ബ്ലാക്ക് ഫംഗസിനെയും കരുതിയിരിക്കണം

കോവിഡ് വ്യാപനം കുറഞ്ഞുവരാത്ത സാഹചര്യത്തില്‍ ലോക്ഡൗണ്‍ ഒരാഴ്ചത്തേക്ക് കൂടി നീട്ടിയിരിക്കയാണ്. ഈ മാസം 30 വരെ ലോക്ഡൗണ്‍ നീളും. ട്രിപ്പിള്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരുന്ന നാല് ജില്ലകളില്‍ മലപ്പുറം ഒഴികെ മറ്റ് ജില്ലകളെ ഒഴിവാക്കി. രോഗികളുടെ എണ്ണത്തില്‍ നേരിയ കുറവ് അനുഭവപ്പെടുന്നുണ്ടെങ്കിലും മരണനിരക്ക് ഉയര്‍ന്നുകൊണ്ടിരിക്കുന്നത് വലിയ ആശങ്ക ഉയര്‍ത്തുന്നുണ്ട്. ലോക്ഡൗണ്‍ ഉണ്ടായിട്ടും പൊലീസിനെ വെട്ടിച്ച് പലരും പുറത്തിറങ്ങുന്നുണ്ടെന്നതാണ് യാഥാര്‍ത്ഥ്യം. മാസ്‌ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയും ഇപ്പോഴും പലരും പുറത്തിറങ്ങുന്നുണ്ട്. ഇതിനൊക്കെ കര്‍ശന നിയന്ത്രണം ഉണ്ടായില്ലെങ്കില്‍ ലോക്ഡൗണ്‍ മാസങ്ങളോളം […]

കോവിഡ് വ്യാപനം കുറഞ്ഞുവരാത്ത സാഹചര്യത്തില്‍ ലോക്ഡൗണ്‍ ഒരാഴ്ചത്തേക്ക് കൂടി നീട്ടിയിരിക്കയാണ്. ഈ മാസം 30 വരെ ലോക്ഡൗണ്‍ നീളും. ട്രിപ്പിള്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരുന്ന നാല് ജില്ലകളില്‍ മലപ്പുറം ഒഴികെ മറ്റ് ജില്ലകളെ ഒഴിവാക്കി. രോഗികളുടെ എണ്ണത്തില്‍ നേരിയ കുറവ് അനുഭവപ്പെടുന്നുണ്ടെങ്കിലും മരണനിരക്ക് ഉയര്‍ന്നുകൊണ്ടിരിക്കുന്നത് വലിയ ആശങ്ക ഉയര്‍ത്തുന്നുണ്ട്. ലോക്ഡൗണ്‍ ഉണ്ടായിട്ടും പൊലീസിനെ വെട്ടിച്ച് പലരും പുറത്തിറങ്ങുന്നുണ്ടെന്നതാണ് യാഥാര്‍ത്ഥ്യം. മാസ്‌ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയും ഇപ്പോഴും പലരും പുറത്തിറങ്ങുന്നുണ്ട്. ഇതിനൊക്കെ കര്‍ശന നിയന്ത്രണം ഉണ്ടായില്ലെങ്കില്‍ ലോക്ഡൗണ്‍ മാസങ്ങളോളം നീട്ടിയത് കൊണ്ടൊന്നും ഫലമുണ്ടാവില്ല. കൊറോണ ഭീതി പടര്‍ത്തിക്കൊണ്ടിരിക്കുന്നതിനിടയിലാണ് ബ്ലാക്ക് ഫംഗസും പടര്‍ന്നു പിടിക്കുന്നത്. കോവിഡ് രോഗ മുക്തരായ പ്രതിരോധ ശേഷി കുറഞ്ഞവരിലാണ് ബ്ലാക്ക് ഫംഗസ് പടരുന്നത്. രോഗം ബാധിച്ചവരില്‍ 50 മുതല്‍ 85 ശതമാനം വരെ ചെറിയ കാലയളവില്‍ തന്നെ മരണത്തിന് കീഴടങ്ങുന്നു. രോഗമുക്തരായി ജീവിതത്തിലേക്ക് തിരിച്ചു വരുന്നവരില്‍ പലരും കടുത്ത വൈകല്യവുമായാണ് ശിഷ്ടകാലം കഴിച്ചു കൂട്ടേണ്ടി വരുന്നത്. സൂക്ഷ്മദര്‍ശിനിയിലൂടെ നോക്കുമ്പോള്‍ കറുത്ത നിറത്തില്‍ കാണുന്നതിനാലാണ് ബ്ലാക്ക് ഫംഗസ് എന്ന പേര് ലഭിച്ചത്.
വൈറസ് ബാധമൂലം കൃത്യമായ രീതിയില്‍ പ്രവര്‍ത്തിക്കാത്ത വെളുത്ത രക്തകോശങ്ങളെയാണ് ബ്ലാക്ക് ഫംഗസ് ബാധിക്കുന്നത്. കോവിഡില്‍ നിന്ന് രക്ഷപ്പെടുന്നതിന് അമിതമായി സ്റ്റിറോയ്ഡ് ഉപയോഗിക്കേണ്ടി വന്നവര്‍ക്കും ആസ്പത്രി വാസത്തിനിടയില്‍ മികച്ച പോഷകമൂല്യമുള്ള ഭക്ഷണം ലഭിക്കാത്തവര്‍ക്കും രോഗസാധ്യത കൂടുതലാണ്. അടിയന്തിര പ്രാധാന്യത്തോടെയുളള ചികിത്സയാണ് രോഗിക്ക് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്നത്. അത് കൊണ്ട് രോഗം സംശയിക്കപ്പെടുമ്പോള്‍ തന്നെ സ്ഥിരീകരണത്തിന് കാത്തുനില്‍ക്കാതെ ചികിത്സ തുടങ്ങുകയാണ് ചെയ്യുന്നത്. കോവിഡ് സുഖം പ്രാപിച്ചവര്‍, പ്രമേഹരോഗികള്‍, രോഗ പ്രതിരോധശേഷി കുറഞ്ഞവര്‍ എന്നിവരില്‍ ഈ ഫംഗസ് എളുപ്പം പ്രവേശിക്കും. പ്രമേഹം നിയന്ത്രണ വിധേയമാകാത്തവര്‍, ഡയാലിസിസ് ചെയ്യുന്നവര്‍, അര്‍ബുദ രോഗത്തിനുള്ള മരുന്ന് കഴിക്കുന്നവര്‍, കൂടുതല്‍ കാലം അത്യാഹിത വിഭാഗത്തിലും ആസ്പത്രിയിലും കഴിഞ്ഞവര്‍, മറ്റ് രോഗങ്ങളുള്ളവര്‍, ഗുരുതരമായ പൂപ്പല്‍ ബാധക്ക് ചികിത്സ തേടുന്നവര്‍ തുടങ്ങിയവര്‍ക്ക് ബ്ലാക്ക് ഫംഗസ് എളുപ്പം പടര്‍ന്ന് പിടിക്കാം. വിവിധ സംസ്ഥാനങ്ങളിലായി 300ലേറെ പേര്‍ മരണപ്പെട്ടതോടെ പകര്‍ച്ച വ്യാധിയായി പ്രഖ്യാപിച്ചിരിക്കുകയാണ്. പ്രതിരോധ ശേഷിയുള്ളവര്‍ക്ക് ഈ രോഗം ഭീഷണിയല്ല. കണ്ണ്, മൂക്ക് എന്നിവക്ക് ചുറ്റും വേദനയും പനിയും ഉള്ളവര്‍ക്ക് രോഗം വരാം. ഇത്തരം ലക്ഷണങ്ങള്‍ കാണുമ്പോള്‍ തന്നെ ഡോക്ടറുടെ സേവനം തേടണം. കോവിഡ് വൈറസിന് ജനിതകമാറ്റം വരുമ്പോഴാണ് ഓരോ ഘട്ടങ്ങള്‍ വരുന്നത്. ഇതില്‍ കുട്ടികളെ കൂടി ബാധിക്കാനിടയുണ്ടെന്നതിനാല്‍ ഏറെ ഗൗരവത്തോടെ വേണം കാണാന്‍. ഏറ്റവും വേഗത്തില്‍ എല്ലാവരും വാക്‌സിന്‍ എടുക്കുക എന്നത് തന്നെയാണ് ഈ രോഗങ്ങളെയൊക്കെ തടയാനുള്ള എളുപ്പവഴി.

Related Articles
Next Story
Share it