വന്യജീവികളുടെ ആക്രമണം തടയാന്‍ നടപടി വേണം

കഴിഞ്ഞ ദിവസം മുള്ളേരിയ കര്‍മ്മംതൊടിയിലെ കര്‍ഷകന്‍ കുഞ്ഞമ്പുനായരുടെ ദാരുണ മരണം വലിയ ചോദ്യചിഹ്നമുയര്‍ത്തുന്നതാണ്. കാട്ടു മൃഗങ്ങളെല്ലാം നാട്ടിലേക്ക് ഇറങ്ങിവരികയും മനുഷ്യരുടെ ജീവന്‍ തന്നെ അപകടത്തിലാക്കുകയും ചെയ്യുന്നു. കുഞ്ഞമ്പുനായര്‍ സഞ്ചരിച്ച സ്‌കൂട്ടറിന് കുറുകെ കാട്ടുപന്നി ചാടുകയും തലതകര്‍ന്ന് മരണപ്പെടുകയുമായിരുന്നു. പന്നികളുടെ ആക്രമണം വലിയ ഭീഷണിയായി മാറിക്കൊണ്ടിരിക്കുകയാണ്. ഇവയെ വെടിവെച്ചുകൊല്ലാമെന്ന് ഉത്തരവിറക്കിയിട്ടുണ്ടെങ്കിലും അതിലെ നിബന്ധനകള്‍ കണക്കിലെടുത്താല്‍ ഒരു പന്നിയെയും വെടിവെച്ചുകൊല്ലാനാവില്ല. പന്നികള്‍ മാത്രമല്ല ആനയും മയിലും മുള്ളന്‍ പന്നിയുമൊക്കെ ജനങ്ങള്‍ക്ക് വലിയ ഭീഷണിയായി മാറിക്കൊണ്ടിരിക്കുമ്പോഴും അവയെ തുരത്താന്‍ മനുഷ്യര്‍ക്കാവുന്നില്ല. ഒരാഴ്ച […]

കഴിഞ്ഞ ദിവസം മുള്ളേരിയ കര്‍മ്മംതൊടിയിലെ കര്‍ഷകന്‍ കുഞ്ഞമ്പുനായരുടെ ദാരുണ മരണം വലിയ ചോദ്യചിഹ്നമുയര്‍ത്തുന്നതാണ്. കാട്ടു മൃഗങ്ങളെല്ലാം നാട്ടിലേക്ക് ഇറങ്ങിവരികയും മനുഷ്യരുടെ ജീവന്‍ തന്നെ അപകടത്തിലാക്കുകയും ചെയ്യുന്നു. കുഞ്ഞമ്പുനായര്‍ സഞ്ചരിച്ച സ്‌കൂട്ടറിന് കുറുകെ കാട്ടുപന്നി ചാടുകയും തലതകര്‍ന്ന് മരണപ്പെടുകയുമായിരുന്നു. പന്നികളുടെ ആക്രമണം വലിയ ഭീഷണിയായി മാറിക്കൊണ്ടിരിക്കുകയാണ്. ഇവയെ വെടിവെച്ചുകൊല്ലാമെന്ന് ഉത്തരവിറക്കിയിട്ടുണ്ടെങ്കിലും അതിലെ നിബന്ധനകള്‍ കണക്കിലെടുത്താല്‍ ഒരു പന്നിയെയും വെടിവെച്ചുകൊല്ലാനാവില്ല. പന്നികള്‍ മാത്രമല്ല ആനയും മയിലും മുള്ളന്‍ പന്നിയുമൊക്കെ ജനങ്ങള്‍ക്ക് വലിയ ഭീഷണിയായി മാറിക്കൊണ്ടിരിക്കുമ്പോഴും അവയെ തുരത്താന്‍ മനുഷ്യര്‍ക്കാവുന്നില്ല. ഒരാഴ്ച മുമ്പ് ഉളിക്കലില്‍ കാട്ടാനയുടെ കുത്തേറ്റ് ജസ്റ്റിന്‍ തോമസ് എന്ന യുവാവ് മരണപ്പെട്ടിരുന്നു. ബൈക്കില്‍ പള്ളിയില്‍ പോവുകയായിരുന്ന ഭാര്യയെയും ഭര്‍ത്താവിനെയുമാണ് കാട്ടാന ആക്രമിച്ചത്. ഭര്‍ത്താവ് തല്‍ക്ഷണം മരണപ്പെടുകയും ഭാര്യക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. പുലര്‍ച്ചെ ബൈക്കില്‍ പള്ളിയിലേക്ക് പോവുകയായിരുന്നു ഇരുവരും. വീട്ടില്‍ നിന്നിറങ്ങി നൂറുമീറ്റര്‍ പിന്നിട്ടപ്പോഴേക്കും റോഡില്‍ നിന്നിരുന്ന ആനയുടെ മുമ്പില്‍ അകപ്പെടുകയായിരുന്നു. ബൈക്കടക്കം രണ്ടുപേരെയും ആന തുമ്പിക്കൈയില്‍ ചുഴറ്റിയെറിയുകയായിരുന്നു. റോഡരികിലെ കാട്ടിലേക്ക് തെറിച്ചു വീണ യുവാവിനെ ആന വീണ്ടും കുത്തുകയായിരുന്നു. കഴുത്തിനും നെഞ്ചിനും ആഴത്തില്‍ മുറിവേറ്റ യുവാവ് അവിടെ വെച്ച് തന്നെ മരണപ്പെടുകയായിരുന്നു. കാട്ടാന നാട്ടിലിറങ്ങിയതായി അതിരാവിലെ തന്നെ പലേടത്തും വിവരമെത്തിയിരുന്നതിനാല്‍ തിരച്ചിലിനിറങ്ങിയ നാട്ടുകാരാണ് വഴിയില്‍ തകര്‍ന്നു കിടക്കുന്ന ബൈക്കും ദമ്പതിമാരെയും കണ്ടത്. ഉളിക്കലില്‍ മാത്രമല്ല കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലെ മലയോര പ്രദേശങ്ങളിലും വനാതിര്‍ത്തികളിലും കാട്ടാന ശല്യം വര്‍ധിച്ചു വരികയാണ്. വീടുകളില്‍ പോലും അന്തിയുറങ്ങാന്‍ സാധിക്കാത്ത അവസ്ഥയാണ് പലേടത്തും.
നേരം വെളുക്കുമ്പോഴേക്കും ലക്ഷക്കണക്കിന് രൂപയുടെ കൃഷിയാണ് കാട്ടാകള്‍ നശിപ്പിക്കുന്നത്. മുള്ളേരിയ, അഡൂര്‍ ഭാഗങ്ങളില്‍ കാട്ടാനകള്‍ നാട്ടിലിറങ്ങുന്നത് പതിവായി മാറിയിരിക്കയാണ്. ആന കഴിഞ്ഞാല്‍ കാട്ടുപന്നികളാണ് വലിയ ശല്യം ചെയ്യുന്നത്. കൃഷികള്‍ അപ്പാടെ നശിപ്പിക്കുകയും മനുഷ്യരെ ആക്രമിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്യും. ശല്യക്കാരായ കാട്ടുപന്നികളെ വെടിവെച്ചു കൊല്ലാന്‍ നേരത്തെയുണ്ടായിരുന്ന നിയമത്തില്‍ അപാകതകളുണ്ടെന്നതിനാല്‍ ഈയിടെ പുതിയ ഉത്തരവ് ഇറക്കുകയുണ്ടായി. ഒരു പന്നിയെ കൊന്നാല്‍ 1000 രൂപ കര്‍ഷകന് ലഭിക്കും. വന്യ ജീവി പട്ടികയില്‍ നിന്ന് കാട്ടുപന്നികളെ ഒഴിവാക്കിക്കൊണ്ടാണ് ഈയിടെ ഉത്തരവ് വന്നത്. പന്നികള്‍ പെറ്റുപെരുതി നാട്ടുമ്പുറങ്ങളിലേക്ക് കൂടി ഇറങ്ങിയതോടെയാണ് വലിയ പ്രശ്‌നമായിരിക്കുന്നത്. ഡി.എഫ്.ഒയുടെ നിര്‍ദ്ദേശ പ്രകാരം ഫോറസ്റ്റ് ഗാര്‍ഡോ പൊലീസോ മാത്രമേ പന്നിയെ വെടിവെച്ചുകൊല്ലാവൂ എന്നായിരുന്നു നേരത്തെ ഉണ്ടായിരുന്ന നിയമം. ഇത് മാറ്റി ലൈസന്‍സുള്ള തോക്ക് കൈവശമുള്ള ആര്‍ക്കും പന്നിയെ കൊല്ലാമെന്ന് നിയമം കൊണ്ടുവന്നു.
കൊന്ന പന്നിയെ ഡി.എഫ്.ഒ.യ്ക്ക് കൈമാറി മണ്ണെണ്ണ ഒഴിച്ച് കത്തിച്ചുകളയണമെന്നാണ് നിയമം. എന്നാല്‍ പാവപ്പെട്ട പല കര്‍ഷകരുടെ കൈവശവും തോക്കില്ലാത്തതിനാല്‍ ഇതും പ്രായോഗികമല്ല. അടുത്ത കാലത്തായി മയിലുകളുടെ ശല്യവും വര്‍ധിച്ചു വരികയാണ്. ഇരുചക്രവാഹനങ്ങളില്‍ യാത്ര ചെയ്തിരുന്ന രണ്ടുപേരാണ് ഈയിടെ വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞ് മരിച്ചത്. റോഡിന് കുറുകെ മയില്‍ പറന്നു വന്ന് വാഹനത്തില്‍ ഇടിച്ചായിരുന്നു അപകടം. കാട്ടുമൃഗങ്ങളെ തടയാന്‍ വനം വകുപ്പും സര്‍ക്കാരും തന്നെയാണ് നടപടികള്‍ സ്വീകരിക്കേണ്ടിയിരിക്കുന്നത്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാനാവണം.

Related Articles
Next Story
Share it