മെമുവിന് വേണ്ടി ശബ്ദമുയരണം

കേരളത്തിലൂടെ ഓടുന്ന ഏഴ് പാസഞ്ചര്‍ വണ്ടികള്‍ക്ക് പകരം മെമു ഓടിക്കുമെന്നറിയുമ്പോഴും അത് കാസര്‍കോട് വരെ നീട്ടാനുള്ള പദ്ധതി ഇല്ലെന്നാണ് അറിയുന്നത്. 13 മെമുറാക്കുകള്‍ ദക്ഷിണ റെയില്‍വെക്ക് അനുവദിച്ചപ്പോള്‍ കണ്ണൂരിന് വടക്ക് ഇത് ഓടിക്കില്ലെന്നാണ് പറഞ്ഞുകേള്‍ക്കുന്നത്. കണ്ണൂര്‍-കാസര്‍കോട്-മംഗളൂരു ഭാഗം പൂര്‍ണ്ണമായും ഒഴിവാക്കിയിട്ടുണ്ടത്രെ. കണ്ണൂര്‍-മംഗളൂരു 132 കിലോമീറ്ററാണുള്ളത്. കണ്ണൂര്‍-കോഴിക്കോട് 89 കിലോമീറ്ററും. ഇവക്കിടയില്‍ മെമു ഓടിച്ചാല്‍ റെയില്‍വെക്ക് നഷ്ടമായ ഹ്രസ്വദൂര യാത്രക്കാരെ തിരിച്ചുപിടിക്കാമെന്ന കൊമോര്‍ഷ്യല്‍ വിഭാഗത്തിന്റെ റിപ്പോര്‍ട്ട് കാറ്റില്‍ പറത്തിയാണ് പുതിയ നീക്കം. കാസര്‍കോടിനെ ഒഴിവാക്കി മെമുറാക്ക് മറ്റിടത്തേക്ക് കൊണ്ടുപോകാനുള്ള […]

കേരളത്തിലൂടെ ഓടുന്ന ഏഴ് പാസഞ്ചര്‍ വണ്ടികള്‍ക്ക് പകരം മെമു ഓടിക്കുമെന്നറിയുമ്പോഴും അത് കാസര്‍കോട് വരെ നീട്ടാനുള്ള പദ്ധതി ഇല്ലെന്നാണ് അറിയുന്നത്. 13 മെമുറാക്കുകള്‍ ദക്ഷിണ റെയില്‍വെക്ക് അനുവദിച്ചപ്പോള്‍ കണ്ണൂരിന് വടക്ക് ഇത് ഓടിക്കില്ലെന്നാണ് പറഞ്ഞുകേള്‍ക്കുന്നത്. കണ്ണൂര്‍-കാസര്‍കോട്-മംഗളൂരു ഭാഗം പൂര്‍ണ്ണമായും ഒഴിവാക്കിയിട്ടുണ്ടത്രെ. കണ്ണൂര്‍-മംഗളൂരു 132 കിലോമീറ്ററാണുള്ളത്. കണ്ണൂര്‍-കോഴിക്കോട് 89 കിലോമീറ്ററും. ഇവക്കിടയില്‍ മെമു ഓടിച്ചാല്‍ റെയില്‍വെക്ക് നഷ്ടമായ ഹ്രസ്വദൂര യാത്രക്കാരെ തിരിച്ചുപിടിക്കാമെന്ന കൊമോര്‍ഷ്യല്‍ വിഭാഗത്തിന്റെ റിപ്പോര്‍ട്ട് കാറ്റില്‍ പറത്തിയാണ് പുതിയ നീക്കം. കാസര്‍കോടിനെ ഒഴിവാക്കി മെമുറാക്ക് മറ്റിടത്തേക്ക് കൊണ്ടുപോകാനുള്ള ശ്രമമാണ് നടക്കുന്നത്. അതിരൂക്ഷമായ യാത്രാപ്രശ്‌നത്തെ കാലങ്ങളായി അഭിമുഖീകരിക്കുമ്പോള്‍ തന്ന വാഗ്ദാനം പാലിക്കാതെ റെയില്‍വേ ഉത്തരമലബാറിലെ ജനങ്ങളെ വഞ്ചിക്കുകയാണ്. കോവിഡിന് ശേഷം ഉണ്ടായിരുന്ന തീവണ്ടി സര്‍വ്വീസുകളും നിലച്ചതോടെ യാത്രാദുരിതം പിന്നെയും വര്‍ധിച്ചു. വിദ്യാര്‍ത്ഥികള്‍, രോഗികള്‍, സര്‍ക്കാര്‍ ജീവനക്കാര്‍ തുടങ്ങിയവര്‍ ദുരിതം പേറുകയാണ്. റോഡിലെ യാത്രാകുരുക്കില്‍ വീര്‍പ്പുമുട്ടിയാണ് അവരിപ്പോള്‍ ലക്ഷ്യസ്ഥാനങ്ങളിലെത്തുന്നത്. കേരളത്തിലെ മറ്റു സ്ഥലങ്ങളിലെല്ലാം നിലവിലുള്ള പാസഞ്ചര്‍ വണ്ടികളെല്ലാം മെമുവായിക്കഴിഞ്ഞു. അപ്പോഴും ഉത്തരമലബാറിന് അനുവദിക്കുമെന്ന് പറഞ്ഞ കണ്ണൂര്‍-മംഗളൂരു മെമു സര്‍വ്വീസ് ഫയലില്‍ ഉറങ്ങുകയാണ്. റെയില്‍വേ മന്ത്രിയടക്കമുള്ളവര്‍ നാടിന്റെ യാത്രാ പ്രശ്‌നം ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പേ വാഗ്ദാനം ചെയ്തതായിരുന്നു ഇത്. ഈയിടെയാണ് കോയമ്പത്തൂര്‍-തൃശൂര്‍, തൃശൂര്‍-കണ്ണൂര്‍, കോഴിക്കോട്-തൃശൂര്‍ എന്നീ വണ്ടികള്‍ മെമുവായി മാറ്റാന്‍ തീരുമാനിച്ചത്. അപ്പോഴും കാസര്‍കോടിനെ തഴയുകയായിരുന്നു. പാസഞ്ചര്‍ വണ്ടികള്‍ക്ക് പകരം ഇന്ത്യന്‍ റെയില്‍വെ നടപ്പാക്കിയ യാത്രാ സംവിധാനമാണ് മെമു അഥവാ മെയിന്‍ ലൈന്‍ ഇലക്ട്രിക്കല്‍ മള്‍ട്ടിപ്പിള്‍ യൂണിറ്റ്. അതിവേഗത്തിലോടുന്ന മെമുവിന് എട്ടോ പന്ത്രണ്ടോ കോച്ചുകളുണ്ടാവും. രണ്ട് കമ്പാര്‍ട്ട്‌മെന്റ് ഒരു യൂണിറ്റ് എന്ന വിധമാണ് രൂപ കല്‍പ്പന ചെയ്തിരിക്കുന്നത്. മെമു ഓടിക്കാന്‍ നിലവിലുള്ള പാളവും പ്ലാറ്റ്‌ഫോമും മതി. സാധാരണ തീവണ്ടിയെപ്പോലെ ഒരറ്റത്ത് എഞ്ചിന്‍ ഘടിപ്പിക്കുന്ന എഞ്ചിനിലല്ല ഇത് പ്രവര്‍ത്തിക്കുന്നത്. ഇതിന് ഓരോ വശത്തും ഡ്രൈവിംഗ് കാബിനുണ്ട്. മറ്റുവണ്ടികളെപ്പോലെ എഞ്ചിന്‍ മാറ്റേണ്ട(ഷണ്ടിങ്) ആവശ്യമില്ലാത്തതിനാല്‍ വന്ന പ്ലാറ്റ്‌ഫോമില്‍ നിന്ന് തന്നെ വണ്ടിവിടാം. ഡ്രൈവര്‍ ഒരറ്റത്തെ കാബിനില്‍ നിന്നിറങ്ങി മറ്റേ അറ്റത്തെ കാബിനില്‍ എത്തിയാല്‍ മതി. പൂജ്യത്തില്‍ നിന്ന് 80 കിലോമീറ്റര്‍ വേഗത്തിലേക്ക് ഞൊടിയിട കൊണ്ട് എത്താനാവും. ഡീസല്‍ എഞ്ചിനേക്കാള്‍ ലാഭകരമാണ്. നിലവിലുള്ള പാസഞ്ചറുകളെല്ലാം എക്‌സ്പ്രസുകളാക്കി മാറ്റുമ്പോള്‍ സാധാരണക്കാരായ ഹ്രസ്വദൂര യാത്രക്കാരാണ് വലയുന്നത്. ഉത്തരമലബാറില്‍ നിന്ന് മെമു സര്‍വ്വീസ് തുടങ്ങുമെന്ന് 2017ല്‍ ദക്ഷിണറെയില്‍വെ മാനേജര്‍ അറിയിച്ചിരുന്നു. 2017 മെയ് മാസത്തില്‍ വൈദ്യുതി തീവണ്ടികള്‍ ഷൊര്‍ണൂര്‍-മംഗളൂരു റൂട്ടില്‍ ഓടിത്തുടങ്ങിയപ്പോഴായിരുന്നു ഈ പ്രഖ്യാപനം. പക്ഷെ വര്‍ഷം നാല് പിന്നിട്ടിട്ടും ഷൊര്‍ണൂര്‍-മംഗളൂരു 307കിലോമീറ്ററില്‍ മാത്രം മെമു ഓടിത്തുടങ്ങിയിട്ടില്ല. റാക്ക് ഇല്ല എന്നതാണ് കാരണമായി പറയുന്നത്. എന്നാല്‍ മറ്റ് ഡിവിഷനുകളില്‍ ഇതൊന്നും ബാധകമല്ല. കാസര്‍കോട്ടേക്ക് മെമു എത്തിക്കാന്‍ ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവരുടെ ശക്തമായ സമ്മര്‍ദ്ദമുയരണം.

Related Articles
Next Story
Share it