രാസവസ്തുക്കള്‍ വിതറി പഴുപ്പിക്കുന്ന മാമ്പഴം

ഇപ്പോള്‍ മാമ്പഴ സീസണാണ്. ഓരോ സ്ഥലങ്ങളില്‍ നിന്നും ലോഡ് കണക്കിന് മാമ്പഴമാണ് കേരളത്തിന്റെ വിപണിയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. ഇതില്‍ വിശ്വാസത്തോടെ കഴിക്കാന്‍ പറ്റിയ മാമ്പഴം എത്രമാത്രം ഉണ്ടാവും. കഴിഞ്ഞ ദിവസം കേരളത്തിലേക്ക് കൊണ്ടു വരാനിരുന്ന 4000കിലോ മാമ്പഴം ട്രിച്ചിയില്‍ നിന്ന് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടിയിരുന്നു. മനുഷ്യന് ഹാനികരമായ രാസവസ്തുക്കള്‍ ഉപയോഗിച്ച് പഴുപ്പിച്ച മാമ്പഴമായിരുന്നു ഇത്. ട്രിച്ചിയിലെ ഗാന്ധി മാര്‍ക്കറ്റില്‍ നിന്നാണ് ഇവ പിടികൂടിയത്. മാങ്ങകള്‍ കൃത്രിമമായി പഴുപ്പിക്കുന്നുണ്ടെന്ന വിവരം ലഭിച്ച ഭക്ഷ്യവകുപ്പ് ഉദ്യോഗസ്ഥര്‍ ഇവിടുത്തെ ഗോഡൗണുകളില്‍ സൂക്ഷിച്ച ക്വിന്റല്‍ […]

ഇപ്പോള്‍ മാമ്പഴ സീസണാണ്. ഓരോ സ്ഥലങ്ങളില്‍ നിന്നും ലോഡ് കണക്കിന് മാമ്പഴമാണ് കേരളത്തിന്റെ വിപണിയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. ഇതില്‍ വിശ്വാസത്തോടെ കഴിക്കാന്‍ പറ്റിയ മാമ്പഴം എത്രമാത്രം ഉണ്ടാവും. കഴിഞ്ഞ ദിവസം കേരളത്തിലേക്ക് കൊണ്ടു വരാനിരുന്ന 4000കിലോ മാമ്പഴം ട്രിച്ചിയില്‍ നിന്ന് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടിയിരുന്നു. മനുഷ്യന് ഹാനികരമായ രാസവസ്തുക്കള്‍ ഉപയോഗിച്ച് പഴുപ്പിച്ച മാമ്പഴമായിരുന്നു ഇത്. ട്രിച്ചിയിലെ ഗാന്ധി മാര്‍ക്കറ്റില്‍ നിന്നാണ് ഇവ പിടികൂടിയത്. മാങ്ങകള്‍ കൃത്രിമമായി പഴുപ്പിക്കുന്നുണ്ടെന്ന വിവരം ലഭിച്ച ഭക്ഷ്യവകുപ്പ് ഉദ്യോഗസ്ഥര്‍ ഇവിടുത്തെ ഗോഡൗണുകളില്‍ സൂക്ഷിച്ച ക്വിന്റല്‍ കണക്കിന് മാങ്ങയും പിടികൂടി നശിപ്പിക്കുകയുണ്ടായി. എഥിലീന്‍ എന്ന രാസ വസ്തു ഉപയോഗിച്ചാണത്രെ ഇവിടെ മാങ്ങകള്‍ പഴുപ്പിച്ചത്. ലോഡ് കണക്കിന് പച്ചമാങ്ങകള്‍ വലിയ ഗോഡൗണിനകത്ത് കൂട്ടിയിട്ട് രാസവസ്തു വിതറി രണ്ടോ മൂന്നോ ദിവസം മൂടി വെക്കുകയാണ് ചെയ്യുന്നത്. പെട്ടന്ന് പഴുത്ത് കിട്ടുന്നമെന്നതിന് പുറമെ മാങ്ങയ്ക്ക് നല്ല നിറവുമുണ്ടാവും. ഈ മാങ്ങകള്‍ പെട്ടെന്ന് തിരിച്ചറിയാനും പറ്റില്ല. പഴുത്ത മാങ്ങകള്‍ ചീഞ്ഞുപോകാതെ ദിവസങ്ങളോളം സൂക്ഷിച്ചുവെക്കാനാവുമെന്നതും ഇതിന്റെ പ്രത്യേകതയാണ്. എഥിലീന്‍ വിതറി പഴുപ്പിച്ച മാങ്ങകള്‍ കഴിക്കുമ്പോള്‍ ഗുരുതരമായ ഭവിഷ്യത്തുകളാണ് ഉണ്ടാവുകയെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ പറയുന്നു. കാന്‍സര്‍ പോലുള്ള ഗുരുതര രോഗങ്ങള്‍ക്ക് വരെ ഇത് കാരണമാകാം.
മാമ്പഴങ്ങളില്‍ മാത്രമല്ല മറ്റ് പഴങ്ങളിലും രാസ വസ്തുക്കള്‍ കലര്‍ത്തുന്നുണ്ട്. പ്രധാനമായും ഇവ ചേര്‍ക്കുന്നത് ദിവസങ്ങളോളം ഇവ കേടുകൂടാതെ നില്‍ക്കാനാണ്. മുന്തിരി പോലുള്ള പഴങ്ങള്‍ വിഷത്തില്‍ കുത്തിയാണ്് ഇവിടെ എത്തുന്നത്. തമിഴ്‌നാട്ടിലെയും കര്‍ണ്ണാടകയിലെയും മുന്തിരിത്തോട്ടങ്ങളില്‍ വിളയുന്ന മുന്തിരി വിളവെടുക്കുമ്പോള്‍ കീടനാശിനി കലര്‍ത്തിയ വെള്ളത്തില്‍ മുക്കിയ ശേഷമാണ് പാക്കറ്റുകളിലാക്കി ഇങ്ങോട്ടേക്കയക്കുന്നത്. മുന്തിരിച്ചെടി നട്ടത് മുതല്‍ കുലകള്‍ മൂത്ത് പാകമാകുന്നത് വരെ വിഷം തളിക്കുന്നതിന് പുറമെയാണ് ഇത് പറിച്ചെടുത്തതിന് ശേഷവും വിഷത്തില്‍ മുക്കിയെടുക്കുന്നത്. മുമ്പൊക്കെ കടകളില്‍ വില്‍പനയ്ക്ക് വെച്ചിരുന്ന മുന്തിരിക്കുലകളില്‍ ഈച്ചയും മറ്റ് പ്രാണികളും പറന്നിരിക്കുമായിരുന്നു. ഇപ്പോള്‍ മുന്തിരിക്കുലകളില്‍ ഒരീച്ചയേയും കണി കാണാന്‍ കിട്ടില്ല. മുന്തിരിയില്‍ തളിച്ച വിഷത്തിന്റെ ഗന്ധം അറിയുന്ന പ്രാണികള്‍ പറന്ന് ദൂരേക്ക് പോകും. ആപ്പിള്‍ പോലുള്ള പഴങ്ങളിലും രാസവസ്തുക്കള്‍ നിറക്കുന്നുണ്ട്. ചിലയിനം ആപ്പിളുകള്‍ മെഴുകില്‍ മുക്കിയാണ് എത്തുന്നത്. ഇത് തേച്ച് കളയാതെ അതേ പടി കഴിച്ചാല്‍ രോഗം പിടിപെടുമെന്ന കാര്യത്തില്‍ സംശയമില്ല. രണ്ടോ മൂന്നോ ആഴ്ച കഴിഞ്ഞാല്‍ പോലും ഇത്തരം ആപ്പിളുകള്‍ ചീത്തയാവില്ല.
കൂടുതലായി വിഷം കലര്‍ത്തുന്ന മറ്റൊരു വസ്തു മത്സ്യങ്ങളാണ്. അന്യ സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന ലോഡ് കണക്കിന് വിഷം ചേര്‍ത്ത മത്സ്യമാണ് നമ്മുടെ തീന്‍മേശയിലെത്തുന്നത്. ഏതാനും ദിവസം മുമ്പ് തമിഴ്‌നാട്-കേരള അതിര്‍ത്തിയില്‍ നിന്ന് ടണ്‍ കണക്കിന് ഉപയോഗശൂന്യമായ മത്സ്യമാണ് പിടികൂടിയത്. മനുഷ്യരെ കൊലക്ക് കൊടുത്ത് കൊണ്ട് കീശ വീര്‍പ്പിക്കുന്ന ഇത്തരക്കാരെ പിടികൂടാനും ശിക്ഷിക്കാനും നടപടി ഉണ്ടാവണം. ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരാണ് ഇതിന് അടിയന്തിര നടപടി സ്വീകരിക്കേണ്ടിയിരിക്കുന്നത്.

Related Articles
Next Story
Share it