സംസ്ഥാനം സമൂഹ വ്യാപനത്തിലേക്കോ?
സംസ്ഥാനം കോവിഡിന്റെ പിടിയില്‍ അനുദിനം അമര്‍ന്നുകൊണ്ടിരിക്കയാണ്. തലസ്ഥാന നഗരിയില്‍ സമ്പര്‍ക്കത്തിലൂടെയുള്ള രോഗികളുടെയും ഉറവിടം വ്യക്തമാവാത്ത രോഗികളുടെയും എണ്ണം പെരുകിയതിനെ തുടര്‍ന്ന് ഒരാഴ്ചത്തേക്ക് സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. കോര്‍പ്പറേഷന്‍ നഗര പരിധിയിലാണ് ലോക്ഡൗണ്‍. ട്രിപ്പിള്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ആര്‍ക്കും വീടിന് പുറത്തിറങ്ങാന്‍ പറ്റാത്തൊരു സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്. ലോക്ഡൗണില്‍ ഇളവ് വന്നതോടെയാണ് സമ്പര്‍ക്ക രോഗികളുടെ എണ്ണം അനുദിനം വര്‍ധച്ചത്. സെക്രട്ടറിയേറ്റ് കൂടി അടച്ചിടാന്‍ തീരുമാനിച്ചതില്‍ നിന്ന് തന്നെ രോഗത്തിന്റെ തീവ്രത വ്യക്തമാകുന്നതാണ്. അവശ്യ ആരോഗ്യ സേവനങ്ങള്‍ക്ക് മാത്രമാണ് പുറത്തിറങ്ങാനാവുക. ഒരു […]
സംസ്ഥാനം കോവിഡിന്റെ പിടിയില്‍ അനുദിനം അമര്‍ന്നുകൊണ്ടിരിക്കയാണ്. തലസ്ഥാന നഗരിയില്‍ സമ്പര്‍ക്കത്തിലൂടെയുള്ള രോഗികളുടെയും ഉറവിടം വ്യക്തമാവാത്ത രോഗികളുടെയും എണ്ണം പെരുകിയതിനെ തുടര്‍ന്ന് ഒരാഴ്ചത്തേക്ക് സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. കോര്‍പ്പറേഷന്‍ നഗര പരിധിയിലാണ് ലോക്ഡൗണ്‍. ട്രിപ്പിള്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ആര്‍ക്കും വീടിന് പുറത്തിറങ്ങാന്‍ പറ്റാത്തൊരു സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്. ലോക്ഡൗണില്‍ ഇളവ് വന്നതോടെയാണ് സമ്പര്‍ക്ക രോഗികളുടെ എണ്ണം അനുദിനം വര്‍ധച്ചത്. സെക്രട്ടറിയേറ്റ് കൂടി അടച്ചിടാന്‍ തീരുമാനിച്ചതില്‍ നിന്ന് തന്നെ രോഗത്തിന്റെ തീവ്രത വ്യക്തമാകുന്നതാണ്. അവശ്യ ആരോഗ്യ സേവനങ്ങള്‍ക്ക് മാത്രമാണ് പുറത്തിറങ്ങാനാവുക. ഒരു […]

സംസ്ഥാനം കോവിഡിന്റെ പിടിയില്‍ അനുദിനം അമര്‍ന്നുകൊണ്ടിരിക്കയാണ്. തലസ്ഥാന നഗരിയില്‍ സമ്പര്‍ക്കത്തിലൂടെയുള്ള രോഗികളുടെയും ഉറവിടം വ്യക്തമാവാത്ത രോഗികളുടെയും എണ്ണം പെരുകിയതിനെ തുടര്‍ന്ന് ഒരാഴ്ചത്തേക്ക് സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. കോര്‍പ്പറേഷന്‍ നഗര പരിധിയിലാണ് ലോക്ഡൗണ്‍. ട്രിപ്പിള്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ആര്‍ക്കും വീടിന് പുറത്തിറങ്ങാന്‍ പറ്റാത്തൊരു സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്. ലോക്ഡൗണില്‍ ഇളവ് വന്നതോടെയാണ് സമ്പര്‍ക്ക രോഗികളുടെ എണ്ണം അനുദിനം വര്‍ധച്ചത്. സെക്രട്ടറിയേറ്റ് കൂടി അടച്ചിടാന്‍ തീരുമാനിച്ചതില്‍ നിന്ന് തന്നെ രോഗത്തിന്റെ തീവ്രത വ്യക്തമാകുന്നതാണ്. അവശ്യ ആരോഗ്യ സേവനങ്ങള്‍ക്ക് മാത്രമാണ് പുറത്തിറങ്ങാനാവുക. ഒരു പ്രദേശത്ത് ഒരു കട മാത്രമേ തുറക്കൂ. അവശ്യ സാധനങ്ങള്‍ ഹോം ഡെലിവറി വഴി വീടുകളില്‍ എത്തിച്ചു നല്‍കും. പൊതു ഗതാഗതമടക്കം നിര്‍ത്തി വെച്ചിരിക്കയാണ്. തിരുവനന്തപുരത്ത് ഇന്നലെ കോവിഡ് സ്ഥിരീകരിച്ച 27 പേരില്‍ 22 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് കോവിഡ് പകര്‍ന്നതെന്നാണ് ഭീതിവര്‍ധിപ്പിക്കുന്നത്. ഇതില്‍ 14 പേരുടെ രോഗബാധയുടെ ഉറവിടം തന്നെ അറിയില്ല. ഇവര്‍ക്ക് യാത്രാ പശ്ചാത്തലമില്ലെന്നതാണ് ഏറെ ആശങ്കയുളവാക്കുന്നത്. നിലവില്‍ സമൂഹ വ്യാപനം ഉണ്ടായിട്ടില്ലെന്നാണ് മുഖ്യമന്ത്രിയടക്കം പറയുന്നത്. അതേ സമയം സമൂഹ വ്യാപനത്തിന്റെ തുടക്കം തന്നെയാണിതെന്ന് ഐ.സി.എം.ആര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. തലസ്ഥാന നഗരി അഗ്നി പര്‍വ്വതത്തിന്റെ മുകളിലെന്നാണ് കഴിഞ്ഞ ദിവസം മന്ത്രി കടകം പള്ളി സുരേന്ദ്രന്‍ പറഞ്ഞത്. എപ്പോള്‍ വേണമെങ്കിലും എന്തും സംഭവിക്കാമെന്നാണ് അദ്ദേഹത്തിന്റെ വാക്കുകള്‍. ഇന്നലെ മാത്രം സംസ്ഥാനത്ത് 225 പോസിറ്റീവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ ഒരാഴ്ചയിലേറെയായി സംസ്ഥാനത്ത് 150ന് മുകളിലാണ് പോസിറ്റീവ് കേസുകളുടെ എണ്ണം. അതില്‍ രണ്ടു മൂന്നു ദിവസം 200ന് മുകളിലെത്തി. സമ്പര്‍ക്ക രോഗികളുടെ എണ്ണം ഇതുവരെ 10ല്‍ താഴെ മാത്രമായിരുന്നുവെങ്കില്‍ ഇന്നലെ ഒറ്റയടിക്ക് തിരുവനന്തപുരത്ത് മാത്രം 22 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. കാസര്‍കോട് ജില്ലയില്‍ രോഗികളുടെ എണ്ണം വീണ്ടും ഉയരുന്നതിന്റെ സൂചനയാണ് വന്നുകൊണ്ടിരിക്കുന്നത്. ഇന്നലെ മാത്രം 28 പേര്‍ക്കാണ് രോഗബാധ ഉണ്ടായത്. ഇതില്‍ നാല് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് പോസിറ്റീവായത്. സംസ്ഥാനത്ത് ഇന്നലെ 38 പേര്‍ക്ക് രോഗം ബാധിച്ചുവെന്നത് ഏറെ ഗൗരവത്തോടെ വേണം കാണാന്‍. ഈ 38 പേരില്‍ പലരുടെയും റൂട്ട് മാപ്പ് പോലും തയ്യാറാക്കാനാവാത്ത സാഹചര്യമാണുള്ളത്. കാസര്‍കോട്ട് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത് സമൂഹ അടുക്കളയിലും ലാബിലും ജോലി ചെയ്തിരുന്നവര്‍ക്കാണ്. നിലവിലെ നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കിയില്ലെങ്കില്‍ കോവിഡ് വ്യാപനം പിടിച്ചാല്‍ കിട്ടാത്ത സ്ഥിതിയിലേക്ക് മാറുമെന്ന് അനുമാനിക്കേണ്ടിയിരിക്കുന്നു. കാസര്‍കോട് ജില്ലയിലും അതീവ ജാഗ്രത കൈക്കൊള്ളേണ്ടതിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. ജില്ലയിലെ ജനപ്രതിനിധികളുടെ അടിയന്തിര യോഗം റവന്യൂ മന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് കലക്ടറേറ്റില്‍ ചേരുന്നുണ്ട്. ജില്ലയിലെ സാഹചര്യം വിലയിരുത്താനും കര്‍ശന നടപടികള്‍ സ്വീകരിക്കാനുമാണ് യോഗം പൊതു ഗതാഗതം ആരംഭിക്കുകയും ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവുവരുത്തുകയും ചെയ്തതോടെ പലരും നിയമങ്ങള്‍ പാലിക്കാന്‍ പോലും തയ്യാറാവുന്നില്ല. മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങരുതെന്ന് പല തവണ പറഞ്ഞിട്ടും നിരവധി പേര്‍ നിയമം ലംഘിച്ചുകൊണ്ടിക്കുകയാണ്. കഴിഞ്ഞ ദിവസം ചെര്‍ക്കളയില്‍ വെച്ച് നിയമലംഘനം നടത്തിയ ഒരു ബസുടമക്കെതിരെ കേസെടുക്കുകയുണ്ടായി. ആളുകളെ കുത്തിനിറച്ച് കൊണ്ടുപോയതിനായിരുന്നു കേസ്. ഇതൊക്കെ ഗൗരവത്തോടെ കാണാന്‍ പറ്റിയില്ലെങ്കില്‍ വലിയ വില നല്‍കേണ്ടിവരും. അതുകൊണ്ട് തന്നെ ജാഗ്രത കൈ വിടാതെ മുമ്പോട്ട് നീങ്ങാന്‍ കഴിയണം.