കോവിഡ് പ്രതിരോധ കുത്തിവെപ്പ്; തടസങ്ങള്‍ ഒഴിവാക്കണം

കോവിഡിനെതിരെയുള്ള കോവാക്‌സിന്‍ രണ്ടാം ഘട്ടം ആരംഭിച്ചിരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി ഡല്‍ഹി എയിംസിലെത്തി വാക്‌സിന്‍ സ്വീകരിച്ചതോടെയാണ് തുടക്കമായിരിക്കുന്നത്. രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും 60 കഴിഞ്ഞവര്‍ക്കാണ് രണ്ടാം ഘട്ടത്തില്‍ വാക്‌സിന്‍ നല്‍കി വരുന്നത്. ചില സര്‍ക്കാര്‍ ആസ്പത്രികളില്‍ രാവിലെ എട്ട് മണിക്ക് തന്നെ നീണ്ട നിര പ്രത്യക്ഷപ്പെട്ടുതുടങ്ങുന്നുണ്ട്. 10 മണിക്കാണ് കുത്തിവെപ്പ് ആരംഭിക്കുന്നത്. ആദ്യം രജിസ്‌ട്രേഷനാണ് നടത്തുന്നത്. അത് കഴിഞ്ഞാണ് വാക്‌സിനേഷനായി അയക്കുന്നത്. എന്നാല്‍ പല ആസ്പത്രികളിലും രജിസ്‌ട്രേഷന് കാലതാമസമെടുക്കുന്നതിനാല്‍ പ്രായമായവര്‍ക്ക് മണിക്കൂറുകളോളം കാത്തു നില്‍ക്കേണ്ടിവരുന്നു. സര്‍വ്വര്‍ തകരാറ് മൂലവും […]

കോവിഡിനെതിരെയുള്ള കോവാക്‌സിന്‍ രണ്ടാം ഘട്ടം ആരംഭിച്ചിരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി ഡല്‍ഹി എയിംസിലെത്തി വാക്‌സിന്‍ സ്വീകരിച്ചതോടെയാണ് തുടക്കമായിരിക്കുന്നത്. രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും 60 കഴിഞ്ഞവര്‍ക്കാണ് രണ്ടാം ഘട്ടത്തില്‍ വാക്‌സിന്‍ നല്‍കി വരുന്നത്. ചില സര്‍ക്കാര്‍ ആസ്പത്രികളില്‍ രാവിലെ എട്ട് മണിക്ക് തന്നെ നീണ്ട നിര പ്രത്യക്ഷപ്പെട്ടുതുടങ്ങുന്നുണ്ട്. 10 മണിക്കാണ് കുത്തിവെപ്പ് ആരംഭിക്കുന്നത്. ആദ്യം രജിസ്‌ട്രേഷനാണ് നടത്തുന്നത്. അത് കഴിഞ്ഞാണ് വാക്‌സിനേഷനായി അയക്കുന്നത്. എന്നാല്‍ പല ആസ്പത്രികളിലും രജിസ്‌ട്രേഷന് കാലതാമസമെടുക്കുന്നതിനാല്‍ പ്രായമായവര്‍ക്ക് മണിക്കൂറുകളോളം കാത്തു നില്‍ക്കേണ്ടിവരുന്നു. സര്‍വ്വര്‍ തകരാറ് മൂലവും ടെക്‌നിഷ്യന്മാരുടെ പരിചയക്കുറവ് മൂലവുമാണ് രുളസ്‌ട്രേഷന് കാലതാമസമെടുക്കുന്നത്. മാര്‍ച്ച് ഒന്നിന് തുടക്കത്തില്‍ ഒരു മണിക്കൂറിലേറെയാണ് പല സ്ഥലങ്ങളിലും രജിസ്‌ട്രേഷന്‍ വൈകിയത്. തൊട്ടടുത്ത ദിവസം ശരിയാകുമെന്നാണ് എല്ലാവരും പ്രതീക്ഷിച്ചത്. എന്നാല്‍ ഒന്നരമണിക്കൂറോളം വൈകി.
70 ഉം 80 ഉം വയസ് പ്രായമുള്ളവര്‍ ആസ്പത്രിയിലെത്തി ഒന്നും രണ്ടും മണിക്കൂര്‍ കാത്തിരിക്കുക എന്നത് വലിയ പ്രയാസമാണ്. അത്തരക്കാര്‍ക്ക് പ്രത്യേകം സൗകര്യമൊരുക്കാന്‍ കഴിയണം. കോവിഡ് മഹാമാരിയെ ഉന്മൂലനം ചെയ്യുന്നതിനുള്ള മഹാ യത്‌നത്തിനാണ് തുടക്കം കുറിച്ചിരിക്കുന്നത്. നമ്മുടെ ഡോക്ടര്‍മാരും ശാസ്ത്രജ്ഞന്‍മാരും നടത്തിക്കൊണ്ടിരിക്കുന്ന പരിശ്രമം വിജയത്തിലേക്ക് നീങ്ങുന്നുവെന്ന് വേണം കരുതാന്‍. പൂര്‍ണ്ണമായും ദേശീയമായി വികസിപ്പിച്ചെടുത്ത വാക്‌സിനാണ് ഇന്ത്യയിലെ ജനങ്ങള്‍ക്ക് നല്‍കി വരുന്നത്. സംസ്ഥാനത്ത് കോവിഡ് പ്രതിരോധ കുത്തിവെപ്പിന് ആയിരത്തോളം ആരോഗ്യ കേന്ദ്രങ്ങളാണ് പ്രവര്‍ത്തിച്ചുവരുന്നത്. ഭൂരിഭാഗം സര്‍ക്കാര്‍ ആസ്പത്രികളിലും കുത്തിവെപ്പ് കേന്ദ്രങ്ങളുണ്ട്. ഇതിന് പുറമെസ്വകാര്യ ആസ്പത്രികളിലും ചെറിയ ഫീസ് വാങ്ങി കുത്തിവെപ്പിന് സൗകര്യം ഒരുക്കിയിട്ടുണ്ട്.
സര്‍ക്കാര്‍ ആസ്പത്രിയിലെ കാത്ത് നില്‍പ്പ് ഒഴിവാക്കാന്‍ പലര്‍ക്കും ഇത് സഹായിക്കും. രണ്ടാം ഘട്ടത്തില്‍ 10 കോടി പേര്‍ക്ക് വാക്‌സിന്‍ നല്‍കുമെന്നാണ് കരുതുന്നത്. ആദ്യഘട്ടത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് കുത്തിവെപ്പ് നടത്തിയത്. ജനുവരി 16നാണ് ആദ്യകുത്തിവെപ്പ് നടത്തിയത്. കുത്തിവെപ്പിന് വിധേയരായവര്‍ക്ക് ഇതുവരെ പ്രയാസങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നത് ആശ്വാസമുണ്ടാക്കുന്നതാണ്. ഏത് പ്രതിരോധ കുത്തിവെപ്പിനും ഉണ്ടാകുന്ന നിസാര പ്രശ്‌നങ്ങള്‍ മാത്രമേ ഉള്ളൂ. വാക്‌സിനേഷന് വിധേയരാവുന്നവരെ പിന്തിരിപ്പിക്കാന്‍ ചില കേന്ദ്രങ്ങളില്‍ നിന്ന് ശ്രമമുണ്ടാകുന്നുണ്ട്.
തെറ്റിദ്ധാരണ പരത്തിയാണ് പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്നത്. നാടൊട്ടുക്ക് പടര്‍ന്നു പിടിച്ച മഹാമാരിയെ ഉന്‍മൂലനം ചെയ്യണമെങ്കില്‍ ഇത്തരം തെറ്റിദ്ധാരണകളെ തട്ടിമാറ്റി എല്ലാവരും വാക്‌സിന്‍ എടുക്കാന്‍ തയ്യാറാവണം. പല രോഗങ്ങളും നമുക്ക് തടയാനായത് ഇത്തരക്കാരുടെ പ്രചരണങ്ങളെ അതിജീവിച്ച് എല്ലാവരും കുത്തിവെപ്പ് എടുത്തതുകൊണ്ടാണ്. കോവിഡിന്റെ കാര്യത്തിലും അത്തരമൊരു കൂട്ടായ പിന്തുണ എല്ലാവരുടെ ഭാഗത്തുനിന്നും ഉണ്ടാവണം. കോവിഡ് പടരുന്നത് പൂര്‍ണ്ണമായും നിയന്ത്രിക്കാനായിട്ടില്ല. ഇത്തരമൊരു സാഹചര്യത്തില്‍ കുത്തിവെപ്പ് എടുക്കുക അനിവാര്യമാണ്. രജിസ്‌ട്രേഷനും മറ്റുമുള്ള സാങ്കേതിക പ്രശ്‌നങ്ങള്‍ അപ്പപ്പോള്‍ പരിഹരിച്ച് കുത്തിവെപ്പിനെത്തുന്നവര്‍ക്ക് പ്രയാസമുണ്ടാക്കാതെ നോക്കാന്‍ ശ്രദ്ധിക്കണം.

Related Articles
Next Story
Share it