അമിത മദ്യപാനം; പഠന റിപ്പോര്‍ട്ട് ഗൗരവമായി കാണണം

കേരളത്തില്‍ മദ്യപാനികളുടെ എണ്ണം ഓരോ വര്‍ഷവും വര്‍ധിച്ചുവരികയാണ്. കോവിഡ് കാലത്തും ബിവറേജസുകള്‍ക്ക് മുമ്പില്‍ കാണപ്പെടുന്ന വലിയ തിരക്ക് തന്നെ ഇത് വ്യക്തമാക്കുന്നുണ്ട്. സര്‍ക്കാരിന് വലിയ സാമ്പത്തിക നേട്ടം ഉണ്ടാകുന്നത് കൊണ്ട് മദ്യവില്‍പ്പനയില്‍ ഒരു നിയന്ത്രണവും കൊണ്ടുവരാന്‍ സര്‍ക്കാരും തയ്യാറാവുന്നില്ല. ദി ലാന്റ് ഓങ്കോളജി ജേര്‍ണല്‍ കഴിഞ്ഞ ദിവസം പുറത്തു വിട്ട പഠന റിപ്പോര്‍ട്ട് വളരെയേറെ ഗൗരവത്തോടെ വേണം കാണാന്‍. അമിത മദ്യപാനം അര്‍ബുദത്തിന് കാരണമാക്കുമെന്നാണ് റിപ്പോര്‍ട്ടില്‍ പയുന്നത്. കഴിഞ്ഞ വര്‍ഷം അന്താരാഷ്ട്രതലത്തില്‍ 7,41,300 പേര്‍ക്കാണത്രെ അമിത മദ്യപാനം […]

കേരളത്തില്‍ മദ്യപാനികളുടെ എണ്ണം ഓരോ വര്‍ഷവും വര്‍ധിച്ചുവരികയാണ്. കോവിഡ് കാലത്തും ബിവറേജസുകള്‍ക്ക് മുമ്പില്‍ കാണപ്പെടുന്ന വലിയ തിരക്ക് തന്നെ ഇത് വ്യക്തമാക്കുന്നുണ്ട്. സര്‍ക്കാരിന് വലിയ സാമ്പത്തിക നേട്ടം ഉണ്ടാകുന്നത് കൊണ്ട് മദ്യവില്‍പ്പനയില്‍ ഒരു നിയന്ത്രണവും കൊണ്ടുവരാന്‍ സര്‍ക്കാരും തയ്യാറാവുന്നില്ല. ദി ലാന്റ് ഓങ്കോളജി ജേര്‍ണല്‍ കഴിഞ്ഞ ദിവസം പുറത്തു വിട്ട പഠന റിപ്പോര്‍ട്ട് വളരെയേറെ ഗൗരവത്തോടെ വേണം കാണാന്‍. അമിത മദ്യപാനം അര്‍ബുദത്തിന് കാരണമാക്കുമെന്നാണ് റിപ്പോര്‍ട്ടില്‍ പയുന്നത്. കഴിഞ്ഞ വര്‍ഷം അന്താരാഷ്ട്രതലത്തില്‍ 7,41,300 പേര്‍ക്കാണത്രെ അമിത മദ്യപാനം മൂലം അര്‍ബുദം പിടിപെട്ടത്. ഇത് മൊത്തം അര്‍ബുദരോഗികളുടെ 4.1 ശതമാനം വരും. ഇവരില്‍ 77 ശതമാനവും പുരുഷന്മാരാണ്. കഴിഞ്ഞ വര്‍ഷം ലോകത്താകെ 63 ലക്ഷം പേര്‍ക്കാണ് അര്‍ബുദം സ്ഥിരീകരിച്ചത്. ഇതില്‍ കൂടുതല്‍ പേര്‍ക്കും അന്നനാളം, കരള്‍, കുടല്‍, സ്തനം എന്നിവിടങ്ങളിലാണ് രോഗം ബാധിച്ചത്. ഇന്ത്യയില്‍ 62,100 പേര്‍ക്കാണ് അമിത മദ്യപാനം മൂലം രോഗം സ്ഥിരീകരിച്ചത്. ഇത് രാജ്യത്തെയാകെ രോഗികളുടെ അഞ്ച് ശതമാനം വരും. ലോക രാജ്യങ്ങളില്‍ അമിത മദ്യപാനം മൂലം അര്‍ബുദരോഗികളായവരില്‍ കൂടുതലും മംഗോളിയയിലാണ്. കുവൈത്തില്‍ മദ്യപാനം മൂലമുള്ള രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. യൂറോപ്പ്, ഏഷ്യാ, ആഫ്രിക്ക എന്നിവിടങ്ങളിലെ രാജ്യങ്ങളില്‍ മദ്യഉപഭോഗം കൂടിവരികയാണെന്നും പഠനം പറയുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി കോവിഡ് മൂലം നല്ലൊരു ഭാഗം ജനങ്ങളും വീടുകളില്‍ ചടഞ്ഞുകൂടിയിരിക്കയാണ്. മദ്യപാനം ഏറ്റവും കൂടുതലായതും ഈ സമയത്തുതന്നെ. പുതിയ തലമുറയില്‍ മയക്ക് മരുന്നിന് അടിമപ്പെടുന്നതുപോലെതന്നെ മദ്യപാനത്തിനും പലരും അടിമകളാണ്. മദ്യം ആരോഗ്യത്തിന് ഹാരികരമെന്ന് മദ്യക്കുപ്പികളില്‍ തന്നെ എഴുതിവെക്കുന്നുണ്ട്. എന്നാലും മദ്യപിക്കുന്നവരുടെ എണ്ണം അനുദിനം കൂടി വരുന്നു. ചെറിയ അളവില്‍ മദ്യപിക്കുന്നത് നല്ലതാണെന്ന് ചില പഠനങ്ങള്‍ നേരത്തെ വന്നിട്ടുണ്ട്. ഇത് ആധികാരികമല്ലെന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്. ഒരു പെഗ് മാത്രമാണെങ്കിലും മദ്യം ദിവസവും കഴിക്കുന്നത് ഗുരുതരമായ രോഗം വരാനിടയാക്കുമെന്നാണ് പഠനത്തില്‍ പറയുന്നത്. 22 വര്‍ഷമായി മദ്യത്തെ കുറിച്ച് പഠിക്കുന്ന ഗവേഷകര്‍ 195 രാജ്യങ്ങളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചാണ് ഈ നിയമനത്തിലെത്തിയത്. മദ്യം നമ്മുടെ ശരീരത്തില്‍ പ്രവേശിച്ചാല്‍ അത് ആരോഗ്യത്തിന് ഹാനികരമെന്നതില്‍ തര്‍ക്കമില്ല. കുറഞ്ഞത് അല്ലെങ്കില്‍ കൂടുതല്‍ എന്നതിലൊന്നും വ്യത്യാസമില്ല. ലോകത്തെ മദ്യപരുടെ എണ്ണത്തില്‍ വന്‍വര്‍ധനവ് ഉണ്ടായിട്ടുണ്ട്. 39ശതമാനം പുരുഷന്മാരും 25 ശതമാനം സ്ത്രീകളും സ്ഥിരമായി മദ്യത്തിന് അടിമകളാണ്. ഒരു രാജ്യത്ത് മദ്യപാനികളുടെ അനുപാതം നിര്‍ണയിക്കുന്നത് അതത് രാജ്യത്തിന്റെ സാമ്പത്തികവും സാമൂഹികവുമായ അവസ്ഥയാണ്. സാമ്പത്തികമായി കൂടുതല്‍ ശക്തരായ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് കൂടുതല്‍ മദ്യം ഉപയോഗിക്കുന്നതെന്നാണ് പഠനത്തില്‍ പറയുന്നത്. ലോകത്ത് മദ്യപാനം മൂലം പ്രതിവര്‍ഷം 25 ലക്ഷം പേര്‍ മരിക്കുന്നുവെന്നാണ് പഠനം വ്യക്തമാക്കുന്നത്. കേരളം മദ്യത്തിന്റെ സ്വന്തം നാടായി മാറിക്കഴിഞ്ഞിട്ട് കുറേ കാലമായി. മൂന്ന് കോടി മുപ്പത്തി നാല് ലക്ഷം ജനസംഖ്യയുള്ള കേരളത്തില്‍ ഒരു കോടിയോളം സ്ഥിരം മദ്യപാനികളുണ്ടെന്നാണ് കണക്ക്. ഒരു കൊല്ലം കേരളം കുടിച്ചു തീര്‍ക്കുന്ന മദ്യത്തിന്റെ അളവ് ഏകദേശം 26 കോടി ലിറ്ററാണ്. കേരളീയര്‍ മദ്യപാനം ആരംഭിക്കുന്ന ശരാശരി പ്രായം 13 വയസാണെന്ന് സര്‍വ്വേകള്‍ സൂചിപ്പിക്കുന്നു. കേരളത്തില്‍ അര്‍ബുദരോഗികളുടെ എണ്ണവും വര്‍ധിച്ചുവരുന്നുണ്ട്. ഓങ്കോളജി ജേര്‍ണലിന്റെ പുതിയ പഠനറിപ്പോര്‍ട്ടും ഇതും കൂട്ടി വായിക്കേണ്ടതാണ്.

Related Articles
Next Story
Share it