വേണ്ടത്ര വാക്‌സിന്‍ എത്തിക്കണം

കോവിഡ് വീണ്ടും വ്യാപകമായിക്കൊണ്ടിരിക്കെ നിയന്ത്രണങ്ങള്‍ കടുപ്പിച്ചുകൊണ്ടിരിക്കയാണ്. ഒരു ദിവസം ഒന്നേ കാല്‍ ലക്ഷത്തോളം പുതിയ രോഗികളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ ദിവസം മുഖ്യന്ത്രിമാരുമായി പ്രധാനമന്ത്രി ചര്‍ച്ച ചെയ്യുകയുണ്ടായി. കടുത്ത നിയന്ത്രണങ്ങള്‍ വേണ്ടിവരുമെന്ന സൂചനയാണ് പ്രധാമന്ത്രിയും നല്‍കുന്നത്. മഹാരാഷ്ട്ര പോലുള്ള സംസ്ഥാനങ്ങളില്‍ കോവിഡ് കാറ്റിന്റെ വേഗതയിലാണ് പടര്‍ന്നുകൊണ്ടിരിക്കുന്നത്. ഇതിനിടയിലാണ് കോവിഡ് വാക്‌സിന്‍ വിതരണം ധൃതഗതിയില്‍ നടന്നുകൊണ്ടിരിക്കുന്നത്. എന്നാല്‍ ചിലേടങ്ങളില്‍ വാക്‌സിന് ക്ഷാമമനുഭവപ്പെടുന്നതായുള്ള റിപ്പോര്‍ട്ടുകളുണ്ട്. മാര്‍ച്ച് 1 മുതല്‍ 60 വയസിന് മുകളിലുള്ളവര്‍ക്ക് വാക്‌സിന്‍ നല്‍കി. അതിന് […]

കോവിഡ് വീണ്ടും വ്യാപകമായിക്കൊണ്ടിരിക്കെ നിയന്ത്രണങ്ങള്‍ കടുപ്പിച്ചുകൊണ്ടിരിക്കയാണ്. ഒരു ദിവസം ഒന്നേ കാല്‍ ലക്ഷത്തോളം പുതിയ രോഗികളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ ദിവസം മുഖ്യന്ത്രിമാരുമായി പ്രധാനമന്ത്രി ചര്‍ച്ച ചെയ്യുകയുണ്ടായി. കടുത്ത നിയന്ത്രണങ്ങള്‍ വേണ്ടിവരുമെന്ന സൂചനയാണ് പ്രധാമന്ത്രിയും നല്‍കുന്നത്. മഹാരാഷ്ട്ര പോലുള്ള സംസ്ഥാനങ്ങളില്‍ കോവിഡ് കാറ്റിന്റെ വേഗതയിലാണ് പടര്‍ന്നുകൊണ്ടിരിക്കുന്നത്. ഇതിനിടയിലാണ് കോവിഡ് വാക്‌സിന്‍ വിതരണം ധൃതഗതിയില്‍ നടന്നുകൊണ്ടിരിക്കുന്നത്. എന്നാല്‍ ചിലേടങ്ങളില്‍ വാക്‌സിന് ക്ഷാമമനുഭവപ്പെടുന്നതായുള്ള റിപ്പോര്‍ട്ടുകളുണ്ട്. മാര്‍ച്ച് 1 മുതല്‍ 60 വയസിന് മുകളിലുള്ളവര്‍ക്ക് വാക്‌സിന്‍ നല്‍കി. അതിന് മുമ്പ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമാണ് വാക്‌സിന്‍ നല്‍കിയത്. രണ്ടാം ഘട്ടം വാക്‌സിന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നല്‍കിയെങ്കിലും 60 വയസിന് മുകളിലുള്ളവര്‍ക്ക് നല്‍കിയിട്ടില്ല. 28 ദിവസം കഴിഞ്ഞ് രണ്ടാം വാക്‌സിന്‍ എടുക്കാമെന്നാണ് ആദ്യം പറഞ്ഞിരുന്നത്. എന്നാല്‍ ഇപ്പോള്‍ 42 ദിവസം കഴിഞ്ഞ് എടുത്താല്‍ മതിയെന്നാണ് ആരോഗ്യ വകുപ്പ് അധികൃതരുടെ വിശദീകരണം. അടുത്ത ഘട്ടം 15 വയസിന് മുകളിലുള്ളവര്‍ക്കാണത്രെ. വാക്‌സിന്‍ കൃത്യമായി എത്തിച്ചുകൊണ്ടിരുന്നാല്‍ ഒന്നോ രണ്ടോ മാസത്തിനകം എല്ലാവര്‍ക്കും വാക്‌സിന്‍ എടുക്കാനാവും. കോവിഡ് വാക്‌സിന് ക്ഷാമമില്ലെന്നും ഒരു സംസ്ഥാനത്തും വാക്‌സിന്‍ ലഭിക്കാത്ത സാഹചര്യം ഉണ്ടാവില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ മഹാരാഷ്ട്ര, ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്ന് ഇത്തരമൊരു ആരോപണം ഉയരുന്നുണ്ട്. വാക്‌സിന്‍ വിതരണത്തിന് അടിയന്തിര പ്രാധാന്യം നല്‍കണമെന്നും എല്ലാവര്‍ക്കും മരുന്ന് കുത്തിവെക്കാന്‍ എത്രയും പെട്ടെന്ന് കഴിയട്ടെ എന്നുമാണ് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി ഓര്‍മ്മിപ്പിച്ചത്. വാക്‌സിന്‍ ലഭ്യതയെക്കുറിച്ച് ഏതാനും സംസ്ഥാനങ്ങളിലെ ആരോഗ്യമന്ത്രിമാരും ആശങ്ക അറിയിച്ചിട്ടുണ്ട്. വാക്‌സിന്‍ ഇല്ലാത്തതുകൊണ്ട് ഒരിടത്തും കുത്തിവെപ്പ് മുടങ്ങാന്‍ പാടില്ല. അതിന് മുമ്പേ മരുന്ന് എത്തിക്കാനുള്ള അടിയന്തിര നടപടി ഉണ്ടാവണം. പ്രതിരോധ കുത്തിവെപ്പിനുള്ള വാക്‌സിന്റെ ഉല്‍പ്പാദനം കൂട്ടാന്‍ 3000 കോടി രൂപയുടെ സാമ്പത്തിക സഹായം നല്‍കണമെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വിദേശ രാജ്യങ്ങള്‍ക്ക് വാക്‌സിന്‍ നല്‍കുന്നത് പൂര്‍ണ്ണമായും നിര്‍ത്തിവെച്ച് ഇന്ത്യയില്‍ കൂടുതല്‍ പേര്‍ക്ക് വാക്‌സിന്‍ നല്‍കാനാണത്രെ ഉത്തരവിട്ടിരിക്കുന്നത്. അതെന്തായാലും നന്നായി. 1.30 കോടിയോളം ജനസംഖ്യയുള്ള രാജ്യത്ത് ഇതിനകം 30 ലക്ഷത്തോളം പേര്‍ മാത്രമേ വാക്‌സിന്‍ സ്വീകരിച്ചിട്ടുള്ളൂ. ബാക്കി വരുന്ന ഒരു കോടിയോളം ആളുകള്‍ ഇനിയും വാക്‌സിനെടുക്കാന്‍ അവശേഷിക്കുന്നുണ്ട്.
കോവിഡ് രണ്ടാം ഘട്ടം പടരുന്നതിനിടിയിലാണ് എസ്.എസ്.എല്‍.സി., പ്ലസ് ടു പരീക്ഷകള്‍ നടക്കുന്നത്. തിരഞ്ഞെടുപ്പ് കഴിഞ്ഞതിന്റെ ആരവങ്ങള്‍ അവസാനിക്കുന്നതിന് മുമ്പാണ് എസ്.എസ്.എല്‍.സി., പ്ലസ് ടു പരീക്ഷകള്‍ നടക്കുന്നത്. തിരഞ്ഞെടുപ്പ് ഉണ്ടാക്കിയ കോലാഹലങ്ങളും പരീക്ഷയുമൊക്കെയാവുമ്പോള്‍ സംസ്ഥാനത്ത് കൂടുതല്‍ കേസുകള്‍ ഉണ്ടാവുമെന്ന കാര്യത്തില്‍ സംശയമില്ല. ഇനിയും ഏറെ ഗൗരവത്തോടെ കാര്യങ്ങളെ നേരിടണമെന്നതിലേക്കാണ് ഇതൊക്കെ വിരല്‍ ചൂണ്ടുന്നത്.

Related Articles
Next Story
Share it