പ്രചരണ പ്രവര്‍ത്തനങ്ങള്‍ നിബന്ധന പാലിച്ചുമതി

തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളുടെ ചിത്രം വ്യക്തമായതോടെ ചുവരെഴുത്തും കട്ട്ഔട്ട് സ്ഥാപിക്കലും ബാനറുകള്‍ കെട്ടലും തകൃതിയായി നടന്നു വരികയാണ്. പൊതു സ്ഥലങ്ങള്‍ കയ്യടക്കി പ്രചരണ പ്രവര്‍ത്തനങ്ങള്‍ നടത്തരുതെന്ന് ഇലക്ഷന്‍ കമ്മീഷന്‍ നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. പിന്നീട് വരുന്നത് സ്വകാര്യ വ്യക്തികളുടെ മതിലുകളും ചുമരുകളുമാണ്. വ്യക്തികളുടെ അനുമതി കൂടാതെ അവരുടെ മതിലുകളില്‍ എഴുതിവെക്കുന്നത് പല സ്ഥലങ്ങളിലും മുമ്പ് സംഘര്‍ഷം സൃഷ്ടിച്ചിട്ടുണ്ട്. അത്തരമൊരു സ്ഥിതി ഈ തിരഞ്ഞെടുപ്പില്‍ ഉണ്ടാവരുത്. സ്വകാര്യ വ്യക്തികളുടെ വീട്ടുമതിലുകളിലും ചുമരുകളും ഉപയോഗിക്കുന്നുണ്ടെങ്കില്‍ അവരുടെ അനുമതി നിര്‍ബന്ധമായും വാങ്ങിയിരിക്കണം. കണ്ണില്‍ക്കണ്ട സ്ഥലത്തൊക്കെ ചുവരെഴുതിയും […]

തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളുടെ ചിത്രം വ്യക്തമായതോടെ ചുവരെഴുത്തും കട്ട്ഔട്ട് സ്ഥാപിക്കലും ബാനറുകള്‍ കെട്ടലും തകൃതിയായി നടന്നു വരികയാണ്. പൊതു സ്ഥലങ്ങള്‍ കയ്യടക്കി പ്രചരണ പ്രവര്‍ത്തനങ്ങള്‍ നടത്തരുതെന്ന് ഇലക്ഷന്‍ കമ്മീഷന്‍ നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. പിന്നീട് വരുന്നത് സ്വകാര്യ വ്യക്തികളുടെ മതിലുകളും ചുമരുകളുമാണ്. വ്യക്തികളുടെ അനുമതി കൂടാതെ അവരുടെ മതിലുകളില്‍ എഴുതിവെക്കുന്നത് പല സ്ഥലങ്ങളിലും മുമ്പ് സംഘര്‍ഷം സൃഷ്ടിച്ചിട്ടുണ്ട്. അത്തരമൊരു സ്ഥിതി ഈ തിരഞ്ഞെടുപ്പില്‍ ഉണ്ടാവരുത്. സ്വകാര്യ വ്യക്തികളുടെ വീട്ടുമതിലുകളിലും ചുമരുകളും ഉപയോഗിക്കുന്നുണ്ടെങ്കില്‍ അവരുടെ അനുമതി നിര്‍ബന്ധമായും വാങ്ങിയിരിക്കണം. കണ്ണില്‍ക്കണ്ട സ്ഥലത്തൊക്കെ ചുവരെഴുതിയും തോരണം കെട്ടിയും പൊതു ഇടങ്ങളടക്കം വൃത്തികേടാക്കിയാല്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അത്തരക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അനുമതിയില്ലാതെ ഇത്തരം നീക്കങ്ങള്‍ നടത്തിയാല്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തയ്യാറാക്കിയ സി-വിജില്‍ എന്ന ആപ്പ് വഴി പരാതി നല്‍കാം. ഇത് പരിശോധിക്കുന്ന ഉദ്യോഗസ്ഥര്‍ നിങ്ങളുടെ വീട്ടില്‍ ഓടിയെത്തും. തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതിനുശേഷം ഇത്തരത്തിലുള്ള ആയിരത്തിലേറെ പരാതികള്‍ ലഭിച്ചിട്ടുണ്ട്. പൊതു- സ്വകാര്യ ഇടങ്ങളിലെ ചുമരുകളും മതിലുകളും വൃത്തികേടാക്കല്‍, തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പണം കൈമാറല്‍, ലഹരിവസ്തുക്കളുടെ കൈമാറ്റം, ആയുധ പ്രദര്‍ശനം, മത വിദ്വേഷം പടര്‍ത്തുന്ന പ്രസംഗങ്ങള്‍ തുടങ്ങിയ സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കാം. ചിത്രങ്ങളായും വീഡിയോകളായും സി-വിജിലിലൂടെ പരാതി സമര്‍പ്പിക്കാം. പരാതി ലഭിച്ച് ഒന്നരമണിക്കൂറിനകം തന്നെ ഇത് പരിശോധിച്ച് പരാതിക്കാരന് വിവരം നല്‍കും. പരാതികിട്ടിയാലുടന്‍ ബന്ധപ്പെട്ട ജില്ലാ കണ്‍ട്രോള്‍ റൂമിലേക്ക് എത്തുകയും ഉദ്യോഗസ്ഥന്‍ സ്ഥലത്തെത്തി പരിശോധന നടത്തുകയും ചെയ്യും. പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടാല്‍ തുടര്‍ നടപടി സ്വീകരിക്കും. പണം, മദ്യം തുടങ്ങിയവ പിടിച്ചെടുത്താല്‍ ക്രിമിനല്‍ കേസ് ഉള്‍പ്പെടെയുള്ള നടപടികളുണ്ടാവും.
തിരഞ്ഞെടുപ്പ് പ്രവര്‍ത്തനം ചൂടുപിടിച്ചതോടെ പണത്തിന്റെ ഒഴുക്കും വര്‍ധിച്ചിട്ടുണ്ട്. രേഖകളില്ലാതെ 50,000 രൂപയില്‍ കൂടുതല്‍ തുക കൈവശം വെച്ച് യാത്രചെയ്യുന്നവരെ പിടികൂടാന്‍ നിയമം അനുശാസിക്കുന്നുണ്ട്. അത്തരത്തില്‍ ചിലരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി പിടികൂടിയിട്ടുണ്ട്. ഒരു സ്ഥാനാര്‍ത്ഥിക്ക് ചെലവഴിക്കാന്‍ പറ്റുന്ന തുകയ്ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പരിധി വെച്ചിട്ടുണ്ട്. അതില്‍ കവിഞ്ഞുള്ള തുക ഉപയോഗിക്കുന്നതിനാണ് അനധികൃതമായി പണം കൊണ്ടുപോകുന്നത്. പണം വാരിയെറിഞ്ഞുകൊണ്ടുള്ള തിരഞ്ഞെടുപ്പ് പ്രചരണം ഒരു തരത്തിലും അനുവദിച്ചു കൂടാത്തതാണ്. വോട്ടര്‍മാരെ പണം കൊടുത്ത് സ്വാധീനിക്കുന്ന ഏര്‍പ്പാടും ചിലേടങ്ങളിലുണ്ട്. പ്രചരണ പ്രവര്‍ത്തനങ്ങള്‍ അവസാനിക്കാറായ ഘട്ടത്തിലാണ് പണമൊഴുക്ക്. ഏത് പ്രചരണപ്രവര്‍ത്തനം കൊണ്ടും വോട്ട് ലഭിക്കില്ലെന്നുവരുമ്പോള്‍ അവസാനത്തെ അടവാണ് പണം ഇറക്കിയുള്ള കളി. പാവപ്പെട്ട ആളുകളാണ് ഇതില്‍ ഭ്രമിച്ച് പണം സ്വീകരിക്കുന്നത്. ചിലേടങ്ങളില്‍ ഇത് മദ്യത്തിനും വഴി മാറുന്നു. ഒരു സ്ഥലത്ത് വോട്ടര്‍മാരെ കേന്ദ്രീകരിച്ച് മദ്യം എത്തിച്ചുകൊടുക്കുകയാണ് ചെയ്യുന്നത്. ഇതിനും തടയിടാനാവണം. ഒരു സമ്മര്‍ദ്ദത്തിനും വഴങ്ങാതെയുള്ള സമ്മതിദാനമാണ് ശരിയായ ജനാധിപത്യത്തിന്റെ വഴി. അത് വോട്ടര്‍മാരും മറക്കരുത്.

Related Articles
Next Story
Share it