കര്‍ഷകര്‍ക്ക് വിള ഇന്‍ഷൂറന്‍സ് ലഭ്യമാക്കണം

കാര്‍ഷിക മേഖലക്ക് വലിയ ഊന്നല്‍ കൊടുക്കണമെന്ന അഭിപ്രായത്തില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ക്ക് രണ്ടഭിപ്രായമില്ല. കാര്‍ഷിക വിളകള്‍ക്ക് താങ്ങുവിലയും കുറഞ്ഞ പലിശക്ക് വായ്പ സൗകര്യവുമൊക്കെ നല്‍കുന്നുണ്ടെന്നതില്‍ തര്‍ക്കമില്ല. എന്നാല്‍ കാട്ടുമൃഗങ്ങളുടെ ശല്യം തടയുന്നതിന് വേണ്ട മുന്‍കരുതല്‍ എടുക്കുന്നില്ലെന്ന പരാതി വര്‍ഷങ്ങളായി ഉയരുന്നുണ്ട്. കാര്‍ഷിക വിളകള്‍ നശിപ്പിച്ചാല്‍ അതിന് തക്കതായ പ്രതിഫലവും പല കര്‍ഷകര്‍ക്കും ലഭിക്കുന്നില്ല. മലയോര മേഖലയിലെ കര്‍ഷകരാണ് കാട്ടുമൃഗ ശല്യം കൊണ്ട് വലിയ ദുരിതം അനുഭവിക്കുന്നത്. ആനയും പന്നിയും കുരങ്ങും അടുത്ത കാലത്തായി മയിലും കാര്‍ഷിക വിളകള്‍ […]

കാര്‍ഷിക മേഖലക്ക് വലിയ ഊന്നല്‍ കൊടുക്കണമെന്ന അഭിപ്രായത്തില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ക്ക് രണ്ടഭിപ്രായമില്ല. കാര്‍ഷിക വിളകള്‍ക്ക് താങ്ങുവിലയും കുറഞ്ഞ പലിശക്ക് വായ്പ സൗകര്യവുമൊക്കെ നല്‍കുന്നുണ്ടെന്നതില്‍ തര്‍ക്കമില്ല. എന്നാല്‍ കാട്ടുമൃഗങ്ങളുടെ ശല്യം തടയുന്നതിന് വേണ്ട മുന്‍കരുതല്‍ എടുക്കുന്നില്ലെന്ന പരാതി വര്‍ഷങ്ങളായി ഉയരുന്നുണ്ട്. കാര്‍ഷിക വിളകള്‍ നശിപ്പിച്ചാല്‍ അതിന് തക്കതായ പ്രതിഫലവും പല കര്‍ഷകര്‍ക്കും ലഭിക്കുന്നില്ല. മലയോര മേഖലയിലെ കര്‍ഷകരാണ് കാട്ടുമൃഗ ശല്യം കൊണ്ട് വലിയ ദുരിതം അനുഭവിക്കുന്നത്. ആനയും പന്നിയും കുരങ്ങും അടുത്ത കാലത്തായി മയിലും കാര്‍ഷിക വിളകള്‍ നശിപ്പിച്ചുകൊണ്ടിരിക്കയാണ്. ഒരു മാസം മുമ്പ് ആദൂരില്‍ ഒരു കര്‍ഷകന്റെ കുലച്ചു തുടങ്ങിയ നൂറിലേറെ കവുങ്ങുകളാണ് ഒറ്റ രാത്രി കൊണ്ട് ആനകള്‍ കയറി നാമാവശേഷമാക്കിയത്. മുമ്പൊക്കെ ആനകളെ തുരത്താന്‍ തീയിടുകയോ പടക്കം പൊട്ടിക്കുകയോ ചെയ്താല്‍ മതിയായിരുന്നു. എന്നാല്‍ ഇന്ന് ആ നിലയൊക്കെ മാറി. ആള്‍ക്കൂട്ടം ഇവയെ ഓടിച്ചുവിട്ടാല്‍ പോലും അരമണിക്കൂറിനകം തിരികെയെത്തും. പന്നികളുടെ ശല്യം സകല സീമകളും ലംഘിച്ചിരിക്കയാണ്. കൂട്ടത്തോടെ എത്തിയാണ് കാര്‍ഷിക വിളകള്‍ നശിപ്പിക്കുന്നത്. ഇവയെ വെടിവെച്ചു കൊല്ലാമെന്ന് ഈയടുത്ത കാലത്ത് ഉത്തരവിറക്കിയിട്ടുണ്ടെങ്കിലും വെടിവെക്കുന്നതിന് മുമ്പ് പൂര്‍ത്തിയാക്കേണ്ട നൂലാമാലകള്‍ കുറേയുണ്ട്. അതിന് പിറകെ പോകാന്‍ സമയമില്ലാത്തതു കൊണ്ട് പല കര്‍ഷകരും പന്നികളെ വെടിവെച്ചുകൊല്ലാന്‍ നില്‍ക്കാറില്ല. അവര്‍ എല്ലാം സഹിച്ച് കഴിയുകയാണ്. കാട്ടുമൃഗങ്ങളുടെ അക്രമത്തിനിരയായ കാര്‍ഷിക വിളകള്‍ക്ക്് നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരാണ്. പ്രധാന്‍മന്ത്രി ഫസല്‍ ബീമാ യോജനക്ക് കീഴിലെ വിള ഇന്‍ഷൂറന്‍സില്‍ പരിരക്ഷ ലഭിക്കും. ഇതിനായി സംസ്ഥാനങ്ങള്‍ അധിക കവറേജ് വിജ്ഞാപനം ചെയ്യണം. വന്യമൃഗങ്ങള്‍ കൃഷി നശിപ്പിക്കുന്നത് വര്‍ധിച്ചുവരുന്ന കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ കര്‍ഷകര്‍ക്ക് ഇത് ഗുണം ചെയ്യും. ദേശീയോദ്യാനം പോലുള്ള സംരക്ഷിത മേഖലകളിലെ വികസന പദ്ധതികളില്‍ തീരുമാനമെടുക്കുന്ന ദേശീയ വന്യമൃഗബോര്‍ഡിന്റെ(എന്‍.ബി.ഡബ്ല്യു.എല്‍) യോഗത്തിലാണ് പുതിയ മാര്‍ഗ നിര്‍ദ്ദേശം അംഗീകരിച്ചിരിക്കുന്നത്. പ്രധാനമന്ത്രി ഫസല്‍ ഭീമാ യോജന വിള ഇന്‍ഷൂറന്‍സ് നഷ്ടപരിഹാരത്തില്‍ വന്യമൃഗങ്ങളുണ്ടാക്കുന്ന നഷ്ടം കൂടി ഉള്‍പ്പെടുത്താനുള്ള ആഡ് ഓണ്‍ കവറേജ് സംസ്ഥാനങ്ങള്‍ ഉപയോഗപ്പെടുത്തണം. ഇതിന് കേന്ദ്രകൃഷി മന്ത്രാലയം നേരത്തെ അനുമതി നല്‍കിയിരുന്നെങ്കിലും മിക്കവയും അത് ഉപയോഗപ്പെടുത്തിയിരുന്നില്ല. ഇനി മുതല്‍ ഫസല്‍ ഭീമയോജനയില്‍ ഉള്‍പ്പെടുന്ന 27 സംസ്ഥാനങ്ങളും ഈ ആഡ് ഓണ്‍ നിര്‍ബന്ധമായി വിജ്ഞാപനം ചെയ്തിരിക്കണമെന്ന് പുതിയ മാര്‍ഗ നിര്‍ദ്ദേശം പറയുന്നു. ഫസല്‍ ഭീമാ യോജന അഞ്ചു വര്‍ഷം പൂര്‍ത്തിയായിക്കഴിഞ്ഞു. എന്നാല്‍ വന്യമൃഗങ്ങളുണ്ടാക്കുന്ന നഷ്ടം നേരത്തെ ഈ പദ്ധതിയുടെ ഭാഗമായിരുന്നില്ല.
കാര്‍ഷിക മേഖലയില്‍ കൃഷിയെ മാത്രം ആശ്രയിച്ചു കഴിയുന്നവരാണ് ഭൂരിഭാഗവും. അവരുടെ വിളകള്‍ക്ക് മികച്ച വില കിട്ടാത്തതിന് പുറമെയാണ് കാട്ടുമൃഗങ്ങളുടെ ശല്യം കൂടി നേരിടേണ്ടി വരുന്നത്. വിള ഇന്‍ഷൂറന്‍സ് പദ്ധതിയില്‍ പെടുത്തി നൂലാമാലകള്‍ ഒന്നുമില്ലാതെ അവര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ സംവിധാനമുണ്ടാവണം.

Related Articles
Next Story
Share it