കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനത്തിലേക്ക്

കോവിഡ് രോഗികളുടെ എണ്ണം കേരളത്തില്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ വീണ്ടും കടുപ്പിക്കയാണ്. ഇളവുകള്‍ നല്‍കിയപ്പോള്‍ പലരും അത് ലംഘിച്ചുകൊണ്ട് നിയമങ്ങളെല്ലാം കാറ്റില്‍ പറത്തുകയാണ്. വിവാഹസല്‍ക്കാരങ്ങളും ആഘോഷങ്ങളും ഒത്തുചേരലുകളുമെല്ലാം ഒരു നിയന്ത്രണവുമില്ലാതെ പോകുമ്പോള്‍ രോഗികളുടെ എണ്ണം വര്‍ധിച്ചില്ലെങ്കിലേ അത്ഭുതപ്പെടാനുള്ളു. വിവാഹച്ചടങ്ങുകളില്‍ നൂറിലധികം ആളുകള്‍ പാടില്ലെന്നാണ് ചട്ടം. എന്നാല്‍ ഇരുന്നൂറും മുന്നൂറും ആളുകള്‍ പങ്കെടുക്കാത്ത വിവാഹങ്ങള്‍ ഇല്ലെന്ന സ്ഥിതി വന്നിരിക്കയാണ്. മരണാനന്തര ചടങ്ങുകള്‍ പോലും പഴയ നിലയിലേക്ക് തിരിച്ചെത്തിക്കഴിഞ്ഞിരിക്കയാണ്. വിദ്യാലയങ്ങളിലെ ഉയര്‍ന്ന ക്ലാസുകള്‍ തുടങ്ങിക്കഴിഞ്ഞിട്ടും ബസ് സര്‍വ്വീസുകള്‍ പതിവുപോലെ ആയതിനാല്‍ […]

കോവിഡ് രോഗികളുടെ എണ്ണം കേരളത്തില്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ വീണ്ടും കടുപ്പിക്കയാണ്. ഇളവുകള്‍ നല്‍കിയപ്പോള്‍ പലരും അത് ലംഘിച്ചുകൊണ്ട് നിയമങ്ങളെല്ലാം കാറ്റില്‍ പറത്തുകയാണ്. വിവാഹസല്‍ക്കാരങ്ങളും ആഘോഷങ്ങളും ഒത്തുചേരലുകളുമെല്ലാം ഒരു നിയന്ത്രണവുമില്ലാതെ പോകുമ്പോള്‍ രോഗികളുടെ എണ്ണം വര്‍ധിച്ചില്ലെങ്കിലേ അത്ഭുതപ്പെടാനുള്ളു. വിവാഹച്ചടങ്ങുകളില്‍ നൂറിലധികം ആളുകള്‍ പാടില്ലെന്നാണ് ചട്ടം. എന്നാല്‍ ഇരുന്നൂറും മുന്നൂറും ആളുകള്‍ പങ്കെടുക്കാത്ത വിവാഹങ്ങള്‍ ഇല്ലെന്ന സ്ഥിതി വന്നിരിക്കയാണ്. മരണാനന്തര ചടങ്ങുകള്‍ പോലും പഴയ നിലയിലേക്ക് തിരിച്ചെത്തിക്കഴിഞ്ഞിരിക്കയാണ്. വിദ്യാലയങ്ങളിലെ ഉയര്‍ന്ന ക്ലാസുകള്‍ തുടങ്ങിക്കഴിഞ്ഞിട്ടും ബസ് സര്‍വ്വീസുകള്‍ പതിവുപോലെ ആയതിനാല്‍ തിക്കിയും തിരക്കിയുമാണ് ആളുകള്‍ യാത്ര ചെയ്യുന്നത്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് കോവിഡ് നിയന്ത്രണങ്ങള്‍ വീണ്ടും കര്‍ശനമാക്കാന്‍ തീരുമാനിച്ചത്.
നിയന്ത്രണങ്ങളില്‍ അയവ് വന്നതും ജാഗ്രത കുറഞ്ഞതുമാണ് രോഗവ്യാപനത്തിന് കാരണമെന്നാണ് അവലോകന യോഗം വിലയിരുത്തിയത്. പരിശോധനകളുടെ എണ്ണം ഒരു ദിവസം ഒരു ലക്ഷമായി വര്‍ധിപ്പിക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇതില്‍ 75 ശതമാനം ആര്‍.ടി.പി.സി. ആര്‍ പരിശോധനയായിരിക്കണം. അതിഥി തൊഴിലാളികള്‍ താമസിക്കുന്ന ക്യാമ്പുകള്‍, തൊഴിലാളികള്‍ ഒന്നിച്ചിരുന്ന് ജോലി ചെയ്യുന്ന കേന്ദ്രങ്ങള്‍, വയോജന കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ എല്ലാവരെയും പരിശോധിക്കണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ കോവിഡ് പ്രതിരോധത്തിനുള്ള വാര്‍ഡ് തല സമിതികള്‍ വാര്‍ഡ് അംഗത്തിന്റെ നേതൃത്വത്തില്‍ പുനഃസംഘടിപ്പിക്കണം, കേരളത്തില്‍ എല്ലാ ജില്ലകളിലും രോഗികളുടെ എണ്ണം ഉയരുന്നുണ്ട്. കണ്ണൂരില്‍ മുമ്പത്തെ ആഴ്ചകളിലെ കണക്കുമായി തട്ടിച്ചുനോക്കുമ്പോള്‍ 40 ശതമാനമാണ് വര്‍ധന. തിരുവനന്തപുരം, വയനാട്, കൊല്ലം, കോട്ടയം ജില്ലകളിലും രോഗികളുടെ എണ്ണം ഉയര്‍ന്നതായി ആരോഗ്യ വകുപ്പ് അധികൃതര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. രോഗം റിപ്പോര്‍ട്ട് ചെയ്തിട്ട് ഒരു വര്‍ഷത്തോളമായിട്ടും രോഗികളുടെ എണ്ണം കുറക്കാനാവുന്നില്ലെന്ന് മാത്രമല്ല, പ്രതിദിനം റിപ്പോര്‍ട്ട് ചെയ്യുന്ന രോഗികളുടെ എണ്ണം ഉയരുന്നത് ആരോഗ്യ വകുപ്പിനെ ആശങ്കയിലാഴ്ത്തുന്നു. ജനജീവിതം സാധാരണ നിലയിലായതോടെ തുടക്കത്തില്‍ ഉണ്ടായിരുന്ന ജാഗ്രത കൈവിട്ടത് രോഗവ്യാപനത്തിന് കാരണമായി. വയനാട്ടില്‍ നൂറു പരിശോധനകള്‍ നടത്തുമ്പോള്‍ രോഗം കണ്ടെത്തുന്നവരുടെ നിരക്ക് 14.8 ശതമാനമാണ്. തുടക്കത്തില്‍ രോഗവ്യാപനം കുറവായിരുന്ന ജില്ലകളിലൊന്നാണ് വയനാട്. സംസ്ഥാനത്ത് രോഗികളുടെ എണ്ണം ഏതാനും ആഴ്ചകളായി ആറായിരത്തിന് മുകളിലാണ്. രാജ്യത്തെ കണക്കെടുപ്പ് നോക്കിയാല്‍ രോഗികളുടെ എണ്ണത്തില്‍ കുറവ് വന്നിട്ടും മഹാരാഷ്ട്ര, കേരളം തുടങ്ങിയ സംസ്ഥാനങ്ങളിലാണ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നത്. ലോകത്തെ കോവിഡ് ബാധിച്ചവരുടെ എണ്ണം പത്തുകോടി കവിഞ്ഞു. 21.5 ലക്ഷം പേര്‍ക്ക് ഇതിനകം ജീവന്‍ നഷ്ടപ്പെട്ടുകഴിഞ്ഞു. അതേസമയം യഥാര്‍ത്ഥ രോഗബാധിതരുടെയും മരിച്ചവരുടെയും എണ്ണം ഇതിലുമേറെയെന്നാണ് അനുമാനം. പല രാജ്യങ്ങളും വൈകി മാത്രമാണ് പരിശോധനാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയത്. ദരിദ്ര രാജ്യങ്ങളില്‍ പരിമിതമായ തോതില്‍ മാത്രമെ പരിശോധനകള്‍ നടത്തിയിട്ടുള്ളു. അമേരിക്കയിലാണ് ഏറ്റവുമധികം രോഗബാധിതര്‍. 1.07കോടിയുമായി ഇന്ത്യ രണ്ടും 89 ലക്ഷം പേരുമായി ബ്രസീല്‍ മൂന്നാം സ്ഥാനത്തുമാണ്. കോവിഡിനെതിരെയുള്ള വാക്‌സിന്‍ നല്‍കി തുടങ്ങിയിട്ടുണ്ടെന്നത് മാത്രമാണ് ആശ്വാസം പകരുന്നത്. പൊതുജനങ്ങളിലേക്ക് വാക്‌സിനെത്താന്‍ ഇനിയും മാസങ്ങള്‍ വേണ്ടി വരും. മുമ്പുണ്ടായിരുന്ന അതേ ജാഗ്രത പാലിക്കുക മാത്രമാണ് രോഗം പടരാതിരിക്കാനുള്ള വഴി.ആളുകള്‍ തടിച്ചുകൂടുന്ന വിവാഹചടങ്ങുകള്‍, ആഘോഷങ്ങള്‍, സല്‍ക്കാരങ്ങള്‍ തുടങ്ങിയവയില്‍ നാമമാത്രമായ ആളുകള്‍ക്കേ അനുമതി നല്‍കാവു.

Related Articles
Next Story
Share it