പകര്‍ച്ച വ്യാധി ഭീഷണി; പദ്ധതികള്‍ വേണം

കൊറോണയ്ക്ക് പിന്നാലെ നിപ ഭീഷണിയും ജനങ്ങളെ ഭീതിയിലാഴ്ത്തുകയാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പുണ്ടായിരുന്ന പകര്‍ച്ച വ്യാധികളും വൈറസുകളുമൊക്കെ ഏതാണ്ട് കെട്ടടങ്ങിക്കൊണ്ടിരിക്കുമ്പോഴാണ് പുതിയവ ഭീഷണി ഉയര്‍ത്തുന്നത്. കോഴിക്കോട്ട് നേരത്തെ നിപ വൈറസില്‍ 18 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. ഒരു കുട്ടിയുടെ ജീവനെടുത്തുകൊണ്ട് നിപ വീണ്ടും പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. മുമ്പുണ്ടായിരുന്നതുപോലെ പലരിലേക്കും രോഗം പടര്‍ന്നു പിടിച്ചിട്ടില്ലെന്നത് ആശ്വാസത്തിന് വക നല്‍കുന്നു. മരണപ്പെട്ട കുട്ടിയുടെ മാതാപിതാക്കള്‍ക്കോ കുട്ടിയെ ചികിത്സിക്കുകയും പരിചരിക്കുകയും ചെയ്ത ആരോഗ്യ പ്രവര്‍ത്തകര്‍ക്കോ രോഗം പിടിപെട്ടിട്ടില്ലെന്നാണ് പരിശോധനകളില്‍ നിന്ന് വ്യക്തമാവുന്നത്. കൊറോണ ഇപ്പോഴും നമ്മുടെ […]

കൊറോണയ്ക്ക് പിന്നാലെ നിപ ഭീഷണിയും ജനങ്ങളെ ഭീതിയിലാഴ്ത്തുകയാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പുണ്ടായിരുന്ന പകര്‍ച്ച വ്യാധികളും വൈറസുകളുമൊക്കെ ഏതാണ്ട് കെട്ടടങ്ങിക്കൊണ്ടിരിക്കുമ്പോഴാണ് പുതിയവ ഭീഷണി ഉയര്‍ത്തുന്നത്. കോഴിക്കോട്ട് നേരത്തെ നിപ വൈറസില്‍ 18 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. ഒരു കുട്ടിയുടെ ജീവനെടുത്തുകൊണ്ട് നിപ വീണ്ടും പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. മുമ്പുണ്ടായിരുന്നതുപോലെ പലരിലേക്കും രോഗം പടര്‍ന്നു പിടിച്ചിട്ടില്ലെന്നത് ആശ്വാസത്തിന് വക നല്‍കുന്നു. മരണപ്പെട്ട കുട്ടിയുടെ മാതാപിതാക്കള്‍ക്കോ കുട്ടിയെ ചികിത്സിക്കുകയും പരിചരിക്കുകയും ചെയ്ത ആരോഗ്യ പ്രവര്‍ത്തകര്‍ക്കോ രോഗം പിടിപെട്ടിട്ടില്ലെന്നാണ് പരിശോധനകളില്‍ നിന്ന് വ്യക്തമാവുന്നത്. കൊറോണ ഇപ്പോഴും നമ്മുടെ നിയന്ത്രണത്തിലേക്ക് വന്നിട്ടില്ല. 30,000 ത്തോളം രോഗികളാണ് ദിവസവും ഉണ്ടാവുന്നത്. 100ലേറെ പേര്‍ ഓരോ ദിവസവും മരണത്തിന് കീഴടങ്ങുന്നു. സംസ്ഥാനത്ത് മാത്രം ഇതിനകം 20,000ത്തിലേറെ പേര്‍ മരണപ്പെട്ടു.
കേരളത്തില്‍ ഏതാണ്ട് പകുതിയിലധികം പേര്‍ വാക്‌സിന്‍ എടുത്തു കഴിഞ്ഞുവെന്നത് ആശ്വാസമേകുന്നു. കുട്ടികളുടെ വാക്‌സിന് അനുമതി ലഭിച്ചിട്ടുണ്ടെങ്കിലും വിതരണം തുടങ്ങിയിട്ടില്ല. കൊറോണയുടെ മൂന്നാം തരംഗം എത്തുമെന്ന ഭീഷണിക്കിടയിലാണ് നാം ജീവിക്കുന്നത്. അതുകൊണ്ട് തന്നെ ഇനിയും കൂടുതല്‍ ജാഗ്രത തുടര്‍ന്നേ പറ്റൂ. നിയന്ത്രണങ്ങളില്‍ ഇളവുകള്‍ ഏര്‍പ്പെടുത്തുമ്പോള്‍ സമൂഹ വ്യാപനം വഴി രോഗം പടരാതിരിക്കാനുള്ള അതീവ ശ്രദ്ധ ഉണ്ടാവണം. മഹാമാരികളെ പ്രതിരോധിക്കുന്നതില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കേണ്ടതുണ്ട്. ഇത്തരം മഹാമാരികളെ പ്രതിരോധിക്കാന്‍ ദീര്‍ഘകാല പദ്ധതികള്‍ ഉണ്ടാവേണ്ടിയിരിക്കുന്നു. ജന്തുജന്യ രോഗങ്ങള്‍ കേരളത്തിലും ഇടക്കിടെ തലപൊക്കിക്കൊണ്ടിരിക്കയാണ്. വന്യ ജീവികള്‍ പടര്‍ത്തുന്ന ജന്തുജന്യ രോഗങ്ങളും കൊതുകുകള്‍ പടര്‍ത്തുന്ന മറ്റ് രോഗങ്ങളും വ്യാപകമാകാനിടയുള്ള സ്ഥലങ്ങളുടെ പട്ടികയിലാണ് കേരളവും ഉള്ളത്. ഗ്ലോബല്‍ ട്രെന്‍ഡ്‌സ് ഇന്‍ എമര്‍ജിംഗ് ഇന്‍ഫെക്ഷ്യസ് ഡിസീസ് എന്ന പേരില്‍ മുമ്പ് നടത്തിയ പഠനങ്ങളില്‍ ഭാവിയില്‍ പൊട്ടിപ്പുറപ്പെടാന്‍ സാധ്യതയുള്ള പകര്‍ച്ച വ്യാധികളുടെ കേന്ദ്രമാകുന്ന ഇടങ്ങളില്‍ കേരളവും ഉള്‍പ്പെടുമെന്ന് കണ്ടെത്തിയിട്ടുണ്ട്.
വനനശീകരണം, ഉയര്‍ന്ന ജനസാന്ദ്രത, വന്യമൃഗങ്ങളുടെ ബാഹുല്യം എന്നിവയാണ് ഇത്തരം പകര്‍ച്ച വ്യാധികള്‍ പൊട്ടിപ്പുറപ്പെടുന്നതിന് കാരണമായി ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. വനനശീകരണം കാരണം വന്യ ജീവികള്‍ക്കും പക്ഷികള്‍ക്കും ആവശ്യമായ പഴങ്ങളും മറ്റും ഗണ്യമായി കുറഞ്ഞു. മാവ്, പേര തുടങ്ങിയ ഫലവൃക്ഷങ്ങള്‍ക്ക് പുറമെ നിരവധി പുതിയ ഇനം ഫലവൃക്ഷങ്ങള്‍ നാട്ടില്‍ ഇടം പിടിച്ചതോടെ വവ്വാലുകളും മറ്റും കാട് വിട്ട് നാട്ടില്‍ എത്തിയിരിക്കുകയാണ്. പകര്‍ച്ച വ്യാധികള്‍ തടയാനും പ്രതിരോധിക്കാനും ദീര്‍ഘകാല പദ്ധതികള്‍ ഇപ്പഴേ ആസൂത്രണം ചെയ്യേണ്ടിയിക്കുന്നു.

Related Articles
Next Story
Share it