വൃദ്ധമന്ദിരങ്ങളിലേക്ക് തള്ളപ്പെടുന്നവര്‍
കൂട്ടുകുടുംബങ്ങളില്‍ നിന്ന് മാറി അണുകുടുംബങ്ങളിലേക്ക് എത്തിയതോടെ ബന്ധങ്ങളുടെ വേലിക്കെട്ടുകള്‍ തകര്‍ന്നുകൊണ്ടിരിക്കുന്ന റിപ്പോര്‍ട്ടുകളാണ് അടുത്ത കാലത്തായി വന്നുകൊണ്ടിരിക്കുന്നത്. അച്ഛനന്മമാരെ പോലും ഉപേക്ഷിക്കുന്നവരുടെ എണ്ണം വര്‍ധിച്ചുവരുന്നു. മക്കളെ പോറ്റി വളര്‍ത്തിവലുതാക്കിയ അവര്‍ക്ക് ഒടുവില്‍ വൃദ്ധമന്ദിരങ്ങളെയോ അനാഥ മന്ദിരങ്ങളെയോ ശരണം പ്രാപിക്കേണ്ട അവസ്ഥയാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. അച്ഛനമ്മമാരെ കൂടെ നിര്‍ത്താന്‍ കെല്‍പ്പും സൗകര്യവുമുള്ളവര്‍ പോലും അവരെ അനാഥത്വത്തിലേക്ക് തള്ളിവിടുന്ന കാഴ്ച ദയനീയമാണ്. സംസ്ഥാനത്തെ വൃദ്ധ മന്ദിരങ്ങളില്‍ എത്തപ്പെടുന്ന പ്രായമായവരില്‍ 40 ശതമാനം അവരെ കൂടെ നിര്‍ത്താന്‍ സൗകര്യമുള്ളവരാണ്. ഇത്തരക്കാരെ അവിടങ്ങളിലെക്ക് തള്ളിവിട്ടുകഴിഞ്ഞാല്‍ പിന്നീട് […]

കൂട്ടുകുടുംബങ്ങളില്‍ നിന്ന് മാറി അണുകുടുംബങ്ങളിലേക്ക് എത്തിയതോടെ ബന്ധങ്ങളുടെ വേലിക്കെട്ടുകള്‍ തകര്‍ന്നുകൊണ്ടിരിക്കുന്ന റിപ്പോര്‍ട്ടുകളാണ് അടുത്ത കാലത്തായി വന്നുകൊണ്ടിരിക്കുന്നത്. അച്ഛനന്മമാരെ പോലും ഉപേക്ഷിക്കുന്നവരുടെ എണ്ണം വര്‍ധിച്ചുവരുന്നു. മക്കളെ പോറ്റി വളര്‍ത്തിവലുതാക്കിയ അവര്‍ക്ക് ഒടുവില്‍ വൃദ്ധമന്ദിരങ്ങളെയോ അനാഥ മന്ദിരങ്ങളെയോ ശരണം പ്രാപിക്കേണ്ട അവസ്ഥയാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. അച്ഛനമ്മമാരെ കൂടെ നിര്‍ത്താന്‍ കെല്‍പ്പും സൗകര്യവുമുള്ളവര്‍ പോലും അവരെ അനാഥത്വത്തിലേക്ക് തള്ളിവിടുന്ന കാഴ്ച ദയനീയമാണ്. സംസ്ഥാനത്തെ വൃദ്ധ മന്ദിരങ്ങളില്‍ എത്തപ്പെടുന്ന പ്രായമായവരില്‍ 40 ശതമാനം അവരെ കൂടെ നിര്‍ത്താന്‍ സൗകര്യമുള്ളവരാണ്. ഇത്തരക്കാരെ അവിടങ്ങളിലെക്ക് തള്ളിവിട്ടുകഴിഞ്ഞാല്‍ പിന്നീട് മരിച്ചാല്‍ പോലും തിരിഞ്ഞുനോക്കാത്തവരാണ് അധികവും. കഴിഞ്ഞ വര്‍ഷം മാത്രം ഉറ്റബന്ധുക്കള്‍ ഉണ്ടായിട്ടും ഏറ്റെടുക്കാതെ 95 പേരെ സംസ്‌കരിച്ചത് പൊതു ശ്മശാനത്തിലാണത്രെ. സര്‍ക്കാര്‍ -സര്‍ക്കാരിതര വൃദ്ധമന്ദിരങ്ങളില്‍ 20,000 ത്തോളം പേരാണുള്ളത്. അതില്‍ 8000 പേരും മക്കള്‍ ഉള്‍പ്പെടെ അടുത്ത ബന്ധുക്കള്‍ ഉള്ളവരാണ്. മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമം അന്വേഷിക്കുന്ന 2007ലെ നിയമപ്രകാരം ഇവരുടെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ നടത്തിയിരുന്നെങ്കില്‍ ഇവര്‍ക്ക് വീടുകളിലേക്ക് തന്നെ തിരിച്ചുപോകാമായിരുന്നു. സ്വത്തുക്കള്‍ പൂര്‍ണമായും വീതം വെച്ചതുകൊണ്ടോ മറ്റു കുടുംബ പ്രശ്‌നങ്ങള്‍ കൊണ്ടോ ആണ് പലര്‍ക്കും വീട് വിട്ടിറങ്ങേണ്ടിവരുന്നത്. മക്കളുള്ളവരില്‍ 60 ശതമാനം പേര്‍ക്കും സ്വത്തില്ല. അതില്‍ തന്നെ പലരും മക്കള്‍ക്ക് സ്വത്ത് മുഴുവനായും വീതം വെച്ചുകൊടുത്തവരാണ്. വൃദ്ധമന്ദിരങ്ങളിലെത്തിയവരെ തിരിച്ച് വീടുകളിലെത്തിക്കാനോ അര്‍ഹിക്കുന്ന ജീവനാംശം വാങ്ങിക്കൊടുക്കാനോ ഉള്ള ശ്രമങ്ങളും ഉണ്ടാവുന്നില്ല. തങ്ങള്‍ വീടുകളില്‍ നിന്ന് പുറം തള്ളപ്പെട്ടവരെന്ന പരാതി പലപ്പോഴും പ്രായമായവര്‍ പറയാറില്ല. വൃദ്ധ മന്ദിരങ്ങളില്‍ പ്രവേശിപ്പിക്കപ്പെട്ടവരുടെ വീടുകളെയും ബന്ധുക്കളുടെയും സ്ഥിതി അവിടെ സന്ദര്‍ശിച്ച് പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന നിയമം ഉണ്ടെങ്കിലും അത് നടക്കുന്നില്ല. അതോടൊപ്പം തിരിച്ചയച്ചവരുടെ ജീവിതത്തെ കുറിച്ചും അന്വേഷിക്കുന്നില്ല. 20 സര്‍ക്കാര്‍ വൃദ്ധ മന്ദിരങ്ങളും സന്നദ്ധ സംഘടനകളും നടത്തുന്ന 600 വൃദ്ധ സദനങ്ങളുണ്ട് കേരളത്തില്‍. കട്ടപ്പനയില്‍ ഭക്ഷണവും പരിചരണവും നല്‍കാതെ മകന്‍ മുറിക്കുള്ളില്‍ അടച്ചിട്ട എണ്‍പതുകാരന്‍ കഴിഞ്ഞ ദിവസമാണ് പട്ടിണി കിടന്നു മരിച്ചത്. 2007ലെ വയോജന നിയമ പ്രകാരം ഏതെങ്കിലും വൃദ്ധമാതാവിനെയോ പിതാവിനെയോ താല്‍ക്കാലികമായി സംരക്ഷണ കേന്ദ്രങ്ങളില്‍ പ്രവേശിപ്പിച്ചാല്‍ അവരെക്കുറിച്ചുള്ള വിവരം നേരിട്ട് ചെന്ന് മനസിലാക്കി ജില്ലാ സാമൂഹിക നീതി വകുപ്പ് പ്രൊബേഷന്‍ ഓഫീസര്‍ക്ക് വൃദ്ധസദനം സൂപ്രണ്ട് കൈമാറണം. തുടര്‍ന്ന് കലക്ടര്‍ക്കും റിപ്പോര്‍ട്ട് നല്‍കണം. അതനുസരിച്ച് പുനരധിവാസം സാധ്യമാക്കണം. എന്നാല്‍ സംസ്ഥാനത്തെ വൃദ്ധമന്ദിരങ്ങളില്‍ ഇത്തരത്തിലുള്ള ഒരന്വേഷണവും നടക്കുന്നില്ല. വൃദ്ധസദനത്തിലേക്ക് അയച്ച മക്കളെ കുറ്റപ്പെടുത്തുകയോ ജീവനാംശം ആവശ്യപ്പെടുകയോ ചെയ്യാതെ എല്ലാം വിധിയെന്ന് കരുതി മരണത്തെ കാത്തുനില്‍ക്കുകയാണവര്‍. സാമൂഹ്യ നീതി വകുപ്പാണ് ഇക്കാര്യത്തില്‍ എന്തെങ്കിലും ചെയ്യാന്‍ മുമ്പോട്ട് വരേണ്ടിയിരിക്കുന്നത്.