ഇറക്കുമതി; കര്‍ഷകര്‍ക്ക് ഇരുട്ടടിയാകുന്നു

കര്‍ഷക സമരം ഡല്‍ഹിയില്‍ കൊടുമ്പിരികൊള്ളുമ്പോഴും കര്‍ഷക ദ്രോഹനയത്തില്‍ ഒരുമാറ്റവുമില്ല. കാര്‍ഷിക ബില്ലിന് പുറമെ ഇറക്കുമതി നയം പുനപരിശോധിക്കണം എന്ന ആവശ്യം കൂടി അവര്‍ ഉന്നയിക്കുന്നുണ്ട്. അതിനിടയിലാണ് ശ്രീലങ്കയില്‍ നിന്ന് ടണ്‍ കണക്കിന് കുരുമുളക് ഇറക്കുമതി ചെയ്തുകൊണ്ടിരിക്കുന്നത്. ക്വിന്റലിന് 600 രൂപയുണ്ടായിരുന്ന കുരുമുളകിന് കഴിഞ്ഞ രണ്ട് വര്‍ഷത്തിലധികമായി 300 രൂപയില്‍ താഴെയാണ് വില. കറുത്ത പൊന്ന് എന്ന് വിളിച്ചിരുന്ന കുരുമുളകിനാണ് ഈ അവസ്ഥ. ശ്രീലങ്കന്‍ കുരുമുളകിന്റെ ഇറക്കുമതി 30 ശതമാനം വര്‍ധിച്ചതായാണ് കേന്ദ്ര സര്‍ക്കാരിന്റെ കണക്ക്. 2019ല്‍ ആഭ്യന്തര […]

കര്‍ഷക സമരം ഡല്‍ഹിയില്‍ കൊടുമ്പിരികൊള്ളുമ്പോഴും കര്‍ഷക ദ്രോഹനയത്തില്‍ ഒരുമാറ്റവുമില്ല. കാര്‍ഷിക ബില്ലിന് പുറമെ ഇറക്കുമതി നയം പുനപരിശോധിക്കണം എന്ന ആവശ്യം കൂടി അവര്‍ ഉന്നയിക്കുന്നുണ്ട്. അതിനിടയിലാണ് ശ്രീലങ്കയില്‍ നിന്ന് ടണ്‍ കണക്കിന് കുരുമുളക് ഇറക്കുമതി ചെയ്തുകൊണ്ടിരിക്കുന്നത്. ക്വിന്റലിന് 600 രൂപയുണ്ടായിരുന്ന കുരുമുളകിന് കഴിഞ്ഞ രണ്ട് വര്‍ഷത്തിലധികമായി 300 രൂപയില്‍ താഴെയാണ് വില. കറുത്ത പൊന്ന് എന്ന് വിളിച്ചിരുന്ന കുരുമുളകിനാണ് ഈ അവസ്ഥ. ശ്രീലങ്കന്‍ കുരുമുളകിന്റെ ഇറക്കുമതി 30 ശതമാനം വര്‍ധിച്ചതായാണ് കേന്ദ്ര സര്‍ക്കാരിന്റെ കണക്ക്. 2019ല്‍ ആഭ്യന്തര വിപണിയില്‍ ശ്രീലങ്കയില്‍ നിന്ന് 3,114 ടണ്‍ കുരുമുളകാണ് എത്തിയതെങ്കില്‍ കഴിഞ്ഞ വര്‍ഷം ഇത് 4,019 ടണ്ണായി വര്‍ധിച്ചു. ശ്രീലങ്കയില്‍ നിന്ന് കിലോയ്ക്ക് 500 രൂപയ്ക്കാണ് ഇറക്കുമതി ചെയ്യുന്നത്. രാജ്യത്ത് കിലോയ്ക്ക് 300 രൂപ നിരക്കില്‍ കുരുമുളക് ലഭിക്കുമ്പോഴാണ് ശ്രീലങ്കയില്‍ നിന്ന് ഇത്ര വലിയ വിലയ്ക്ക് കുരുമുളക് ഇറക്കുമതി ചെയ്യുന്നത്. കൂടിയ വിലയ്ക്ക് ഇറക്കുമതി നടത്തി 40 ശതമാനം വരെ വില കുറച്ച് വില്‍ക്കുന്ന പ്രതിഭാസം എന്താണെന്നറിയുന്നില്ല.
മൂല്യവര്‍ധിത ഉല്‍പ്പന്നമായി തിരിച്ചയക്കുന്നതിനും മറ്റുമായും കുറേ കുരുമുളക് ഉപയോഗിക്കുന്നുണ്ട്. ഹരിയാന, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിലേക്കും മറ്റ് തുറമുഖങ്ങള്‍ വഴി ഇറക്കുമതി ചെയ്യുന്നുണ്ട്. മറ്റ് സംവിധാനങ്ങള്‍ക്കൊപ്പമാണ് അനധികൃതമായി കുരുമുളക് എത്തുന്നത്. പല രീതിയില്‍ വിദേശത്തുനിന്ന് കുരുമുളക് ഇറക്കുമതി ചെയ്യുന്നതിനാല്‍ രാജ്യത്തെ കര്‍ഷകര്‍ക്ക് ഉല്‍പ്പന്നത്തിന് മതിയായ വില ലഭിക്കുന്നില്ല. ഇറക്കുമതി നിയന്ത്രിക്കുന്നതിനാണ് രണ്ട് വര്‍ഷം മുമ്പ് ഇറക്കുമതി ചെയ്യുന്ന കുരുമുളകിന് കിലോഗ്രാമിന് 500 രൂപ കുറഞ്ഞ നിരക്ക് നിശ്ചയിച്ചത്. എന്നാല്‍ ആ വിലയ്ക്കും ഇറക്കുമതി നടത്തുകയാണ് ചില വമ്പന്‍ കമ്പനികള്‍. കൂടിയ വിലയ്ക്ക് ഇറക്കുമതി ചെയ്ത് കുറഞ്ഞ വിലയ്ക്ക് ആഭ്യന്തര വിപണിയില്‍ വില്‍ക്കുന്നത് പല സംശയങ്ങള്‍ക്കും ഇടവരുത്തുന്നുണ്ട്.
കള്ളപ്പണ ഇടപാട് വരെ സംശയിക്കാവുന്ന ഈ ഏര്‍പ്പാടിനെക്കുറിച്ച് അന്വേഷിക്കേണ്ടിയിരിക്കുന്നു. റബ്ബറിന് ഇപ്പോള്‍ ഒരു വിധം മെച്ചപ്പെട്ട വില ലഭിക്കുന്നുണ്ട്. റബ്ബര്‍ ഇറക്കുമതി പൂര്‍ണ്ണമായും നിര്‍ത്തിയാല്‍ കിലോയ്ക്ക് 200 രൂപയ്ക്കുമേല്‍ കര്‍ഷകര്‍ക്ക് നല്‍കാനാവും. തായ്‌ലാന്റില്‍ ഇലകൊഴിച്ചില്‍ രോഗം ബാധിച്ചതിനെ തുടര്‍ന്നാണ് അവിടെ നിന്നുള്ള ഇറക്കുമതി കുറഞ്ഞത്. അതിനാല്‍ ആഭ്യന്തര വിപണിയില്‍ നിന്ന് ടയര്‍ നിര്‍മ്മാതാക്കള്‍ അടക്കം റബ്ബര്‍ വാങ്ങിത്തുടങ്ങിയത് ആഭ്യന്തര വിലയേക്കാള്‍ കൂടുതല്‍ വില കൊടുത്തും റബ്ബര്‍ വാങ്ങിക്കൊണ്ടിരുന്നവര്‍ തായ്‌ലാന്റില്‍ ഉല്‍പ്പാദനം നിലച്ചതോടെയാണ് ഇവിടെയുള്ള റബ്ബര്‍ വാങ്ങാന്‍ നിര്‍ബന്ധിതരായത്. എന്നിട്ടും ചെറിയ തോതില്‍ ഇറക്കുമതി റബ്ബര്‍ എത്തുന്നുണ്ട്. ലാറ്റക്‌സായും മറ്റും ഇറക്കുമതി ചെയ്യുമ്പോള്‍ രോഗപ്പകര്‍ച്ചയ്ക്കും കാരണമായേക്കാം. കര്‍ഷകരുടെ ഉന്നമനം പറഞ്ഞുനടക്കുന്ന സര്‍ക്കാര്‍ അടിയന്തിരമായി ഇറക്കുമതി നയം പുനപരിശോധിക്കാന്‍ തയ്യാറാവണം.

Related Articles
Next Story
Share it