തീവണ്ടികളില്‍ സുരക്ഷിതത്വം വേണം
കഴിഞ്ഞ ദിവസം ന്യൂഡല്‍ഹിയില്‍ നിന്ന് വന്ന നിസാമുദ്ദീന്‍-തിരുവനന്തപുരം എക്‌സ്പ്രസില്‍ അമ്മയും മകളും ഉള്‍പ്പെടെ മൂന്ന് സ്ത്രീ യാത്രക്കാരെ മയക്കിക്കിടത്തി 35 പവന്‍ സ്വര്‍ണാഭരണങ്ങളും മൊബൈല്‍ ഫോണുകളും കവര്‍ന്ന സംഭവം വലിയ ഞെട്ടലാണ് ഉളവാക്കിയിരിക്കുന്നത്. 27 വര്‍ഷമായി ഡല്‍ഹിയില്‍ താമസിക്കുന്ന കുടുംബം കായംകുളത്ത് ബന്ധുവിന്റെ വിവാഹത്തിന് നല്‍കാന്‍ കൊണ്ടുവന്ന സ്വര്‍ണ്ണമാണ് നഷ്ടപ്പെട്ടത്. സ്ത്രീകള്‍ ടോയ്‌ലറ്റില്‍ പോയ നേരത്ത് സീറ്റില്‍ വെച്ചിരുന്ന കുടിവെള്ളത്തില്‍ മയക്കുമരുന്ന് കലര്‍ത്തിയാണ് ഇവരുടെ ബോധം കെടുത്തിയത്. രാവിലെ കായംകുളത്ത് ഇറങ്ങേണ്ടിയിരുന്നവര്‍ തിരുവനന്തപുരത്തെത്തിയപ്പോഴാണ് ബോധം തെളിയുന്നത്. അപ്പോഴാണ് […]
കഴിഞ്ഞ ദിവസം ന്യൂഡല്‍ഹിയില്‍ നിന്ന് വന്ന നിസാമുദ്ദീന്‍-തിരുവനന്തപുരം എക്‌സ്പ്രസില്‍ അമ്മയും മകളും ഉള്‍പ്പെടെ മൂന്ന് സ്ത്രീ യാത്രക്കാരെ മയക്കിക്കിടത്തി 35 പവന്‍ സ്വര്‍ണാഭരണങ്ങളും മൊബൈല്‍ ഫോണുകളും കവര്‍ന്ന സംഭവം വലിയ ഞെട്ടലാണ് ഉളവാക്കിയിരിക്കുന്നത്. 27 വര്‍ഷമായി ഡല്‍ഹിയില്‍ താമസിക്കുന്ന കുടുംബം കായംകുളത്ത് ബന്ധുവിന്റെ വിവാഹത്തിന് നല്‍കാന്‍ കൊണ്ടുവന്ന സ്വര്‍ണ്ണമാണ് നഷ്ടപ്പെട്ടത്. സ്ത്രീകള്‍ ടോയ്‌ലറ്റില്‍ പോയ നേരത്ത് സീറ്റില്‍ വെച്ചിരുന്ന കുടിവെള്ളത്തില്‍ മയക്കുമരുന്ന് കലര്‍ത്തിയാണ് ഇവരുടെ ബോധം കെടുത്തിയത്. രാവിലെ കായംകുളത്ത് ഇറങ്ങേണ്ടിയിരുന്നവര്‍ തിരുവനന്തപുരത്തെത്തിയപ്പോഴാണ് ബോധം തെളിയുന്നത്. അപ്പോഴാണ് […]
കഴിഞ്ഞ ദിവസം ന്യൂഡല്‍ഹിയില്‍ നിന്ന് വന്ന നിസാമുദ്ദീന്‍-തിരുവനന്തപുരം എക്‌സ്പ്രസില്‍ അമ്മയും മകളും ഉള്‍പ്പെടെ മൂന്ന് സ്ത്രീ യാത്രക്കാരെ മയക്കിക്കിടത്തി 35 പവന്‍ സ്വര്‍ണാഭരണങ്ങളും മൊബൈല്‍ ഫോണുകളും കവര്‍ന്ന സംഭവം വലിയ ഞെട്ടലാണ് ഉളവാക്കിയിരിക്കുന്നത്. 27 വര്‍ഷമായി ഡല്‍ഹിയില്‍ താമസിക്കുന്ന കുടുംബം കായംകുളത്ത് ബന്ധുവിന്റെ വിവാഹത്തിന് നല്‍കാന്‍ കൊണ്ടുവന്ന സ്വര്‍ണ്ണമാണ് നഷ്ടപ്പെട്ടത്. സ്ത്രീകള്‍ ടോയ്‌ലറ്റില്‍ പോയ നേരത്ത് സീറ്റില്‍ വെച്ചിരുന്ന കുടിവെള്ളത്തില്‍ മയക്കുമരുന്ന് കലര്‍ത്തിയാണ് ഇവരുടെ ബോധം കെടുത്തിയത്. രാവിലെ കായംകുളത്ത് ഇറങ്ങേണ്ടിയിരുന്നവര്‍ തിരുവനന്തപുരത്തെത്തിയപ്പോഴാണ് ബോധം തെളിയുന്നത്. അപ്പോഴാണ് സ്വര്‍ണവും മൊബൈലുമെല്ലാം മോഷണം പോയ വിവരമറിയുന്നത്. വണ്ടി സേലത്തെത്തിയപ്പോള്‍ ഭക്ഷണം കഴിച്ച് വെള്ളം കുടിച്ച് കിടന്നതായിരുന്നു മൂന്നുപേരും. കവര്‍ച്ചക്ക് പിന്നില്‍ കുപ്രസിദ്ധിനായ ഉത്തര്‍പ്രദേശുകാരനായ മോഷ്ടാവെന്ന് പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. സംശയിക്കുന്നവരുടെ ഫോട്ടോയില്‍ നിന്നാണ് സ്ത്രീകള്‍ മോഷ്ടാവിനെക്കുറിച്ചുള്ള സൂചന നല്‍കിയത്. യാത്രയില്‍ ഒരിടത്തും പൊലീസ് ഉണ്ടായിരുന്നില്ലെന്നാണ് യാത്രക്കാര്‍ പറയുന്നത്. ഒരു തീവണ്ടിയില്‍ രണ്ടോ മൂന്നോ പൊലീസുകാരുടെ സേവനം വേണമെന്നിരിക്കെയാണ് റെയില്‍വെയുടെ ഇത്തരമൊരു ഉദാസീനത. കവര്‍ച്ച നടന്നത് തമിഴ്‌നാട്ടിലെ സേലത്തിനും കോയമ്പത്തൂരിനുമിടയില്‍ വെച്ചാണെന്ന് സംശയിക്കുന്നു.അതിനാല്‍ കേസന്വേഷണം സേലം ഡിവിഷനിലായിരിക്കും.കേരള-തമിഴ്‌നാട് പൊലീസിന്റെ കൂട്ടായ ശ്രമം ഉണ്ടായെങ്കിലേ പ്രതികളെ വലയിലാക്കാനാവു. തീവണ്ടികളിലെ സുരക്ഷ വലിയ പ്രശ്‌നമായിക്കൊണ്ടിരിക്കയാണ്. ഏപ്രില്‍ 28ന് മുളന്തുരുത്തിക്ക് സമീപം പുനലൂര്‍ പാസഞ്ചര്‍ ട്രെയിനില്‍ മോഷ്ടാവ് യുവതിയെ ആക്രമിക്കുകയും ആഭരണങ്ങള്‍ കവരുകയും ചെയ്തിരുന്നു. ആ ശ്രമത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ട്രെയിനില്‍ നിന്ന് ചാടിയത് കാരണം യുവതിക്ക് കഴുത്തിനും നട്ടെല്ലിനും പരിക്കേല്‍ക്കുകയും ചെയ്തു. ഏറ്റവും സുരക്ഷിതമായ യാത്രക്ക് വേണ്ടിയാണ് യാത്രക്കാര്‍ തീവണ്ടികളെ ആശ്രയിക്കുന്നത്. എന്നാല്‍ കയ്യിലുള്ള പണവും ആഭരണങ്ങളും നഷ്ടപ്പെടുന്നത് മാത്രമല്ല, ചിലപ്പോള്‍ ജീവന്‍ തന്നെ നഷ്ടപ്പെടുമെന്ന അവസ്ഥയാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. യാത്രക്കാരുടെ സുരക്ഷിതത്വം ഉറപ്പ് വരുത്താന്‍ റെയില്‍വെ ബോര്‍ഡിന്റെ നിയന്ത്രണത്തില്‍ ആര്‍.പി.എഫും സംസ്ഥാന സര്‍ക്കാറിന്റെ നിയന്ത്രണത്തില്‍ ഗവണ്‍മെന്റ് റെയില്‍വെ പൊലീസും നിലവിലുണ്ട്. സൗമ്യ സംഭവത്തിന് ശേഷമാണ് തീവണ്ടികളിലെ സുരക്ഷ കര്‍ശനമാക്കിയത്. എന്നിട്ടും ഇന്നും സ്ത്രീകള്‍ ഭയാശങ്കയോടെയാണ് തീവണ്ടികളില്‍ സഞ്ചരിക്കുന്നത്. പട്ടാപ്പകല്‍ പോലും അക്രമിക്കപ്പെടുകയും കൊള്ളയടിക്കപ്പെടുകയും ചെയ്യുന്നു. കോവിഡ് മൂലം തീവണ്ടികളില്‍ യാത്രക്കാര്‍ കുറയുന്ന സാഹചര്യത്തില്‍ സ്ത്രീകള്‍ക്ക് നേരെയുള്ള അക്രമണങ്ങളും വര്‍ധിക്കുകയാണ്. പ്ലാറ്റ്‌ഫോം ഡ്യൂട്ടിയിലുള്ളവര്‍ ബന്ധപ്പെട്ട കോച്ചുകളും ബെര്‍ത്തുകളും നിരീക്ഷിക്കണമെന്നും ആവശ്യമെങ്കില്‍ വനിതാ യാത്രക്കാരെ സഹായിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. യാത്രക്കിടെ സുരക്ഷാ പ്രശ്‌നങ്ങളുണ്ടായാല്‍ 182 നമ്പറില്‍ വിളിച്ച് ആര്‍.പി.എഫിന്റെ സഹായം തേടാവുന്നതാണ്. ദക്ഷിണ റെയില്‍വെയില്‍ യാത്രക്കാരുടെ സുരക്ഷക്കായി 17 സംഘങ്ങള്‍ രൂപീകരിച്ചിട്ടുണ്ട്. തിരുവനന്തപുരം ഡിവിഷനു കീഴില്‍ നാഗര്‍കോവില്‍, തിരുവനന്തപുരം, എറണാകുളം, സൗത്ത് സ്റ്റേഷനുകളില്‍ നിന്നും പാലക്കാട് ഡിവിഷനില്‍ മംഗളൂരു സെന്‍ട്രല്‍ സ്റ്റേഷനില്‍ നിന്നും യാത്ര പുറപ്പെടുന്ന തീവണ്ടികളിലാണ് ഇവരുടെ സേവനം ലഭിക്കുക.എന്നാല്‍ ഇതിന്റെ തുടര്‍പ്രവര്‍ത്തനങ്ങളൊന്നും പിന്നീട് കേട്ടിട്ടില്ല. സ്റ്റേഷനുകളില്‍ സ്ഥാപിച്ചിട്ടുള്ള സി.സി.ടി.വികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഉറപ്പുവരുത്തണം. വനിതാ കമ്പാര്‍ട്ടുമെന്റുകളില്‍ പ്രത്യേക വനിതാ ഉദ്യോഗസ്ഥരെയും റെയില്‍വെ പൊലീസിന്റെ കീഴില്‍ വനിതാ സിവില്‍ ഓഫീസര്‍മാരെയും നിയമിച്ചിട്ടുണ്ട്. ഇത്രയൊക്കെ സുരക്ഷാ സംവിധാനങ്ങളുണ്ടായിട്ടും തീവണ്ടികളില്‍ അടിക്കടി അക്രമണങ്ങളും കവര്‍ച്ചയും നടക്കുന്നുവെന്നത് വലിയ ആശങ്ക ഉയര്‍ത്തുന്നു. റെയില്‍വെയും സംസ്ഥാന ആഭ്യന്തര വകുപ്പും ചേര്‍ന്ന് യാത്രക്കാര്‍ക്ക് സുരക്ഷിതമായി യാത്ര ചെയ്യാനുള്ള സംവിധാനം ഒരുക്കണം.