പൊതു സ്ഥലങ്ങള്‍ കയ്യേറിയുള്ള സമരം
നിയമസഭാ തിരഞ്ഞെടുപ്പിന് സംസ്ഥാനം ഒരുങ്ങുകയാണ്. പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നുണ്ടെങ്കിലും പല രാഷ്ട്രീയ പാര്‍ട്ടികളും അതൊക്കെ ലംഘിച്ചുകൊണ്ടുള്ള പൊതുയോഗങ്ങളും കൂറ്റന്‍ റാലികളും നടത്തുന്നത് സാധാരണമാണ്. ലക്ഷങ്ങള്‍ പൊടിപൊടിച്ചുള്ള പൊതുയോഗങ്ങളും റാലികളും നടത്തുമ്പോള്‍ ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യമാണ് ഹനിക്കപ്പെടുന്നത്. ചില നഗരങ്ങളില്‍ ഇടുങ്ങിയ റോഡുകളാണ്, ഒരു ജാഥ കടന്നു പോകുമ്പോള്‍ തന്നെ വാഹന ഗതാഗതം താറുമാറാവുന്നു. മറ്റേത് വഴിക്കും വാഹനങ്ങള്‍ തിരിച്ചു വിടാന്‍ ഗത്യന്തരമില്ലാതെ മണിക്കൂറുകളോളം നഗരം നിശ്ചലമാവുകയാണ്. അടിയന്തിരമായി ആസ്പത്രികളിലെത്തേണ്ട വാഹനങ്ങള്‍ പോലും പാതി […]

നിയമസഭാ തിരഞ്ഞെടുപ്പിന് സംസ്ഥാനം ഒരുങ്ങുകയാണ്. പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നുണ്ടെങ്കിലും പല രാഷ്ട്രീയ പാര്‍ട്ടികളും അതൊക്കെ ലംഘിച്ചുകൊണ്ടുള്ള പൊതുയോഗങ്ങളും കൂറ്റന്‍ റാലികളും നടത്തുന്നത് സാധാരണമാണ്. ലക്ഷങ്ങള്‍ പൊടിപൊടിച്ചുള്ള പൊതുയോഗങ്ങളും റാലികളും നടത്തുമ്പോള്‍ ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യമാണ് ഹനിക്കപ്പെടുന്നത്. ചില നഗരങ്ങളില്‍ ഇടുങ്ങിയ റോഡുകളാണ്, ഒരു ജാഥ കടന്നു പോകുമ്പോള്‍ തന്നെ വാഹന ഗതാഗതം താറുമാറാവുന്നു. മറ്റേത് വഴിക്കും വാഹനങ്ങള്‍ തിരിച്ചു വിടാന്‍ ഗത്യന്തരമില്ലാതെ മണിക്കൂറുകളോളം നഗരം നിശ്ചലമാവുകയാണ്. അടിയന്തിരമായി ആസ്പത്രികളിലെത്തേണ്ട വാഹനങ്ങള്‍ പോലും പാതി വഴിയില്‍ കുടുങ്ങിക്കിടക്കുന്ന സ്ഥിതിയാണുള്ളത്. തിരഞ്ഞെടുപ്പ് പ്രചരണ സമയത്ത് മാത്രമല്ല പല സമരങ്ങളും കത്തിപ്പടരുമ്പോള്‍ ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യമാണ് തടസപ്പെടുന്നത്. പ്രതിഷേധിക്കാന്‍ എല്ലാവര്‍ക്കും സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ എല്ലാവരുടെയും വഴി മുടക്കിക്കൊണ്ടുള്ള സമരം അനുവദിക്കരുതെന്ന് കഴിഞ്ഞ ദിവസം പരമോന്നത കോടതിയും ഉത്തരവിടുകയുണ്ടായി. പെട്ടെന്ന് തീരുമാനിക്കുന്ന സമരങ്ങളുണ്ടാവാം. എന്നാല്‍ പൊതു സ്ഥലം കയ്യേറി ദീര്‍ഘകാല സമരം ചെയ്യാനാവില്ലെന്നാണ് കോടതി വ്യക്തമാക്കിയത്. ഷാഹിന്‍ബാഗ് കേസിലെ വിധിക്കെതിരായ പുന പരിശോധനാ ഹര്‍ജി തള്ളിക്കൊണ്ടാണ് മൂന്നംഗ ബെഞ്ച് ഇക്കാര്യം സൂചിപ്പിച്ചത്. പൊതു സ്ഥലം കയ്യേറി അനിശ്ചിത കാല സമരം പാടില്ലെന്നും നിശ്ചയിക്കപ്പെട്ട സ്ഥലത്ത് മാത്രമേ പ്രതിഷേധങ്ങള്‍ പാടുള്ളൂവെന്നുമായിരുന്നു ഷാഹിന്‍ബാഗ് കേസിലെ വിധി. പൗരത്വ നിയമ ഭേദഗതിക്കെതിരെ ന്യൂഡല്‍ഹിയിലെ ഹാഷിന്‍ ബാഗില്‍ ഗതാഗതം തടസപ്പെടുത്തിക്കൊണ്ട് ആഴ്ചകള്‍ തുടര്‍ന്ന സമരത്തിനെതിരായ ഹര്‍ജിയിലായിരുന്നു കഴിഞ്ഞ വര്‍ഷം സുപ്രധാന വിധിയുണ്ടായത്. സമാധാനപരമായി സമരം നടത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കാന്‍ പൊലീസിന് അനിയന്ത്രികമായ അധികാരം നല്‍കുന്നതാണ് വിധിയെന്ന് ഒരു കൂട്ടം സാമൂഹ്യ പ്രവര്‍ത്തകര്‍ നല്‍കിയ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. പ്രതിഷേധക്കാരുമായി ചര്‍ച്ചകള്‍ നടത്തേണ്ടതില്ലെന്നതിനാല്‍ അധികൃതര്‍ വിധി ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ടെന്നും അവര്‍ വാദിച്ചു. എന്നാല്‍ വിധിയില്‍ പിഴവുകളില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. പ്രതിഷേധിക്കാനുള്ള അവകാശത്തിന് ഭരണ ഘടനാ സംരക്ഷണമുണ്ടെങ്കിലും അത് മറ്റുള്ളവര്‍ക്ക് തടസ്സമുണ്ടാക്കിക്കൊണ്ടാവരുത്. പ്രതിഷേധിക്കാനുള്ള അവകാശത്തിനൊപ്പം മറ്റുള്ള അവകാശങ്ങളും ഒത്തുപോകണം. ജനാധിപത്യവും എതിരഭിപ്രായവും കൈകോര്‍ത്തുപോകേണ്ടവയാണ്. പൊതു സ്ഥലത്തെ അനിശ്ചിതകാല പ്രതിഷേധങ്ങള്‍ കാരണം റോഡുകളിലും മറ്റും തടസ്സമുണ്ടാക്കുന്നത് നീക്കാന്‍ ഭരണ കൂടം നടപടിയെടുക്കണം. രാഷ്ട്രീയ പാര്‍ട്ടികളാണ് പൊതുസ്ഥലം കയ്യേറുന്നതിനെതിരെ നിലകൊള്ളേണ്ടത്. സമരങ്ങളും പ്രതിഷേധങ്ങളും അനിവാര്യമെന്നതില്‍ തര്‍ക്കമില്ല. ജനങ്ങള്‍ക്ക് സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കാത്ത രീതിയിലുള്ള സമരങ്ങള്‍ മാത്രമേ പാടുള്ളൂ. വിദ്യാലയങ്ങള്‍ക്കും ആസ്പത്രികള്‍ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും തടസ്സമാവാത്ത രീതിയില്‍ വേണം പ്രതിഷേധങ്ങള്‍.