നാളികേര കര്‍ഷകര്‍ക്ക് ആശ്വാസം നല്‍കണം
വിലയിടിവും ഉല്‍പാദനച്ചെലവ് വര്‍ധനയും മൂലം നാളികേര കര്‍ഷകരുടെ നടുവൊടിയുകയാണ്. കൊറോണ തുടങ്ങിയതോടെ നാളികേരത്തിന് കുത്തനെ വിലയിടിഞ്ഞു കൊണ്ടിരിക്കുക മാത്രമല്ല വാങ്ങാനും ആരും തയ്യാറാവുന്നില്ല. ഗതാഗതത്തിന് നിയന്ത്രണമുള്ളതിനാല്‍ ലോഡ്‌പോകുന്നില്ലെന്നാണ് തേങ്ങാ വ്യാപാരികള്‍ പറയുന്നത്. വിലയില്ലാത്തതിനാല്‍ കര്‍ഷകര്‍ പറിച്ചു കൂട്ടിയ തേങ്ങ മഴയില്‍ മുളച്ചു കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം ഈ സമയത്ത് കിലോക്ക് 45 രൂപയോളം ലഭിച്ചിരുന്നു. എന്നാലിപ്പോള്‍ 30 രൂപക്ക് തേങ്ങ എടുക്കാന്‍ ആളില്ലാത്ത അവസ്ഥയാണ്. കഴിഞ്ഞ ഒന്നരമാസത്തിനിടെയാണ് പച്ചത്തേങ്ങക്കും കൊപ്രക്കും കുത്തനെ വില ഇടിഞ്ഞത്. അതേ സമയം […]
വിലയിടിവും ഉല്‍പാദനച്ചെലവ് വര്‍ധനയും മൂലം നാളികേര കര്‍ഷകരുടെ നടുവൊടിയുകയാണ്. കൊറോണ തുടങ്ങിയതോടെ നാളികേരത്തിന് കുത്തനെ വിലയിടിഞ്ഞു കൊണ്ടിരിക്കുക മാത്രമല്ല വാങ്ങാനും ആരും തയ്യാറാവുന്നില്ല. ഗതാഗതത്തിന് നിയന്ത്രണമുള്ളതിനാല്‍ ലോഡ്‌പോകുന്നില്ലെന്നാണ് തേങ്ങാ വ്യാപാരികള്‍ പറയുന്നത്. വിലയില്ലാത്തതിനാല്‍ കര്‍ഷകര്‍ പറിച്ചു കൂട്ടിയ തേങ്ങ മഴയില്‍ മുളച്ചു കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം ഈ സമയത്ത് കിലോക്ക് 45 രൂപയോളം ലഭിച്ചിരുന്നു. എന്നാലിപ്പോള്‍ 30 രൂപക്ക് തേങ്ങ എടുക്കാന്‍ ആളില്ലാത്ത അവസ്ഥയാണ്. കഴിഞ്ഞ ഒന്നരമാസത്തിനിടെയാണ് പച്ചത്തേങ്ങക്കും കൊപ്രക്കും കുത്തനെ വില ഇടിഞ്ഞത്. അതേ സമയം […]
വിലയിടിവും ഉല്‍പാദനച്ചെലവ് വര്‍ധനയും മൂലം നാളികേര കര്‍ഷകരുടെ നടുവൊടിയുകയാണ്. കൊറോണ തുടങ്ങിയതോടെ നാളികേരത്തിന് കുത്തനെ വിലയിടിഞ്ഞു കൊണ്ടിരിക്കുക മാത്രമല്ല വാങ്ങാനും ആരും തയ്യാറാവുന്നില്ല. ഗതാഗതത്തിന് നിയന്ത്രണമുള്ളതിനാല്‍ ലോഡ്‌പോകുന്നില്ലെന്നാണ് തേങ്ങാ വ്യാപാരികള്‍ പറയുന്നത്. വിലയില്ലാത്തതിനാല്‍ കര്‍ഷകര്‍ പറിച്ചു കൂട്ടിയ തേങ്ങ മഴയില്‍ മുളച്ചു കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം ഈ സമയത്ത് കിലോക്ക് 45 രൂപയോളം ലഭിച്ചിരുന്നു. എന്നാലിപ്പോള്‍ 30 രൂപക്ക് തേങ്ങ എടുക്കാന്‍ ആളില്ലാത്ത അവസ്ഥയാണ്. കഴിഞ്ഞ ഒന്നരമാസത്തിനിടെയാണ് പച്ചത്തേങ്ങക്കും കൊപ്രക്കും കുത്തനെ വില ഇടിഞ്ഞത്. അതേ സമയം ഒരു ലിറ്റര്‍ വെളിച്ചെണ്ണ വാങ്ങണമെങ്കില്‍ 220 രൂപ കൊടുക്കണം. ഇവിടെയാണ് കര്‍ഷകരെ വഞ്ചിക്കുന്ന ഏര്‍പ്പാട് വ്യക്തമാവുന്നത്. വന്‍കിട വ്യാപാരികള്‍ ചുരുങ്ങിയ വിലക്ക് തേങ്ങയും കൊപ്രയും വാങ്ങി ഇതിന്റെ അഞ്ചും പത്തും ഇരട്ടി വിലക്ക് വെളിച്ചെണ്ണ അവര്‍ക്ക് തന്നെ വിതരണം ചെയ്യുന്നു. 136 രൂപ ലഭിച്ചിരുന്ന കൊപ്രക്ക് ഇപ്പോള്‍ 100 രൂപയോളമേ ഉള്ളു. സ്വന്തമായി ഡ്രയര്‍ ഉള്ള കര്‍ഷകര്‍ തേങ്ങ കൊപ്രയാക്കി വിറ്റിരുന്നു. അതിനും വില നല്‍കുന്നില്ല. തേങ്ങക്കും കൊപ്രക്കും വില കുത്തനെ കുറഞ്ഞിട്ടും വെളിച്ചെണ്ണക്ക് വില കുറയാത്ത പ്രതിഭാസമാണ് അത്ഭുതപ്പെടുത്തുന്നത്. തേങ്ങ പറിച്ചെടുക്കുന്നതിനും പെറുക്കുന്നതിനും പൊതിക്കുന്നതിനുമൊക്കെ കൂലി ഇനത്തില്‍ വലിയ ചെലവാണ് വേണ്ടി വരുന്നത്. ഇതെല്ലാം കഴിച്ചാല്‍ കര്‍ഷകന് മിച്ചം അവരുടെ കഷ്ടപ്പാടുകള്‍ മാത്രം. ഇടക്കാലത്ത് നാളികേരത്തിന് വില കൂടാന്‍ തുടങ്ങിയതോടെയാണ് പൊതിക്കല്‍ കൂലി 50 പൈസയില്‍ നിന്ന് ഒരു രൂപയാക്കി വര്‍ധിപ്പിച്ചത്. തെങ്ങ് കയറ്റത്തിന് ഒരു തെങ്ങിന് പരമാവധി 25 രൂപയുണ്ടായിരുന്നത് 50ല്‍ കുറവാണ് തെങ്ങുകളെങ്കില്‍ അത് 35 മുതല്‍ 50 രൂപ വരെയായി എണ്ണത്തിനനുസരിച്ച് ഉയരും. നഗരപ്രദേശങ്ങളില്‍ ഇതിലും കൂടും. വിലയിടിവിന് പുറമെ രോഗങ്ങള്‍ വന്ന് തെങ്ങ് നശിക്കുന്നതും കര്‍ഷകര്‍ക്ക് വലിയ തിരിച്ചടിയാവുന്നു. വണ്ടുകള്‍ കൂട്ടത്തോടെ എത്തി തിരി കാര്‍ന്നു തിന്നുന്നതോടെ കൂമ്പ് ചീഞ്ഞ് തെങ്ങ് തന്നെ നശിക്കുന്നു. ഇതിന് പുറമെയാണ് മച്ചിങ്ങ പൊഴിച്ചലും രൂക്ഷമായി തുടരുന്നത്. തെങ്ങിനിടുന്ന രാസജൈവവളങ്ങള്‍ക്കും വലിയ തോതില്‍ വില വര്‍ധിച്ചു. പച്ചത്തേങ്ങക്ക് 35 രൂപയെങ്കിലും കിട്ടിയില്ലെങ്കില്‍ കൃഷി നിര്‍ത്തേണ്ട അവസ്ഥയിലാണ് കര്‍ഷകര്‍. രണ്ട് മൂന്ന് വര്‍ഷം മുമ്പും ഇതേ അവസ്ഥ ഉണ്ടായിരുന്നു. പല കര്‍ഷകരും തേങ്ങ പറിക്കാന്‍ തന്നെ തയ്യാറായിരുന്നില്ല. പറിച്ചെടുത്ത് വില്‍ക്കുന്നതിന്റെ കൂലി പോലും ലഭിക്കാത്ത സാഹചര്യത്തിലായിരുന്നു ഇത്. പുറത്ത് നിന്ന് പാം ഓയില്‍ ഇഷ്ടം പോലെ ഇറക്കുമതി തുടരുകയാണ്. അടുത്ത ഡിസംബര്‍ വരെ ഇറക്കുമതി തീരുവ ഒഴിവാക്കാന്‍ കേന്ദ്ര ഗവണ്‍മെന്റ് തീരുമാനിച്ചതായി അറിയുന്നുണ്ട്. ഇതും പ്രാബല്യത്തില്‍ വരുന്നതോടെ തേങ്ങയുടെ വിലയിടിവും കുറയുമെന്നതില്‍ സംശയമില്ല. തേങ്ങളുടെ വിലയിടിവ് പരിഹരിക്കാന്‍ കിലോക്ക് 32 രൂപ തോതില്‍ തേങ്ങ സംഭരിക്കാന്‍ മുമ്പ് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി കൃഷി ഭവനുകള്‍ വഴി സംഭരണം ആരംഭിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പൊതുവിപണിയില്‍ കുറച്ചു കാലത്തേക്ക് രണ്ട് രൂപ അധികമാവുന്നതോടെ സംഭരണം നിര്‍ത്തുകയും ചെയ്തു. കൃഷിവകുപ്പ് വീണ്ടും സംഭരണം തുടങ്ങിയാല്‍ വില വര്‍ധിക്കുമെന്നാണ് കര്‍ഷകരുടെ പ്രതീക്ഷ. കോവിഡ് വന്നതോടെ ഇളനീരിന് ആവശ്യക്കാര്‍ കുറഞ്ഞതോടെ നാളികേര ഉല്‍പാദനവും വര്‍ധിച്ചു. കര്‍ണ്ണാടകയില്‍ നിന്ന് തേങ്ങയുടെ വരവ് വര്‍ധിച്ചതും വിലയിടിവിന് കാരണമായി. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ സഹായത്തോടെ നാളികേര ബോര്‍ഡ്് ഇടപെട്ട് കര്‍ഷകരുടെ സഹായത്തിനെത്തണം.