പേടിക്കണം പുതിയ വൈറസിനെ

കോവിഡ് വീണ്ടും തിരിച്ചുവരുന്നതിന്റെ ലക്ഷണങ്ങളാണ് എല്ലായിടത്തുനിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നത്. വിദേശ രാജ്യങ്ങളില്‍ പഴയതുപോലെ അടച്ചിടല്‍ ഏര്‍പ്പെടുത്തണോ എന്ന കാര്യം വരെ ആലോചിക്കുകയാണ്. ഇന്ത്യയിലും സ്ഥിതി വ്യത്യസ്തമല്ല. രാജ്യത്ത് പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം അരലക്ഷം കവിഞ്ഞിരിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 53,476 കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. മഹാരാഷ്ട്ര തന്നെയാണ് കേസുകളുടെ എണ്ണത്തില്‍ മുന്നില്‍. കഴിഞ്ഞ ഒരു ദിവസം മാത്രം അവിടെ 31,855 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. ഇരട്ട ജനിതക മാറ്റം വന്ന കോവിഡ് എല്ലാ സംസ്ഥാനങ്ങളിലുമെത്തിയിട്ടുണ്ട്. […]

കോവിഡ് വീണ്ടും തിരിച്ചുവരുന്നതിന്റെ ലക്ഷണങ്ങളാണ് എല്ലായിടത്തുനിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നത്. വിദേശ രാജ്യങ്ങളില്‍ പഴയതുപോലെ അടച്ചിടല്‍ ഏര്‍പ്പെടുത്തണോ എന്ന കാര്യം വരെ ആലോചിക്കുകയാണ്. ഇന്ത്യയിലും സ്ഥിതി വ്യത്യസ്തമല്ല. രാജ്യത്ത് പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം അരലക്ഷം കവിഞ്ഞിരിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 53,476 കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. മഹാരാഷ്ട്ര തന്നെയാണ് കേസുകളുടെ എണ്ണത്തില്‍ മുന്നില്‍.
കഴിഞ്ഞ ഒരു ദിവസം മാത്രം അവിടെ 31,855 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. ഇരട്ട ജനിതക മാറ്റം വന്ന കോവിഡ് എല്ലാ സംസ്ഥാനങ്ങളിലുമെത്തിയിട്ടുണ്ട്. കേരളത്തിലെ 11 ജില്ലകളിലും പുതിയ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുള്ളത് അതീവ ഗൗരവത്തോടെ വേണം കാണാന്‍. കോവിഡ് വൈറസിന്റെ ജനിതക മാറ്റം വന്ന പുതിയ വൈറസാണിത്. പുതിയൊരു രോഗവ്യാപനവും തരംഗവുമായി മാറാന്‍ ഇതിന് സാധ്യതയുണ്ടെന്നാണ് പഠന റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്. വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് വൈറസ് സാമ്പിളുകള്‍ ശേഖരിച്ച് അവയുടെ ജനിതക പ്രവര്‍ത്തനങ്ങളെക്കുറിച്ച് പഠിക്കാന്‍ രൂപവല്‍ക്കരിച്ച 10 ദേശീയ ലാബോറട്ടറികളുടെ കണ്‍സോര്‍ഷ്യമാണ് ഇത്തരമൊരു നിഗമനത്തിലെത്തിയിരിക്കുന്നത്. ഇതിനകം കോവിഡ് ബാധിച്ചവരിലും അല്ലാതെ പ്രതിരോധ ശേഷി കൈവരിച്ചവരിലും പോലും പുതിയ രോഗം ഉണ്ടായേക്കും. പുതിയ വകഭേദം ഉണ്ടാക്കുന്ന രോഗത്തെ മുന്‍വൈറസിനെതിരെ ആര്‍ജ്ജിച്ച പ്രതിരോധശേഷികൊണ്ട് നേരിടാനാവില്ല. കഴിഞ്ഞ വര്‍ഷം കോവിഡിന്റെ തുടക്കത്തിലുണ്ടായിരുന്ന അതിജാഗ്രത തുടര്‍ന്നും പാലിക്കണമെന്നാണ് ഇത് ഓര്‍മ്മിപ്പിക്കുന്നത്. കേരളത്തിലെ 14 ജില്ലകളില്‍ നിന്ന് ശേഖരിച്ച 2032 സാമ്പിളുകളില്‍11 ജില്ലകളിലെ 123 സാമ്പിളുകളിലാണ് എന്‍.440 വകഭേദം കണ്ടെത്തിയിരിക്കുന്നത്. ആന്ധ്രാപ്രദേശിലെ 33ശതമാനം സാമ്പിളുകളിലും തെലുങ്കാനയിലെ 104ല്‍ 54 സാമ്പിളുകളിലും ഇത് നേരത്തെ കണ്ടെത്തിയിട്ടുണ്ട്. ബ്രിട്ടന്‍ഡെന്‍മാര്‍ക്ക്, സിങ്കപ്പൂര്‍, ജപ്പാന്‍, ആസ്‌ട്രേലിയ തുടങ്ങി 16 രാജ്യങ്ങളില്‍ ഇത് നേരത്തെ കണ്ടെത്തിയിട്ടുണ്ട്. ഇതു സംബന്ധിച്ച കൂടുതല്‍ പഠനവും അന്വേഷണവും നടന്നുവരികയാണ്. 18 സംസ്ഥാനങ്ങളിലെ 10,787 പോസിറ്റീവ് സാമ്പിളുകള്‍ പരിശോധിച്ചതില്‍ 771 വകഭേദങ്ങള്‍ ആശങ്കപ്പെടുത്തുന്നതാണെന്ന് ആരോഗ്യമന്ത്രാലയം പറയുന്നു.
736 സാമ്പിളുകളില്‍ ബ്രിട്ടീഷ് വൈറസിന്റെ വകഭേദവും 34 സാമ്പിളുകളില്‍ ദക്ഷിണാഫ്രിക്കല്‍ വൈറസിന്റെ വകഭേദവുമുണ്ട്. ബ്രസീലിയന്‍ വകഭേദമുള്ള ഒരു സാമ്പിളും കണ്ടെത്തിയിട്ടുണ്ട്. അടുത്തിടെ വിവിധ സംസ്ഥാനങ്ങളില്‍ കോവിഡ് കൂടിയത് വൈറസിന്റെ ആശങ്കപ്പെടുത്തുന്ന ഈ വകഭേദങ്ങളെ തുടര്‍ന്നാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇതിന് കൂടുതല്‍ ജനിതക പഠനങ്ങളും പരിശോധനകളും ആവശ്യമാണ്. മഹാരാഷ്ട്രയില്‍ ഡിസംബറിനെയപേക്ഷിച്ച് ജനിതക മാറ്റം സംഭവിച്ചിട്ടുണ്ട്. രണ്ട് വൈറസുകള്‍ കൂടതലായി കാണുന്നുണ്ടത്രെ. അതിനിടെ എല്ലാ ജനങ്ങള്‍ക്കും അടിയന്തിര കോവിഡ് വാക്‌സിന്‍ നല്‍കുന്നതിനെപ്പറ്റി രാജ്യം ആലോചിച്ചുതുടങ്ങിയിട്ടുണ്ട്. ഏപ്രില്‍ ആദ്യം മുതല്‍ 45 വയസിന് മുകളിലുള്ളവര്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഈയൊരു സാഹചര്യത്തില്‍ വിദേശ രാജ്യങ്ങള്‍ക്ക് കോവിഡ് വാക്‌സിന്‍ നല്‍കുന്നത് നിര്‍ത്തിവെച്ചിരിക്കുകയാണ്. അമ്പതിലേറെ രാജ്യങ്ങള്‍ക്ക് ഇന്ത്യ നേരിട്ട് കോ-വാക്‌സിന്‍ നല്‍കിയിരുന്നു. എന്നാലും കോവിഡിന്റെ രണ്ടാം വരവ് പ്രതീക്ഷിച്ച് ജാഗ്രതയോടെ ഇരിക്കണമെന്നാണ് ആരോഗ്യ വൃത്തങ്ങള്‍ നല്‍കുന്ന മുന്നറിയിപ്പ്.

Related Articles
Next Story
Share it