ദേശീയ പവര്‍ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്പിന്റെ സംഘാടക മികവ്‌

നാല് ദിവസക്കാലം കാസര്‍കോട് മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ നടന്ന ദേശീയ ക്ലാസിക് പവര്‍ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്പ് മത്സരത്തിന്റെ വീറും വാശിയും സംഘാടക മികവും കൊണ്ട് മികച്ച നിലവാരം പുലര്‍ത്തുന്നതായി. കാസര്‍കോടിന്റെ മണ്ണില്‍ ഇതാദ്യമായാണ് ഇങ്ങനെയൊരു മത്സരം നടക്കുന്നത്. ദേശീയ സബ്ജൂനിയര്‍, ജൂനിയര്‍, പവര്‍ലിഫ്റ്റിംഗ് മത്സരങ്ങള്‍ സമാപിച്ചപ്പോള്‍ കേരളം തന്നെ ജേതാക്കളായതും കാസര്‍കോടിന്റെ തിളക്കം ഒന്നുകൂടി വര്‍ധിപ്പിച്ചു.കാസര്‍കോട് നഗരസഭ വലിയൊരു വെല്ലുവിളിയോടെയാണ് ഈ ചാമ്പ്യന്‍ഷിപ്പ് ഏറ്റെടുത്ത് നടത്തിയത്. ജില്ലാ പവര്‍ലിഫ്റ്റിംഗ് അസോസിയേഷനുമായി കൈകോര്‍ത്ത് ദേശീയ തലത്തിലുള്ള ഇത്തരമൊരു മത്സരം ഏറ്റെടുക്കുമ്പോള്‍ […]

നാല് ദിവസക്കാലം കാസര്‍കോട് മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ നടന്ന ദേശീയ ക്ലാസിക് പവര്‍ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്പ് മത്സരത്തിന്റെ വീറും വാശിയും സംഘാടക മികവും കൊണ്ട് മികച്ച നിലവാരം പുലര്‍ത്തുന്നതായി. കാസര്‍കോടിന്റെ മണ്ണില്‍ ഇതാദ്യമായാണ് ഇങ്ങനെയൊരു മത്സരം നടക്കുന്നത്. ദേശീയ സബ്ജൂനിയര്‍, ജൂനിയര്‍, പവര്‍ലിഫ്റ്റിംഗ് മത്സരങ്ങള്‍ സമാപിച്ചപ്പോള്‍ കേരളം തന്നെ ജേതാക്കളായതും കാസര്‍കോടിന്റെ തിളക്കം ഒന്നുകൂടി വര്‍ധിപ്പിച്ചു.
കാസര്‍കോട് നഗരസഭ വലിയൊരു വെല്ലുവിളിയോടെയാണ് ഈ ചാമ്പ്യന്‍ഷിപ്പ് ഏറ്റെടുത്ത് നടത്തിയത്. ജില്ലാ പവര്‍ലിഫ്റ്റിംഗ് അസോസിയേഷനുമായി കൈകോര്‍ത്ത് ദേശീയ തലത്തിലുള്ള ഇത്തരമൊരു മത്സരം ഏറ്റെടുക്കുമ്പോള്‍ കാസര്‍കോട് നഗരസഭക്കു മുന്നില്‍ കുറെ പ്രതിസന്ധികള്‍ ഉണ്ടായിരുന്നു. എന്നാല്‍ അതെല്ലാം നിഷ്പ്രയാസം തരണം ചെയ്ത് വളരെ മനോഹരമായി തന്നെ മത്സരം സംഘടിപ്പിക്കുന്നതില്‍ നഗരസഭയും അസോസിയേഷനും വിജയിച്ചു. നഗരസഭ ചെയര്‍മാനും സംഘത്തിനും സ്വാഗതസംഘം ചെയര്‍മാന്‍ കൂടിയായ എം.എല്‍.എക്കും ഒപ്പം നിന്ന എല്ലാവര്‍ക്കും ഈ നേട്ടത്തില്‍ അഭിമാനിക്കാന്‍ വകയുണ്ട്. 184 പോയിന്റ് നേടിയാണ് കേരളം ഓവറോള്‍ കിരീടം നേടിയത്. ദേശീയ-സംസ്ഥാന ശ്രദ്ധയാകര്‍ഷിക്കുന്ന മത്സരങ്ങള്‍ കാസര്‍കോട്ട് സംഘടിപ്പിക്കുമ്പോള്‍ അത് നമ്മുടെ നാടിന് നല്‍കുന്ന ഉണര്‍വും ആത്മവിശ്വാസവും കായിക പ്രേമികളില്‍ ഉണ്ടാക്കുന്ന സന്തോഷവും വളരെ വലുത് തന്നെയാണ്. പവര്‍ലിഫ്റ്റിംഗ് രംഗത്തേക്ക് പുതിയ തലമുറ കടന്നുവരേണ്ടതിന്റെ പ്രസക്തിയും പ്രാധാന്യവും ഏറെയാണ്. ശക്തിയും ആരോഗ്യവും കാര്യക്ഷമതയും വര്‍ധിപ്പിക്കുന്ന മേഖല കൂടിയാണിത്. ജീവിതശൈലീ രോഗങ്ങള്‍ വര്‍ധിക്കുകയും അനാരോഗ്യം കാരണം ഒന്നും ചെയ്യാന്‍ സാധിക്കാത്ത അവസ്ഥ സംജാതമാകുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഇതിനെയൊക്കെ അതിജീവിക്കാനും ആത്മവിശ്വാസത്തോടെ ജീവിതം മുന്നോട്ടുകൊണ്ടുപോകാനും ഇത്തരം കായിക ഇനങ്ങള്‍ വലിയ സഹായകമാവും. ദുര്‍ബലമായ ശരീരമുള്ളവര്‍ പോലും നിരന്തരമായ പരിശീലനത്തിലൂടെ കരുത്തും ഓജസും ഉള്ളവരായി മാറാന്‍ ഇത്തരം രംഗങ്ങളിലുള്ള താല്‍പര്യം ഏറെ സഹായകരമാകുന്നു. കോവിഡ് കാലത്ത് മനുഷ്യര്‍ ഏറ്റവും വലിയ വെല്ലവിളി നേരിടുന്നത് ആരോഗ്യത്തിന്റെ കാര്യത്തിലാണ്. കോവിഡ് ബാധിച്ചവര്‍ സുഖം പ്രാപിച്ചാലും പ്രതിരോധശേഷി വീണ്ടെടുക്കാന്‍ ഏറെ പ്രയാസപ്പെടുന്നതായി കാണുന്നുണ്ട്. വ്യായാമം ജീവിതത്തില്‍ എത്രമാത്രം പ്രധാനപ്പെട്ടതാണെന്ന് മനസിലായതും ഈ നാളുകളിലാണ്. മത്സരത്തില്‍ വിജയിക്കുക എന്നത് മാത്രമല്ല പവര്‍ലിഫ്റ്റിംഗ് മത്സരം കൊണ്ടുദ്ദേശിക്കുന്നത്. ഇത് നല്ലൊരു വ്യായാമവും അതിജീവനത്തിനുള്ള ശരിയായ മാര്‍ഗവുമാണ്. ശരീരസൗന്ദര്യമത്സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ ചെയ്യുന്നത് പോലെ പവര്‍ലിഫ്റ്റിംഗിനും കഠിനമായ പരിശീലനം ആവശ്യമാണ്. അതിന് വേണ്ടി നടത്തുന്ന പരിശ്രമങ്ങള്‍ ആരോഗ്യത്തെ കൂടി പരിപോഷിപ്പിക്കുന്നു. അതുകൊണ്ടുതന്നെ മത്സരത്തില്‍ പരാജയപ്പെട്ടാലും വിഷമം തോന്നേണ്ട കാര്യമില്ല. കാരണം ഇതിന് വേണ്ടിയുള്ള അധ്വാനം ഏറ്റവും വലിയ സമ്പത്തായ ആരോഗ്യമാണ് പ്രദാനം ചെയ്യുന്നത്. പവര്‍ലിഫ്റ്റിംഗ് മേഖലയിലേക്ക് കൂടുതല്‍ പേര്‍ കടന്നുവരുന്നതും ശുഭോദര്‍ക്കമായ കാര്യം തന്നെയാണ്.

Related Articles
Next Story
Share it