രാത്രികാല അപകടങ്ങള്‍<br>തടയാന്‍ തെരുവ്<br>വിളക്കുകള്‍ വേണം

കാഞ്ഞങ്ങാട്-കാസര്‍കോട് സംസ്ഥാനപാതയില്‍ പലയിടങ്ങളിലും തെരുവ് വിളക്കുകളില്ലാത്തത് അപകടസാധ്യത വര്‍ധിപ്പിക്കുകയാണ്. കെ.എസ്.ടി.പി റോഡില്‍ പൊതുവെ വാഹനാപകടങ്ങള്‍ കൂടിവരുന്ന സാഹചര്യത്തില്‍ തെരുവ് വിളക്കുകളുടെ അഭാവം രാത്രികാലങ്ങളിലെ അപകടങ്ങള്‍ക്ക് ആക്കം കൂട്ടുമെന്ന ആശങ്ക നിലനില്‍ക്കുകയാണ്. സംസ്ഥാനപാതയിലെ ഉദുമയില്‍ കെ.എസ്.ടി.പി നിര്‍മ്മിച്ച ഡിവൈഡര്‍ തികച്ചും അസാസ്ത്രീയമാണെന്ന വിമര്‍ശനം ഉയര്‍ന്നുവന്നിട്ടുണ്ട്. രാത്രിയില്‍ വാഹനങ്ങള്‍ ഈ ഡിവൈഡറിലിടിച്ച് യാത്രക്കാര്‍ക്ക് പരിക്കേല്‍ക്കുന്ന സംഭവങ്ങള്‍ പതിവാകുകയാണ്. ഉദുമ സ്വകാര്യാസ്പത്രി കഴിഞ്ഞ് സംസ്ഥാന പാതയിലെ വളവില്‍ നിന്നാണ് ഡിവൈഡര്‍ ആരംഭിക്കുന്നത്. ഇതിന്റെ നിര്‍മ്മാണരീതി തന്നെ അപകടമുണ്ടാക്കുന്ന വിധത്തിലാണ്. തുടക്കത്തില്‍ ഡിവൈഡറിന് […]

കാഞ്ഞങ്ങാട്-കാസര്‍കോട് സംസ്ഥാനപാതയില്‍ പലയിടങ്ങളിലും തെരുവ് വിളക്കുകളില്ലാത്തത് അപകടസാധ്യത വര്‍ധിപ്പിക്കുകയാണ്. കെ.എസ്.ടി.പി റോഡില്‍ പൊതുവെ വാഹനാപകടങ്ങള്‍ കൂടിവരുന്ന സാഹചര്യത്തില്‍ തെരുവ് വിളക്കുകളുടെ അഭാവം രാത്രികാലങ്ങളിലെ അപകടങ്ങള്‍ക്ക് ആക്കം കൂട്ടുമെന്ന ആശങ്ക നിലനില്‍ക്കുകയാണ്. സംസ്ഥാനപാതയിലെ ഉദുമയില്‍ കെ.എസ്.ടി.പി നിര്‍മ്മിച്ച ഡിവൈഡര്‍ തികച്ചും അസാസ്ത്രീയമാണെന്ന വിമര്‍ശനം ഉയര്‍ന്നുവന്നിട്ടുണ്ട്. രാത്രിയില്‍ വാഹനങ്ങള്‍ ഈ ഡിവൈഡറിലിടിച്ച് യാത്രക്കാര്‍ക്ക് പരിക്കേല്‍ക്കുന്ന സംഭവങ്ങള്‍ പതിവാകുകയാണ്. ഉദുമ സ്വകാര്യാസ്പത്രി കഴിഞ്ഞ് സംസ്ഥാന പാതയിലെ വളവില്‍ നിന്നാണ് ഡിവൈഡര്‍ ആരംഭിക്കുന്നത്. ഇതിന്റെ നിര്‍മ്മാണരീതി തന്നെ അപകടമുണ്ടാക്കുന്ന വിധത്തിലാണ്. തുടക്കത്തില്‍ ഡിവൈഡറിന് ഒരടിപോലും ഉയരമില്ല. മുന്നോട്ട് പോകുന്തോറും ഇതിന് ഉയരവും വീതിയും കുറയുന്നു. പിന്നീട് വരമ്പുപോലെ നീണ്ടുകിടക്കുകയാണ്. ഡിവൈഡറിന്റെ തുടക്കത്തിലും വശങ്ങളിലും റിഫഌക്ടറുകളില്ലാത്തതാണ് മറ്റൊരു അപാകത. തെരുവ് വിളക്കുകള്‍ ഇല്ലാത്തതാണ് രാത്രി കാലങ്ങളില്‍ ഈ ഭാഗത്ത് വാഹനങ്ങള്‍ ഡിവൈഡറിലിടിക്കാന്‍ കാരണം. ഡിവൈഡര്‍ എവിടെ നിന്ന് തുടങ്ങുന്നുവെന്ന് തിരിച്ചറിയാന്‍ സാധിക്കാത്തതാണ് രാത്രിയില്‍ വാഹനങ്ങള്‍ അപകടത്തില്‍പെടാന്‍ ഇടവരുത്തുന്നത്. കാസര്‍കോട്ടു നിന്നും കാഞ്ഞങ്ങാട്ടു നിന്നും വരുന്ന വാഹനങ്ങള്‍ രാത്രിയില്‍ ഡിവൈഡര്‍ കാണാത്തതിനാല്‍ ഇതില്‍ തട്ടി മറിയുകയാണ്. മുമ്പ് ഇവിടെയുണ്ടായ അപകടത്തില്‍ മരണവും സംഭവിച്ചിരുന്നു. ഡിവൈഡര്‍ പൊളിച്ചുമാറ്റണമെന്ന ആവശ്യം ശക്തമായിട്ടും ഇതിനുവേണ്ട നടപടികള്‍ ഇതുവരെയുണ്ടായിട്ടില്ല. ദൂരസ്ഥലങ്ങളില്‍ നിന്നും വരുന്ന വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ക്ക് ഉദുമയിലെ ഡിവൈഡറിനെ കുറിച്ച് വ്യക്തമായ ധാരണയുണ്ടാകില്ല. കെ.എസ്.ടി.പി റോഡിലെ മറ്റ് ഭാഗങ്ങളിലും തെരുവ് വിളക്കുകളില്ലാത്തത് അപകടഭീഷണി ഉയര്‍ത്തുന്നുണ്ട്. സ്ഥാപിച്ച ഇടങ്ങളിലാവട്ടെ തെരുവ് വിളക്കുകളില്‍ പലതും പ്രവര്‍ത്തിക്കുന്നില്ല. ഇതുസംബന്ധിച്ച പരാതികള്‍ വ്യാപകമാണെങ്കിലും ബന്ധപ്പെട്ട അധികാരികള്‍ ഇത്തരം ഗൗരവതരമായ പ്രശ്‌നങ്ങളില്‍ മുഖം തിരിക്കുകയാണ് ചെയ്യുന്നത്. റോഡ് സുരക്ഷയുടെ കാര്യത്തിലുള്ള അലംഭാവം തുടര്‍ന്നാല്‍ ഇനിയും അപകടങ്ങള്‍ വര്‍ധിച്ചുകൊണ്ടേയിരിക്കും. അതുകൊണ്ട് റോഡ് ഗതാഗതത്തിന് തടസവും ഭീഷണിയും സൃഷ്ടിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് അടിയന്തിരപരിഹാരം കാണുകയെന്നത് അധികൃതരുടെ ഉത്തരവാദിത്വമാണ്.

Related Articles
Next Story
Share it