ഹ്രസ്വദൂര തീവണ്ടി യാത്രക്കാര്‍ക്ക് ആശ്വാസം

മലബാറിലെ ഹ്രസ്വദൂര തീവണ്ടിയാത്രക്കാര്‍ക്ക് അല്‍പ്പം ആശ്വാസം പകര്‍ന്ന് ഈ മാസം 30 മുതല്‍ അണ്‍ റിസന്‍വ്ഡ്് തീവണ്ടി കണ്ണൂരില്‍ നിന്ന് മംഗളൂരുവിലേക്ക് സര്‍വ്വീസ് നടത്തുകയാണ്. തിരിച്ച് വൈകിട്ട് മംഗളൂരുവില്‍ നിന്ന് കണ്ണൂരിലേക്കും ഇതേ വണ്ടി സര്‍വ്വീസ് നടത്തും. മംഗളൂരുവിനും കണ്ണൂരിനും ഇടയില്‍ സര്‍വ്വീസ് നടത്തിയിരുന്ന പാസഞ്ചര്‍ തീവണ്ടി കൊറോണയെ തുടര്‍ന്ന് ഓട്ടം നിലച്ചിരുന്നു. ഹ്രസ്വദൂര യാത്രക്കാര്‍ക്ക് ചുരുങ്ങിയ ചെലവില്‍ യാത്ര ചെയ്യാന്‍ പറ്റിയ വണ്ടികളായിരുന്നു ഇവ. കഴിഞ്ഞ ഒരു വര്‍ഷമായി തീവണ്ടി യാത്രക്കാര്‍ ഏറെ ബുദ്ധിമുട്ടനുഭവിക്കുകയായിരുന്നു. 30 […]

മലബാറിലെ ഹ്രസ്വദൂര തീവണ്ടിയാത്രക്കാര്‍ക്ക് അല്‍പ്പം ആശ്വാസം പകര്‍ന്ന് ഈ മാസം 30 മുതല്‍ അണ്‍ റിസന്‍വ്ഡ്് തീവണ്ടി കണ്ണൂരില്‍ നിന്ന് മംഗളൂരുവിലേക്ക് സര്‍വ്വീസ് നടത്തുകയാണ്. തിരിച്ച് വൈകിട്ട് മംഗളൂരുവില്‍ നിന്ന് കണ്ണൂരിലേക്കും ഇതേ വണ്ടി സര്‍വ്വീസ് നടത്തും. മംഗളൂരുവിനും കണ്ണൂരിനും ഇടയില്‍ സര്‍വ്വീസ് നടത്തിയിരുന്ന പാസഞ്ചര്‍ തീവണ്ടി കൊറോണയെ തുടര്‍ന്ന് ഓട്ടം നിലച്ചിരുന്നു. ഹ്രസ്വദൂര യാത്രക്കാര്‍ക്ക് ചുരുങ്ങിയ ചെലവില്‍ യാത്ര ചെയ്യാന്‍ പറ്റിയ വണ്ടികളായിരുന്നു ഇവ. കഴിഞ്ഞ ഒരു വര്‍ഷമായി തീവണ്ടി യാത്രക്കാര്‍ ഏറെ ബുദ്ധിമുട്ടനുഭവിക്കുകയായിരുന്നു. 30 മുതല്‍ സര്‍വ്വീസ് നടത്തുന്ന തീവണ്ടിക്ക് മിക്കവാറും എല്ലാ സ്റ്റേഷനുകളിലും സ്റ്റോപ്പുണ്ട്. അതുകൊണ്ട് തന്നെ ചുരുങ്ങിയ ചെലവില്‍ കണ്ണൂരിനും മംഗളൂരുവിനും ഇടയിലുള്ള എല്ലാ സ്ഥലങ്ങളിലേക്കും യാത്ര ചെയ്യാനാവും. ഇക്കഴിഞ്ഞ മാര്‍ച്ച് 16 മുതല്‍ ഷൊര്‍ണൂരില്‍ നിന്ന് കണ്ണൂരിലേക്കും തിരിച്ചിങ്ങോട്ടും മെമു സര്‍വ്വീസ് ആരംഭിച്ചിരുന്നു. കാസര്‍കോടിനെ മാത്രം അവഗണിച്ചുകൊണ്ടാണ് ട്രെയിന്‍ ഓടിക്കൊണ്ടിരിക്കുന്നത്. ഇത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. കാസര്‍കോട്, കണ്ണൂര്‍, മംഗളൂരു എം.പി.മാര്‍ ശക്തമായി ഇടപെട്ടതിനെ തുടര്‍ന്നാണ് ഇപ്പോള്‍ അണ്‍ റിസര്‍വ്ഡ് തീവണ്ടി അനുവദിച്ചത്. കണ്ണൂരിനും മംഗളൂരുവിനുമിടയില്‍ 17 സ്റ്റേഷനുകളിലാണ് വണ്ടിക്ക് സ്റ്റോപ്പുള്ളത്. 12 കോച്ചുകളാണുള്ളത്. ജനറല്‍ ടിക്കറ്റിന് പുറമെ സീസണ്‍ ടിക്കറ്റും കിട്ടും. കണ്ണൂരില്‍ നിന്ന് രാവിലെ 7.40ന് പുറപ്പെടുന്ന വണ്ടി 10.55ന് മംഗളൂരുവിലെത്തും. കോഴിക്കോട് നിന്ന് കണ്ണൂരിലേക്കും എറണാകുളത്തേക്കും ഷൊര്‍ണൂരിലേക്കുമൊക്കെ നിരവധി മെമു സര്‍വ്വീസുകള്‍ ഇപ്പോള്‍ തന്നെയുണ്ട്. കണ്ണൂരില്‍ നിന്ന് മംഗളൂരുവിലേക്ക് ഒറ്റവണ്ടി ഉണ്ടായതുകൊണ്ട് മാത്രം ജനങ്ങള്‍ക്ക് ഉപകാരപ്രദമാവില്ല. കോവിഡിനെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയിരുന്ന ലോക്ഡൗണ്‍ പിന്‍വലിച്ചതിന് ശേഷം ഓഫീസുകളും വ്യാപാര കേന്ദ്രങ്ങളുമൊക്കെ സജീവമായിത്തുടങ്ങിയിട്ടുണ്ട്. അത്‌കൊണ്ട് തന്നെ കൂടുതല്‍ തീവണ്ടികള്‍ ആവശ്യമാണ്. പഴയ പാസഞ്ചര്‍ വണ്ടികളെയാണ് കണ്ണൂരിനും കാസര്‍കോടിനും ഇടയിലുള്ള ഉദ്യോഗസ്ഥര്‍ ആശ്രയിച്ചിരുന്നത്. ജില്ലാ ആസ്ഥാനമായ കാസര്‍കോട് എത്തണമെങ്കില്‍ രാവിലെയും വൈകിട്ടും തീവണ്ടി സര്‍വ്വീസുകള്‍ ഉണ്ടാവണം. പുതിയ തീവണ്ടിയുടെ സമയം ഉദ്യോഗസ്ഥര്‍ക്ക് ഉപകാരപ്രദമാവുന്ന രീതിയിലുള്ളതാണ്. പക്ഷെ ഈ സമയങ്ങളില്‍ കൂടുതല്‍ തീവണ്ടികള്‍ ഉണ്ടായാല്‍ മാത്രമേ തിക്കും തിരക്കുമില്ലാതെ യാത്രക്കാര്‍ക്ക് ലക്ഷ്യ സ്ഥാനത്തെത്താനാവൂ. കര്‍ണാടകയില്‍ വിദ്യാലയങ്ങള്‍ തുറന്നു പ്രവര്‍ത്തിച്ചു തുടങ്ങിയതോടെ വിദ്യാര്‍ത്ഥികള്‍ മംഗളൂരുവിലേക്ക് പോയിത്തുടങ്ങിയിട്ടുണ്ട്. കണ്ണൂര്‍ മുതല്‍ കാസര്‍കോട് നിന്നടക്കമുള്ള രോഗികളും ആശ്രയിക്കുന്നത് മംഗളൂരുവിനെയാണ്. രണ്ടോ മൂന്നോ ലോക്കല്‍ തീവണ്ടികള്‍ ഉണ്ടായാല്‍ മാത്രമേ ഈ യാത്രക്കാരെയൊക്കെ ഉള്‍ക്കൊള്ളാനാവൂ. ഷൊര്‍ണ്ണൂര്‍ മുതല്‍ മംഗളൂരുവരെയുള്ള ഇരട്ടപ്പാത പൂര്‍ത്തിയായതോടെ കൂടുതല്‍ തീവണ്ടികള്‍ അനുവദിക്കുമെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞിരുന്നു. അന്നാല്‍ അതുണ്ടായില്ല. ഉള്ള തീവണ്ടികള്‍ പിന്‍വലിക്കുകയായിരുന്നു. പിന്നീട് ലൈന്‍ വൈദ്യുതീകരണം പൂര്‍ത്തിയായാല്‍ പരിഗണിക്കാമെന്നായിരുന്നു റെയില്‍വെ അധികൃതര്‍ നല്‍കിയ ഉറപ്പ്. വൈദ്യുതീകരണം പൂര്‍ത്തിയായിട്ട് വര്‍ഷം രണ്ട് പിന്നിട്ടിട്ടും ഒന്നും ചെയ്തില്ല. കണ്ണൂരില്‍ രാവിലെ മുതല്‍ വൈകിട്ട് വരെ നിര്‍ത്തിയിടുന്ന തീവണ്ടികള്‍ മംഗളൂരുവരെ നീട്ടിയാല്‍ തന്നെ ഇന്നുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാം.

Related Articles
Next Story
Share it