കാസര്‍കോട് ജില്ലയില്‍ ജാഗ്രത കൈവിടരുത്
കേരളത്തിലെ മറ്റിടങ്ങളിലെന്നതുപോലെ തന്നെ കാസര്‍കോട് ജില്ലയിലും ആളുകള്‍ കോവിഡിനെ മറന്നുപോയോ എന്ന സംശയമുയരുകയാണ്. ഇപ്പോള്‍ എവിടേയും ജാഗ്രതയുടെ ലക്ഷണങ്ങളൊന്നും കാണുന്നില്ല. അതിജാഗ്രതയുടെ ആവശ്യമില്ലെങ്കില്‍ പോലും അത്യാവശ്യം ജാഗ്രതയൊക്കെ വേണ്ടേ എന്ന ചോദ്യം പ്രസക്തമാകുന്ന സാഹചര്യമാണ് നിലവിലുള്ളത്. ജില്ലയില്‍ കോവിഡ് വര്‍ധിക്കുകയാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ രണ്ടുവര്‍ഷക്കാലത്ത് ജില്ലയില്‍ കോവിഡ് ബാധിച്ചവരുടെ പ്രതിദിനക്കണക്കുമായി താരതമ്യപ്പെടുത്തുമ്പോള്‍ വളരെ കുറവാണെങ്കിലും അത് പൂര്‍ണമായും ആശ്വസിക്കാന്‍ വക നല്‍കുന്നതല്ല. മുമ്പ് സാമ്പിള്‍ പരിശോധനയുടെ തോത് ഉയര്‍ന്നതായിരുന്നു. അതിനനുസരിച്ചാണ് കോവിഡ് രോഗികളുടെ നിരക്കും നിശ്ചയിച്ചിരുന്നത്. […]

കേരളത്തിലെ മറ്റിടങ്ങളിലെന്നതുപോലെ തന്നെ കാസര്‍കോട് ജില്ലയിലും ആളുകള്‍ കോവിഡിനെ മറന്നുപോയോ എന്ന സംശയമുയരുകയാണ്. ഇപ്പോള്‍ എവിടേയും ജാഗ്രതയുടെ ലക്ഷണങ്ങളൊന്നും കാണുന്നില്ല. അതിജാഗ്രതയുടെ ആവശ്യമില്ലെങ്കില്‍ പോലും അത്യാവശ്യം ജാഗ്രതയൊക്കെ വേണ്ടേ എന്ന ചോദ്യം പ്രസക്തമാകുന്ന സാഹചര്യമാണ് നിലവിലുള്ളത്. ജില്ലയില്‍ കോവിഡ് വര്‍ധിക്കുകയാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ രണ്ടുവര്‍ഷക്കാലത്ത് ജില്ലയില്‍ കോവിഡ് ബാധിച്ചവരുടെ പ്രതിദിനക്കണക്കുമായി താരതമ്യപ്പെടുത്തുമ്പോള്‍ വളരെ കുറവാണെങ്കിലും അത് പൂര്‍ണമായും ആശ്വസിക്കാന്‍ വക നല്‍കുന്നതല്ല. മുമ്പ് സാമ്പിള്‍ പരിശോധനയുടെ തോത് ഉയര്‍ന്നതായിരുന്നു. അതിനനുസരിച്ചാണ് കോവിഡ് രോഗികളുടെ നിരക്കും നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ സാമ്പിള്‍ പരിശോധന ഏറെ കുറഞ്ഞു. അക്കാരണത്താല്‍ തന്നെ പരിശോധനാഫലമനുസരിച്ചുള്ള കണക്കും ഗണ്യമായി കുറയുന്നു. ഇതുകൊണ്ട് കോവിഡ് ജില്ലയില്‍ കുറവാണെന്ന് തീര്‍ത്തുപറയാന്‍ സാധിക്കുന്നില്ല. ജില്ലയില്‍ പ്രതിദിനം 150നും 200നും ഇടയിലാണ് സാമ്പിള്‍ പരിശോധന നടക്കുന്നത്. ഈ മാസം ഇതുവരെയായി 31 പേര്‍ക്കാണ് കോവിഡ് ബാധിച്ചതെന്ന് ഔദ്യോഗിക കണക്ക് സൂചിപ്പിക്കുന്നു. കാസര്‍കോട് ജനറല്‍ ആസ്പത്രിയിലും കാഞ്ഞങ്ങാട്ടെ ജില്ലാ ആസ്പത്രിയിലും കോവിഡ് പ്രതിരോധ കുത്തിവെപ്പുണ്ടെങ്കിലും ഇതിനായി എത്തുന്നവര്‍ വിരളമാണ്. കരുതല്‍ ഡോസാണ് എടുക്കേണ്ടതെങ്കിലും ഇത് ഒരു അത്യാവശ്യകാര്യമല്ല എന്ന മട്ടിലാണ് ആളുകളുടെ സമീപനം. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ പനി പടര്‍ന്നുപിടിക്കുകയാണ്. ഒരാഴ്ചയോളം നീണ്ടുനില്‍ക്കുന്ന പനിക്കൊപ്പം തൊണ്ട വേദനയുമുണ്ട്. പനിക്കൊപ്പം പിടിപെടുന്ന ചുമ കുറേ ദിവസം നീണ്ടുനില്‍ക്കുകയാണ്. ഈ പനി കോവിഡിന്റെ ഭാഗമാണോ അതല്ല കോവിഡ് വകഭേദത്തിന്റെ ഭാഗമാണോ എന്നതൊന്നും വ്യക്തമല്ല. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ ഇരട്ടി പനി ബാധിതരാണ് ഇക്കുറി ജില്ലയിലുള്ളത്. കഴിഞ്ഞ വര്‍ഷം വരെ മാസ്‌ക് ധരിച്ചിരുന്ന ജനങ്ങളില്‍ പലരും ഇപ്പോള്‍ മാസ്‌ക് ഒഴിവാക്കിയാണ് യാത്ര ചെയ്യുന്നത്. മാസ്‌ക് നിര്‍ബന്ധമാണെന്ന് സര്‍ക്കാര്‍ പറയുന്നുണ്ടെങ്കിലും ഇതുസംബന്ധിച്ച നടപടികള്‍ കര്‍ശനമല്ല. സാമൂഹിക അകലം പരിഗണനയിലേ ഇല്ല. കോവിഡ് സാഹചര്യം മാറാത്ത സാഹചര്യത്തില്‍ ചെറിയ നിയന്ത്രണം പോലുമില്ലാത്തത് ഗുരുതര സ്ഥിതിവിശേഷം സൃഷ്ടിക്കുമോയെന്ന ആശങ്ക പൊതുവെയുണ്ട്. പനിക്ക് പുറമെ ഡെങ്കിപ്പനിയും തക്കാളിപ്പനിയും മഞ്ഞപ്പിത്തവും ടൈഫോയ്ഡുമൊക്കെ ജില്ലയിലെ വിവിധ ഭാഗങ്ങളിലുണ്ട്. ആസ്പത്രികളില്‍ രോഗികളെ കാണാനെത്തുന്നവര്‍ രോഗം പടരുന്നതിന് കാരണമാകുന്നുവെന്ന സംശയം നിലനില്‍ക്കുന്നുണ്ട്. യാതൊരു മുന്‍കരുതലുമെടുക്കാതെയാണ് മിക്കവരും ആസ്പത്രി സന്ദര്‍ശനം നടത്തുന്നത്. ഇവരിലൂടെ സമൂഹത്തിലേക്ക് രോഗം പടരുകയെന്നത് എളുപ്പമാണ്. ദൂരപ്രദേശങ്ങളില്‍ നിന്ന് പല സ്ഥലങ്ങളിലൂടെ സഞ്ചരിച്ച് വരുന്ന സന്ദര്‍ശകരിലൂടെ രോഗസംക്രമണസാധ്യത വളരെ കൂടുതലാണ്. കോവിഡിനെ മറക്കാതെ തന്നെ ജീവിച്ചാല്‍ മാത്രമേ സ്വയം നിയന്ത്രണം സാധ്യമാകൂ. ഇതിന് വേണ്ട ബോധവല്‍ക്കരണം നടത്താന്‍ ജില്ലയിലെ ആരോഗ്യവിഭാഗം അധികൃതര്‍ നടപടി സ്വീകരിക്കണം.