മാരകരോഗങ്ങള്‍ക്കുള്ള മരുന്ന് വില കുറയ്ക്കാനും നടപടി വേണം

കഴിഞ്ഞ ദിവസം അവശ്യമരുന്നുകളുടെ പുതിയ ദേശീയപട്ടിക പുറത്തിറക്കിയിരിക്കുകയാണ്. ക്യാന്‍സറും ഹൃദ്രോഗവും പ്രമേഹവും അടക്കം പല വിഭാഗങ്ങളില്‍പെടുന്ന രോഗങ്ങള്‍ക്കുള്ള 34 മരുന്നുകള്‍ക്ക് കൂടി വിലകുറയുന്നുവെന്ന വെളിപ്പെടുത്തലുമായാണ് പട്ടിക പുറത്തിറങ്ങിയിരിക്കുന്നത്. നിലവിലുണ്ടായിരുന്ന പട്ടികയില്‍ നിന്ന് 26 മരുന്നുകളെ ഒഴിവാക്കിയാണ് പുതിയ പട്ടിക പ്രസിദ്ധീകരിച്ചിരിക്കുന്നത്. ക്യാന്‍സര്‍ അടക്കമുള്ള അതിമാരകരോഗങ്ങള്‍ മനുഷ്യരാശിയെ കാര്‍ന്നുതിന്നുന്ന ഇന്നത്തെ സാഹചര്യത്തില്‍ ഇത്തരം രോഗങ്ങള്‍ക്കുള്ള ചികിത്സയില്‍ ഏറ്റവും ചിലവേറിയ മരുന്നുകള്‍ വിലകുറയ്ക്കുന്ന പട്ടിയകയില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നത് ആശങ്കയ്ക്കും നിരാശയ്ക്കും ഇടവരുത്തുന്നു. ലോകത്ത് മുന്‍കാലങ്ങളെ അപേക്ഷിച്ച് ക്യാന്‍സര്‍രോഗികളുടെ എണ്ണം വര്‍ധിച്ചുവരികയാണ്. പുകയിലും […]

കഴിഞ്ഞ ദിവസം അവശ്യമരുന്നുകളുടെ പുതിയ ദേശീയപട്ടിക പുറത്തിറക്കിയിരിക്കുകയാണ്. ക്യാന്‍സറും ഹൃദ്രോഗവും പ്രമേഹവും അടക്കം പല വിഭാഗങ്ങളില്‍പെടുന്ന രോഗങ്ങള്‍ക്കുള്ള 34 മരുന്നുകള്‍ക്ക് കൂടി വിലകുറയുന്നുവെന്ന വെളിപ്പെടുത്തലുമായാണ് പട്ടിക പുറത്തിറങ്ങിയിരിക്കുന്നത്. നിലവിലുണ്ടായിരുന്ന പട്ടികയില്‍ നിന്ന് 26 മരുന്നുകളെ ഒഴിവാക്കിയാണ് പുതിയ പട്ടിക പ്രസിദ്ധീകരിച്ചിരിക്കുന്നത്. ക്യാന്‍സര്‍ അടക്കമുള്ള അതിമാരകരോഗങ്ങള്‍ മനുഷ്യരാശിയെ കാര്‍ന്നുതിന്നുന്ന ഇന്നത്തെ സാഹചര്യത്തില്‍ ഇത്തരം രോഗങ്ങള്‍ക്കുള്ള ചികിത്സയില്‍ ഏറ്റവും ചിലവേറിയ മരുന്നുകള്‍ വിലകുറയ്ക്കുന്ന പട്ടിയകയില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നത് ആശങ്കയ്ക്കും നിരാശയ്ക്കും ഇടവരുത്തുന്നു. ലോകത്ത് മുന്‍കാലങ്ങളെ അപേക്ഷിച്ച് ക്യാന്‍സര്‍രോഗികളുടെ എണ്ണം വര്‍ധിച്ചുവരികയാണ്. പുകയിലും പുകയില ഉല്‍പ്പന്നങ്ങളുടെ ഉപയോഗവും മാത്രമല്ല തെറ്റായ ഭക്ഷണശീലങ്ങളും ക്യാന്‍സര്‍ ക്ഷണിച്ചുവരുത്തുന്നുണ്ട്. ക്യാന്‍സര്‍ കാരണം ദുരിതമനുഭവിക്കുന്ന ആയിരക്കണക്കിന് ആളുകള്‍ കേരളത്തിലുണ്ട്. ലോകാരോഗ്യസംഘടന തയ്യാറാക്കിയ അവശ്യമരുന്നുകളുടെ പട്ടികയില്‍ ക്യാന്‍സര്‍ ചികിത്സയ്ക്കുള്ള കൂടുതല്‍ മരുന്നുകളെ ഉള്‍പ്പെടുത്തുമ്പോള്‍ നമ്മുടെ രാജ്യത്ത് ഈ മാരകരോഗത്തെ വേണ്ടത്ര ഗൗരവതരമായ രീതിയില്‍ കാണാത്തത് എന്തുകൊണ്ടാണെന്ന ചോദ്യം ഉയരുന്നുണ്ട്. പട്ടികയില്‍ ഉള്‍പ്പെടുത്താത്ത മരുന്നുകള്‍ വിലനിയന്ത്രണത്തിന്റെ പരിധിക്ക് പുറത്താണ്. ഇത്തരം മരുന്നുകളുടെ വില വര്‍ഷം തോറും 10 ശതമാനം വര്‍ധിപ്പിക്കാന്‍ കമ്പനികള്‍ക്ക് അനുവാദമുണ്ട്. 2015ന് ശേഷമാണ് ആദ്യമായി പുതുക്കിയ മരുന്നുപട്ടിക കഴിഞ്ഞ ദിവസം പുറത്തിറക്കിയിരിക്കുന്നത്. 384 മരുന്നുകളാണ് പുതുക്കിയ പട്ടികയിലുള്ളത്. ദേശീയവില നിയന്ത്രണ അതോറിറ്റിയാണ് പൂര്‍ണമായും ഇവയുടെ വിലനിയന്ത്രണം സംബന്ധിച്ച തീരുമാനമെടുക്കുക. മാരകരോഗങ്ങളില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന ക്യാന്‍സറിന്റെ ചികിത്സക്ക് വിധേയമാകുന്നവര്‍ക്ക് നേരിടേണ്ടിവരുന്നത് കനത്ത സാമ്പത്തികബാധ്യതയാണ്. എന്നിട്ടുപോലും പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത് ക്യാന്‍സര്‍ ചികിത്സക്ക് താരതമ്യേന വില കുറഞ്ഞ മരുന്നുകളില്‍ നാലെണ്ണം മാത്രമാണ്. രാജ്യത്ത് മൊത്തം വില്‍ക്കുന്ന മരുന്നുകളുടെ 20 ശതമാനം പോലും പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. അര്‍ബുദചികില്‍സയെ സംബന്ധിച്ചിടത്തോളം ഫലപ്രാപ്തിയാണ് പ്രധാനമായിട്ടുള്ളത്. അതിന് ആവശ്യമായ മരുന്നുകളെ കൂടി പട്ടികയിലുള്‍പ്പെടുത്തിയാല്‍ മാത്രമേ പ്രയോജനം ലഭിക്കുകയുള്ളൂ. കോവിഡ് വാക്‌സിനുകളെയും പട്ടികയില്‍ നിന്ന് ഒഴിവാക്കിയിരിക്കുകയാണ്. മാരകരോഗങ്ങള്‍ക്കുള്ള അത്യാവശ്യമരുന്നുകള്‍ക്ക് പോലും വില കൂടുന്ന സ്ഥിതിയാണ് നിലനില്‍ക്കുന്നത്. പൊതുവേ രോഗികള്‍ക്ക് ആശ്വാസകരമാകുന്ന തരത്തിലുള്ളതല്ല പുതുക്കിയ പട്ടിക. അതുകൊണ്ട് തന്നെ തികച്ചും അശാസ്ത്രീയമായാണ് പട്ടിക തയ്യാറാക്കിയത്. ഇക്കാര്യത്തില്‍ പുനപരിശോധന അനിവാര്യമാണ്.

Related Articles
Next Story
Share it