അതി ദരിദ്രരെ കൈപിടിച്ചുയര്‍ത്തണം

രോഗവും അപകടവും കാരണം വരുമാനവും ആസ്തിയും നഷ്ടപ്പെട്ടവരെ അതിദരിദ്രവിഭാഗത്തില്‍ ഉള്‍പ്പെടുത്തുന്നതിന് സര്‍ക്കാര്‍ നടപടി ആരംഭിച്ചുവെന്നത് ആശ്വാസമരുളുന്ന കാര്യമാണ്. ബി.പി.എല്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെയും ആനുകൂല്യങ്ങള്‍ ഇപ്പോള്‍ തന്നെ ലഭിക്കുന്നുണ്ട്. ഇവരേക്കാള്‍ കഷ്ടതയനുഭവിക്കുന്ന വിഭാഗമാണ് രോഗപീഡയനുഭവിക്കുന്നവരും ആസ്തി നഷ്ടപ്പെട്ടവരും. ഇത്തരക്കാരെ കണ്ടെത്തുന്നതിന് സര്‍വ്വേ നടത്താനാണ് ആലോചിക്കുന്നത്. കിലയും സര്‍ക്കാരും ചേര്‍ന്ന് ഇതിനുള്ള മാര്‍ഗ്ഗരേഖ തയ്യാറാക്കിയിട്ടുണ്ട്. 16 സൂചകങ്ങളായാണ് പൊതു വിഭാഗത്തില്‍ അതി ദരിദ്രരെ കണ്ടെത്താന്‍ പരിഗണിക്കുന്നത്. ദുരന്തങ്ങളില്‍ വീട് നഷ്ടമായവരെയും മതിയായ നഷ്ടപരിഹാരമില്ലാതെ പദ്ധതികള്‍ക്കായി കുടിയിറക്കപ്പെട്ടവരെയും പ്രാഥമിക പട്ടികയില്‍ […]

രോഗവും അപകടവും കാരണം വരുമാനവും ആസ്തിയും നഷ്ടപ്പെട്ടവരെ അതിദരിദ്രവിഭാഗത്തില്‍ ഉള്‍പ്പെടുത്തുന്നതിന് സര്‍ക്കാര്‍ നടപടി ആരംഭിച്ചുവെന്നത് ആശ്വാസമരുളുന്ന കാര്യമാണ്. ബി.പി.എല്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെയും ആനുകൂല്യങ്ങള്‍ ഇപ്പോള്‍ തന്നെ ലഭിക്കുന്നുണ്ട്. ഇവരേക്കാള്‍ കഷ്ടതയനുഭവിക്കുന്ന വിഭാഗമാണ് രോഗപീഡയനുഭവിക്കുന്നവരും ആസ്തി നഷ്ടപ്പെട്ടവരും. ഇത്തരക്കാരെ കണ്ടെത്തുന്നതിന് സര്‍വ്വേ നടത്താനാണ് ആലോചിക്കുന്നത്. കിലയും സര്‍ക്കാരും ചേര്‍ന്ന് ഇതിനുള്ള മാര്‍ഗ്ഗരേഖ തയ്യാറാക്കിയിട്ടുണ്ട്. 16 സൂചകങ്ങളായാണ് പൊതു വിഭാഗത്തില്‍ അതി ദരിദ്രരെ കണ്ടെത്താന്‍ പരിഗണിക്കുന്നത്. ദുരന്തങ്ങളില്‍ വീട് നഷ്ടമായവരെയും മതിയായ നഷ്ടപരിഹാരമില്ലാതെ പദ്ധതികള്‍ക്കായി കുടിയിറക്കപ്പെട്ടവരെയും പ്രാഥമിക പട്ടികയില്‍ പരിഗണിക്കും. അതി ദരിദ്രരെ കണ്ടെത്തി അഞ്ചുവര്‍ഷത്തിനുള്ളില്‍ അവരെ ദാരിദ്രത്തില്‍ നിന്ന് കരകയറ്റാനുള്ള പദ്ധതിയെപ്പറ്റിയാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. മാര്‍ഗ്ഗരേഖയിലെ 16 സൂചകങ്ങളില്‍ എട്ടെണ്ണം തീവ്രക്ലേശ ഘടകങ്ങള്‍ എന്ന നിലയില്‍ ചുവപ്പ് പട്ടികയിലാണ്. എട്ടെണ്ണം ഓറഞ്ച് പട്ടികയില്‍. ചുവപ്പ് പട്ടികയിലെ ഇനങ്ങളിലൊന്ന് ബാധകമായാല്‍ പത്തും ഓറഞ്ചിന് അഞ്ചും മാര്‍ക്ക് നല്‍കാനാണ് ശുപാര്‍ശ. 10 മാര്‍ക്ക് കിട്ടിയാല്‍ അതിദരിദ്രവിഭാഗത്തില്‍ ഉള്‍പ്പെടുത്തും. പ്രാഥമിക പട്ടികയിലെ കുടുംബങ്ങളെ ഈ സൂചകങ്ങളുടെ അടിസ്ഥാനത്തില്‍ അന്തിമ പട്ടിക തയ്യാറാക്കും. ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം, വരുമാനം എന്നിങ്ങനെ അതിജീവനത്തിനുവേണ്ട അടിസ്ഥാന ആവശ്യങ്ങള്‍ നേടിയെടുക്കാനാവാത്തവരെയാണ് അതിദരിദ്രരായി പ്രഖ്യാപിക്കുന്നത്, പ്രത്യേക വിഭാഗങ്ങളെയും വിവിധ പരിഗണനകളുടെ അടിസ്ഥാനത്തില്‍ ഉള്‍പ്പെടുത്തും. ആദിവാസികള്‍, പട്ടികജാതിക്കാര്‍, മത്സ്യത്തൊഴിലാളികള്‍, നഗരങ്ങളിലെ ദരിദ്രര്‍, എച്ച്.ഐ.വി. ബാധിതരുള്ള കുടുംബങ്ങള്‍, അനാഥകുട്ടികളുള്ള കുടുംബങ്ങള്‍, ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളുള്ള കുടുംബങ്ങള്‍ എന്നിവയാണ് പ്രത്യേക വിഭാഗത്തില്‍ വരിക. വാര്‍ധക്യവും രോഗവും ദാരിദ്ര്യവും മൂലം അവശതയനുഭവിക്കുന്ന ആയിരങ്ങള്‍ സംസ്ഥാനത്തുണ്ട്. അവര്‍ക്കൊക്കെ ഭക്ഷണവും ചികിത്സയും കിട്ടിയാല്‍ തന്നെ വലിയൊരു അനുഗ്രഹമാകും. വാര്‍ധക്യവും ശാരീരികവും മാനസികവുമായ വെല്ലുവിളികള്‍ കാരണം ഭക്ഷണം പാകം ചെയ്യാന്‍ പോലും പറ്റാത്ത കുടുംബങ്ങള്‍ ഉണ്ട്. തെരുവില്‍ കഴിയുന്നവരെയൊക്കെ പുനരധിവസിപ്പിക്കാനുള്ള നടപടിയും ഉണ്ടാവണം. അര്‍ബുദം, കരള്‍രോഗം, ഹൃദ്രോഗം, വൃക്കരോഗം എന്നിവയെക്കൊണ്ട് കിടപ്പ് രോഗികളായി കഴിയുന്നവരും അപകടം മൂലം തീരാരോഗികളായി മാറിയവരും നിരവധിയുണ്ട്. ഇത്തരക്കാരെയൊക്കെ അതി ദാരിദ്ര്യ വിഭാഗത്തില്‍ കൊണ്ടുവരാനാവണം. ചില വീടുകളില്‍ 60 കഴിഞ്ഞവരാണ് കുടുംബത്തിന്റെ ഏക അത്താണി. ഇവര്‍ അവശതമറന്നും കുടുംബത്തിനുവേണ്ടി അധ്വാനിക്കുന്നവരാണ്. താമസസ്ഥലമില്ലാതെ അലയുന്ന നാടോടികള്‍, പോഷകാഹാരം ലഭ്യമല്ലാത്ത കുട്ടികളുള്ള കുടുംബങ്ങള്‍, അന്ത്യോദയ അന്നയോജന റേഷന്‍ കാര്‍ഡ് ഉണ്ടായിട്ടും ഭക്ഷണം കിട്ടാത്തവര്‍ തുടങ്ങിയവരൊക്കെ ദാരിദ്രത്തില്‍ നിന്ന് പുറത്തുവരണം. നിലവിലുള്ള റേഷന്‍ കാര്‍ഡില്‍ മഞ്ഞ, ചുവപ്പ് എന്നീ വിഭാഗത്തിലാണ് താഴെത്തട്ടിലുള്ളവരുള്ളത്. അവര്‍ക്കും താഴെയായി വേണം അതിദരിദ്രരെ ഉള്‍പ്പെടുത്തേണ്ടത്. ഈ വിഭാഗത്തിനായി പ്രത്യേക റേഷന്‍ കാര്‍ഡും ഉള്‍പ്പെടുത്തി കൂടുതല്‍ ആനുകൂല്യങ്ങള്‍ എത്തിക്കാന്‍ കഴിയണം.

Related Articles
Next Story
Share it