കള്ളവോട്ട് തടയാന്‍ ഇപ്പോഴേ നടപടി തുടങ്ങണം

എല്ലാ തിരഞ്ഞെടുപ്പുകളിലും ഉയരുന്ന ഒരു ആരോപണമാണ് കള്ളവോട്ട്. കഴിഞ്ഞ തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പിലും ഇത്തരമൊരു ആരോപണം ഉണ്ടായിരുന്നു. ഇത്തവണ തിരഞ്ഞെടുപ്പിന്റെ ആരവം ഉയര്‍ന്നു തുടങ്ങിയപ്പോള്‍ തന്നെ പുതുക്കിയ വോട്ടര്‍ പട്ടികയില്‍ ആയിരക്കണക്കിന് കള്ളവോട്ട് ഉണ്ടെന്ന ആരോപണം പ്രതിപക്ഷം ഉയര്‍ത്തിയിരിക്കയാണ്. ഓരേ ആളിന്റെ പേരില്‍ നാലും അഞ്ചും വോട്ടുകള്‍ സൃഷ്ടിക്കപ്പെട്ടിട്ടുണ്ടെന്നും ഇതിനു പിന്നില്‍ ആസൂത്രിത നീക്കം ഉണ്ടായിട്ടുണ്ടെന്നുമാണ് ആരോപണം. കഴക്കൂട്ടം, കൊല്ലം, തൃക്കരിപ്പൂര്‍, കൂത്തുപറമ്പ്, കൊയിലാണ്ടി, അമ്പലപ്പുഴ എന്നിവിടങ്ങളിലെ വോട്ടര്‍ പട്ടികയില്‍ ആയിരക്കണക്കിന് കള്ളവോട്ടുകള്‍ ചേര്‍ത്തതായാണ് പ്രതിപക്ഷനേതാവ് […]

എല്ലാ തിരഞ്ഞെടുപ്പുകളിലും ഉയരുന്ന ഒരു ആരോപണമാണ് കള്ളവോട്ട്. കഴിഞ്ഞ തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പിലും ഇത്തരമൊരു ആരോപണം ഉണ്ടായിരുന്നു. ഇത്തവണ തിരഞ്ഞെടുപ്പിന്റെ ആരവം ഉയര്‍ന്നു തുടങ്ങിയപ്പോള്‍ തന്നെ പുതുക്കിയ വോട്ടര്‍ പട്ടികയില്‍ ആയിരക്കണക്കിന് കള്ളവോട്ട് ഉണ്ടെന്ന ആരോപണം പ്രതിപക്ഷം ഉയര്‍ത്തിയിരിക്കയാണ്. ഓരേ ആളിന്റെ പേരില്‍ നാലും അഞ്ചും വോട്ടുകള്‍ സൃഷ്ടിക്കപ്പെട്ടിട്ടുണ്ടെന്നും ഇതിനു പിന്നില്‍ ആസൂത്രിത നീക്കം ഉണ്ടായിട്ടുണ്ടെന്നുമാണ് ആരോപണം. കഴക്കൂട്ടം, കൊല്ലം, തൃക്കരിപ്പൂര്‍, കൂത്തുപറമ്പ്, കൊയിലാണ്ടി, അമ്പലപ്പുഴ എന്നിവിടങ്ങളിലെ വോട്ടര്‍ പട്ടികയില്‍ ആയിരക്കണക്കിന് കള്ളവോട്ടുകള്‍ ചേര്‍ത്തതായാണ് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചിരിക്കുന്നത്. ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് ഇത് നടന്നിട്ടുള്ളതെന്നും ഇതിന് പിന്നില്‍ വ്യക്തമായ ഗൂഢാലോചനയുണ്ടെന്നും പ്രതിപക്ഷ നേതാവ് പറയുന്നു. ഉദുമ മണ്ഡലത്തില്‍ ഒരാള്‍ക്ക് അഞ്ച് വോട്ടുണ്ടെന്നും ഇത്തരത്തില്‍ പല മണ്ഡലങ്ങളിലും പരിശോധന നടത്തിയാല്‍ ഇത് കണ്ടെത്താനാവുമെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. മറ്റൊരാളുടെ വോട്ട് ചെയ്യാന്‍ ശ്രമിക്കുകയോ തന്റെ തന്നെ വോട്ട് മുമ്പ് ചെയ്ത വിവരം മറച്ചുവെച്ച് വീണ്ടും ചെയ്യാന്‍ ശ്രമിക്കുന്നത് ജനപ്രാതിനിത്യ നിയമമനുസരിച്ചും ഇന്ത്യന്‍ ശിക്ഷാ നിയമമനുസരിച്ചും കുറ്റകരമാണ്.
ഐ.പി.സി 171 അനുസരിച്ച് ഒരു വര്‍ഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റകൃത്യമാണ്. പ്രേരണക്ക് വഴങ്ങിയാണ് കള്ളവോട്ട് ചെയ്യാന്‍ ശ്രമിച്ചതെങ്കിലും ശിക്ഷയില്‍ നിന്ന് ഒഴിവാകില്ല. മറ്റൊരാളുടെ തിരിച്ചറിയല്‍ രേഖ വ്യാജമായിട്ട് ഉണ്ടാക്കിയാണ് വോട്ട് ചെയ്യാന്‍ ശ്രമിച്ചതെങ്കില്‍ വ്യാജ രേഖ ചമച്ചതിനും ആള്‍മാറാട്ടം നടത്തിയതിനും കൂടി കേസ് രജിസ്റ്റര്‍ ചെയ്യാം. വിദേശത്തോ സംസ്ഥാനത്തിന് പുറത്തോ ഉള്ള വോട്ടറുടെയും വോട്ടേര്‍സ് ലിസ്റ്റില്‍ പേരുള്ള മരിച്ച ആളുടെയും തിരിച്ചറിയല്‍ രേഖ മറ്റാരെങ്കിലും ആവശ്യപ്പെട്ടാല്‍ നല്‍കരുത്. ഇതുപയോഗിച്ച് കള്ളവോട്ട് ചെയ്യാന്‍ ശ്രമിച്ചാല്‍ നല്‍കിയ ആള്‍ക്കെതിരെയും നടപടിയുണ്ടാവും. യഥാര്‍ത്ഥ വോട്ടര്‍ തന്നെയാണ് വോട്ട് ചെയ്യുന്നതെന്ന് പോളിംഗ് ഉദ്യോഗസ്ഥര്‍ ഉറപ്പുവരുത്തണം. വോട്ടറുടെ ഐഡന്റിറ്റി സംബന്ധിച്ച് പരാതിയുണ്ടെങ്കില്‍ നിയമാനുസൃത നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷമേ വോട്ട് ചെയ്യാന്‍ അനുവദിക്കാവു. ഏതെങ്കിലും സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്യാന്‍ വേണ്ടി പണമോ പാരിതോഷികങ്ങളോ നല്‍കരുത്. വോട്ടെടുപ്പിന് ഏതെങ്കിലും വിധത്തില്‍ തടസ്സമുണ്ടാവുകയോ പോളിംഗ് ബൂത്തിലോ ബൂത്തിന് സമീപമോ സംഘര്‍ഷമുണ്ടാക്കുകയോ ഉദ്യോഗസ്ഥരുടെ കൃത്യനിര്‍വ്വഹണത്തിന് തടസ്സം നില്‍ക്കുകയോ ചെയ്താലും കര്‍ശന നടപടി ഉണ്ടാവും. അതാത് പാര്‍ട്ടികള്‍ക്കോ മുന്നണികള്‍ക്കോ സ്വാധീനമുള്ള ചില സ്ഥലങ്ങളിലാണ് കള്ളവോട്ട് വ്യാപകമായി നടക്കുന്നത്. മറ്റ് പാര്‍ട്ടികളുടെ ബൂത്ത് ഏജന്റ്മാരെപ്പോലും ബൂത്തിനകത്ത് ഇരിക്കാന്‍ അനുവദിക്കാത്ത പ്രദേശങ്ങള്‍ നിരവധി ഉണ്ട്. ചില ഉദ്യോഗസ്ഥരും ഇവര്‍ക്ക് ഒത്താശ ചെയ്തു കൊടുക്കുന്നതിനാല്‍ കള്ളവോട്ട് വ്യാപമായി ഉണ്ടാവും. കള്ളവോട്ട് തടയാനുള്ള നടപടി ഇപ്പോഴേ ഉണ്ടാവേണ്ടിയിരിക്കുന്നു.

Related Articles
Next Story
Share it