ഓണ്‍ലൈന്‍ പഠനം: വിദ്യാര്‍ത്ഥികള്‍ക്ക് സൗകര്യമൊരുക്കണം

ഇത്തവണയും സ്‌കൂള്‍ പഠനം ഓണ്‍ലൈന്‍ വഴിയാണ്. കഴിഞ്ഞ ഒരു വര്‍ഷം വിദ്യാര്‍ത്ഥികള്‍ക്കുണ്ടായ നരകയാതന പരിഹരിക്കപ്പെടാതെ കിടക്കുന്നതിനിടയിലാണ് ഇത്തവണയും അവര്‍ ഓണ്‍ലൈന്‍ പഠനത്തില്‍ എത്തിനില്‍ക്കുന്നത്. മൊബൈല്‍ ഫോണോ ലാപ്‌ടോപോ ഇല്ലാത്ത നിരവധി വിദ്യാര്‍ത്ഥികള്‍ ഇപ്പോഴുമുണ്ട്. ഒരു വീട്ടില്‍ മൂന്നോ നാലോ കുട്ടികള്‍ ഉണ്ടെങ്കില്‍ ഒരു ഫോണ്‍ കൊണ്ട് പ്രയോജനമുണ്ടാവില്ല. ഒരേ സമയത്താണ് ക്ലാസെങ്കില്‍ ഒരു കുട്ടിക്ക് മാത്രമേ ഫോണ്‍ ഉപയോഗിക്കാനാവു. മലയോരമേഖലകളില്‍ പാവപ്പെട്ട പട്ടിക ജാതി-പട്ടിക വര്‍ഗ വിദ്യാര്‍ത്ഥികള്‍ ഇപ്പോഴും പരിധിക്ക് പുറത്ത് തന്നെയാണ്. മൊബൈലും ലാപ്‌ടോപും കമ്പ്യൂട്ടറും […]

ഇത്തവണയും സ്‌കൂള്‍ പഠനം ഓണ്‍ലൈന്‍ വഴിയാണ്. കഴിഞ്ഞ ഒരു വര്‍ഷം വിദ്യാര്‍ത്ഥികള്‍ക്കുണ്ടായ നരകയാതന പരിഹരിക്കപ്പെടാതെ കിടക്കുന്നതിനിടയിലാണ് ഇത്തവണയും അവര്‍ ഓണ്‍ലൈന്‍ പഠനത്തില്‍ എത്തിനില്‍ക്കുന്നത്. മൊബൈല്‍ ഫോണോ ലാപ്‌ടോപോ ഇല്ലാത്ത നിരവധി വിദ്യാര്‍ത്ഥികള്‍ ഇപ്പോഴുമുണ്ട്. ഒരു വീട്ടില്‍ മൂന്നോ നാലോ കുട്ടികള്‍ ഉണ്ടെങ്കില്‍ ഒരു ഫോണ്‍ കൊണ്ട് പ്രയോജനമുണ്ടാവില്ല. ഒരേ സമയത്താണ് ക്ലാസെങ്കില്‍ ഒരു കുട്ടിക്ക് മാത്രമേ ഫോണ്‍ ഉപയോഗിക്കാനാവു. മലയോരമേഖലകളില്‍ പാവപ്പെട്ട പട്ടിക ജാതി-പട്ടിക വര്‍ഗ വിദ്യാര്‍ത്ഥികള്‍ ഇപ്പോഴും പരിധിക്ക് പുറത്ത് തന്നെയാണ്. മൊബൈലും ലാപ്‌ടോപും കമ്പ്യൂട്ടറും ഒന്നും എത്തിയിട്ടില്ലാത്ത പ്രദേശങ്ങളിലാണിവിടം. അന്നന്ന് പണിയെടുത്ത് കിട്ടുന്ന വരുമാനത്തിന് അരിയും പയറും വാങ്ങി ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കുന്നവര്‍ക്ക് എന്ത് മൊബൈല്‍ഫോണ്‍. മലയോരമേഖലയായ ഈസ്റ്റ് എളേരി പഞ്ചായത്തില്‍ 10 സ്‌കൂളുകളുംചെറുതും വലുതുമായ 32 പട്ടിക വര്‍ഗ കോളനികളുണ്ട്.സ്മാര്‍ട്ട് ഫോണ്‍ ഇല്ലാത്തതിനാല്‍ പഞ്ചായത്തിലെ പട്ടികവര്‍ഗ വിഭാഗത്തില്‍പെട്ട 178 വിദ്യാര്‍ത്ഥികള്‍ക്കാണ് ഓണ്‍ലൈന്‍ പഠനം വഴിമുട്ടുന്നത്. പരിമിതമായ ജീവിത സാഹചര്യങ്ങളില്‍ കഴിയുന്ന പട്ടികവര്‍ഗ കുടുംബങ്ങളിലെ കുട്ടികള്‍ക്ക് സ്മാര്‍ട്ട്‌ഫോണും ടെലിവിഷനുമെല്ലാം സ്വപ്‌നം കാണാവുന്നതിലപ്പുറമാണ്. ട്രൈബല്‍ വിദ്യാഭ്യാസ വകുപ്പുകളുടെ നേതൃത്വത്തില്‍ ഇത് സംബന്ധിച്ച് ഈയിടെ ഒരു സര്‍വ്വെ നടത്തിയിരുന്നു. ഈസ്റ്റ് എളേരി, വെസ്റ്റ് എളേരി, കിനാനൂര്‍ കരിന്തളം, ബളാല്‍ പഞ്ചായത്തുകളിലെ കണക്കെടുപ്പ് പൂര്‍ത്തിയായപ്പോഴാണ് നൂറു കണക്കിന് കുട്ടികള്‍ക്ക് പഠനം തുടരാന്‍ പറ്റാത്ത സ്ഥിതിയുണ്ടെന്ന് മനസ്സിലായത്. ഇതില്‍ ബളാല്‍ പഞ്ചായത്തിലാണ് ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പഠനത്തിന് പുറത്ത് നില്‍ക്കുന്നത്. ഇത്തരത്തിലുള്ള 334 വിദ്യാര്‍ത്ഥികളുണ്ടിവിടെ. വെസ്റ്റ് എളേരി പഞ്ചായത്തില്‍ 179 വിദ്യാര്‍ത്ഥികളും കിനാനൂര്‍ കരിന്തളം പഞ്ചായത്തില്‍ 97 വിദ്യാര്‍ത്ഥികളും ഓണ്‍ലൈന്‍ പഠനത്തിന് വഴിയില്ലാതെ കഷ്ടപ്പെടുന്നു. ഗ്രാമപഞ്ചായത്തുകള്‍ ഇതിന് പോംവഴി കാണണമെന്നാണ് അധികൃതര്‍ പറയുന്നത്. എന്നാല്‍ ഇത്രയും കുട്ടികള്‍ക്ക് സ്മാര്‍ട്ട് ഫോണോ ലാപ്‌ടോപോ വാങ്ങിക്കൊടുക്കുക എന്ന് വെച്ചാല്‍ പഞ്ചായത്തുകള്‍ക്ക് സാധിക്കുന്ന കാര്യമല്ല അത്. മാലോം പഞ്ചായത്തില്‍ ഇത്തരത്തിലുള്ള 200 ലേറെ കുട്ടികളുണ്ട്. സര്‍ക്കാര്‍ ഇത് സംബന്ധിച്ച് നേരത്തെ തന്നെ കണക്കെടുത്തിട്ടുണ്ടെങ്കിലും പരിഹാരമൊന്നും ഉണ്ടാക്കാനായിട്ടില്ല.
സ്മാര്‍ട്ട് ഫോണ്‍ ഇല്ലാത്ത കുട്ടികള്‍ക്ക് ഇവ ലഭ്യമാക്കാന്‍ ചില സന്നദ്ധ സംഘടനകള്‍ രംഗത്തുവന്നിട്ടുണ്ടെന്നത് ആശ്വാസകരമാണ്. രണ്ടും മൂന്നും സ്മാര്‍ട്ട് ഫോണുകള്‍ കൈവശമുള്ളവരെ കണ്ടെത്തി നിര്‍ധനരായ കുട്ടികള്‍ക്ക് നല്‍കാന്‍ പലരും ശ്രമം നടത്തിവരുന്നുണ്ട്. രാഷ്ട്രീയ സംഘടനകളും സന്നദ്ധ സംഘടനകളുമൊക്കെ വിചാരിച്ചാല്‍ ഈ പദ്ധതി വിജയിപ്പിക്കാന്‍ പറ്റും. ചില സ്ഥലങ്ങളില്‍ പുസ്തകങ്ങള്‍ നല്‍കുന്നത് പോലെ സ്മാര്‍ട്ട് ഫോണ്‍ ലൈബ്രറിയും പ്രവര്‍ത്തിക്കുന്നതായി അറിയുന്നു. ഉപയോഗിക്കാത്ത ഫോണുകള്‍ ശേഖരിച്ച് ഫോണ്‍ ഇല്ലാത്ത കുട്ടികള്‍ക്ക് നല്‍കുകയാണത്രെ ചെയ്യുന്നത്. കുടുംബശ്രീകള്‍ വഴി തവണ വ്യവസ്ഥയില്‍ ലാപ്‌ടോപ് നല്‍കുന്ന ഒരു പദ്ധതിയും നിലവിലുണ്ട്.
കഴിഞ്ഞ വര്‍ഷം തുടങ്ങിയതാണിത്. മാസം തുച്ഛംമായ തുകയടച്ച് ലാപ്‌ടോപ് സ്വന്തമാക്കുന്ന പദ്ധതിയാണിത്. സര്‍ക്കാര്‍ തന്നെയാണിതിന് വായ്പ നല്‍കുന്നത്. അത് കുറേ കൂടി വിപുലമാക്കി കൂടുതല്‍ ആളുകളിലേക്ക് വ്യാപിപ്പിക്കാനുള്ള ശ്രമമുണ്ടാവണം.

Related Articles
Next Story
Share it