ലോകത്തെ ഏറ്റവും വലിയ കുത്തിവെപ്പിനൊരുങ്ങുമ്പോള്‍

ലോകത്തെ ഏറ്റവും വലിയ വാക്‌സിനേഷന് രാജ്യം തയ്യാറെടുത്തുവരികയാണ്. കേരളം അടക്കമുള്ള സംസ്ഥാനങ്ങളിലേക്ക് വാക്‌സിന്‍ ഇന്നെത്തുകയാണ്. കേരളത്തിന് 4,35, 500 വയല്‍ വാക്‌സിനാണ് ആദ്യഘട്ടത്തില്‍ ലഭിക്കുക. ഒരു വയലില്‍ 10 ഡോസ് മരുന്നാണ് ഉണ്ടാവുക. ഒരു വയല്‍പൊട്ടിച്ചുകഴിഞ്ഞാല്‍ അത് ആറ് മണിക്കൂറിനുള്ളില്‍ ഉപയോഗിക്കണം. വാക്‌സിന്‍ സൂക്ഷിക്കാനും വിതരണത്തിനുമുള്ള സംവിധാനം കേരളത്തില്‍ സജ്ജമായിക്കഴിഞ്ഞു. ഇതിന്റെ ട്രയല്‍ റണ്ണും കഴിഞ്ഞ ദിവസം പരീക്ഷിച്ചുകഴിഞ്ഞു. കോഴിക്കോട്ടും കൊച്ചിയിലും തിരുവനന്തപുരത്തുമുള്ള റീജ്യനല്‍ വാക്‌സിന്‍ കേന്ദ്രങ്ങളിലാണ് വാക്‌സിന്‍ സംഭരിക്കുക. അവിടെ നിന്ന് പിന്നീട് ജില്ലകളിലേക്ക് എത്തിക്കും. […]

ലോകത്തെ ഏറ്റവും വലിയ വാക്‌സിനേഷന് രാജ്യം തയ്യാറെടുത്തുവരികയാണ്. കേരളം അടക്കമുള്ള സംസ്ഥാനങ്ങളിലേക്ക് വാക്‌സിന്‍ ഇന്നെത്തുകയാണ്. കേരളത്തിന് 4,35, 500 വയല്‍ വാക്‌സിനാണ് ആദ്യഘട്ടത്തില്‍ ലഭിക്കുക. ഒരു വയലില്‍ 10 ഡോസ് മരുന്നാണ് ഉണ്ടാവുക. ഒരു വയല്‍പൊട്ടിച്ചുകഴിഞ്ഞാല്‍ അത് ആറ് മണിക്കൂറിനുള്ളില്‍ ഉപയോഗിക്കണം. വാക്‌സിന്‍ സൂക്ഷിക്കാനും വിതരണത്തിനുമുള്ള സംവിധാനം കേരളത്തില്‍ സജ്ജമായിക്കഴിഞ്ഞു. ഇതിന്റെ ട്രയല്‍ റണ്ണും കഴിഞ്ഞ ദിവസം പരീക്ഷിച്ചുകഴിഞ്ഞു. കോഴിക്കോട്ടും കൊച്ചിയിലും തിരുവനന്തപുരത്തുമുള്ള റീജ്യനല്‍ വാക്‌സിന്‍ കേന്ദ്രങ്ങളിലാണ് വാക്‌സിന്‍ സംഭരിക്കുക. അവിടെ നിന്ന് പിന്നീട് ജില്ലകളിലേക്ക് എത്തിക്കും. ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ള കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ മുന്‍ നിരയിലുള്ളവര്‍ക്കാണ് ആദ്യം വാക്‌സിന്‍ നല്‍കുക. അഞ്ച് ലക്ഷം കോവിഡ് വാക്‌സിനുകളാണ് പ്രാഥമിക ഘട്ടത്തില്‍ കേരളം ആവശ്യപ്പെട്ടിട്ടുള്ളത്. കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ കേരളത്തിന് കൂടുതല്‍ ഡോസ് മരുന്ന് അനുവദിക്കാന്‍ കേന്ദ്രം തയ്യാറാവണം. ശനിയാഴ്ച തുടങ്ങുന്ന വാക്‌സിനേഷന്റെ ആദ്യഘട്ടത്തിലെ ചെലവ് മുഴുവന്‍ കേന്ദ്രം വഹിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ആരോഗ്യ പ്രവര്‍ത്തകരും മുന്നണിപ്പോരാളികളുമുള്‍പ്പെടെ മൂന്ന് കോടി ആളുകള്‍ക്കാണ് കുത്തിവെപ്പ് നടത്തുക. ഇതിന്റെ മുഴുവന്‍ ചെലവും കേന്ദ്രം വഹിക്കും.
ഏതാനും മാസത്തിനുള്ളില്‍ 10 കോടി പേര്‍ക്ക് വാക്‌സിന്‍ നല്‍കാനാവുമെന്നാണ് അനുമാനിക്കുന്നത്. ശാസ്ത്രീയമായ പരിശോധനയ്ക്കും അന്തിമ വിലയിരുത്തലിനും ശേഷമാണ് വാക്‌സിന്‍ വിതരണം ചെയ്യുന്നത്. രണ്ടാം ഘട്ടത്തില്‍ 50 വയസിന് മുകളിലുള്ളവര്‍ക്കും രോഗ വ്യാപന സാധ്യത ഏറിയ 50 വയസില്‍ താഴെയുള്ളവര്‍ക്കും നല്‍കും. ഇന്ത്യ അംഗീകാരം നല്‍കിയ രണ്ട് വാക്‌സിനും ലോകത്തില്‍ ഏറ്റവും ചെലവ് കുറഞ്ഞവയാണ്. നാല് വാക്‌സിനുകള്‍ കൂടി അംഗീകാരം നേടുന്നതിനുള്ള നടപടി ക്രമങ്ങളിലാണ്. ആധാര്‍ അടിസ്ഥാനമാക്കി രൂപപ്പെടുത്തിയ കോ-വിന്‍ ഡിജിറ്റല്‍ സംവിധാനത്തിലൂടെ മരുന്ന് സ്വീകരിക്കുന്നവരെ തിരിച്ചറിയാന്‍ കഴിയും. രണ്ട് ഡോസും സ്വീകരിച്ചു കഴിഞ്ഞാല്‍ അന്തിമ സര്‍ട്ടിഫിക്കറ്റ് നല്‍കും. ഒന്നാം ഘട്ടത്തിലെ വാക്‌സിന്റെ കാര്യത്തിലെ പ്രധാനമന്ത്രി അഭിപ്രായം പറഞ്ഞിട്ടുള്ളൂ. തുടര്‍ന്ന് നല്‍കുന്ന വാക്‌സിന് പണം ഈടാക്കുമെന്നോ ആര്‍ക്കൊക്കെയെന്നോ പറഞ്ഞിട്ടില്ല. എല്ലാ ജനങ്ങള്‍ക്കും വാക്‌സിന്‍ സൗജന്യമായി നല്‍കണമെന്ന ആവശ്യം കേരളം കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്. കോവിഡ് മൂലം തൊഴിലും കൂലിയുമൊക്കെ നഷ്ടപ്പെട്ടുകഴിയുകയാണ് 95 ശതമാനം ആളുകളും. അവര്‍ക്കൊക്കെ പണം മുടക്കി വാക്‌സിന്‍ എടുക്കാനാവില്ല. വാക്‌സിന് പണം ഈടാക്കുമ്പോള്‍ പാവപ്പെട്ടവരായിരിക്കും ഇതില്‍ നിന്ന് പുറത്താവുക. അതുകൊണ്ട് തന്നെ ബി.പി.എല്‍. വിഭാഗങ്ങളില്‍ വാക്‌സിന് പണം ഈടാക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കോവി ഷീല്‍ഡ്, ഭാരത് ബയോടെക്കിന്റെ കോവാക്‌സിന്‍ എന്നിവയ്ക്കാണ് അടിയന്തിര ഘട്ടത്തിന് ഉപയോഗിക്കാന്‍ നിയന്ത്രണങ്ങളോടെ അനുമതി നല്‍കിയിരിക്കുന്നത്. മൂന്നോ നാലോ മാസത്തിനകം മറ്റ് വാക്‌സിനുകളും ലഭ്യമാവും. ജനജീവിതം സാധാരണ നിലയിലാവണമെങ്കില്‍ വാക്‌സിന്‍ എടുത്തവരുടെ എണ്ണം കൃത്യമായി വര്‍ധിക്കണം. എന്നാല്‍ മാത്രമേ പൊതു ജീവിതം പഴയ നിലയിലേക്ക് പൂര്‍ണ്ണമായും മടക്കിക്കൊണ്ടുവരാനാവൂ.

Related Articles
Next Story
Share it