എല്ലാവര്‍ക്കും വാക്‌സിന്‍

രാജ്യത്ത് മൂന്നാം ഘട്ടത്തില്‍ 18 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കാന്‍ ഒരുങ്ങുകയാണ് രാജ്യം. മെയ് ഒന്ന് മുതല്‍ 18 വയസ് പൂര്‍ത്തിയായ മുഴുവന്‍ പേര്‍ക്കും വാക്‌സിന്‍ നല്‍കുമെന്ന് കേന്ദ്രഗവണ്‍മെന്റ് വ്യക്തമാക്കിക്കഴിഞ്ഞു. ഇതിന് ലക്ഷക്കണക്കിന് ഡോസ് മരുന്ന് ഓരോ സംസ്ഥാനങ്ങള്‍ക്കും നല്‍കേണ്ടതുണ്ട്. ആദ്യഘട്ടത്തില്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ക്കും സര്‍ക്കാര്‍ ജീവനക്കാര്‍ക്കുമാണ് നല്‍കിയത്. രണ്ടാംഘട്ടത്തില്‍ 60 കഴിഞ്ഞവര്‍ക്കും മരുന്ന് നല്‍കി. 130 കോടി ജനങ്ങളുള്ള ഇന്ത്യയില്‍ എന്നിട്ടും 12 കോടി ജനങ്ങള്‍ മാത്രമേ ഇതുവരെ വാക്‌സിന്‍ സ്വീകരിച്ചിട്ടുള്ളൂ.ഇതില്‍ തന്നെ രണ്ട് […]

രാജ്യത്ത് മൂന്നാം ഘട്ടത്തില്‍ 18 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കാന്‍ ഒരുങ്ങുകയാണ് രാജ്യം. മെയ് ഒന്ന് മുതല്‍ 18 വയസ് പൂര്‍ത്തിയായ മുഴുവന്‍ പേര്‍ക്കും വാക്‌സിന്‍ നല്‍കുമെന്ന് കേന്ദ്രഗവണ്‍മെന്റ് വ്യക്തമാക്കിക്കഴിഞ്ഞു. ഇതിന് ലക്ഷക്കണക്കിന് ഡോസ് മരുന്ന് ഓരോ സംസ്ഥാനങ്ങള്‍ക്കും നല്‍കേണ്ടതുണ്ട്. ആദ്യഘട്ടത്തില്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ക്കും സര്‍ക്കാര്‍ ജീവനക്കാര്‍ക്കുമാണ് നല്‍കിയത്. രണ്ടാംഘട്ടത്തില്‍ 60 കഴിഞ്ഞവര്‍ക്കും മരുന്ന് നല്‍കി. 130 കോടി ജനങ്ങളുള്ള ഇന്ത്യയില്‍ എന്നിട്ടും 12 കോടി ജനങ്ങള്‍ മാത്രമേ ഇതുവരെ വാക്‌സിന്‍ സ്വീകരിച്ചിട്ടുള്ളൂ.ഇതില്‍ തന്നെ രണ്ട് ഡോസ് മരുന്നും കുത്തിവെച്ചവര്‍ ചുരുക്കമാണ്. 60 പിന്നിട്ടവരില്‍ ഇനിയും നല്ലൊരു ഭാഗം കുത്തിവെപ്പ് നടത്താന്‍ ബാക്കിയുണ്ട്. ചിലര്‍ക്ക് മരുന്നെടുക്കാന്‍ പേടിയാണെങ്കില്‍ മറ്റ് ചിലേടങ്ങളില്‍ വാക്‌സിന്‍ ക്ഷാമത്തെ തുടര്‍ന്നാണ് വൈകുന്നത്. കോവിഡ് രണ്ടാം ഘട്ടത്തിന്റെ വരവ് വളരെ വേഗത്തിലാണ്. അതുകൊണ്ട് തന്നെ എല്ലാവരും എത്രയും പെട്ടെന്ന് വാക്‌സിന്‍ എടുക്കുക എന്നത് തന്നെയാണ് പ്രധാനം. രണ്ട് ഡോസ് മരുന്നും എടുത്തുകഴിഞ്ഞാല്‍ അത്രയും പേര്‍ക്ക് ആശ്വാസത്തിന് വകയുണ്ട്. ഒന്നാം ഘട്ടത്തിലുണ്ടായ കോവിഡിനേക്കാള്‍ രൂക്ഷമായ സാഹചര്യമാണ് വരാന്‍ പോകുന്നത്. ഡല്‍ഹി അടക്കം ചില സംസ്ഥാനങ്ങളില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു കഴിഞ്ഞു. കേരളം അടക്കമുള്ള സംസ്ഥാനങ്ങളില്‍ രാത്രി കാല കര്‍ഫ്യൂ ആണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇത് ഏത് സമയത്തും മുഴുവന്‍ സമയ കര്‍ഫ്യൂവിലേക്ക് നീങ്ങാം. കേരളം അടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ വാക്‌സിന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിയെ സമീപിച്ചിട്ടുണ്ട്. മെയ് ഒന്ന് ആവുന്നതിന് മുമ്പ് 60 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കിയെന്ന് ഉറപ്പുവരുത്തേണ്ടതാണ്. വാക്‌സിന്‍ നിര്‍മ്മാണത്തിന്റെ അളവ് കൂട്ടിയാല്‍ മാത്രമേ കൂടുതല്‍ വാക്‌സിന്‍ എത്തിക്കാനാവൂ. പൊതു, സ്വകാര്യ മേഖലയുടെ പൂര്‍ണശേഷി ഉപയോഗിക്കാന്‍ സാധിക്കണം. നിര്‍മ്മിക്കുന്ന വാക്‌സിനില്‍ പകുതിയെങ്കിലും പൊതു വിപണിക്ക് തന്നെ നല്‍കണം. സംസ്ഥാനങ്ങള്‍ക്ക് നിര്‍മ്മാതാക്കളില്‍ നിന്ന് നേരിട്ട് വാക്‌സിന്‍ വാങ്ങാനും അനുമതി നല്‍കണം. രാജ്യത്തെ വാക്‌സിന്‍ ക്ഷാമം പരിഹരിക്കാന്‍ കൊവാക്‌സിന്‍ നിര്‍മ്മാതാക്കളായ ഭാരത് ബയോടെക്കിന് കൂടുതല്‍ ശേഷി ഉണ്ടാക്കണം. അവര്‍ക്ക് വേണ്ട പണവും അസംസ്‌കൃത സാധനങ്ങളും എല്ലാം ലഭ്യമാക്കിയാലേ ഇത് നടക്കൂ. ഇനി ഒരു ലോക്ഡൗണിലേക്ക് രാജ്യത്തെ കൊണ്ടുപോകേണ്ട അവസ്ഥ ഉണ്ടാവരുതെന്നാണ് എല്ലാവരുടെയും ആഗ്രഹം. കേന്ദ്ര ഗവണ്‍മെന്റും ഇക്കാര്യം ഉറപ്പുനല്‍കിയിട്ടുണ്ട്. അതാത് സംസ്ഥാനങ്ങള്‍ക്ക് തന്നെ ഇതുസംബന്ധിച്ച തീരുമാനമെടുക്കാം. ഒരു ലോക് ഡൗണിന്റെ ദുരിതം നാം നേരത്തെ തന്നെ അനുഭവിച്ചതാണ്. അതിലേക്ക് നീങ്ങാതിരിക്കണമെങ്കില്‍ നാം തന്നെയാണ് കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കേണ്ടത്. മാസ്‌ക് ധരിക്കാതെയും സാനിറ്റൈസര്‍ ഉപയോഗിക്കാതെയും സാമൂഹിക അകലം പാലിക്കാതെയും പലരും ഇപ്പോഴും നടക്കുന്നുണ്ട്. അത്തരക്കാര്‍ക്ക് ഉപദേശം മാത്രം പോര, കര്‍ശന നടപടി തന്നെ സ്വീകരിക്കാന്‍ തയ്യാറാവണം.

Related Articles
Next Story
Share it