അറുതിയില്ലാതെ അതിര്‍ത്തി കര്‍ഷകരുടെ ദുരിതങ്ങള്‍
കാസര്‍കോട് ജില്ലയുടെ അതിര്‍ത്തി ഗ്രാമങ്ങളില്‍ താമസിക്കുന്ന കര്‍ഷകരുടെ ദുരിതങ്ങള്‍ അറുതിയില്ലാതെ തുടരുകയാണ്. വന്യമൃഗങ്ങളുടെ ശല്യവും ഉപദ്രവും മൂലം ജീവിതം വഴിമുട്ടിയ അവസ്ഥയിലുള്ള ഇവിടത്തെ കര്‍ഷകരുടെ ജീവിതം നാള്‍ക്കുനാള്‍ വര്‍ധിക്കുന്നതല്ലാതെ കുറയുന്ന ഒരു ലക്ഷണവും കാണുന്നില്ല. ഇവര്‍ക്ക് സംരക്ഷണം നല്‍കേണ്ട വനംവകുപ്പ് നിസഹായതയോടെ കൈമലര്‍ത്തുന്നു. ജില്ലയിലെ മുളിയാര്‍, ദേലംപാടി, കാറഡുക്ക, പനത്തടി, ഈസ്റ്റ് എളേരി, കള്ളാര്‍, ബളാല്‍, കുറ്റിക്കോല്‍ തുടങ്ങിയ പഞ്ചായത്തുകളില്‍ കാട്ടാനനകള് അടക്കമുള്ള വന്യമൃഗങ്ങളുടെ ശല്യം മുമ്പത്തെക്കാള്‍ രൂക്ഷമാണിപ്പോള്‍. വനാതിര്‍ത്തിയും കടന്ന് കൂട്ടത്തോടെയാണ് കാട്ടാനകള്‍ ഇവിടങ്ങളിലെത്തുന്നത്. ജനവാസമുള്ള […]
കാസര്‍കോട് ജില്ലയുടെ അതിര്‍ത്തി ഗ്രാമങ്ങളില്‍ താമസിക്കുന്ന കര്‍ഷകരുടെ ദുരിതങ്ങള്‍ അറുതിയില്ലാതെ തുടരുകയാണ്. വന്യമൃഗങ്ങളുടെ ശല്യവും ഉപദ്രവും മൂലം ജീവിതം വഴിമുട്ടിയ അവസ്ഥയിലുള്ള ഇവിടത്തെ കര്‍ഷകരുടെ ജീവിതം നാള്‍ക്കുനാള്‍ വര്‍ധിക്കുന്നതല്ലാതെ കുറയുന്ന ഒരു ലക്ഷണവും കാണുന്നില്ല. ഇവര്‍ക്ക് സംരക്ഷണം നല്‍കേണ്ട വനംവകുപ്പ് നിസഹായതയോടെ കൈമലര്‍ത്തുന്നു. ജില്ലയിലെ മുളിയാര്‍, ദേലംപാടി, കാറഡുക്ക, പനത്തടി, ഈസ്റ്റ് എളേരി, കള്ളാര്‍, ബളാല്‍, കുറ്റിക്കോല്‍ തുടങ്ങിയ പഞ്ചായത്തുകളില്‍ കാട്ടാനനകള് അടക്കമുള്ള വന്യമൃഗങ്ങളുടെ ശല്യം മുമ്പത്തെക്കാള്‍ രൂക്ഷമാണിപ്പോള്‍. വനാതിര്‍ത്തിയും കടന്ന് കൂട്ടത്തോടെയാണ് കാട്ടാനകള്‍ ഇവിടങ്ങളിലെത്തുന്നത്. ജനവാസമുള്ള […]
കാസര്‍കോട് ജില്ലയുടെ അതിര്‍ത്തി ഗ്രാമങ്ങളില്‍ താമസിക്കുന്ന കര്‍ഷകരുടെ ദുരിതങ്ങള്‍ അറുതിയില്ലാതെ തുടരുകയാണ്. വന്യമൃഗങ്ങളുടെ ശല്യവും ഉപദ്രവും മൂലം ജീവിതം വഴിമുട്ടിയ അവസ്ഥയിലുള്ള ഇവിടത്തെ കര്‍ഷകരുടെ ജീവിതം നാള്‍ക്കുനാള്‍ വര്‍ധിക്കുന്നതല്ലാതെ കുറയുന്ന ഒരു ലക്ഷണവും കാണുന്നില്ല. ഇവര്‍ക്ക് സംരക്ഷണം നല്‍കേണ്ട വനംവകുപ്പ് നിസഹായതയോടെ കൈമലര്‍ത്തുന്നു. ജില്ലയിലെ മുളിയാര്‍, ദേലംപാടി, കാറഡുക്ക, പനത്തടി, ഈസ്റ്റ് എളേരി, കള്ളാര്‍, ബളാല്‍, കുറ്റിക്കോല്‍ തുടങ്ങിയ പഞ്ചായത്തുകളില്‍ കാട്ടാനനകള് അടക്കമുള്ള വന്യമൃഗങ്ങളുടെ ശല്യം മുമ്പത്തെക്കാള്‍ രൂക്ഷമാണിപ്പോള്‍. വനാതിര്‍ത്തിയും കടന്ന് കൂട്ടത്തോടെയാണ് കാട്ടാനകള്‍ ഇവിടങ്ങളിലെത്തുന്നത്. ജനവാസമുള്ള കേന്ദ്രങ്ങളില്‍ പോലും കാട്ടാനകളും കാട്ടുപോത്തുകളും സൈ്വര്യവിഹാരം നടത്തുന്നു. കാട്ടുപന്നികളുടെ ഉപദ്രവങ്ങളും ഏറുകയാണ്. ഏറ്റവും കൂടുതല്‍ ശല്യമാകുന്നത് കാട്ടാനകള്‍ തന്നെയാണ്. മുമ്പ് ഇവറ്റകള് അതിര്‍ത്തി വനങ്ങളില്‍ നിന്ന് ഒന്നോ രണ്ടോ എന്ന നിലയിലാണ് നാട്ടിലിറങ്ങിയിരുന്നതെങ്കില്‍ ഇപ്പോള്‍ കൂട്ടമായി ഇറങ്ങി നാശം വരുത്തുകയാണ് ചെയ്യുന്നത്. കാട്ടാനശല്യം തടയുന്നതിന് വനംവകുപ്പ് സ്ഥാപിച്ച വേലികളും മറ്റ് പ്രതിരോധമാര്‍ഗങ്ങളും ഫലമില്ലാതെ പോകുകയാണ്. കര്‍ഷകര്‍ കഷ്ടപ്പെട്ട് മണ്ണില്‍ അധ്വാനിച്ചുണ്ടാക്കിയ വിളകള്‍ ക്ഷണനേരം കൊണ്ടാണ് ആനകള്‍ ചവിട്ടിമെതിക്കുന്നത്. തെങ്ങ് , കവുങ്ങ്, വാഴ , റബ്ബര്‍ തുടങ്ങിയ കൃഷികളും ആനകള്‍ നശിപ്പിക്കുന്നു. ഏക്കര്‍ കണക്കിന് കൃഷിയിടങ്ങളില്‍ വന്യജീവികള്‍ മൂലമുണ്ടാകുന്ന നാശം കാരണം കൃഷി തന്നെ വേണ്ടെന്നുവെക്കാന്‍ പല കര്‍ഷകരും നിര്‍ബന്ധിതരാവുകയാണ്. വന്‍ സാമ്പത്തികനഷ്ടം നേരിടുന്നതിനാല്‍ കൃഷിയെ ഉപജീവനമാക്കി മുന്നോട്ടുകൊണ്ടുപോകാന്‍ സാധിക്കാത്ത സാഹചര്യമാണ് അതിര്‍ത്തി ഗ്രാമങ്ങളിലെ കര്‍ഷകര്‍ അഭിമുഖീകരിക്കുന്നത്. കാട്ടുപന്നികളുടെ കുത്തേറ്റ് പരിക്കേല്‍ക്കുന്നവരുടെ എണ്ണം അതിര്‍ത്തിപ്രദേശങ്ങളില്‍ ഏറെയാണ്. ഇതിനുമുമ്പ് പന്നികളുടെ കുത്തേറ്റ് പലര്‍ക്കും ജീവനഹാനിയും സംഭവിച്ചിട്ടുണ്ട്. കാട്ടാനയുടെ ആക്രമണത്തില്‍ ഒരു മരണവും കാട്ടുപന്നികളുടെ കുത്തേറ്റ് നാലുമരണങ്ങളും കഴിഞ്ഞ കുറച്ചുവര്‍ഷത്തിനിടെ ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാനത്ത് ഫോറസ്റ്റ് സ്റ്റേഷനില്ലാത്ത ഏക ജില്ല കാസര്‍കോടാണ്. ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസുകള്‍ ഉണ്ടെങ്കിലും ഫോറസ്റ്റ് സ്റ്റേഷനില്ലാത്തതിന്റെ ന്യൂനതകള്‍ ജില്ലയിലെ വനമേഖലകളില്‍ പ്രകടമാണ്. ജില്ലയ്ക്ക് സ്വന്തം ഫോറസ്റ്റ് സ്റ്റേഷന് വേണമെന്ന ആവശ്യം ഉയരാന്‍ തുടങ്ങിയിട്ട് നാളുകള്‍ ഏറെയായി. എന്നാള്‍ ഈ ആവശ്യം കടലാസില്‍ മാത്രമായി ഒതുങ്ങുകയാണ്. ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസുകളിലാകട്ടെ ആവശ്യത്തിന് ജീവനക്കാരില്ല. ഉള്ള ജീവനക്കാര്‍ക്ക് മതിയായ വാഹനങ്ങളും നല്‍കുന്നില്ല. ജില്ലയിലെ രണ്ട് റെയ്ഞ്ചുകളിലും മൂന്ന് സെക്ഷനുകള്‍ വീതമാണുള്ളത്. ഓരോ സെക്ഷനിലും ഒരു ഫോറസ്റ്റ് ഓഫീസറും ഒന്നോരണ്ടോ ബീറ്റ് ഓഫീസറും മാത്രമാണുള്ളത്. വന്യമൃഗങ്ങളെ തുരത്താന്‍ ആവശ്യമായ അംഗബലവും മറ്റ് അടിസ്ഥാനസൗകര്യങ്ങളും ഇല്ലാതെ വനപാലകര്‍ക്ക് വന്യജീവിശല്യം തടയുന്നതിന് പരിമിതികള്‍ ഏറെയാണ്. അതുകൊണ്ട് ജില്ലയിലെ ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസുകളുമായി ബന്ധപ്പെട്ട പരാധീനതകള്‍ പരിഹരിക്കാനും ഫോറസ്റ്റ് സ്റ്റേഷന് സ്ഥാപിക്കാനും അടിയന്തിരനടപടി ആവശ്യമാണ്. അതിര്‍ത്തിയിലെ കര്‍ഷകരുടെ നീറുന്ന പ്രശ്നങ്ങള്‍ എക്കാലവും അവഗണിക്കപ്പെടുന്ന സ്ഥിതി ഉണ്ടാകരുത്. അവരുടെ ദുരിതങ്ങള്‍ക്ക് ശാശ്വത പരിഹാരം കണ്ടെത്തണം.