കോവിഡ്; കേരളത്തിലെ ആശങ്ക ഒഴിയുന്നില്ല
കേരളത്തില്‍ കോവിഡ് രോഗികളുടെ എണ്ണം ഓരോ ദിവസം കഴിയുന്തോറും വര്‍ധിച്ചുവരികയാണ്. രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കോവിഡ് കേസുകളില്‍ പകുതിയും കേരളത്തിലാണെന്നതാണ് ആശങ്ക വര്‍ധിപ്പിക്കുന്നത്. രാജ്യത്തെ 22 ജില്ലകളിലാണ് സ്ഥിതി അതിരൂക്ഷമായിട്ടുള്ളത്. അതില്‍ ഏഴും കേരളത്തിലാണെന്നത് ഗൗരവത്തോടെ വേണം കാണാന്‍. വീണ്ടുമൊരു തരംഗത്തിന്റെ വ്യക്തമായ സൂചനയെന്നോണം കോവിഡ് വ്യാപനം കേരളത്തില്‍ വര്‍ധിച്ചതായി കേന്ദ്ര സര്‍ക്കാരും വിലയിരുത്തുന്നു. ആലപ്പുഴ, കോട്ടയം, മലപ്പുറം, തൃശൂര്‍, വയനാട്, എറണാകുളം, പത്തനംതിട്ട എന്നീ ജില്ലകളിലെ സ്ഥിതിയാണ് അതിരൂക്ഷമായി തുടരുന്നത്. ബാക്കി 15 എണ്ണം വടക്ക്-കിഴക്കന്‍ […]
കേരളത്തില്‍ കോവിഡ് രോഗികളുടെ എണ്ണം ഓരോ ദിവസം കഴിയുന്തോറും വര്‍ധിച്ചുവരികയാണ്. രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കോവിഡ് കേസുകളില്‍ പകുതിയും കേരളത്തിലാണെന്നതാണ് ആശങ്ക വര്‍ധിപ്പിക്കുന്നത്. രാജ്യത്തെ 22 ജില്ലകളിലാണ് സ്ഥിതി അതിരൂക്ഷമായിട്ടുള്ളത്. അതില്‍ ഏഴും കേരളത്തിലാണെന്നത് ഗൗരവത്തോടെ വേണം കാണാന്‍. വീണ്ടുമൊരു തരംഗത്തിന്റെ വ്യക്തമായ സൂചനയെന്നോണം കോവിഡ് വ്യാപനം കേരളത്തില്‍ വര്‍ധിച്ചതായി കേന്ദ്ര സര്‍ക്കാരും വിലയിരുത്തുന്നു. ആലപ്പുഴ, കോട്ടയം, മലപ്പുറം, തൃശൂര്‍, വയനാട്, എറണാകുളം, പത്തനംതിട്ട എന്നീ ജില്ലകളിലെ സ്ഥിതിയാണ് അതിരൂക്ഷമായി തുടരുന്നത്. ബാക്കി 15 എണ്ണം വടക്ക്-കിഴക്കന്‍ […]

കേരളത്തില്‍ കോവിഡ് രോഗികളുടെ എണ്ണം ഓരോ ദിവസം കഴിയുന്തോറും വര്‍ധിച്ചുവരികയാണ്. രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കോവിഡ് കേസുകളില്‍ പകുതിയും കേരളത്തിലാണെന്നതാണ് ആശങ്ക വര്‍ധിപ്പിക്കുന്നത്. രാജ്യത്തെ 22 ജില്ലകളിലാണ് സ്ഥിതി അതിരൂക്ഷമായിട്ടുള്ളത്. അതില്‍ ഏഴും കേരളത്തിലാണെന്നത് ഗൗരവത്തോടെ വേണം കാണാന്‍. വീണ്ടുമൊരു തരംഗത്തിന്റെ വ്യക്തമായ സൂചനയെന്നോണം കോവിഡ് വ്യാപനം കേരളത്തില്‍ വര്‍ധിച്ചതായി കേന്ദ്ര സര്‍ക്കാരും വിലയിരുത്തുന്നു. ആലപ്പുഴ, കോട്ടയം, മലപ്പുറം, തൃശൂര്‍, വയനാട്, എറണാകുളം, പത്തനംതിട്ട എന്നീ ജില്ലകളിലെ സ്ഥിതിയാണ് അതിരൂക്ഷമായി തുടരുന്നത്. ബാക്കി 15 എണ്ണം വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങളിലാണ്. കഴിഞ്ഞ നാലാഴ്ചയായി ഈ ജില്ലകളില്‍ രോഗം വന്‍ തോതില്‍ വര്‍ധിച്ചു. ജൂണ്‍ 28 മുതലുള്ള നാലാഴ്ചത്തെ കണക്കനുസരിച്ച് മലപ്പുറത്ത് 59 ശതമാനവും തൃശൂരില്‍ 47 ശതമാനവും എറണാകുളത്ത് 46 ശതമാനവും കോട്ടയത്ത് 63 ശതമാനവും വര്‍ധനയുണ്ടായി. കേരളത്തിലെ മരണ നിരക്ക് ആശ്വസിക്കാവുന്ന തോതിലാണെങ്കിലും വൈറസിന്റെ അതിവേഗ വ്യാപനം ആശങ്കയുണ്ടാക്കുന്നുണ്ട്. വൈറസിന് വീണ്ടും വകഭേദം സംഭവിച്ചേക്കാമെന്നും സമീപ ജില്ലകളിലേക്കും രോഗം പടരാനിടയുണ്ടെന്നും നീതി ആയോഗ് അംഗം ഡോ. വി.കെ. പോള്‍ ചൂണ്ടിക്കാട്ടുന്നു. കേരളത്തിലേത് ഭയാനക സാഹചര്യമെന്നാണ് കഴിഞ്ഞ ദിവസം സുപ്രീംകോടതി തന്നെ വ്യക്തമാക്കിയത്. കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിച്ചുകൊണ്ടുള്ള സംസ്ഥാന സര്‍ക്കാര്‍ നടപടിയെ പരമോന്നത കോടതി വിമര്‍ശിക്കുകയുമുണ്ടായി. പല രാജ്യങ്ങളും കോവിഡ് വ്യാപനത്തില്‍ താഴോട്ട് പോവുകയും മാസ്‌ക് വരെ ഉപേക്ഷിക്കുകയും ചെയ്ത സാഹചര്യമുണ്ടായിട്ടും നമ്മുടെ രാജ്യത്ത് രോഗികളുടെ എണ്ണം വര്‍ധിച്ചുവരികയാണ്. അമേരിക്ക, ചൈന തുടങ്ങിയ രാജ്യങ്ങളൊക്കെ വാക്‌സിന്‍ വിതരണം നൂറ് ശതമാനത്തിലെത്തിച്ചുകഴിഞ്ഞു. ഇവിടെ 130 കോടി ജനങ്ങളില്‍ 100 കോടിയും വാക്‌സിന്‍ എടുക്കാത്തവരാണ്. വേണ്ടത്ര വാക്‌സിന്‍ ഓരോ സംസ്ഥാനങ്ങള്‍ക്കും ലഭിക്കുന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യം.
കേരളത്തില്‍ കഴിഞ്ഞ രണ്ട് ദിവസമായി എവിടെയും വാക്‌സിന്‍ ലഭിച്ചിരുന്നില്ല. ഇന്നലെയാണ് കുറച്ച് ഡോസ് മരുന്ന് എത്തിച്ചത്. വരുന്ന 100 ദിവസങ്ങള്‍ ഇന്ത്യക്ക് നിര്‍ണായകമെന്നാണ് ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് നല്‍കുന്നത്. രണ്ടാം തരംഗം ഇപ്പോഴും അവസാനിച്ചിട്ടില്ല. മൂന്നാം തരംഗത്തിന്റെ പടിവാതില്‍ക്കല്‍ എത്തി നില്‍ക്കയാണ് നാം. അതിന്റെ തീവ്രത എത്രമാത്രം ഉണ്ടാവുമെന്നതും കണ്ടറിയേണ്ടിയിരിക്കുന്നു. പ്രതിരോധകുത്തിവെപ്പ് ഊര്‍ജ്ജിതമാക്കുകയും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുകയും മാത്രമാണ് പോംവഴി. മൂന്നാം തരംഗം വരുന്നതിന് മുമ്പ് ആരോഗ്യഅടിസ്ഥാന സൗകര്യങ്ങള്‍ ശക്തിപ്പെടുത്തണം. ഡിസംബറോടെ എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കാനാവുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ പറയുന്നത്.
എന്നാല്‍ അഞ്ച് മാസം കൊണ്ട് 100 കോടി ജനങ്ങള്‍ക്ക് വാക്‌സിന്‍ നല്‍കാനാവുമോ എന്ന് കണ്ട് തന്നെ അറിയണം. കേന്ദ്രത്തില്‍ നിന്ന് കഴിഞ്ഞ ദിവസം ഒരുടീം കേരളത്തിലെത്തിയിട്ടുണ്ട്. കോവിഡ് പടരുന്നതിന്റെ പശ്ചാത്തലം മനസിലാക്കാനും പരിഹാരമാര്‍ഗങ്ങള്‍ നിര്‍ദ്ദേശിക്കാനുമാണ് സംഘം എത്തുന്നത്. കഴിഞ്ഞ ഒന്നുരണ്ട് മാസമായി ജാഗ്രത കുറഞ്ഞതുതന്നെയാണ് രോഗവ്യാപനം കൂടാന്‍ കാരണമെന്നതില്‍ സംശയമില്ല. എത്രയും പെട്ടെന്ന് എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കാനും ജാഗ്രത കൈവിടാതിരിക്കാനും കഴിയണം.