മഴവെള്ളം മണ്ണിലേക്ക് ഒഴുക്കിവിടാം
കാലവര്‍ഷം കനത്തുകൊണ്ടിരിക്കയാണ്. ഇത്തവണ വടക്കുപടിഞ്ഞാറന്‍ കാലവര്‍ഷം ഒരാഴ്ച വൈകിയെങ്കിലും വേനല്‍മഴ നന്നായി ലഭിച്ചിരുന്നു. അതുകൊണ്ട് തന്നെ ഇത്തവണ കുടിവെള്ളത്തിന് വലിയ ക്ഷാമം അനുഭവപ്പെട്ടിരുന്നില്ല. എല്ലാ കാലത്തും നമുക്ക് കിട്ടുന്ന മഴവെള്ളമത്രയും കടലിലേക്ക് ഒഴുക്കിവിട്ട് വേനല്‍ക്കാലത്ത് കുടിവെള്ളം പോലും ലഭ്യമാവാത്ത സാഹചര്യമാണ് ഇവിടെയുള്ളത്. സൗരയൂഥത്തിലെ ജലമുള്ള ഏക ഗ്രഹമാണ് ഭൂമി. ഭൂമിയില്‍ ജീവന്‍ നിലനില്‍ക്കുന്നതിന് പ്രധാന കാരണം ജല സാന്നിധ്യം തന്നെയാണ്. കാലവര്‍ഷക്കാലത്ത് സമ്പന്നമായി മഴ ലഭിക്കുന്നനാടാണ് കേരളം. മഴക്കാലത്ത് കിട്ടുന്ന മഴവെള്ളമത്രയും ഭൂമിയിലേക്ക് ഒഴുക്കിവിടാനായാല്‍ ഇവിടെ കുടിവെള്ളത്തിന് […]
കാലവര്‍ഷം കനത്തുകൊണ്ടിരിക്കയാണ്. ഇത്തവണ വടക്കുപടിഞ്ഞാറന്‍ കാലവര്‍ഷം ഒരാഴ്ച വൈകിയെങ്കിലും വേനല്‍മഴ നന്നായി ലഭിച്ചിരുന്നു. അതുകൊണ്ട് തന്നെ ഇത്തവണ കുടിവെള്ളത്തിന് വലിയ ക്ഷാമം അനുഭവപ്പെട്ടിരുന്നില്ല. എല്ലാ കാലത്തും നമുക്ക് കിട്ടുന്ന മഴവെള്ളമത്രയും കടലിലേക്ക് ഒഴുക്കിവിട്ട് വേനല്‍ക്കാലത്ത് കുടിവെള്ളം പോലും ലഭ്യമാവാത്ത സാഹചര്യമാണ് ഇവിടെയുള്ളത്. സൗരയൂഥത്തിലെ ജലമുള്ള ഏക ഗ്രഹമാണ് ഭൂമി. ഭൂമിയില്‍ ജീവന്‍ നിലനില്‍ക്കുന്നതിന് പ്രധാന കാരണം ജല സാന്നിധ്യം തന്നെയാണ്. കാലവര്‍ഷക്കാലത്ത് സമ്പന്നമായി മഴ ലഭിക്കുന്നനാടാണ് കേരളം. മഴക്കാലത്ത് കിട്ടുന്ന മഴവെള്ളമത്രയും ഭൂമിയിലേക്ക് ഒഴുക്കിവിടാനായാല്‍ ഇവിടെ കുടിവെള്ളത്തിന് […]

കാലവര്‍ഷം കനത്തുകൊണ്ടിരിക്കയാണ്. ഇത്തവണ വടക്കുപടിഞ്ഞാറന്‍ കാലവര്‍ഷം ഒരാഴ്ച വൈകിയെങ്കിലും വേനല്‍മഴ നന്നായി ലഭിച്ചിരുന്നു. അതുകൊണ്ട് തന്നെ ഇത്തവണ കുടിവെള്ളത്തിന് വലിയ ക്ഷാമം അനുഭവപ്പെട്ടിരുന്നില്ല. എല്ലാ കാലത്തും നമുക്ക് കിട്ടുന്ന മഴവെള്ളമത്രയും കടലിലേക്ക് ഒഴുക്കിവിട്ട് വേനല്‍ക്കാലത്ത് കുടിവെള്ളം പോലും ലഭ്യമാവാത്ത സാഹചര്യമാണ് ഇവിടെയുള്ളത്. സൗരയൂഥത്തിലെ ജലമുള്ള ഏക ഗ്രഹമാണ് ഭൂമി. ഭൂമിയില്‍ ജീവന്‍ നിലനില്‍ക്കുന്നതിന് പ്രധാന കാരണം ജല സാന്നിധ്യം തന്നെയാണ്. കാലവര്‍ഷക്കാലത്ത് സമ്പന്നമായി മഴ ലഭിക്കുന്നനാടാണ് കേരളം. മഴക്കാലത്ത് കിട്ടുന്ന മഴവെള്ളമത്രയും ഭൂമിയിലേക്ക് ഒഴുക്കിവിടാനായാല്‍ ഇവിടെ കുടിവെള്ളത്തിന് ക്ഷാമം അനുഭവിക്കേണ്ടിവരില്ലെന്ന കാര്യത്തില്‍ തര്‍ക്കമില്ല. കാലവര്‍ഷമായും തുലാവര്‍ഷമായും ധാരാലം മഴ വെള്ളം നമുക്ക് ലഭിക്കുന്നുണ്ട്. ഇവയെ ശാസ്ത്രീയമായി സംഭരിച്ച് വേനല്‍ക്കാല കുടിവെള്ള ലഭ്യത ഉറപ്പുവരുത്താനാവണം. പുതിയ വീടുകള്‍ നിര്‍മ്മിക്കുമ്പോള്‍ വീടിനോട് ചേര്‍ന്ന് മഴവെള്ള സംഭരണി നിര്‍മ്മിക്കണമെന്ന നിബന്ധനയുണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞ ഏതാനും വര്‍ഷമായി ഇത് നടപ്പിലാവുന്നില്ല. തുലാവര്‍ഷത്തിലും കാലവര്‍ഷത്തിലും ലഭിക്കുന്ന മഴ വെള്ളത്തെ ശാസ്ത്രീയമായി സംഭരിച്ച് വെക്കാന്‍ ഇത്തരം ജലസംഭരണികള്‍ ഉപയോഗിക്കാം. മേല്‍ക്കൂരയില്‍ വീഴുന്ന മഴവെള്ളത്തെ പൈപ്പ് ഉപയോഗിച്ച് കിണറുകളിലെത്തിച്ച് റീചാര്‍ജ്ജ് ചെയ്യുന്ന നടപടിയും വ്യാപകമാക്കണം. തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ വര്‍ഷം എല്ലാ വീട്ടുവളപ്പുകളിലും മഴക്കുഴികള്‍ നിര്‍മ്മിച്ചിരുന്നു. ഒലിച്ചുപോകുന്ന വെള്ളം മഴക്കുഴികളില്‍ നിറയുമ്പോള്‍ ഭൂമിയിലേക്കാണ് ഇത് താഴ്ന്നിറങ്ങുന്നത്. ഇതും തുടരണം. സമതല പ്രദേശങ്ങള്‍ കുറഞ്ഞ മലയോര മേഖലകളില്‍ മഴവെള്ളം പെട്ടെന്ന് നദികളിലെത്തുകയും തുടര്‍ന്ന് കടലിലേക്ക് ഒഴുകുകയുമാണ് ചെയ്യുന്നത്. കാസര്‍കോട് ജില്ലയില്‍ 53,000 ത്തോളം ഏക്കര്‍ ചെങ്കല്‍ പ്രദേശങ്ങളുമുണ്ട്. ഇവിടങ്ങളില്‍ വെള്ളം ഭൂമിയിലേക്ക് ഇറങ്ങാത്തതും ജലസംഭരണ പ്രവര്‍ത്തനങ്ങള്‍ക്ക് തിരിച്ചടിയാണ്. മഴവെള്ള സംഭരണം, മഴക്കുഴികള്‍, തടയണകള്‍, കുളങ്ങള്‍ തിരിച്ചുപിടിക്കല്‍, പരമ്പരാഗത ജലാശയങ്ങളുടെ പുനരുദ്ധാരണം തുടങ്ങിയവ നടപ്പിലാക്കണം. മഴവെള്ളം മുഴുവനായും കുത്തിയൊലിച്ച് പോകുന്നത് തടയാന്‍ നദികളില്‍ ചെക്ക് ഡാമുകള്‍ ഉണ്ടാവണം. പല സ്ഥലങ്ങളിലും ഡാമുകള്‍ നിര്‍മ്മിച്ചിട്ടുണ്ടെങ്കിലും അതിന്റെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ ആരും ശ്രദ്ധിക്കാറില്ല. പള്ളങ്ങള്‍ വീണ്ടെടുക്കല്‍, തീറ്റപ്പുല്‍കൃഷി, മുളകള്‍ വെച്ചുപിടിപ്പിക്കല്‍, മരങ്ങള്‍ വെച്ചുപിടിപ്പിക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്കും മുന്‍തൂക്കം നല്‍കണം. ഭൂഗര്‍ഭ ജല സംരക്ഷണം, മണ്ണ് സംരക്ഷണം എന്നിവയും നടപ്പാവണം. കുഴല്‍ക്കിണറുകളുടെ ഉപയോഗം വര്‍ധിച്ചുവരികയാണ്. ഭൂഗര്‍ഭ ജലം ഊറ്റിയെടുക്കുന്ന കുഴല്‍കിണര്‍ നിര്‍മ്മാണം അവസാനിപ്പിക്കാനും നടപടി വേണം. കിണറുകളില്‍ വെള്ളം കുറയുന്നതോടെയാണ് ഭൂരിഭാഗം പേരും കുഴല്‍കിണറുകള്‍ക്ക് പിന്നാലെ പോവുന്നത്. തുറന്ന കിണറില്‍ നിന്ന് കിട്ടുന്ന വെള്ളത്തിന്റെ ഗുണം കുഴല്‍കിണറിലെ വെള്ളത്തില്‍ ലഭിക്കില്ല. ഭൂമിയുടെ അടിത്തട്ടില്‍ സൂക്ഷിച്ച വെള്ളം ഊറ്റിയെടുക്കുകയാണ് ചെയ്യുന്നത്. ഈ വെള്ളം പ്രകൃതിയുടെ സന്തുലിതാവസ്ഥയ്ക്കും വരും തലമുറക്കും കൂടി സൂക്ഷിച്ചുവെച്ചതാണ്. അതാണ് നാം ഊറ്റിയെടുക്കുന്നത്. കിണര്‍ റീചാര്‍ജിങ്ങിലൂടെ ജല ലഭ്യത നില നിര്‍ത്താന്‍ സാധിച്ചാല്‍ കുഴല്‍ കിണറുകള്‍ ഒഴിവാക്കാം. കാസര്‍കോട് ജില്ലയിലെ ചില പ്രദേശങ്ങള്‍ ഡാര്‍ക്ക് ഏരിയയായി പ്രഖ്യാപിച്ചിട്ടുണ്ട്. ഇവിടെ ഏറ്റവും കൂടുതല്‍ ജലചൂഷണം നടന്ന പ്രദേശങ്ങളാണ്. അവിടെപോലും ഒരു നിയന്ത്രണവുമില്ലാതെ കുഴല്‍ കിണറുകള്‍ കുഴിക്കുകയാണ്. ഇത് ഒരു തരത്തിലും അനുവദിക്കരുത്. ഏറ്റവും കൂടുതല്‍ നദികളുള്ള സ്ഥലവും മഴ ലഭിക്കുന്ന സ്ഥലവുമാണ് കേരളം. എന്നിട്ടും വേനലില്‍ ഏറ്റവുമധികം കുടിവെള്ള ക്ഷാമം അനുഭവിക്കുന്ന സംസ്ഥാനമാണ് കേരളം. മഴവെള്ളമത്രയും കടലിലേക്ക് ഒഴുക്കിവിടുന്ന ഇന്നത്തെ സ്ഥിതി മാറിയേ തീരൂ.