വാക്‌സിന്‍ എടുക്കാന്‍ കാലതാമസം വരുത്തരുത്

രാജ്യമൊട്ടുക്കും കോവിഡ് വീണ്ടും കൂടാന്‍ തുടങ്ങിയതോടെ ഇതിനെതിരെയുള്ള വാക്‌സിന്റെ പ്രാധാന്യം വര്‍ധിച്ചുവരികയാണ്. ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും 60 വയസിന് മുകളിലുള്ളവര്‍ക്കും ഇതിനകം ഒന്നാം ഡോസ് നല്‍കിക്കഴിഞ്ഞു. ഇന്ന് മുതല്‍ 45 വയസിന് മുകളിലുള്ളവര്‍ക്ക് വാക്‌സിന്‍ നല്‍കിത്തുടങ്ങിയിരിക്കയാണ്. ഒന്നാം ഘട്ടത്തിലാണ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും മുന്നണിപ്പോരാളികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും വാക്‌സിന്‍ നല്‍കിയത്. ഇതില്‍ ഭൂരിഭാഗവും രണ്ടാം ഡോസ് വാക്‌സിനും എടുത്തുകഴിഞ്ഞു. 60 വയസിന് മുകളിലുള്ളവര്‍ വാക്‌സിനെടുത്ത് കഴിഞ്ഞ് 28-ാം ദിവസം രണ്ടാം വാക്‌സിന്‍ എടുക്കണമെന്നായിരുന്നു ആദ്യം അറിയിച്ചിരുന്നത്. പിന്നീടത് 42 ദിവസം […]

രാജ്യമൊട്ടുക്കും കോവിഡ് വീണ്ടും കൂടാന്‍ തുടങ്ങിയതോടെ ഇതിനെതിരെയുള്ള വാക്‌സിന്റെ പ്രാധാന്യം വര്‍ധിച്ചുവരികയാണ്. ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും 60 വയസിന് മുകളിലുള്ളവര്‍ക്കും ഇതിനകം ഒന്നാം ഡോസ് നല്‍കിക്കഴിഞ്ഞു. ഇന്ന് മുതല്‍ 45 വയസിന് മുകളിലുള്ളവര്‍ക്ക് വാക്‌സിന്‍ നല്‍കിത്തുടങ്ങിയിരിക്കയാണ്. ഒന്നാം ഘട്ടത്തിലാണ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും മുന്നണിപ്പോരാളികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും വാക്‌സിന്‍ നല്‍കിയത്. ഇതില്‍ ഭൂരിഭാഗവും രണ്ടാം ഡോസ് വാക്‌സിനും എടുത്തുകഴിഞ്ഞു. 60 വയസിന് മുകളിലുള്ളവര്‍ വാക്‌സിനെടുത്ത് കഴിഞ്ഞ് 28-ാം ദിവസം രണ്ടാം വാക്‌സിന്‍ എടുക്കണമെന്നായിരുന്നു ആദ്യം അറിയിച്ചിരുന്നത്. പിന്നീടത് 42 ദിവസം കഴിഞ്ഞ് മതിയെന്ന് പറഞ്ഞു. 60 ന് മുകളിലുള്ളവരില്‍ പകുതിയോളം മാത്രമേ ഇപ്പോള്‍ വാക്‌സിന്‍ സ്വീകരിച്ചിട്ടുള്ളൂ. മറ്റ് അസുഖങ്ങള്‍ ഉള്ളവരില്‍ പലരും ഭീതിമൂലം ഒഴിഞ്ഞുമാറിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ ആദ്യം കുത്തിവെപ്പ് എടുക്കേണ്ടത് പലവിധ രോഗങ്ങളാല്‍ അലട്ടുന്നവരായിരിക്കണമെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ പറയുന്നു. അഞ്ചരകോടിയോളം ആളുകള്‍ മാത്രമേ രാജ്യത്ത് ഇതുവരെ വാക്‌സിന്‍ എടുത്തിട്ടുള്ളൂ. 120 കോടിയിലേറെ ജനങ്ങള്‍ ഇനിയും വാക്‌സിനെടുക്കാനുണ്ട്. രാജ്യത്ത് നിന്ന് കോവിഡിനെതിരെ വാക്‌സിന്‍ വിദേശ രാജ്യങ്ങളിലേക്ക് അയക്കുന്നത് നിര്‍ത്തിവെച്ചാണ് രാജ്യത്താകമാനം വാക്‌സിന്‍ നല്‍കിക്കൊണ്ടിരിക്കുന്നത്. കോവിഡിന്റെ രണ്ടാം ഘട്ടം പല സംസ്ഥാനങ്ങളിലും തുടങ്ങിക്കഴിഞ്ഞു. രോഗികളുടെ എണ്ണം കുറഞ്ഞുവരുന്നിടത്ത് വീണ്ടും എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഈയൊരു സാഹചര്യത്തിലാണ് കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാര്‍ കേരളം അടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. രോഗ വ്യാപനം മോശം അവസ്ഥയില്‍ നിന്ന് വഷളായ അവസ്ഥയിലേക്ക് മാറിയെന്നാണ് കേന്ദ്രം പറയുന്നത്. മഹാരാഷ്ട്രയിലാണ് കോവിഡ് ശക്തമായിതിരിച്ചുവന്നുകൊണ്ടിരിക്കുന്നത്. മറ്റൊന്ന് കര്‍ണാടകയും. ഏതാനും ആഴ്ചകളായി രോഗ വ്യാപനം വഷളായിക്കൊണ്ടിരിക്കുകയാണെന്ന് നീതി ആയോഗിലെ ആരോഗ്യ വകുപ്പ് അധികൃതര്‍ പറയുന്നുണ്ട്. ഒരു സംസ്ഥാനവും അലംഭാവം കാണിക്കരുത്. അതീവ ഗുരുതരസാഹചര്യമാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. മാസ്‌ക് ധരിക്കാതെയും സാമൂഹ്യ അകലം പാലിക്കാതെയും നഗരത്തില്‍ ഇറങ്ങുന്നവരുടെ എണ്ണം വര്‍ധിച്ചുവരികയാണ്. വിമാനത്താവളങ്ങളില്‍ മാസ്‌ക് ധരിക്കാതെ കണ്ടാല്‍ മൂന്ന് മാസം മുതല്‍ രണ്ട് വര്‍ഷം വരെ വിമാനങ്ങളില്‍ ഇത്തരക്കാര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്താനാണ് ആലോചിക്കുന്നത്. കോവിഡ് പ്രോട്ടോകോള്‍ പാലിക്കാത്തവര്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കുന്ന സംവിധാനമാണ് നിലവിലുള്ളത്. തിരഞ്ഞെടുപ്പ് പ്രചരണം കൊടുമ്പിരികൊണ്ടിരിക്കുന്നതിനിടയില്‍ കോവിഡ് മാനദണ്ഢങ്ങളെല്ലാം കാറ്റില്‍ പറത്തുകയാണ്. എല്ലാവരും കുത്തിവെപ്പ് എടുക്കുന്ന കാലത്തോളം കോവിഡ് സംബന്ധിച്ച സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചേ മതിയാവൂ. പരിപൂര്‍ണ്ണമായി അടച്ചിട്ടുകൊണ്ട് ഇനി മുന്നോട്ട് പോകാനാവില്ല. അതുകൊണ്ട് തന്നെ കൂടുതല്‍ ജാഗ്രത പുലര്‍ത്തുകയേ നിര്‍വ്വാഹമുള്ളൂ. കുത്തിവെപ്പിലൂടെ കോവിഡിനെ പ്രതിരോധിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നതിനിടയിലാണ് രണ്ടാം വരവ്. ബ്രിട്ടന്‍, ദക്ഷിണാഫ്രിക്ക, ബ്രസീല്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ ജനിതക മാറ്റം വന്ന വൈറസാണത്രെ ഇപ്പോള്‍ കണ്ടുവരുന്നത്. വാക്‌സിന്‍ എടുത്തുകഴിഞ്ഞാലും കോവിഡിനെ ലാഘവത്തോടെ കാണരുതെന്നാണ് ആരോഗ്യ വകുപ്പ് പറയുന്നത്. കോവിഡ് വാക്‌സിന്‍ എടുക്കുന്നതില്‍ ഒരു തരത്തിലും കാലതാമസം ഉണ്ടാക്കരുതെന്നാണ് സര്‍ക്കാരും നിര്‍ദ്ദേശിക്കുന്നത്.

Related Articles
Next Story
Share it