രാസകീടനാശിനികള്‍ തിരിച്ചെത്തുന്നു

എന്‍ഡോസള്‍ഫാന്‍ പോലെ മാരകമായ കീടനാശിനികള്‍ പതുക്കെ നാടുനീങ്ങിയിരുന്നെങ്കിലും അവ വീണ്ടും സുലഭമായിക്കൊണ്ടിരിക്കയാണ്. രാസ കീടനാശിനികള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തുകയും ജൈവ കീടനാശിനികള്‍ ഉപയോഗിക്കാന്‍ കര്‍ഷകരെ പ്രേരിപ്പിക്കുകയും ചെയ്തതിന്റെ ഫലമായാണ് ജനങ്ങളില്‍ നിന്ന് ഭീതി അകന്ന് മാറിയത്. എന്നാല്‍ കഴിഞ്ഞ ഏതാനും മാസമായി നിരോധിക്കപ്പെട്ട കീടനാശിനികള്‍ മാര്‍ക്കറ്റില്‍ രഹസ്യമായും പരസ്യമായും വില്‍പ്പന നടത്തുകയാണ്. രാസ കീടനാശിനികള്‍ ജില്ലയില്‍ നിരോധിച്ചിട്ട് വര്‍ഷം 10 കഴിഞ്ഞെങ്കിലും എല്ലാ കീടനാശിനികളും സുലഭമായി ലഭിക്കുന്നു. 2010ഡിസംബര്‍ മൂന്നിനാണ് ജില്ലയില്‍ ചുവപ്പ്, മഞ്ഞ ഗണത്തിലെ കീടനാശിനികള്‍ നിരോധിച്ചത്. […]

എന്‍ഡോസള്‍ഫാന്‍ പോലെ മാരകമായ കീടനാശിനികള്‍ പതുക്കെ നാടുനീങ്ങിയിരുന്നെങ്കിലും അവ വീണ്ടും സുലഭമായിക്കൊണ്ടിരിക്കയാണ്. രാസ കീടനാശിനികള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തുകയും ജൈവ കീടനാശിനികള്‍ ഉപയോഗിക്കാന്‍ കര്‍ഷകരെ പ്രേരിപ്പിക്കുകയും ചെയ്തതിന്റെ ഫലമായാണ് ജനങ്ങളില്‍ നിന്ന് ഭീതി അകന്ന് മാറിയത്. എന്നാല്‍ കഴിഞ്ഞ ഏതാനും മാസമായി നിരോധിക്കപ്പെട്ട കീടനാശിനികള്‍ മാര്‍ക്കറ്റില്‍ രഹസ്യമായും പരസ്യമായും വില്‍പ്പന നടത്തുകയാണ്. രാസ കീടനാശിനികള്‍ ജില്ലയില്‍ നിരോധിച്ചിട്ട് വര്‍ഷം 10 കഴിഞ്ഞെങ്കിലും എല്ലാ കീടനാശിനികളും സുലഭമായി ലഭിക്കുന്നു. 2010ഡിസംബര്‍ മൂന്നിനാണ് ജില്ലയില്‍ ചുവപ്പ്, മഞ്ഞ ഗണത്തിലെ കീടനാശിനികള്‍ നിരോധിച്ചത്. എന്‍ഡോസള്‍ഫാന്‍ ജില്ലയെ സമ്പൂര്‍ണ്ണ ജൈവ കൃഷി ജില്ലയായി പ്രഖ്യാപിക്കുകയും ചെയ്തു. കീടനാശിനി മാത്രമേ നിരോധിച്ചിട്ടുള്ളൂ. രാസവളം നിരോധിച്ചിട്ടില്ല. രാസവളം ഉപയോഗിക്കുമ്പോള്‍ സമ്പൂര്‍ണ്ണ ജൈവ ജില്ലയായി നിലകൊള്ളാനാവില്ല. കീടനാശിനികള്‍ ജില്ലക്കകത്ത് എത്തിച്ച് രഹസ്യ കേന്ദ്രങ്ങളില്‍ സൂക്ഷിച്ചാണ് വില്‍പ്പന നടത്തുന്നത്. കണ്ണൂര്‍ ജില്ലയില്‍ മഞ്ഞ ഗണത്തില്‍പ്പെട്ട കീടനാശിനികള്‍ക്ക് നിരോധനമില്ല. കരിവെള്ളൂരിലോ പയ്യന്നൂരിലോ ഉള്ള വളം വില്‍പ്പന കേന്ദ്രങ്ങളില്‍ ഇവ ലഭിക്കും. മംഗളൂരുവിലും സുള്ള്യയിലും പൂത്തൂരിലുമൊക്കെ എല്ലാ തരം കീടനാശിനികളും ലഭിക്കും. സ്വകാര്യ പൊതു വാഹനങ്ങളില്‍ അവ വാങ്ങി അതിര്‍ത്തി കടന്നാല്‍ കണ്ടെത്താന്‍ പ്രത്യേക പരിശോധനയൊന്നുമില്ല. മറ്റു കാര്യങ്ങള്‍ക്ക് വാഹനം പരിശോധിക്കുമ്പോള്‍ കീടനാശിനി ലഭിച്ചാല്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് തിരിച്ചറിയാന്‍ സാധിക്കണമെന്നുമില്ല. യഥാര്‍ത്ഥ പേരുകള്‍ നല്‍കാതെ മറ്റ് പേരുകളിലും ബ്രാന്റുകളിലുമാണ് അവ അതിര്‍ത്തികടന്നെത്തുന്നത്. നാട്ടിലെത്തിച്ചാല്‍ പറയുന്ന വില കൊടുത്ത് വാങ്ങാന്‍ ആളുകളുണ്ട്. കാലങ്ങളായി കീടനാശിനി ഉപയോഗിച്ച് ശീലിച്ച കര്‍ഷകരാണ് രാസകീടനാശിനികള്‍ക്ക് പിറകെ പോകുന്നത്. തങ്ങള്‍ക്ക് ലഭിച്ചിരുന്ന നല്ല വളവും രോഗമില്ലാത്ത കൃഷിയും പെട്ടെന്ന് ഇല്ലാതായപ്പോള്‍ പലരും അനധികൃതമായി കീടനാശിനികള്‍ എത്തിക്കാന്‍ തുടങ്ങി. എന്നാല്‍ ജൈവവളവും ജൈവകീടനാശിനിയും ഉപയോഗിച്ച് വിജയം കൈവരിച്ച എത്രയോ കര്‍ഷകരുണ്ട്. രാസ കീടനാശിനികള്‍ക്ക് പകരം ഉപയോഗിക്കാവുന്ന ബദല്‍ സംവിധാനങ്ങളെകുറിച്ചുള്ള അറിവില്ലായ്മയാണ് പലരെയും രാസകീടനാശിനികള്‍ക്ക് പിറകെ പോകാന്‍ പ്രേരിപ്പിക്കുന്നത്. ജൈവകൃഷിയിലെ സാങ്കേതികതയും പാരമ്പര്യ രീതികളുടെ ജ്ഞാനമില്ലാത്തതും കര്‍ഷകര്‍ക്ക് പ്രയാസമാവുന്നു. രോഗങ്ങള്‍ വരാതിരിക്കാനും മണ്ണിലേക്ക് ജൈവപരമായ പോഷകാംശങ്ങള്‍ എങ്ങനെ നല്‍കണമെന്നും പഠിക്കാതെ ഇറങ്ങിപ്പുറപ്പെടുന്നവരാണ് പരാജയപ്പെടുന്നത്. ഉദ്യോഗസ്ഥരുടെ അനാസ്ഥയും മറ്റൊരു കാരണമാണ്. രാസകീടനാശിനികള്‍ നിരോധിക്കുമ്പോള്‍ തന്നെ അതിന് ബദലായി കര്‍ഷകര്‍ ഉപയോഗിക്കേണ്ട ജൈവരീതികള്‍ പരിചയപ്പെടുത്തി നന്നായി പ്രചാരത്തില്‍ വരുത്തേണ്ടിയിരുന്നു. കര്‍ഷകര്‍ക്കിടയില്‍ ഇത്തരത്തില്‍ നല്ല ബോധവല്‍ക്കരണം ഇനിയും ഉണ്ടാവണം. ജൈവ കീടനാശിനി എന്ന പേരില്‍ ലഭിക്കുന്നതില്‍ നല്ലൊരു ഭാഗം വ്യാജന്മാരാണെന്ന പരാതിയും ഉണ്ട്. കര്‍ഷകര്‍ക്ക് സബ്‌സിഡിയോടുകൂടി നല്‍കുന്ന എല്ലുപൊടി, വേപ്പിന്‍പിണ്ണാക്ക് തുടങ്ങിയവയിലൊക്കെ വ്യാജന്മാര്‍ കടന്നുകൂടുന്നു. ഗുണമില്ലെന്ന് മാത്രമല്ല, ഇവ ദോഷം ചെയ്യുക കൂടി ചെയ്യുന്നു. പച്ചക്കറികള്‍ ജൈവരീതിയിലേക്ക് കുറേയേറെ മാറിയിട്ടുണ്ട്. ഇവയ്ക്ക് ജനങ്ങള്‍ക്കിടയില്‍ പ്രീതി വരുത്താന്‍ സാധിക്കണം. എന്നാലേ വിഷം തളിച്ചവയെ ഒഴിവാക്കാനാവൂ.

Related Articles
Next Story
Share it