നാളികേരകര്‍ഷകരെ<br>രക്ഷിക്കണം

നാളികേരകര്‍ഷകര്‍ കണ്ണീരിലാണ്. നാളിതുവരെയില്ലാത്തവിധം കനത്ത വിലയിടിവിലൂടെയാണ് കേരളത്തിലെ നാളികേരവിപണി കടന്നുപോകുന്നത്. നിലവില്‍ പച്ചത്തേങ്ങയുടെ വില കിലോഗ്രാമിന് വെറും 23 രൂപ മാത്രമാണ്. അഞ്ചുവര്‍ഷത്തിനിടെ ഇതാദ്യമായാണ് നാളികേരം ഇത്രയും കനത്ത വിലയിടിവ് നേരിടുന്നത്. താങ്ങുവിലയ്ക്ക് സര്‍ക്കാര്‍ സംഭരണം ആരംഭിച്ചതോടെ മെച്ചപ്പെട്ട വില ലഭിക്കുമെന്നായിരുന്നു മുമ്പ് കരുതിയിരുന്നത്. എന്നാല്‍ ഇതുസംബന്ധിച്ച പ്രതീക്ഷകളെല്ലാം അസ്തമിക്കുന്ന അനുഭവത്തിന് മുന്നില്‍ നാളികേര കര്‍ഷകര്‍ പകച്ചുനില്‍ക്കുകയാണ്. സംഭരണവിലയേക്കാള്‍ 900 രൂപ കര്‍ഷകന് നഷ്ടം സംഭവിക്കുന്നു. 23 രൂപ പ്രകാരമുള്ള കണക്ക് പ്രകാരം ഒരു തേങ്ങയ്ക്ക് കര്‍ഷകന് […]

നാളികേരകര്‍ഷകര്‍ കണ്ണീരിലാണ്. നാളിതുവരെയില്ലാത്തവിധം കനത്ത വിലയിടിവിലൂടെയാണ് കേരളത്തിലെ നാളികേരവിപണി കടന്നുപോകുന്നത്. നിലവില്‍ പച്ചത്തേങ്ങയുടെ വില കിലോഗ്രാമിന് വെറും 23 രൂപ മാത്രമാണ്. അഞ്ചുവര്‍ഷത്തിനിടെ ഇതാദ്യമായാണ് നാളികേരം ഇത്രയും കനത്ത വിലയിടിവ് നേരിടുന്നത്. താങ്ങുവിലയ്ക്ക് സര്‍ക്കാര്‍ സംഭരണം ആരംഭിച്ചതോടെ മെച്ചപ്പെട്ട വില ലഭിക്കുമെന്നായിരുന്നു മുമ്പ് കരുതിയിരുന്നത്. എന്നാല്‍ ഇതുസംബന്ധിച്ച പ്രതീക്ഷകളെല്ലാം അസ്തമിക്കുന്ന അനുഭവത്തിന് മുന്നില്‍ നാളികേര കര്‍ഷകര്‍ പകച്ചുനില്‍ക്കുകയാണ്. സംഭരണവിലയേക്കാള്‍ 900 രൂപ കര്‍ഷകന് നഷ്ടം സംഭവിക്കുന്നു. 23 രൂപ പ്രകാരമുള്ള കണക്ക് പ്രകാരം ഒരു തേങ്ങയ്ക്ക് കര്‍ഷകന് 7.66 രൂപ മാത്രമാണ്. ഒരു തേങ്ങയുടെ ഉല്‍പ്പാദനച്ചിലവ് 9.55 രൂപയാണെന്നാണ് സര്‍ക്കാര്‍ കണക്ക്. യഥാര്‍ഥത്തില്‍ ഇത് 13 രൂപയില്‍ കൂടുതല്‍ വരുമെന്ന് വിലയിരുത്തപ്പെടുന്നു. 2021 അവസാനത്തില്‍ തേങ്ങയുടെ വില കിലോയ്ക്ക് 29 രൂപയായിരുന്നു. ഈ സമയത്താണ് കൃഷിവകുപ്പ് 32 രൂപയ്ക്ക് നാളികേരസംഭരണം ആരംഭിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ വിപണിയില്‍ ഇതുമൂലം കാര്യമായ മാറ്റങ്ങള്‍ സംഭവിച്ചില്ല. 2021 മാര്‍ച്ച് മാസത്തില്‍ ഇതിന്റെ വില 46 രൂപയായിരുന്നു.കേരളത്തില്‍ 55 കേന്ദ്രസംഭരണകേന്ദ്രങ്ങള്‍ മാത്രമാണുള്ളത്. സംസ്ഥാനത്ത് കൂടുതല്‍ സംഭരണകേന്ദ്രങ്ങള്‍ പ്രവര്‍ത്തനമാരംഭിക്കുമെന്ന് സര്‍ക്കാര്‍ ഈയിടെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇതിനുവേണ്ട നടപടികള്‍ എവിടെയുമെത്തിയില്ല. പച്ചത്തേങ്ങയുടെ വിലയിടിവിന് പുറമെ കര്‍ഷകര്‍ക്ക് മറ്റൊരു തിരിച്ചടിയായിരിക്കുന്നത് കൊപ്രവിലയും ഇടിഞ്ഞതാണ്. ക്വിന്റലിന് 8300 രൂപയാണ് ഇപ്പോഴത്തെ വില. കേന്ദ്രം പ്രഖ്യാപിച്ച താങ്ങുവിലയായ 10,500 രൂപ അപര്യാപ്തമാണ്. കര്‍ഷകന് ക്വിന്റലില്‍ മാത്രം നഷ്ടം വരുന്നത് 2290 രൂപയാണ്. നാളികേരകര്‍ഷകര്‍ പൊതുവെ പ്രതിസന്ധികളിലൂടെയാണ് കടന്നുപോകുന്നത്. തെങ്ങുകളെ ബാധിക്കുന്ന പലതരം രോഗങ്ങളും കീടങ്ങളും കാരണം മുന്‍കാലങ്ങളെ അപേക്ഷിച്ച് ഉല്‍പ്പാദനം ഏറെ കുറയാന്‍ ഇടവരുത്തിയിട്ടുണ്ട്. തെങ്ങുകള്‍ക്ക് മണ്ടചീയല്‍ രോഗം വ്യാപകമാണ്. പ്രതികൂല കാലാവസ്ഥകള്‍ തെങ്ങുകൃഷി നേരിടുന്ന മറ്റൊരു വെല്ലുവിളിയാണ്. വേനല്‍ക്കാലത്ത് വരള്‍ച്ച മൂലം പല തെങ്ങുകളും ഉണങ്ങുന്നു. മഴക്കാലത്ത് വെള്ളപ്പൊക്കവും പ്രളയവും തെങ്ങ് കൃഷിയെ നാശത്തിലേക്ക് തള്ളിവിടുന്നു. പ്രധാനകാര്‍ഷികവിളയായി കണ്ട് നാളികേരത്തെ കൂടുതലും ആശ്രയിക്കുന്ന കര്‍ഷകരെ സംബന്ധിച്ചിടത്തോളം ഇത് പരീക്ഷണങ്ങളുടെ കാലമാണ്. ന്യായവില ലഭ്യമാക്കി നാളികേര കര്‍ഷകരുടെ കണ്ണീരൊപ്പാന്‍ കൃഷിവകുപ്പും സര്‍ക്കാരും അടിയന്തിര നടപടി സ്വീകരിക്കണം.

Related Articles
Next Story
Share it