അതീവ ശ്രദ്ധവേണം; വായുവിലൂടെയും വൈറസ്

ഒന്നും രണ്ടും ഘട്ടങ്ങള്‍ കഴിഞ്ഞ് മൂന്നിലെത്തുമ്പോള്‍ വായുവിലൂടെയും കൊറോണ വൈറസ് പടരാമെന്ന സി.ഡി.സി.പി. (യു.എസ്. സെന്റേര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്‍)യുടെ മുന്നറിയിപ്പ് ഭീതിയോടെ വേണം കാണാന്‍. ഇന്നുള്ളതില്‍ നിന്നും കൂടുതല്‍ ശ്രദ്ധവേണമെന്നാണ് ഇത് വ്യക്തമാക്കുന്നത്. ആറ് അടിവരെ ദൂരത്തില്‍ കോവിഡ് വൈറസ് സഞ്ചരിക്കുമെന്നും ഒരുമണിക്കൂര്‍ വരെ വായുവില്‍ നിലനില്‍ക്കാന്‍ ഇവയ്ക്ക് കഴിയുമെന്നുമാണ് സി.ഡി.സി.പിയുടെ പഠനറിപ്പോര്‍ട്ട് പറയുന്നത്. രോഗി ശ്വസിക്കുമ്പോള്‍ പുറത്തുവരുന്ന കണങ്ങളാണ് രോഗ വ്യാപനത്തിന് കാരണം. രോഗ ബാധിതരില്‍ നിന്ന് ആറടി ദൂരം വരെ […]

ഒന്നും രണ്ടും ഘട്ടങ്ങള്‍ കഴിഞ്ഞ് മൂന്നിലെത്തുമ്പോള്‍ വായുവിലൂടെയും കൊറോണ വൈറസ് പടരാമെന്ന സി.ഡി.സി.പി. (യു.എസ്. സെന്റേര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്‍)യുടെ മുന്നറിയിപ്പ് ഭീതിയോടെ വേണം കാണാന്‍. ഇന്നുള്ളതില്‍ നിന്നും കൂടുതല്‍ ശ്രദ്ധവേണമെന്നാണ് ഇത് വ്യക്തമാക്കുന്നത്. ആറ് അടിവരെ ദൂരത്തില്‍ കോവിഡ് വൈറസ് സഞ്ചരിക്കുമെന്നും ഒരുമണിക്കൂര്‍ വരെ വായുവില്‍ നിലനില്‍ക്കാന്‍ ഇവയ്ക്ക് കഴിയുമെന്നുമാണ് സി.ഡി.സി.പിയുടെ പഠനറിപ്പോര്‍ട്ട് പറയുന്നത്. രോഗി ശ്വസിക്കുമ്പോള്‍ പുറത്തുവരുന്ന കണങ്ങളാണ് രോഗ വ്യാപനത്തിന് കാരണം. രോഗ ബാധിതരില്‍ നിന്ന് ആറടി ദൂരം വരെ ഈ കണങ്ങള്‍ സഞ്ചരിക്കും. അടച്ചിട്ട മുറിയില്‍ കോവിഡ് രോഗിക്കൊപ്പം ചെലവിട്ടാല്‍ ആറടി ദൂരത്തില്‍ കൂടുതല്‍ അകലമുണ്ടെങ്കിലും രോഗബാധയ്ക്ക് സാധ്യത ഏറെയാണ്. രോഗി കൂടുതല്‍ സമയം ചെലവിട്ട സ്ഥലത്തുനിന്ന് മാറിയാലും അല്‍പസമയത്തിനുള്ളില്‍ അവിടേക്ക് വരുന്നവര്‍ക്കും വൈറസ് ബാധയേല്‍ക്കാം.
രാജ്യാന്തര മെഡിക്കല്‍ ജേര്‍ണല്‍ ആയ ലാന്‍സെറ്റ് വായുവിലൂടെ രോഗം പകരുമെന്ന് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. അകലം പാലിക്കുക, മാസ്‌ക് കൃത്യമായി ഉപയോഗിക്കുക, ആള്‍ക്കൂട്ടം ഒഴിവാക്കുക എന്നിവയാണ് വായുവിലൂടെ രോഗം പടരുന്നത് തടയാനുള്ള മാര്‍ഗങ്ങള്‍. ശ്വസനം, പാട്ടുപാടല്‍, വ്യായാമം, ചുമ, തുമ്മല്‍ തുടങ്ങിയവയിലൂടെയാണ് ശ്വാസകോസത്തിലെ സ്രവങ്ങള്‍ തുള്ളികളായി പുറത്തുവരുന്നത്. ഇവ ശ്വസിക്കുകയോ നേരിട്ട് സമ്പര്‍ക്കമുണ്ടാവുകയോ, ഇവ പറ്റിയ കൈകൊണ്ട് മൂക്കും വായും തുടയ്ക്കുകയോ വഴി വൈറസ് ഉള്ളിലെത്താം. അതിവേഗം ഉണങ്ങുന്ന ഈ സൂക്ഷ്മ കണങ്ങള്‍ വായുവില്‍ ഏതാനും മിനുട്ടുകളോ ചിലപ്പോള്‍ മണിക്കൂറുകളോ തങ്ങിനില്‍ക്കാം. കൈകള്‍ ശുചിയായി സൂക്ഷിക്കാനും പരിസരം വൃത്തിയാക്കാനും കഴിഞ്ഞാല്‍ തന്നെ ഒരു പരിധിവരെ വൈറസിനെ അകറ്റാം. കോവിഡിന്റെ ഇത്തരം ഭീതി പരത്തുന്ന വാര്‍ത്തകള്‍ വരുമ്പോഴും ആശ്വാസമുണ്ടാക്കുന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്. കേന്ദ്ര പ്രതിരോധ ഗവേഷണ കേന്ദ്രം (ഡി.ആര്‍.ഡി.ഒ.) കോവിഡിനെതിരെ പുതിയ മരുന്ന് വികസിപ്പിച്ചെടുത്തിരിക്കുകയാണ്. അടിയന്തിര ഉപയോഗത്തിന് ഈ മരുന്ന് ഇന്ന് മുതല്‍ വിതരണം ആരംഭിച്ചുകഴിഞ്ഞു. 2-ഡി ഓക്‌സി-ഡി-ഗ്ലൂക്കോസ് എന്ന മരുന്ന് പൗഡര്‍ രൂപത്തിലുള്ളതാണ്. ഗ്ലൂക്കോസാണ് മരുന്നിലെ പ്രധാന ഘടകം. അതിനാല്‍ രാജ്യത്ത് ഇത് ധാരാളമായി നിര്‍മ്മിക്കാനും വിതരണം ചെയ്യാനുമാവും. കോവിഡ് രോഗികളില്‍ നടത്തിയ പരീക്ഷണത്തില്‍ അനുകൂല ഫലം ലഭിച്ചതിനെ തുടര്‍ന്നാണ് കേന്ദ്ര സര്‍ക്കാര്‍ ഇതിന് അനുമതി നല്‍കിയത്. പൊടിരൂപത്തിലുള്ള മരുന്ന് വെള്ളത്തില്‍ ലയിപ്പിച്ചാണ് കഴിക്കേണ്ടത്. വൈറസ് ബാധിച്ച കോശങ്ങളെ മരുന്ന് പൊതിയുകയും വൈറസിന്റെ പ്രജനനത്തെ തടയുകയും ചെയ്യുന്നു. വൈറസ് ബാധയുള്ള കോശങ്ങളെ മാത്രമേ ലക്ഷ്യമിടുന്നുള്ളൂ എന്നതാണ് ഇതിനെ വേറിട്ടതാക്കുന്നത്. പെട്ടെന്നുള്ള രോഗശമനത്തിനും രോഗികള്‍ മെഡിക്കല്‍ ഓക്‌സിജനെ ആശ്രയിക്കുന്നത് കുറക്കാനും മരുന്ന് സഹായിക്കുമെന്ന് ക്ലിനിക്കല്‍ പരീക്ഷണത്തില്‍ കണ്ടെത്തിയിരുന്നു. മരുന്ന് നല്‍കിയശേഷം നടത്തിയ ആര്‍.ടി.പി.സി.ആര്‍. പരിശോധനയില്‍ വലിയ വിഭാഗം രോഗികള്‍ നെഗറ്റീവായി കണ്ടെത്തുകയും ചെയ്തു. ഇത്രയൊക്കെയാണെങ്കിലും അതീവ ശ്രദ്ധവേണമെന്നാണ് ഇതൊക്കെ ചൂണ്ടിക്കാട്ടുന്നത്.

Related Articles
Next Story
Share it