുന്നത്. പൊലീസില്‍ നിന്നുള്ള പലവിധ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ ഇവര്‍ ബാധ്യസ്ഥരാവുന്നു. ഇതില്‍ നിന്നൊക്കെ രക്ഷപ്പെടുന്നതിനാണ് പലരും ഇത്തരം പ്രശ്‌നങ്ങളില്‍ നിന്ന് മാറി നില്‍ക്കുന്നത്. അതുകൊണ്ട് […]

റോഡപകടങ്ങളില്‍ പെടുന്നവര്‍ മണിക്കൂറുകളോളം അവിടെ കിടക്കുന്ന അവസ്ഥ ഒരു പക്ഷെ കേരളത്തില്‍ മാത്രം കാണുന്നതായിരിക്കണം. അപകടത്തില്‍പ്പെട്ടവരെ എത്രയും പെട്ടെന്ന് ആസ്പത്രിയിലെത്തിച്ചാല്‍ രക്ഷപ്പെടുത്താവുന്നതാണ് പല കേസുകളും. എന്നാല്‍ ആളുകള്‍ അപകടത്തിന്റെയും അപകടത്തില്‍പ്പെടുന്നവരുടെയും ഫോട്ടോയും വീഡിയോയും എടുക്കുന്നതല്ലാതെ അവരെ ആസ്പത്രിയിലെത്തിക്കാന്‍ തയ്യാറാവുന്നില്ല. ആസ്പത്രിയിലെത്തിച്ചാല്‍ പിന്നാലെ വരുന്ന നൂലാമാലകള്‍ ആലോചിച്ചാണ് പലരും ഇതില്‍ നിന്ന് പിന്തിരിയുന്നത്. പൊലീസില്‍ നിന്നുള്ള പലവിധ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ ഇവര്‍ ബാധ്യസ്ഥരാവുന്നു. ഇതില്‍ നിന്നൊക്കെ രക്ഷപ്പെടുന്നതിനാണ് പലരും ഇത്തരം പ്രശ്‌നങ്ങളില്‍ നിന്ന് മാറി നില്‍ക്കുന്നത്. അതുകൊണ്ട് തന്നെ വിലപ്പെട്ട പല ജീവനുകളും റോഡില്‍ തന്നെ പൊലിയുന്നു. ഇതിനൊരു പരിഹാരം ഉണ്ടാക്കണമെന്ന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ആലോചിച്ചു തുടങ്ങിയിട്ട് കുറേയായി. റോഡപകടങ്ങളില്‍ ഗുരുതരമായി പരിക്കേറ്റ് അത്യാസന്ന നിലയിലുള്ളവരെ ആസ്പത്രിയിലെത്തിക്കുന്നവര്‍ക്ക് 5000 രൂപ പാതിതോഷികം നല്‍കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം എന്തുകൊണ്ടും വലിയ മാറ്റങ്ങള്‍ ഉണ്ടാക്കും. അപകടം നടന്നാല്‍ ഒരു മണിക്കൂറിനുള്ളില്‍ മരണം സംഭവിക്കാനാണ് കൂടുതല്‍ സാധ്യത. 'ഗോള്‍ഡന്‍ അവര്‍' എന്ന് വിളിക്കുന്ന ഈ നിര്‍ണായക മണിക്കൂര്‍ ആസ്പത്രിയിലെത്തിക്കുന്നവര്‍ക്കായിരിക്കും പാരിതോഷികം. ഒക്‌ടോബര്‍ 15 ന് നിലവില്‍ വരുന്ന പദ്ധതി 2026 മാര്‍ച്ച് 31 വരെ തുടരും. പ്രധാന ശസ്ത്രക്രിയ, ചുരുങ്ങിയത് മൂന്ന് ദിവസം ആസ്പത്രിയില്‍ കിടന്നുള്ള ചികിത്സ, തലച്ചോറിനോ നട്ടെല്ലിനോ ഗുരുതരപരിക്ക് എന്നിവ ഉള്‍പ്പെടുന്നതാണ് മാരക അപകടങ്ങള്‍. ഒരാള്‍ ഒന്നിലധികം പേരെ രക്ഷിച്ചാലും 5000 രൂപയാണ് പാരിതോഷികം. ഒന്നിലധികം പേരാണ് രക്ഷപ്പെടുത്തുന്നതെങ്കില്‍ 5000 വീതിക്കും. ഒന്നിലധികം പേര്‍ ചേര്‍ന്ന് ഒന്നിലേറെപ്പേരെ രക്ഷപ്പെടുത്തിയാല്‍ രക്ഷപ്പെട്ട ആളുകളുടെ എണ്ണം കണക്കാക്കിയാവും പാതിതോഷികം. ഒരു വര്‍ഷം ഇത്തരത്തില്‍ പാരിതോഷികം ലഭിച്ചവരില്‍ നിന്ന് പത്തുപേരെ തിരഞ്ഞെടുത്ത് ഒരു ലക്ഷം രൂപയുടെ ദേശീയ പുരസ്‌കാരം നല്‍കും. അപകട വിവരം പൊലീസിനെ ആദ്യം അറിയിക്കുന്നയാള്‍ക്ക് ഡോക്ടറുടെ റിപ്പോര്‍ട്ടും മറ്റു വിശദാംശങ്ങളും ഉള്‍പ്പെടുത്തി പൊലീസ് രശീത് നല്‍കണം. ആസ്പത്രി അധികൃതര്‍ വിവരങ്ങള്‍ പൊലീസ് സ്റ്റേഷനില്‍ അറിയിക്കണം. കലക്ടറുടെ അധ്യക്ഷതയിലുള്ള സമിതിയാണ് പൊലീസ് റിപ്പോര്‍ട്ട് പരിശോധിച്ച് തീരുമാനമെടുക്കുക. ജില്ലാ തല സമിതി ഓരോ മാസവും തീരുമാനമെടുക്കും. സമിതിയുടെ ശുപാര്‍ശ സംസ്ഥാന ഗതാഗത കമ്മീഷണര്‍ പരിശോധിച്ച് തുക അക്കൗണ്ടിലേക്ക് നേരിട്ട് കൈമാറും. ലോകത്ത് ഏറ്റവും കൂടുതല്‍ വാഹനാപകടങ്ങള്‍ നടക്കുന്നത് ഇന്ത്യയിലാണെന്ന് ലോകാരോഗ്യ സംഘടന റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. പ്രതിവര്‍ഷം ഏകദേശം 3000 പേര്‍ അപകടത്തില്‍ മരിക്കുന്ന കേരളമാണ് ഇന്ത്യയില്‍ രണ്ടാം സ്ഥാനത്ത്. അതായത് ഒരു ദിവസം ഒമ്പത് പേര്‍ മരിക്കുന്നു. ഇന്ത്യന്‍ ജനസംഖ്യയുടെ മൂന്ന് ശതമാനം മാത്രമുള്ള കേരളത്തിലെ അപകട നിരക്ക് 13 ശതമാനമാണ്. കേരളത്തെ സംബന്ധിച്ചിടത്തോളം പെരുകി വരുന്ന വാഹനങ്ങളുടെ എണ്ണവും അതിന് സമാന്തരമായി റോഡുകള്‍ വികസിക്കാത്തതുമാണ് ഇത്രയേറെ അപകടങ്ങള്‍ പെരുകാന്‍ കാരണം. ഇന്ത്യയില്‍ 100 സ്‌ക്വയര്‍ മീറ്റര്‍ റോഡില്‍ 1673 വാഹനങ്ങളാണ് ഓടുന്നതെങ്കില്‍ കേരളത്തില്‍ ഓടുന്നത് 6527 വാഹനങ്ങളാണ്. അശ്രദ്ധമായ ഡ്രൈവിംഗും റോഡുകളുടെ ശോചനീയാവസ്ഥയും തന്നെയാണ് അപകടങ്ങള്‍ക്ക് വഴിവെക്കുന്നത്. റോഡ് നിയമങ്ങള്‍ പാലിക്കാത്തവര്‍ക്കുള്ള ശിക്ഷ കടുപ്പിക്കുകയും നല്ല റോഡുകള്‍ ഉണ്ടാക്കുകയും ചെയ്താല്‍ അപകട നിരക്ക് കുറക്കാം.

Related Articles
Next Story
Share it