വേനല്‍ കഠിനം; വേണം തടയണകള്‍
മാര്‍ച്ച് മാസം പിന്നിട്ടതോടെ ചൂട് അസഹ്യമായിരിക്കയാണ്. കുടിവെള്ളത്തിനായുള്ള പരക്കം പാച്ചില്‍ പലേടത്തും ആരംഭിച്ചു കഴിഞ്ഞു. കുടിവെള്ളം സംരക്ഷിക്കാനും വിതരണം ചെയ്യാനും സംസ്ഥാന സര്‍ക്കാരിന്റെ നിരവധി പദ്ധതികളുണ്ട്. അതെല്ലാം ജനങ്ങളിലേക്ക് എത്തിക്കേണ്ടത് ഈ സമയത്താണ്. സര്‍ക്കാരിന്റെ ജപ്പാന്‍ കുടിവെള്ള പദ്ധതിയാണ് അടുത്ത കാലത്ത് വന്ന ബൃഹത്തായ കുടിവെള്ള പദ്ധതി. ഗ്രാമ പ്രദേശങ്ങളിലൊക്കെ ജപ്പാന്‍ കുടിവെള്ള പദ്ധതിയില്‍പ്പെടുത്തി കുടിവെള്ള വിതരണം ആരംഭിച്ചുകഴിഞ്ഞു. കൂടുതല്‍ ജലശേഖരമുള്ള സ്ഥലങ്ങളില്‍ നിന്ന് വെള്ളം പമ്പ് ചെയ്ത് വലിയ ടാങ്കുകളില്‍ നിറച്ചാണ് എല്ലാ ഭാഗങ്ങളിലേക്കും വിതരണം […]

മാര്‍ച്ച് മാസം പിന്നിട്ടതോടെ ചൂട് അസഹ്യമായിരിക്കയാണ്. കുടിവെള്ളത്തിനായുള്ള പരക്കം പാച്ചില്‍ പലേടത്തും ആരംഭിച്ചു കഴിഞ്ഞു. കുടിവെള്ളം സംരക്ഷിക്കാനും വിതരണം ചെയ്യാനും സംസ്ഥാന സര്‍ക്കാരിന്റെ നിരവധി പദ്ധതികളുണ്ട്. അതെല്ലാം ജനങ്ങളിലേക്ക് എത്തിക്കേണ്ടത് ഈ സമയത്താണ്. സര്‍ക്കാരിന്റെ ജപ്പാന്‍ കുടിവെള്ള പദ്ധതിയാണ് അടുത്ത കാലത്ത് വന്ന ബൃഹത്തായ കുടിവെള്ള പദ്ധതി. ഗ്രാമ പ്രദേശങ്ങളിലൊക്കെ ജപ്പാന്‍ കുടിവെള്ള പദ്ധതിയില്‍പ്പെടുത്തി കുടിവെള്ള വിതരണം ആരംഭിച്ചുകഴിഞ്ഞു. കൂടുതല്‍ ജലശേഖരമുള്ള സ്ഥലങ്ങളില്‍ നിന്ന് വെള്ളം പമ്പ് ചെയ്ത് വലിയ ടാങ്കുകളില്‍ നിറച്ചാണ് എല്ലാ ഭാഗങ്ങളിലേക്കും വിതരണം ചെയ്യുന്നത്. ചുരുങ്ങിയ ചെലവില്‍ ഇതുവഴി കുടിവെള്ളമെത്തിച്ചു നല്‍കാനാവും. എന്നാല്‍ റോഡുകള്‍ കടന്നു പോകുന്ന സ്ഥലങ്ങളില്‍ കൂടി മാത്രമാണ് ഇപ്പോള്‍ പൈപ്പ് ലൈന്‍ വലിച്ചിട്ടുള്ളത്. ഇത് എല്ലാ ഭാഗങ്ങൡലേക്കും എത്തിക്കാന്‍ സംവിധാനം ഉണ്ടാവണം. ജപ്പാന്‍ കുടിവെള്ള പദ്ധതി തുടങ്ങിയിട്ട് വര്‍ഷം പലതുകഴിഞ്ഞെങ്കിലും ഇതിന്റെ ഗുണം ജനങ്ങള്‍ക്ക് ലഭിക്കുന്നത് ഈയടുത്ത കാലത്താണ്. കാസര്‍കോട്ട് ബാവിക്കര സ്ഥരിം തടയണ യാഥാര്‍ത്ഥ്യമായതോടെ കാസര്‍കോട് നഗരസഭയിലും സമീപ പഞ്ചായത്തുകളിലും കൂടിവെള്ള വിതരണത്തിന് വലിയ തടസമുണ്ടാവാനിടയില്ല. ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ മാത്രം വെള്ളം നല്‍കുന്നത് ദിവസവും നല്‍കുന്നതിനുള്ള സംവിധാനമാണ് ഉണ്ടാകേണ്ടത്. തടയണ യാഥാര്‍ത്ഥ്യമായതോടെ കൂടുതല്‍ വെള്ളം സംഭരിച്ചുവെക്കാനും വേണ്ടപ്പോള്‍ വിതരണം ചെയ്യാനും സാധിക്കും. നഗരപ്രദേശത്തേക്കും തൊട്ടടുത്ത പഞ്ചായത്തുകളിലേക്കും കൂടുതല്‍ കണക്ഷന്‍ നല്‍കാനും കഴിയണം. തൊഴിലുറപ്പ് പദ്ധതിയില്‍ പെടുത്തി കുളങ്ങളുടെയും കിണറുകളുടെയും സംരക്ഷണവും ഉറപ്പുവരുത്തണം. കുളങ്ങളില്‍ നിന്ന് വെള്ളം ഒഴുകിപ്പോകുന്ന കൈവരികള്‍ വൃത്തിയാക്കി പലസ്ഥലങ്ങളിലായി കൈവരികളും തടയണകളും നിര്‍മ്മിച്ചാല്‍ വെള്ളം പാഴായി പോകുന്നത് ഒഴിവാക്കാനാവും. കാസര്‍കോട് വികസന പാക്കേജിലൂടെ കൂടുതല്‍ തടയണകള്‍ നിര്‍മ്മിക്കുന്നതിനുള്ള പദ്ധതിയും നിലവിലുണ്ട്. ഗ്രാമപഞ്ചായത്തുകള്‍ക്ക് ഈ രീതിയില്‍ തടയണകള്‍ നിര്‍മ്മിക്കാം. മണ്‍സൂണില്‍ നിറഞ്ഞൊഴുകുന്ന പുഴകളിലെയും നദിയിലെയും വെള്ളം ശേഖരിച്ച് തടയണകളില്‍ സംഭരിച്ചാല്‍ വേലന്‍ക്കാലത്തേക്ക് ഉപയോഗിക്കാനാവും. തടയണകള്‍ക്ക് പുറമെ വി.സി. ബികളും നിര്‍മ്മിക്കാനാവും. ഇവ നിര്‍മ്മിച്ചാല്‍ മാത്രം പോര ഇവയുടെ സംരക്ഷണവും അതത് സ്ഥലങ്ങളിലെ നാട്ടുകാരും പഞ്ചായത്ത് അധികൃതരും ഏറ്റെടുക്കണം. തടയണകള്‍ ഉണ്ടാക്കിക്കഴിഞ്ഞാല്‍ ഓരോ വര്‍ഷവും ഇത് സുരക്ഷിതമെന്ന് ഉറപ്പു വരുത്താന്‍ കഴിയണം. മലയോര മേഖലയില്‍ പാണത്തൂര്‍ പുഴയിലെ വെള്ളം തടഞ്ഞു നിര്‍ത്തിയാല്‍ കോടോം-ബേളൂര്‍, കള്ളാര്‍ പഞ്ചായത്തുകളിലെ കുടിവെള്ള ക്ഷാമം പരിഹരിക്കാനാവും. ഇതേ പുഴയിലെ വെള്ളം ചുള്ളിക്കര-കുറ്റിക്കോല്‍ റോഡില്‍ കൊട്ടോടി പാലത്തിന് സമീപം തടയണ നിര്‍മ്മിച്ചാല്‍ ശേഖരിച്ചുവെക്കാം. ഇതിനുള്ള സര്‍വ്വേ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. മണ്‍സൂണ്‍ കാലത്ത് പെയ്യുന്ന മഴവെള്ളമത്രയും കടലിലേക്ക് ഒഴുക്കിക്കളയുന്ന ഇന്നത്തെ അവസ്ഥ മാറിയാല്‍ തന്നെ ഇവിടത്തെ കുടിവെള്ള ക്ഷാമം പരിഹരിക്കാന്‍ കഴിയും.