മൊറട്ടോറിയം കാലത്തെ വായ്പാ തിരിച്ചടവ്

കഴിഞ്ഞ ഒരു വര്‍ഷമായി കോവിഡിന്റെ ഭീതിയിലാണ് ജനങ്ങള്‍. ആ ഭീതി ഇനിയും നീങ്ങിയിട്ടില്ലെന്ന് മാത്രമല്ല പഴയതുപോലെ കോവിഡ് വ്യാപനം രൂക്ഷമായേക്കുമോ എന്നും ഭയപ്പെട്ടു തുടങ്ങിയിരിക്കുന്നു. മഹാരാഷ്ട്രയിലും മറ്റും രോഗികളുടെ എണ്ണം മുമ്പുണ്ടായ അതേ സ്ഥിതിയിലേക്ക് എത്തിക്കൊണ്ടിരിക്കയാണ്. ഇതിനിടയിലാണ് തൊഴിലും വരുമാനമാര്‍ഗവും നഷ്ടപ്പെട്ട സാധാരണക്കാരായ ജനങ്ങള്‍ പിടിച്ചുനില്‍ക്കാന്‍ പാടുപെടുന്നത്. ബാങ്കുകളില്‍ നിന്നും മറ്റും എടുത്ത വായ്പ തിരിച്ചടക്കാനാവാതെ കുഴങ്ങുകയാണ് ജനങ്ങള്‍. അവര്‍ ബാങ്കുകളില്‍ നിന്നെടുത്ത വായ്പ്പയുടെ തിരിച്ചടവ് ആറ് മാസത്തേക്ക് നീട്ടി മൊറട്ടോറിയം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പലിശ അടക്കമുള്ള […]

കഴിഞ്ഞ ഒരു വര്‍ഷമായി കോവിഡിന്റെ ഭീതിയിലാണ് ജനങ്ങള്‍. ആ ഭീതി ഇനിയും നീങ്ങിയിട്ടില്ലെന്ന് മാത്രമല്ല പഴയതുപോലെ കോവിഡ് വ്യാപനം രൂക്ഷമായേക്കുമോ എന്നും ഭയപ്പെട്ടു തുടങ്ങിയിരിക്കുന്നു. മഹാരാഷ്ട്രയിലും മറ്റും രോഗികളുടെ എണ്ണം മുമ്പുണ്ടായ അതേ സ്ഥിതിയിലേക്ക് എത്തിക്കൊണ്ടിരിക്കയാണ്. ഇതിനിടയിലാണ് തൊഴിലും വരുമാനമാര്‍ഗവും നഷ്ടപ്പെട്ട സാധാരണക്കാരായ ജനങ്ങള്‍ പിടിച്ചുനില്‍ക്കാന്‍ പാടുപെടുന്നത്. ബാങ്കുകളില്‍ നിന്നും മറ്റും എടുത്ത വായ്പ തിരിച്ചടക്കാനാവാതെ കുഴങ്ങുകയാണ് ജനങ്ങള്‍. അവര്‍ ബാങ്കുകളില്‍ നിന്നെടുത്ത വായ്പ്പയുടെ തിരിച്ചടവ് ആറ് മാസത്തേക്ക് നീട്ടി മൊറട്ടോറിയം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പലിശ അടക്കമുള്ള തുക അടക്കുന്നതില്‍ ആറ് മാസത്തേക്ക് സാവകാശം നല്‍കിയതല്ലാതെ പലിശയോ പിഴപ്പലിശയോ ഒഴിവാക്കണമെന്ന ആവശ്യം അംഗീകരിച്ചില്ല. ചുരുക്കത്തില്‍ മൊറട്ടോറിയം കാലാവധി കഴിയുമ്പോള്‍ ഇതൊക്കെ ഒന്നിച്ച് കൂട്ടിവെച്ച് അടക്കേണ്ട സ്ഥിതിയാണ് ഉണ്ടാവുന്നത്. കഴിഞ്ഞ ദിവസം സുപ്രീംകോടതി സുപ്രധാനമായൊരു ഉത്തരവ് പുറപ്പെടുവിക്കുകയുണ്ടായി. മൊറട്ടോറിയം കാലത്തെ വായ്പ തിരിച്ചടവുകള്‍ക്കുള്ള പിഴപ്പലിശയോ കൂട്ടുപലിശയോ ഈടാക്കരുതെന്നായിരുന്നു ഉത്തരവ്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ വര്‍ഷം മാര്‍ച്ച് മുതല്‍ ആഗസ്ത് വരെയാണ് മൊറട്ടോറിയം പ്രഖ്യാപിച്ചത്. ഇക്കാലയളവിലെ കൂട്ടുപരിശ ഈടാക്കുന്നതില്‍ ന്യായീകരണമില്ലെന്നും എന്നാല്‍ പലിശ മുഴുവനായും എഴുതിത്തള്ളണമെന്ന ആവശ്യം അംഗീകരിക്കാനാവില്ലെന്നുമാണ് കോടതി പറഞ്ഞത്. പലിശമാത്രം ഗഡുക്കളായി ഈടാക്കുന്നതില്‍ തടസ്സമുണ്ടാവാനിടയില്ല. എന്നാല്‍ പിഴപ്പലിശയും കൂട്ടുപലിശയും ചില ബാങ്കുകള്‍ ഈടാക്കുന്നതാണ് വലിയ ചതി. മൊറട്ടോറിയം കാലയളവില്‍ ഏതെങ്കിലും വായ്പക്കാരില്‍ നിന്ന് പിഴപ്പലിശയോ കൂട്ടുപലിശയോ ഈടാക്കരുതെന്ന് കോടതി കര്‍ശനമായി പറഞ്ഞിട്ടുണ്ട്. അഥവാ ഈടാക്കിയിട്ടുണ്ടെങ്കില്‍ അത് മടക്കി നല്‍കുകയോ അടുത്ത തവണ അടവില്‍ ക്രമീകരിക്കുകയോ ചെയ്യണമെന്നാണ് ഉത്തരവ്. വായ്പകള്‍ക്കുള്ള നിശ്ചിത തവണകള്‍ അടക്കാന്‍ വായ്പക്കാരന്‍ മനപൂര്‍വ്വം വൈകിപ്പിച്ചാല്‍ പിഴപ്പലിശയും കൂട്ടുപലിശയും ഈടാക്കാന്‍ സാധിക്കും. എന്നാല്‍ ആര്‍.ബി.ഐ. പ്രഖ്യാപിച്ച മൊറട്ടോറിയത്തിന്റെ അടിസ്ഥാനത്തില്‍ തവണകളായി തിരിച്ചടക്കുന്നത് മനപൂര്‍വ്വമെന്ന് കരുതാനാകില്ലെന്ന് കോടതി പറഞ്ഞു. രണ്ട് കോടിയില്‍ താഴെയുള്ള ചില വിഭാഗം വായ്പകള്‍ക്ക് കൂട്ടുപലിശ ഒഴിവാക്കാന്‍ കേന്ദ്രസര്‍ക്കാരും ആര്‍.ബി.ഐയും നല്‍കിയ നിര്‍ദ്ദേശം റദ്ദാക്കിയ സുപ്രീംകോടതി എല്ലാത്തരം വായ്പകള്‍ക്കും കൂട്ടുപലിശ ഒഴിവാക്കണമെന്ന് വ്യക്തമാക്കി. വിദ്യാഭ്യാസ വ്യക്തിഗത വായ്പ, ഭവന വായ്പ തുടങ്ങി കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശിച്ച എട്ട് തരം വായ്പകള്‍ക്ക് മാത്രം കൂട്ടുപലിശയില്‍ ഇളവ് നല്‍കുന്നത് യുക്തിരഹിതമാണെന്ന് കോടതി നിരീക്ഷിച്ചു. മൊറട്ടോറിയം പ്രഖ്യാപിച്ച കാലത്തെ പലിശ മുഴുവന്‍ എഴുതിത്തള്ളണമെന്ന ആവശ്യവും മൊറട്ടോറിയം നീട്ടണമെന്ന ആവശ്യവും കോടതി കേട്ടില്ല. ആറ് മാസത്തേക്ക് പ്രഖ്യാപിച്ച മൊറട്ടോറിയം പിന്നീട് മൂന്ന് മാസത്തേക്ക് കൂടി നീട്ടിനല്‍കിയ കാര്യം കോടതി ചൂണ്ടിക്കാട്ടുകയായിരുന്നു. എന്തായാലും കര്‍ഷകരെയും കോവിഡ് കാര്യമായി ബാധിച്ച സ്ഥിതിക്ക് വായ്പാ അടവിന് സമയം നീട്ടി നല്‍കുകയും പലിശ കുറച്ചുകൊടുക്കുകയും വേണമെന്ന ആവശ്യം ശക്തിപ്പെടുകയാണ്. മറ്റ് മേഖലകള്‍ക്കൊക്കെ ആനുകൂല്യം ലഭിക്കുമ്പോള്‍ കര്‍ഷകര്‍ക്കും ഇളവ് നല്‍കണം.

Related Articles
Next Story
Share it