വാക്‌സിന്‍; പ്രവാസികള്‍ക്ക് മുന്‍ഗണന നല്‍കണം

വിദേശ രാജ്യങ്ങളില്‍ നിന്ന് പ്രത്യേകിച്ച് ഗള്‍ഫ് നാടുകളില്‍ നിന്ന് നാട്ടിലെത്തി മടങ്ങേണ്ടവര്‍ വലിയ പ്രതിസന്ധിയില്‍ അകപ്പെട്ടിരിക്കുകയാണ്. രണ്ട് ഡോസ് വാക്‌സിന്‍ എടുക്കാതെ തിരികെ ഗള്‍ഫിലേക്ക് പോകാന്‍ പറ്റാത്ത സാഹചര്യമാണവര്‍ക്കുള്ളത്. രണ്ട് ഡോസ് എടുക്കാത്തവര്‍ അവിടെ എത്തിയാല്‍ 14 ദിവസത്തെ ക്വാറന്റൈന്‍ കഴിഞ്ഞിട്ടേ ജോലി സ്ഥലത്തേക്ക് പോകാനാവൂ. ക്വാറന്റൈന്‍ ഏതെങ്കിലും താമല സ്ഥലത്തോ ചെറിയ മുറികളിലോ ആവാമെന്ന് വെച്ചാല്‍ നടക്കില്ല. വിമാനടിക്കറ്റ് എടുക്കുമ്പോള്‍ തന്നെ ഏതെങ്കിലും ത്രീസ്റ്റാര്‍ ഹോട്ടലിന്റെ പാക്കേജ് നല്‍കും. അതിന് 60,000 രൂപ മുതല്‍ ഒരു […]

വിദേശ രാജ്യങ്ങളില്‍ നിന്ന് പ്രത്യേകിച്ച് ഗള്‍ഫ് നാടുകളില്‍ നിന്ന് നാട്ടിലെത്തി മടങ്ങേണ്ടവര്‍ വലിയ പ്രതിസന്ധിയില്‍ അകപ്പെട്ടിരിക്കുകയാണ്. രണ്ട് ഡോസ് വാക്‌സിന്‍ എടുക്കാതെ തിരികെ ഗള്‍ഫിലേക്ക് പോകാന്‍ പറ്റാത്ത സാഹചര്യമാണവര്‍ക്കുള്ളത്. രണ്ട് ഡോസ് എടുക്കാത്തവര്‍ അവിടെ എത്തിയാല്‍ 14 ദിവസത്തെ ക്വാറന്റൈന്‍ കഴിഞ്ഞിട്ടേ ജോലി സ്ഥലത്തേക്ക് പോകാനാവൂ. ക്വാറന്റൈന്‍ ഏതെങ്കിലും താമല സ്ഥലത്തോ ചെറിയ മുറികളിലോ ആവാമെന്ന് വെച്ചാല്‍ നടക്കില്ല. വിമാനടിക്കറ്റ് എടുക്കുമ്പോള്‍ തന്നെ ഏതെങ്കിലും ത്രീസ്റ്റാര്‍ ഹോട്ടലിന്റെ പാക്കേജ് നല്‍കും. അതിന് 60,000 രൂപ മുതല്‍ ഒരു ലക്ഷം രൂപ വരെയാണ് ചാര്‍ജ്. അവിടെ ചെറിയ ജോലി ചെയ്ത് ജീവിക്കുന്ന സാധാരണക്കാര്‍ക്ക് ആര്‍ക്കും താങ്ങാനാവാത്തതാണിത്. 14 ദിവസം താമസിച്ച് പരിശോധന കഴിയുമ്പോള്‍ പോസിറ്റീവ് ആയിപ്പോയാല്‍ പിന്നെയും പത്തോ ഇരുപതോ ദിവസം ലക്ഷങ്ങള്‍ മുടക്കി ഹോട്ടലില്‍ തന്നെ കഴിയേണ്ടിവരും. ഒന്നോ രണ്ടോ മാസത്തെ അവധിക്ക് വന്നവര്‍ക്ക് ഒരു തരത്തിലും ഇന്നത്തെ സാഹചര്യത്തില്‍ രണ്ട് ഡോസും എടുക്കാനാവില്ല. ഒരു ഡോസ് എടുത്ത് കഴിഞ്ഞ് 82 ദിവസം കഴിഞ്ഞേ രണ്ടാമത്തെ ഡോസ് നല്‍കുന്നുള്ളൂ. ആദ്യം 28 ദിവസം കഴിഞ്ഞ് എടുത്തിരുന്നു. പിന്നീടത് 54 ആയി. ഇപ്പോള്‍ 84ഉം. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ ഇക്കാര്യത്തില്‍ പ്രസ്താവന നടത്തിയിരുന്നു. വാക്‌സിന്‍ നല്‍കുന്നതില്‍ ഗള്‍ഫില്‍ ജോലിചെയ്യുന്നവര്‍ക്കും പഠനത്തിന് പോകുന്നവര്‍ക്കും മുന്‍ഗണന നല്‍കണമെന്ന്. എന്നാല്‍ ഇതുസംബന്ധിച്ച ഒരു വ്യക്തത ഇതുവരെ ഉണ്ടായിട്ടില്ല. ഗള്‍ഫില്‍ നിന്ന് മടങ്ങിയെത്തിയവര്‍ക്ക് തിരികെ പോകാന്‍ വിമാന സര്‍വ്വീസും പരിമിതമാണ്. ആരോഗ്യ മേഖലയിലും മറ്റും പ്രവര്‍ത്തിക്കുന്നവര്‍ക്ക് മാത്രമേ വലിയ തുക നല്‍കി പോകാനാവൂ, ഇതോടെയാണ് ഉപജീവനത്തിനായി ഗള്‍ഫ് നാടുകളിലേക്ക് മടങ്ങാന്‍ കാത്തിരുന്ന നിരവധി പേര്‍ പ്രതിസന്ധിയിലായത്. കഴിഞ്ഞ വര്‍ഷത്തെ കോവിഡ് പ്രതിസന്ധിക്ക് ശേഷം വിമാന സര്‍വ്വീസുകള്‍ ഇതുവരെ സാധാരണ നിലയിലെത്തിയിട്ടില്ല. ചിലര്‍ക്ക് അവധി നീട്ടിക്കിട്ടിയപ്പോള്‍ ഭൂരിഭാഗം പേര്‍ക്കും തൊഴില്‍ തന്നെ നഷ്ടപ്പെടുന്ന സ്ഥിതിയിലായി. കമ്പനികള്‍ ദീര്‍ഘകാല അവധി നല്‍കി നാട്ടിലേക്ക് പറഞ്ഞയച്ചവരും ഇതിലുണ്ട്. യു.എ.ഇ.യിലെ ചില കമ്പനികള്‍ ഇവരെ തിരിച്ചുവിളിച്ചുതുടങ്ങിയിട്ടുണ്ട്. എന്നാല്‍ വിമാന സര്‍വ്വീസില്ലാത്തതും രണ്ട് ഡോസ് വാക്‌സിന്‍ ലഭിക്കാത്തതും ഇവര്‍ക്ക് വിലങ്ങ് തടിയാവുന്നു. കോവിഡിന്റെ രണ്ടാം തരംഗം കാരണം ജൂണ്‍ 14 വരെ മിക്ക വിമാന കമ്പനികളും സര്‍വ്വീസ് നിര്‍ത്തിവെച്ചിരിക്കയാണ്. ഗള്‍ഫില്‍ നിന്ന് വരുമ്പോള്‍ ഒരു ഡോസ് വാക്‌സിന്‍ വെച്ചവര്‍ക്ക് അടുത്ത ഡോസ് നാട്ടില്‍ നിന്ന് വെച്ചാല്‍ മതി. എന്നാല്‍ 84 ദിവസം കഴിഞ്ഞേ അടുത്ത ഡോസ് നല്‍കാനാവൂ എന്നതാണ് അവരെ വെട്ടിലാക്കുന്നത്.
ആദ്യ ഡോസ് പെട്ടെന്ന് ലഭിക്കുന്നുണ്ടെങ്കിലും പലരും രണ്ടാം ഡോസില്‍ കുടങ്ങിയാണ് നാട്ടില്‍ തന്നെ കഴിയേണ്ടിവരുന്നത്. ആദ്യ ഡോസ് എടുത്തവര്‍ക്ക് 28 ദിവസത്തിനകമെങ്കിലും രണ്ടാം ഡോസ് കിട്ടിയാല്‍ മാത്രമേ പെട്ടെന്ന് യാത്ര നിശ്ചയിക്കാനാവൂ. ഒരു മാസത്തെയും ഒന്നര മാസത്തെയും അവധിക്ക് നാട്ടിലെത്തിയവരാണ് ആകെ പ്രതിസന്ധിയിലായത്. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരാണ് അടിയന്തിര നടപടിയെടുക്കേണ്ടത്. തൊഴിലിനും വിദ്യാഭ്യാസത്തിനും അടിയന്തിരമായി ഗള്‍ഫിലെത്തേണ്ടവരെ സഹായിക്കാന്‍ നടപടിവേണം.

Related Articles
Next Story
Share it