കുട്ടികള്‍ക്കുള്ള വാക്‌സിന്‍ വിതരണവും തുടങ്ങണം

രാജ്യത്ത് മുതിര്‍ന്നവര്‍ക്കുള്ള കോവിഡ് വാക്‌സിന്‍ വിതരണം ഏതാണ്ട് പൂര്‍ത്തിയായിക്കൊണ്ടിരിക്കയാണ്. കോവിഡിന്റെ ഭീതി അകന്നുകൊണ്ടിരിക്കുന്നുണ്ടെങ്കിലും മൂന്നാം തരംഗത്തിന്റെ ഭീതി നിലനില്‍ക്കുന്നുണ്ട്. 60 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് ഏതാണ്ട് 95 ശതമാനത്തിലധികം പേര്‍ക്കും വാക്‌സിന്‍ നല്‍കിക്കഴിഞ്ഞു. 18 വയസിനു മുകളിലുള്ളവരുടെ വാക്‌സിന്‍ വിതരണവും പകുതിയിലധികം പിന്നിട്ടു. ഇനി അവശേഷിക്കുന്നത് കൗമാരക്കാരിലെ വാക്‌സിന്‍ വിതരണമാണ്. ഇതിന് അനുമതി ലഭിച്ചിട്ടുണ്ടെങ്കിലും ഇതുവരെ വാക്‌സിന്‍ വിതരണം തുടങ്ങിയിട്ടില്ല. ഇത് ഒക്‌ടോബറിലോ നവംബറിലോ ആരംഭിക്കുമെന്നാണ് പറഞ്ഞു കേള്‍ക്കുന്നത്. ചില സംസ്ഥാനങ്ങളില്‍ കോവിഡിന്റെ മൂന്നാം തരംഗം ആരംഭിച്ചുകഴിഞ്ഞതായ […]

രാജ്യത്ത് മുതിര്‍ന്നവര്‍ക്കുള്ള കോവിഡ് വാക്‌സിന്‍ വിതരണം ഏതാണ്ട് പൂര്‍ത്തിയായിക്കൊണ്ടിരിക്കയാണ്. കോവിഡിന്റെ ഭീതി അകന്നുകൊണ്ടിരിക്കുന്നുണ്ടെങ്കിലും മൂന്നാം തരംഗത്തിന്റെ ഭീതി നിലനില്‍ക്കുന്നുണ്ട്. 60 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് ഏതാണ്ട് 95 ശതമാനത്തിലധികം പേര്‍ക്കും വാക്‌സിന്‍ നല്‍കിക്കഴിഞ്ഞു. 18 വയസിനു മുകളിലുള്ളവരുടെ വാക്‌സിന്‍ വിതരണവും പകുതിയിലധികം പിന്നിട്ടു. ഇനി അവശേഷിക്കുന്നത് കൗമാരക്കാരിലെ വാക്‌സിന്‍ വിതരണമാണ്. ഇതിന് അനുമതി ലഭിച്ചിട്ടുണ്ടെങ്കിലും ഇതുവരെ വാക്‌സിന്‍ വിതരണം തുടങ്ങിയിട്ടില്ല. ഇത് ഒക്‌ടോബറിലോ നവംബറിലോ ആരംഭിക്കുമെന്നാണ് പറഞ്ഞു കേള്‍ക്കുന്നത്. ചില സംസ്ഥാനങ്ങളില്‍ കോവിഡിന്റെ മൂന്നാം തരംഗം ആരംഭിച്ചുകഴിഞ്ഞതായ റിപ്പോര്‍ട്ടുണ്ട്. അതില്‍ കുട്ടികളെ കാര്യമായി ബാധിച്ചേക്കുമെന്നതും വിദഗ്ധര്‍ തള്ളിക്കളയുന്നില്ല. 12 നും 17നും ഇടയില്‍ പ്രായമുള്ളവര്‍ക്കാണ് വാക്‌സിന്‍ നല്‍കാന്‍ ഇപ്പോള്‍ അനുമതി ലഭിച്ചിട്ടുള്ളത്. ഇവരില്‍ ഹൃദ്രോഗം, പ്രതിരോധ ശേഷിക്കുറവുമായി ബന്ധപ്പെട്ട രോഗങ്ങള്‍, അമിത വണ്ണം തുടങ്ങിയ രോഗങ്ങള്‍ ഉള്ളവര്‍ നിരവധിയുണ്ട്. ഇവരെ കണ്ടെത്തി അത്തരക്കാര്‍ക്കായിരിക്കണം മുന്‍ഗണന നല്‍കേണ്ടത്. കുട്ടികള്‍ക്ക് മൂന്ന് ഡോസ് മരുന്നാണ് കുത്തിവെക്കേണ്ടത്. സൈക്കോവ്-ഡി വാക്‌സിനാണ് കുട്ടികള്‍ക്ക് നല്‍കുന്നത്. സൈഡസ് കാഡിലയുടെ ഈ വാക്‌സിനാണ് അനുമതി ലഭിച്ചിട്ടുള്ളത്. 18 വയസില്‍ താഴെയുള്ള 44 കോടി കുട്ടികളാണത്രെ രാജ്യത്തുള്ളത്. 12നും 17നും ഇടയിലുള്ളവരുടെ എണ്ണം 12 കോടിയോളം വരും. അനുബന്ധ രോഗങ്ങള്‍ ഉള്ള കുട്ടികള്‍ ഏതാണ്ട് 30 ലക്ഷത്തോളം വരും. കോവാക്‌സിന്റെ നിര്‍മ്മാതാക്കളായ ബയോടെക്കും കുട്ടികള്‍ക്ക് സ്വീകരിക്കാവുന്ന വാക്‌സിന്‍ പരീക്ഷണം ആരംഭിച്ചിട്ടുണ്ട്. രണ്ട് വയസിന് മുകളിലുള്ളവര്‍ക്ക് സ്വീകരിക്കാവുന്ന ഈ വാക്‌സിന്റെ പരീക്ഷണവും അന്തിമ ഘട്ടത്തിലാണ്. കോവിഷീല്‍ഡ് നിര്‍മ്മാതാക്കളായ സിറം ഇന്‍സ്റ്റിറ്റ്യൂട്ടും കുട്ടികളുടെ വാക്‌സിന്‍ പരീക്ഷണം ഈയിടെ ആരംഭിച്ചിട്ടുണ്ട്. സൈക്കോവ്-ഡിക്ക് തുടര്‍ച്ചയായി ഈ കമ്പനികളുടെ വാക്‌സിനും അംഗീകാരം ലഭിച്ചാല്‍ ഡിസംബറോടെ തന്നെ എല്ലാ കുട്ടികള്‍ക്കും വാക്‌സിന്‍ വിതരണം പൂര്‍ത്തിയാക്കാം. രോഗമുള്ള കുട്ടികള്‍ക്ക് നല്‍കുന്നതിനായി ആദ്യം 40 ലക്ഷം സൈക്കോവ് -ഡി വാക്‌സിന്‍ നല്‍കാമെന്ന് മരുന്ന് നിര്‍മ്മാതാക്കള്‍ കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. ഡിസംബറോടെ അഞ്ച് കോടി ഡോസ് ലഭ്യമാക്കാനാണ് അവര്‍ ആലോചിക്കുന്നത്. മുതിര്‍ന്നവര്‍ക്ക് നല്‍കുന്ന കോവിഷീല്‍ഡിന്റെയും കോവാക്‌സിന്റെയും ഉല്‍പ്പാദനം വര്‍ധിപ്പിക്കുകയും കേന്ദ്ര സര്‍ക്കാരിന് ഇവ ലഭ്യമാക്കുകയും ചെയ്തതോടെയാണ് രാജ്യത്ത് വാക്‌സിന്‍ ക്ഷാമത്തിന് പരിഹാരമായത്. കേരളത്തിലും വാക്‌സിന്‍ വിതരണത്തില്‍ നല്ല പുരോഗതിയാണുള്ളത്. ഡിസംബറിന് മുമ്പ് കുട്ടികളൊഴികെ മറ്റുള്ളവര്‍ക്കെല്ലാം വാക്‌സിന്‍ വിതരണം പൂര്‍ത്തിയാക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇപ്പോള്‍ ഓണ്‍ലൈന്‍ വഴിയും നേരിട്ട് വിതരണ കേന്ദ്രങ്ങളിലെത്തിയും പതിനായിരക്കണക്കിന് ആളുകള്‍ക്ക് വാക്‌സിന്‍ നല്‍കി വരുന്നുണ്ട്. കഴിഞ്ഞ ദിവസം 14.25 ലക്ഷം ഡോസ് വാക്‌സിന്‍ കൂടി കേരളത്തിലെത്തിയിട്ടുണ്ട്. കലായലയങ്ങള്‍ ഒക്‌ടോബര്‍ നാലിന് തുറക്കുകയാണ്. സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് വാക്‌സിന്‍ വിതരണം ആരംഭിച്ചാല്‍ ഇവര്‍ക്ക് എളുപ്പത്തില്‍ വാക്‌സിന്‍ വിതരണം പൂര്‍ത്തിയാക്കാനാവും. കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കിയതിനു ശേഷം കലാലയങ്ങള്‍ തുറന്നാല്‍ മതിയെന്നായിരുന്നു സര്‍ക്കാര്‍ ആദ്യം ആലോചിച്ചിരുന്നത്. എന്നാല്‍ കോവിഡിന്റെ രൂക്ഷത കുറഞ്ഞതോടെയാണ് തീരുമാനം മാറ്റിയത്. മൂന്നാം തരംഗത്തിന്റെ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കുട്ടികള്‍ക്കും 18 വയസിന് താഴെയുള്ളവര്‍ക്കും എത്രയും വേഗം വാക്‌സിന്‍ നല്‍കാനാവണം.

Related Articles
Next Story
Share it