റോഡപകടങ്ങളില്‍ കോടതി ഇടപെടല്‍

വര്‍ധിച്ചുവരുന്ന റോഡപകടങ്ങള്‍ കുറക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കയാണ്. റോഡ് സുരക്ഷാ അതോറിറ്റിയാണ് ഇതിനുവേണ്ടി കാര്യക്ഷമമായി പ്രവര്‍ത്തിക്കേണ്ടത്. ഇതിനു വേണ്ട ഫണ്ട് റോഡ് സുരക്ഷാ അതോറിറ്റിക്ക് അടിയന്തിരമായി കൈമാറണമെന്ന് സര്‍ക്കാറിന് നിര്‍ദ്ദേശം നല്‍കി. റോഡപകടങ്ങള്‍ കൂടി വരുന്നത് ആശങ്കാജനകമാണ്. അപകടങ്ങള്‍ ഒഴിവാക്കാനുള്ള പത്തോളം നിര്‍ദ്ദേശങ്ങളും കോടതി മുമ്പോട്ട് വെച്ചു. റോഡ് സുരക്ഷാ അതോറിറ്റിക്ക് സംസ്ഥാനത്ത് വിപുലമായ നെറ്റ് വര്‍ക്കുണ്ട്. ഇതിനു കീഴിലെ സംവിധാനങ്ങള്‍ ഉപയോഗിച്ച് അടിയന്തിരമായി പ്രവര്‍ത്തിപ്പിക്കണം. വാഹനങ്ങളുടെ എണ്ണം അടിക്കടി വര്‍ധിച്ചുവരികയാണ്. […]

വര്‍ധിച്ചുവരുന്ന റോഡപകടങ്ങള്‍ കുറക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കയാണ്. റോഡ് സുരക്ഷാ അതോറിറ്റിയാണ് ഇതിനുവേണ്ടി കാര്യക്ഷമമായി പ്രവര്‍ത്തിക്കേണ്ടത്. ഇതിനു വേണ്ട ഫണ്ട് റോഡ് സുരക്ഷാ അതോറിറ്റിക്ക് അടിയന്തിരമായി കൈമാറണമെന്ന് സര്‍ക്കാറിന് നിര്‍ദ്ദേശം നല്‍കി. റോഡപകടങ്ങള്‍ കൂടി വരുന്നത് ആശങ്കാജനകമാണ്. അപകടങ്ങള്‍ ഒഴിവാക്കാനുള്ള പത്തോളം നിര്‍ദ്ദേശങ്ങളും കോടതി മുമ്പോട്ട് വെച്ചു. റോഡ് സുരക്ഷാ അതോറിറ്റിക്ക് സംസ്ഥാനത്ത് വിപുലമായ നെറ്റ് വര്‍ക്കുണ്ട്. ഇതിനു കീഴിലെ സംവിധാനങ്ങള്‍ ഉപയോഗിച്ച് അടിയന്തിരമായി പ്രവര്‍ത്തിപ്പിക്കണം. വാഹനങ്ങളുടെ എണ്ണം അടിക്കടി വര്‍ധിച്ചുവരികയാണ്. അതിനനുസരിച്ച് റോഡ് സൗകര്യം വര്‍ധിക്കുന്നില്ല.
വാഹനങ്ങളെ നിരത്തുകള്‍ക്ക് താങ്ങാന്‍ പറ്റാത്ത സ്ഥിതിയാണ് വന്നുകൊണ്ടിരിക്കുന്നത്. റോഡുകള്‍ വികസിച്ചാലേ ഇതിന് പരിഹാരമുണ്ടാക്കനാവൂ. വാഹനങ്ങളുടെ എണ്ണം പെരുകുന്നതോടെ മലിനീകരണവും വര്‍ധിക്കുകയാണ്. വാഹനങ്ങളില്‍ നിന്ന് പുറന്തള്ളുന്ന പുക അന്തരീക്ഷത്തില്‍ തങ്ങി നിന്ന് ജനജീവിതം പോലും ദുസ്സഹമാക്കുന്ന സ്ഥിതിയാണ് വന്‍ നഗരങ്ങളില്‍. ഡല്‍ഹി പോലുള്ള നഗരങ്ങളില്‍ നിന്ന് ജനങ്ങള്‍ കൂടിയൊഴിഞ്ഞു പോയ്‌ക്കൊണ്ടിരിക്കുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. ആസ്മയും ശ്വാസകോശ രോഗങ്ങളും ഇവിടെ വര്‍ധിച്ചു വരുന്നത് അന്തരീക്ഷ മലിനീകരണം മൂലമാണ്. അന്തരീക്ഷത്തിലെ പുക കാരണം വിമാന സര്‍വ്വീസുകളടക്കം തടസ്സപ്പെടുന്ന സ്ഥിതിയാണ് ഡല്‍ഹിയില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. അശ്രദ്ധയോടെയുള്ള ഡ്രൈവിങ്ങാണ് അപകടമുണ്ടാക്കുന്നതില്‍ പ്രധാനം. മദ്യപിച്ച് വാഹനമോടിക്കുന്നതും ട്രാഫിക് നിയമങ്ങള്‍ പാലിക്കാതെയുള്ള ഡ്രൈവിങ്ങുമൊക്കെ വലിയ വിപത്താണ് ഉണ്ടാക്കിവെക്കുന്നത്. ഇത്തരക്കാരെ പിടികൂടാനും ശിക്ഷിക്കാനും ഇവിടെ നിയമങ്ങള്‍ ഇല്ലാഞ്ഞിട്ടല്ല. പക്ഷെ, ഒരിക്കല്‍ പിടിച്ചാല്‍ പോലും പിഴയടച്ച് വീണ്ടും ഇതു തന്നെ ആവര്‍ത്തിക്കുന്നു. 18 വയസ്സ് തികയാത്ത കുട്ടികള്‍ക്ക് വാഹനങ്ങള്‍ ഓടിക്കാന്‍ കൊടുക്കുന്നതും വലിയ വിപത്തുണ്ടാക്കുന്നു. രക്ഷിതാക്കളാണ് കുട്ടികളെ മോശമാക്കുന്നത്. 18 വയസ്സ് തികയാതെ ഒരു തരത്തിലും ഇരുചക്രവാഹനങ്ങള്‍ നല്‍കരുത്. റോഡരികിലും നടപ്പാതയിലുമുള്ള ഉപയോഗശൂന്യമായ നിര്‍മ്മാണ സാമഗ്രികളും അവശിഷ്ടങ്ങളും പലേടത്തും കുന്നുകൂടിക്കിടക്കുകയാണ്. ഇവയൊക്കെ മാറ്റാന്‍ തയ്യാറാവണം.
റോഡരികില്‍ അപകടാവസ്ഥയിലുള്ള മരങ്ങളും മരക്കൊമ്പുകളും അടിയന്തിരമായി മാറ്റാനും സംവിധാനമുണ്ടാവണം. റോഡ് വികസനത്തിന് പലപ്പോഴും സ്ഥലം വിട്ടു നല്‍കുന്നില്ലെന്ന പരാതി ഉയരുന്നുണ്ട്. നഷ്ടപരിഹാരം നല്‍കി ഇത്തരം സ്ഥലങ്ങള്‍ ഏറ്റെടുക്കണം. വിട്ടുകൊടുക്കാന്‍ തയ്യാറായില്ലെങ്കില്‍ ഒരു മാസത്തിനകം നോട്ടീസ് നല്‍കി നടപടിയെടുക്കണം. റോഡ് കുത്തിപ്പൊളിച്ച് ലൈന്‍ വലിക്കുന്ന സമ്പ്രദായം ഇപ്പോഴുമുണ്ട്. ഒരാളെയും റോഡ് കുത്തിപ്പൊളിക്കാന്‍ അനുവദിക്കരുത്. വര്‍ധിച്ചു വരുന്ന വാഹനാപകടങ്ങള്‍ കുറക്കാന്‍ അടിയന്തിര നടപടികള്‍ ഉണ്ടായേ മതിയാവു.

Related Articles
Next Story
Share it