വെന്റിലേറ്റര്‍, ഐ.സി.യു. സൗകര്യങ്ങളുടെ കൃത്യത ഉറപ്പുവരുത്തണം

സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ചുവരുന്നതിനനുസരിച്ച് ആസ്പത്രികളില്‍ സൗകര്യം കുറഞ്ഞുവരികയാണ്. എറണാകുളം, തൃശൂര്‍, തുടങ്ങിയ ജില്ലകളില്‍ വെന്റിലേറ്ററുകളും ഓക്‌സിജന്‍ ബെഡുകളും തീര്‍ന്നതായാണ് വിവരം. മറ്റ് ജില്ലകളിലൊക്കെ 80 ശതമാനം വെന്റിലേറ്ററുകളും ഓക്‌സിജന്‍ ബെഡുകളും ഐസിയുകളും തീര്‍ന്നു കഴിഞ്ഞു. 20 ശതമാനം മാത്രമാണ് ഇനി അവശേഷിക്കുന്നത്. കോവിഡ് ജാഗ്രതാ പോര്‍ട്ടലിലും ആരോഗ്യ വകുപ്പിലും ഓക്‌സിജന്‍ കിടക്കകള്‍, ഐ.സി.യു, വെന്റിലേറ്റര്‍ എന്നിവയുടെ കണക്കുകള്‍ വ്യത്യസ്തമാണ്. ഇവ പകുതിയോളം ഇനിയുമുണ്ടെന്നാണ് കണക്കുകളില്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ ആംബുലന്‍സില്‍ രോഗികളെയും കൊണ്ട് ഓടിച്ചെല്ലുമ്പോള്‍ ഐ.സിവിലും […]

സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ചുവരുന്നതിനനുസരിച്ച് ആസ്പത്രികളില്‍ സൗകര്യം കുറഞ്ഞുവരികയാണ്. എറണാകുളം, തൃശൂര്‍, തുടങ്ങിയ ജില്ലകളില്‍ വെന്റിലേറ്ററുകളും ഓക്‌സിജന്‍ ബെഡുകളും തീര്‍ന്നതായാണ് വിവരം. മറ്റ് ജില്ലകളിലൊക്കെ 80 ശതമാനം വെന്റിലേറ്ററുകളും ഓക്‌സിജന്‍ ബെഡുകളും ഐസിയുകളും തീര്‍ന്നു കഴിഞ്ഞു. 20 ശതമാനം മാത്രമാണ് ഇനി അവശേഷിക്കുന്നത്. കോവിഡ് ജാഗ്രതാ പോര്‍ട്ടലിലും ആരോഗ്യ വകുപ്പിലും ഓക്‌സിജന്‍ കിടക്കകള്‍, ഐ.സി.യു, വെന്റിലേറ്റര്‍ എന്നിവയുടെ കണക്കുകള്‍ വ്യത്യസ്തമാണ്. ഇവ പകുതിയോളം ഇനിയുമുണ്ടെന്നാണ് കണക്കുകളില്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ ആംബുലന്‍സില്‍ രോഗികളെയും കൊണ്ട് ഓടിച്ചെല്ലുമ്പോള്‍ ഐ.സിവിലും വെന്റിലേറ്ററിലുമൊന്നും ഒഴിവില്ലെന്നാണ് പറയുന്നത്. ഇന്നലെ തിരുവനന്തപുരത്ത് വെന്റിലേറ്റര്‍ സൗകര്യം കിട്ടാതെ ഒരാള്‍ മരണപ്പെടുകയും ചെയ്തു. ആരോഗ്യവകുപ്പിന്റെ കണക്കനുസരിച്ച് ചില ജില്ലകളില്‍ 80 ശതമാനവും നിറഞ്ഞതായി പറയുന്നു.
പോര്‍ട്ടല്‍ പ്രകാരം സ്വകാര്യആസ്പത്രികളിലും സി.എഫ്.എല്‍.ടി.സികളിലും കോവിഡ് കിടക്കകളും ഐ.സി.യുവും വെന്റിലേറ്ററും ഏറെ ബാക്കിയുണ്ടെന്ന് പറയുമ്പോഴാണ് രോഗികളെയും കൊണ്ട് ആസ്പത്രികള്‍ തോറും കയറിയിറങ്ങേണ്ടിവരുന്നത്. രോഗികള്‍ ബന്ധപ്പെടുമ്പോള്‍ അത്തരം സൗകര്യങ്ങളൊന്നും ലഭ്യമല്ല എന്നാണ് പല ആസ്പത്രികളില്‍ നിന്നുമുള്ള മറുപടി. കഴിഞ്ഞ ദിവസം തൃശൂരിലും തിരുവനന്തപുരത്തിന് സമാനമായ അനുഭവമുണ്ടായി. മെഡിക്കല്‍ കോളേജുമായി ബന്ധപ്പെട്ടപ്പോള്‍ രോഗിയെയും കൊണ്ട് ഇങ്ങോട്ട് വരേണ്ടതില്ല എന്ന മറുപടിയാണത്രെ ലഭിച്ചത്. കോവിഡ് കാലത്ത് ആസ്പത്രിയില്‍ പോകാതെ ഡോക്ടറുടെ സേവനം ലഭ്യമാകുന്ന ഇ-സജ്ജീവനി ടെലിമെഡിസില്‍ സംവിധാനത്തില്‍ രോഗിക്കും കുടുംബത്തിനും പ്രയോജനം ലഭിക്കുന്നില്ലെന്ന പരാതിയും ഉയരുന്നുണ്ട്. രോഗലക്ഷണങ്ങള്‍ പറഞ്ഞ് അങ്ങോട്ട് വിളിച്ചാല്‍ ആസ്പത്രിയില്‍ പോകാനാണ് നിര്‍ദ്ദേശിക്കുന്നത്. ചില സ്വകാര്യ ആസ്പത്രികളില്‍ തോന്നിയപോലെയാണ് കോവിഡ് ചികിത്സ. 25 ശതമാനം കിടക്കകള്‍ കോവിഡ് രോഗികള്‍ക്കായി മാറ്റിവെക്കണമെന്ന് സ്വകാര്യ ആസ്പത്രികളോട് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ പല ആസ്പത്രികളും ഇതിന് തയ്യാറായിട്ടില്ല. തങ്ങള്‍ നേരത്തെ അഡ്മിറ്റ് ചെയ്ത രോഗികള്‍ ഉണ്ടെന്നും ഇത്രയും ബെഡുകള്‍ ഒഴിച്ചുവെക്കാനാവില്ലെന്നുമാണ് അവരുടെ നിലപാട്. സര്‍ക്കാര്‍-സ്വകാര്യ ആസ്പത്രികള്‍ തമ്മിലുള്ള ഏകോപനം കാര്യമായി നടപ്പിലാവണം. ഇത് സാധ്യമാക്കിയാല്‍ തന്നെ ഒരാള്‍ക്കും ചികിത്സ നിഷേധിക്കപ്പെടില്ല. കോവിഡ് ചികിത്സക്ക് സര്‍ക്കാര്‍ തന്നെ ഒരു തുക നിശ്ചയിച്ചാല്‍ സ്വകാര്യ ആസ്പത്രികളുടെ കൊള്ള അവസാനിപ്പിക്കാം. കോവിഡ് മരണങ്ങളും സംസ്ഥാനത്ത് വര്‍ധിച്ചിരിക്കുകയാണ്. ദിവസവും 20പേരില്‍ കൂടുതല്‍ മരണപ്പെട്ടിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ മരണം 60 കടന്നിരിക്കയാണ്. തിരുവനന്തപുരത്ത് പൊതുശ്മശാനങ്ങളില്‍ ശവദാഹത്തിന് പലരും ക്യൂ നില്‍ക്കുകയാണത്രെ. മുമ്പ് മഹാരാഷ്ട്ര, ഡല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്ന് മാത്രമാണ് ഇത്തരം വാര്‍ത്തകള്‍ കേട്ടിരുന്നത്. എന്നാല്‍ ഇതൊക്കെ നമ്മുടെ അരികിലും എത്തിയിരിക്കയാണ്. നമ്മുടെ സംസ്ഥാനവും സമ്പൂര്‍ണ്ണ ലോക്ഡൗണിലേക്ക് കടന്നിരിക്കയാണ്. നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കാത്തതിനാലാണ് ലോക്ഡൗണിലേക്ക് പോവേണ്ടിവന്നത്.

Related Articles
Next Story
Share it