പ്രവാസികളുടെ ആശങ്ക; കേന്ദ്ര ഇടപെടല്‍ വേണം

കോവിഡിനെ തുടര്‍ന്ന് നാട്ടില്‍ എത്തിയ പ്രവാസികള്‍ക്ക് മടങ്ങിപ്പോകാന്‍ സാധിക്കാതായതോടെ അവരുടെ തൊഴില്‍ നഷ്ടപ്പെടുമോ എന്ന ആശങ്ക വര്‍ധിച്ചു കൊണ്ടിരിക്കയാണ്. ഓരോ ഗള്‍ഫ് രാജ്യങ്ങളും അവരുടെ രാജ്യത്തേക്കുള്ള വിമാനങ്ങള്‍ക്ക് ഇന്ത്യയില്‍ നിന്ന് ഏര്‍പ്പെടുത്തിയ വിലക്ക് തുടരുകയാണ്. സൗദി അറേബ്യ, കുവൈത്ത്, യു.എ.ഇ, ഒമാന്‍ എന്നിവിടങ്ങളിലേക്ക് മടങ്ങാനാവാതെ പതിനായിരക്കണക്കിന് മലയാളികളാണ് തൊഴില്‍ നഷ്ടപ്പെടുമോ എന്ന ഭീതിയില്‍ കഴിയുന്നത്. ബഹ്‌റൈന്‍, ഖത്തര്‍ എന്നിവ ഒഴികെയുള്ള ഒരു ഗള്‍ഫ് രാജ്യത്തും ഇന്ത്യക്കാര്‍ക്കിപ്പോള്‍ നേരിട്ട് പ്രവേശിക്കാവുന്ന സ്ഥിതിയില്ല. അര്‍മേനിയ, ഉസ്‌ബെക്കിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങള്‍ വഴിയാണ് […]

കോവിഡിനെ തുടര്‍ന്ന് നാട്ടില്‍ എത്തിയ പ്രവാസികള്‍ക്ക് മടങ്ങിപ്പോകാന്‍ സാധിക്കാതായതോടെ അവരുടെ തൊഴില്‍ നഷ്ടപ്പെടുമോ എന്ന ആശങ്ക വര്‍ധിച്ചു കൊണ്ടിരിക്കയാണ്. ഓരോ ഗള്‍ഫ് രാജ്യങ്ങളും അവരുടെ രാജ്യത്തേക്കുള്ള വിമാനങ്ങള്‍ക്ക് ഇന്ത്യയില്‍ നിന്ന് ഏര്‍പ്പെടുത്തിയ വിലക്ക് തുടരുകയാണ്. സൗദി അറേബ്യ, കുവൈത്ത്, യു.എ.ഇ, ഒമാന്‍ എന്നിവിടങ്ങളിലേക്ക് മടങ്ങാനാവാതെ പതിനായിരക്കണക്കിന് മലയാളികളാണ് തൊഴില്‍ നഷ്ടപ്പെടുമോ എന്ന ഭീതിയില്‍ കഴിയുന്നത്. ബഹ്‌റൈന്‍, ഖത്തര്‍ എന്നിവ ഒഴികെയുള്ള ഒരു ഗള്‍ഫ് രാജ്യത്തും ഇന്ത്യക്കാര്‍ക്കിപ്പോള്‍ നേരിട്ട് പ്രവേശിക്കാവുന്ന സ്ഥിതിയില്ല. അര്‍മേനിയ, ഉസ്‌ബെക്കിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങള്‍ വഴിയാണ് ചിലര്‍ യു.എ.ഇ.യില്‍ എത്തുന്നത്. എന്നാല്‍ അതിന് ചെലവേറെയാണ്. ഒരു വര്‍ഷത്തോളമായി സൗദിയിലേക്കും കുവൈത്തിലേക്കും മടങ്ങാനാവാത്തതിനാല്‍ നൂറുകണക്കിനാളുകള്‍ക്ക് നേരത്തെ തന്നെ തൊഴില്‍ നഷ്ടപ്പെട്ടിട്ടുണ്ട്. ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ ജോലിയിലേക്ക് തിരിച്ചെത്തിയില്ലെങ്കില്‍ പകരം ആളുകളെ നിയമിക്കുമെന്ന് നിരവധി പ്രവാസികള്‍ക്ക് സ്ഥാപനങ്ങള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കേന്ദ്രസര്‍ക്കാര്‍ ഇടപെട്ടാലെ ഇത്തരക്കാര്‍ക്ക് തൊഴില്‍ നഷ്ടപ്പെടാതിരിക്കു. ഇവരുടെ പ്രശ്‌നം ഗള്‍ഫ് ഭരണകൂടത്തെ അറിയിച്ച് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് തിരികെ പോകാനുള്ള സൗകര്യമൊരുക്കണം. ഇന്ത്യയിലെ കോവാക്‌സിന്‍ അംഗീകരിക്കാനും ഗള്‍ഫ് രാജ്യങ്ങള്‍ തയ്യാറായിട്ടില്ല. ഇതിന് അംഗീകാരം കിട്ടുന്നതിന് കേന്ദ്രത്തിന്റെ ഭാഗത്ത് നിന്ന് നയതന്ത്ര ഇടപെടലുകള്‍ ഉണ്ടാവേണ്ടിയിരിക്കുന്നു. കേരള സമ്പത്‌വ്യവസ്ഥയുടെ നട്ടെല്ലാണ് പ്രവാസികള്‍. കോവിഡ് മഹാമാരിയെ തുടര്‍ന്ന് 15 ലക്ഷത്തോളം പ്രവാസികള്‍ മടങ്ങിയെത്തിയതായാണ് കണക്കാക്കുന്നത്. മടങ്ങിയെത്തിയവരില്‍ പലരും തൊഴില്‍ നഷ്ടമായാണ് മടങ്ങിയെത്തിയത്. ജൂണ്‍ 18ന് സര്‍ക്കാര്‍ പുറത്തിറക്കിയ ഔദ്യോഗിക കണക്കുകളില്‍ തന്നെ 10.45 ലക്ഷത്തോളം പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടുകഴിഞ്ഞു. മൂന്ന് ലക്ഷത്തോളം പേര്‍ കാലാവധി കഴിഞ്ഞതടക്കമുള്ള കാരണങ്ങളാല്‍ മടക്കയാത്രയെപ്പറ്റി ആലോചിക്കാന്‍ പോലും പറ്റാത്തവരാണ്. അറേബ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികള്‍ അയക്കുന്ന പണമാണ് കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയെ താങ്ങി നിര്‍ത്തുന്നതെന്നതില്‍ സംശയമില്ല. കേരളത്തില്‍ നിന്നുള്ള 20 ലക്ഷത്തിലധികം പേര്‍ ഈ രാജ്യങ്ങളില്‍ ജോലി ചെയ്യുന്നവരാണ്. അതുകൊണ്ട് തന്നെ ഈ ഞെട്ടിക്കുന്ന കണക്കുകള്‍ വരും നാളുകളില്‍ സംസ്ഥാന സാമ്പത്തിക രംഗങ്ങളില്‍ വലിയ അലയൊലി സൃഷ്ടിച്ചേക്കും. യു.എ.ഇ, ഖത്തര്‍, സൗദി അറേബ്യ, ഒമാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് മടങ്ങിയെത്തിയവരില്‍ ഭൂരിഭാഗവും. ഇതില്‍ യു.എ.ഇ,യില്‍ നിന്ന് മാത്രം എട്ടര ലക്ഷത്തോളം ആളുകള്‍ മടങ്ങി. മറ്റ് രാജ്യങ്ങളില്‍ നിന്നെത്തിയത് 56,000ത്തോളം പേര്‍ മാത്രമാണ്. സാധാരണക്കാരായ ആളുകള്‍ കൂടുതലായി ജോലി ചെയ്യുന്ന ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നാണ് കൂടുതല്‍ പേര്‍ എത്തിയിരിക്കുന്നത്. സ്വാഭാവികമായും വലിയ സാമ്പത്തിക ശേഷി ഉള്ളവരല്ല ഈ വിഭാഗത്തില്‍ പെടുന്നവര്‍ എന്നുള്ളതിനാല്‍ നാട്ടിലെത്തിയ ശേഷമുള്ള ഇവരുടെ ജീവിതവും വലിയ ചോദ്യങ്ങളുയര്‍ത്തുന്നു. നാട്ടില്‍ തൊഴിലെടുക്കാനോ സംരംഭങ്ങള്‍ ആരംഭിക്കാനോ പറ്റാത്ത സാഹചര്യമാണിപ്പോള്‍ നാട്ടിലുള്ളത്. നാട്ടിലെത്തിയ പ്രവാസികളില്‍ തിരികെപ്പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കോവിഡ് വാക്‌സിന്‍ കിട്ടാത്ത സാഹചര്യവുമുണ്ട്. പ്രവാസികള്‍ക്ക് മുന്‍ഗണന നല്‍കുമെന്ന് പറഞ്ഞിരുന്നെങ്കിലും അതെല്ലാം കടലാസില്‍ ഒതുങ്ങിയിരിക്കയാണ്.

Related Articles
Next Story
Share it