സെഞ്ച്വറി കടന്ന് പെട്രോള്‍ വില

പെട്രോള്‍ വില കാസര്‍കോട്ടും നൂറ് കടന്നിരിക്കുകയാണ്. മുംബൈയിലാണ് ആദ്യം പെട്രോള്‍ വില നൂറ് കടന്നത്. ഇവിടെക്കും ഈ വില എത്താന്‍ ഏതാനും ദിവസങ്ങള്‍ മാത്രമേ കാത്തിരിക്കേണ്ടിവന്നുള്ളൂ. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഇക്കാര്യത്തില്‍ മൗനം അവലംബിക്കുകയാണ്. മെയ് 4 മുതല്‍ ഒരു മാസത്തിനിടെ മാത്രം 17 തവണയാണ് ഇന്ധനവില ഉയര്‍ത്തിയത്. അസംസ്‌കൃത എണ്ണയുടെ വില വര്‍ധനചൂണ്ടിക്കാട്ടിയാണ് തുടര്‍ച്ചയായി വില കൂട്ടുന്നത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഈടാക്കുന്ന നികുതികള്‍ ഒഴിവാക്കിയാല്‍ പെട്രോളിന് 50 രൂപയില്‍ താഴെയേ വില വരൂ. യു.പി.എ. സര്‍ക്കാരാണ് പെട്രോള്‍ […]

പെട്രോള്‍ വില കാസര്‍കോട്ടും നൂറ് കടന്നിരിക്കുകയാണ്. മുംബൈയിലാണ് ആദ്യം പെട്രോള്‍ വില നൂറ് കടന്നത്. ഇവിടെക്കും ഈ വില എത്താന്‍ ഏതാനും ദിവസങ്ങള്‍ മാത്രമേ കാത്തിരിക്കേണ്ടിവന്നുള്ളൂ. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഇക്കാര്യത്തില്‍ മൗനം അവലംബിക്കുകയാണ്. മെയ് 4 മുതല്‍ ഒരു മാസത്തിനിടെ മാത്രം 17 തവണയാണ് ഇന്ധനവില ഉയര്‍ത്തിയത്. അസംസ്‌കൃത എണ്ണയുടെ വില വര്‍ധനചൂണ്ടിക്കാട്ടിയാണ് തുടര്‍ച്ചയായി വില കൂട്ടുന്നത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഈടാക്കുന്ന നികുതികള്‍ ഒഴിവാക്കിയാല്‍ പെട്രോളിന് 50 രൂപയില്‍ താഴെയേ വില വരൂ. യു.പി.എ. സര്‍ക്കാരാണ് പെട്രോള്‍ വില നിയന്ത്രണം നീക്കം ചെയ്തത്്. പെട്രോള്‍ ഡീസല്‍ വില നിശ്ചയിക്കുന്ന 'ഡൈനാമിക് ഫ്യൂവല്‍ പ്രൈസ് മെത്തേഡ്'’ആണ് നടപ്പിലാക്കിയത്. അധികാരത്തിലെത്തിയാല്‍ ഇത് നീക്കം ചെയ്യുമെന്നും 50 രൂപയ്ക്ക് പെട്രോളും 40 രൂപയ്ക്ക് ഡീസലും നല്‍കുമെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി തിരഞ്ഞെടുപ്പ് കാലത്ത് പറഞ്ഞത്. പുതിയ നയം വന്നതോടെയാണ് എല്ലാ ദിവസവും രാവിലെ ഇന്ധന വില പുതുക്കി നിശ്ചയിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ പറയുന്നത് സംസ്ഥാനത്ത് നികുതി ഉപേക്ഷിക്കണമെന്നാണ്. എന്നാല്‍ കേന്ദ്രം ഈടാക്കുന്ന നികുതി കുറക്കാന്‍ തയ്യാറാവാതെയാണ് സംസ്ഥാനങ്ങളോട് ഇതിന് ആവശ്യപ്പെടുന്നത്. കഴിഞ്ഞ ആറ് വര്‍ഷത്തിനിടയില്‍ ഇന്ധന വില വര്‍ധിച്ചത് 300 ശതമാനമാണ്. ഇതുവഴി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ഖജനാവിലേക്ക് കോടികളാണ് ഒഴുകിയെത്തുന്നത്. 2020-21 സാമ്പത്തിക വര്‍ഷത്തില്‍ 2020 ഏപ്രില്‍ ഒന്ന് മുതല്‍ ഡിസംബര്‍ 31 വരെ (10മാസം) കേന്ദ്രത്തിന് പെട്രോള്‍-ഡീസല്‍ നികുതി വരവ് 2.94 ലക്ഷം കോടി രൂപയാണത്രെ. കേന്ദ്രധനകാര്യ സഹമന്ത്രി അനുരാക് ഠാകൂര്‍ ലോക്‌സഭയില്‍ നല്‍കിയ വിവരമാണിത്. പെട്രോളിന്റെ വില്‍പ്പനയിലൂടെ 68.84 ശതമാനവും ഡീസല്‍ വിലയുടെ 56.55 ശതമാനവും നികുതിയാണ്. സംസ്ഥാന സര്‍ക്കാറുകള്‍ ഈടാക്കുന്നത് വില്‍പ്പന നികുതിയാണ്. പെട്രോളിന് 30.08 ശതമാനവും ഡീസലിന് 22.76 ശതമാനവുമാണ് ഈടാക്കുന്നത്. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന്റെ വില കുറയുമ്പോഴും ഇന്ത്യയില്‍ പെട്രോള്‍-ഡീസല്‍വില കുറച്ചില്ല. ക്രൂഡിന്റെ വിലകുറവിന്റെ ആനുകൂല്യം കേന്ദ്രസര്‍ക്കാര്‍ തട്ടിയെടുക്കുകയായിരുന്നു. അയല്‍രാജ്യങ്ങളിലേതിനെക്കാളും കൂടിയ വിലക്കാണ് ഇന്ത്യയില്‍ ഇന്ധനം വില്‍ക്കുന്നത്. നേപ്പാളില്‍ പെട്രോള്‍ ലിറ്ററിന് 69.50 രൂപക്കും ഡീസല്‍ ലിറ്ററിന് 58.88 രൂപക്കും ലഭിക്കും. ശ്രീലങ്കയില്‍ പെട്രോളിന് 51 രൂപ നല്‍കിയാല്‍ മതി. കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടി സകല മേഖലയും തുറന്നു കൊടുക്കുമ്പോള്‍ ഇന്ധന കമ്പോളവും അവരുടെ വരുതിയിലാക്കിയിരിക്കയാണ്. ടാക്‌സി, ഓട്ടോറിക്ഷ തുടങ്ങിയ വാഹനങ്ങള്‍ ഓടിച്ച് ഉപജീവനം കഴിക്കുന്ന പതിനായിരങ്ങള്‍ ആത്മഹത്യയിലേക്ക് തള്ളപ്പെട്ടുകൊണ്ടിരിക്കയാണ്. കൊറണയുണ്ടാക്കിയ പ്രതിസന്ധിക്കിടയില്‍ ഇന്ധനവില കുതിച്ചു കയറുന്നത് അവരെ പട്ടിണിക്കിട്ടു കൊണ്ടിരിക്കയാണ്. കേരളം പോലുള്ള സംസ്ഥാനങ്ങള്‍ അവശ്യസാധനങ്ങള്‍ കൊണ്ടുവരുന്നത് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നാണ്. ഇന്ധനവില വര്‍ധനയെ തുടര്‍ന്ന് കടത്ത് കൂലി കൂടിയതിനാല്‍ അവരും സാധനങ്ങളുടെ വില കുത്തനെ ഉയര്‍ത്തുകയാണ്. ജനങ്ങളാണ് ഇതെല്ലാം സഹിക്കേണ്ടി വരുന്നത്.

Related Articles
Next Story
Share it