അതിതീവ്ര കോവിഡ്; ജാഗ്രത വേണം

ബ്രിട്ടനില്‍ പടര്‍ന്നു പിടിക്കുന്ന അതിതീവ്ര കോവിഡ് കേരളത്തിലും എത്തിയിരിക്കുന്നുവെന്ന യാഥാര്‍ത്ഥ്യം ഉള്‍ക്കൊണ്ടുവേണം ഇനി മുമ്പോട്ടുള്ള ഓരോ ചുവടുകളും വെക്കാന്‍. കേരളത്തില്‍ ആറുപേര്‍ക്ക് ജനിതക മാറ്റം സംഭവിച്ച കോവിഡ് ബാധിച്ചതായാണ് കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രി കെ.കെ. ശൈലജ വ്യക്തമാക്കിയിരിക്കുന്നത്. യു.കെ.യില്‍ നിന്ന് നാട്ടിലെത്തിയവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. കോഴിക്കോട്, ആലപ്പുഴ ജില്ലകളില്‍ രണ്ടുപേര്‍ക്ക് വീതവും കോട്ടയം, കണ്ണൂര്‍ ജില്ലകളില്‍ ഓരോരുത്തവര്‍ക്കുമാണ് രോഗം. കോഴിക്കോട്, ആലപ്പുഴ ജില്ലകളിലുള്ളവര്‍ ഒരേ കുടുംബത്തില്‍പ്പെട്ടവരാണ്. ആസ്പത്രികളില്‍ പ്രവേശിപ്പിച്ച ഇവരുടെ സാമ്പിളുകള്‍ പുണെയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് […]

ബ്രിട്ടനില്‍ പടര്‍ന്നു പിടിക്കുന്ന അതിതീവ്ര കോവിഡ് കേരളത്തിലും എത്തിയിരിക്കുന്നുവെന്ന യാഥാര്‍ത്ഥ്യം ഉള്‍ക്കൊണ്ടുവേണം ഇനി മുമ്പോട്ടുള്ള ഓരോ ചുവടുകളും വെക്കാന്‍. കേരളത്തില്‍ ആറുപേര്‍ക്ക് ജനിതക മാറ്റം സംഭവിച്ച കോവിഡ് ബാധിച്ചതായാണ് കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രി കെ.കെ. ശൈലജ വ്യക്തമാക്കിയിരിക്കുന്നത്. യു.കെ.യില്‍ നിന്ന് നാട്ടിലെത്തിയവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. കോഴിക്കോട്, ആലപ്പുഴ ജില്ലകളില്‍ രണ്ടുപേര്‍ക്ക് വീതവും കോട്ടയം, കണ്ണൂര്‍ ജില്ലകളില്‍ ഓരോരുത്തവര്‍ക്കുമാണ് രോഗം. കോഴിക്കോട്, ആലപ്പുഴ ജില്ലകളിലുള്ളവര്‍ ഒരേ കുടുംബത്തില്‍പ്പെട്ടവരാണ്. ആസ്പത്രികളില്‍ പ്രവേശിപ്പിച്ച ഇവരുടെ സാമ്പിളുകള്‍ പുണെയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയില്‍ പരിശോധിച്ചാണ് അതിതീവ്ര കോവിഡാണെന്ന് ഉറപ്പിച്ചത്. സാധാരണ കോവിഡ് വൈറസിലേക്കാള്‍ 70 ശതമാനം വ്യാപന ശേഷി കൂടുതലാണ് ജനിതക മാറ്റം വന്ന വൈറസിനെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. ഡിസംബറില്‍ യു.കെ.യില്‍ നിന്ന് 1,600 പേരാണ് രാജ്യത്ത് എത്തിയത്. ഇവരെയൊക്കെ പരിശോധനക്ക് വിധേയമാക്കിക്കൊണ്ടിരിക്കുകയാണ്. രാജ്യത്ത് ഇതിനകം 58 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ബ്രീട്ടനില്‍ വീണ്ടും ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ദിവസവും 50,000 ന് മേല്‍ രോഗികള്‍ ഉണ്ടായതോടെയാണ് സമ്പൂര്‍ണ്ണ ലോക്ഡൗണിലേക്ക് നീങ്ങിയത്. ഫ്രാന്‍സ്, ജര്‍മ്മനി, ജപ്പാന്‍, സിംഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളിലും രോഗ ബാധ കണ്ടെത്തിയിട്ടുണ്ട്. ഡിസംബര്‍ 23 മുതല്‍ യു.കെയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. നവംബര്‍ മുതല്‍ ഡിസംബര്‍ വരെ ഇംഗ്ലണ്ടില്‍ നിന്ന് 3300 പേര്‍ എത്തിയിട്ടുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. രാജ്യത്ത് കോവിഡ് വാക്‌സിന്‍ നല്‍കാനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായിവരുന്നതിനിടയിലാണ് അതിതീവ്ര വൈറസിന്റെ വരവ്. സാര്‍സ് വിഭാഗത്തില്‍പ്പെടുന്ന വൈറസുകള്‍ക്ക് ജനിതക മാറ്റം സംഭവിച്ച് അവയുടെ സ്വഭാവത്തില്‍ മാറ്റം വരുന്നു. ഇത് സാധാരണ പ്രക്രിയയാണ്. ആയിരക്കണക്കിന് ജനിതക മാറ്റം ഈ വൈറസിന് ഇതിനോടകം ഉണ്ടായിക്കഴിഞ്ഞു. എല്ലാ ജനിതക മാറ്റവും വൈറസിന്റെ സ്വഭാവത്തില്‍ മാറ്റം വരുത്തുന്നില്ല. ചില മാറ്റങ്ങള്‍ വൈറസിനെ ദുര്‍ബലപ്പെടുത്തുന്നതും ചിലത് തീവ്രമാക്കുന്നതുമാണ്. ഇപ്പോള്‍ കണ്ടെത്തിയിട്ടുള്ള വകഭേദം വൈറസിനെ തീവ്രമാക്കുന്നതാണ്. 70 ശതമാനം മടങ്ങ് രോഗം വ്യാപിപ്പിക്കാനുള്ള ശേഷിയുണ്ടെങ്കിലും രോഗ തീവ്രത കൂട്ടുന്നില്ല എന്നത് ആശ്വാസം പകരുന്നതാണ്. എന്നിരുന്നാലും ജാഗ്രത തുടരുകയും ചികിത്സാ സൗകര്യം വര്‍ധിപ്പിക്കുകയും വേണം. ബ്രിട്ടനില്‍ നിന്നെത്തുന്ന എല്ലാവരെയും പരിശോധനക്ക് വിധേയമാക്കണം. യൂറോപ്യന്‍ രാജ്യങ്ങളിലും വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുള്ളതിനാല്‍ അത്തരം രാജ്യങ്ങളില്‍ നിന്ന് വരുന്നവരും പരിശോധനക്ക് വിധേയരാവണം. നിലവിലെ വാക്‌സിന്‍ ജനിതക മാറ്റം വന്നവൈറസിനും ഫലപ്രദമാണെന്നാണ് നിര്‍മ്മാണ കമ്പനികളും സര്‍ക്കാരും പറയുന്നത്. അത് ഒരു പരിധിവരെ വിശ്വസിക്കാം. എന്നാല്‍ ജനിതക മാറ്റത്തിന്റെ സ്വഭാവവുമായി ഇതിനും ബന്ധമുണ്ട്. ചില മാറ്റങ്ങള്‍ക്ക് വാക്‌സിന്‍ ഫലപ്രദമാവില്ലത്രെ. വൈറസ് ശരീരത്തിലേക്ക് പ്രവേശിക്കുന്നത് സ്‌പൈക്ക് പ്രോട്ടീന്‍ വഴിയാണ്. സ്‌പൈക്ക് പ്രോട്ടീനെ നശിപ്പിക്കുകയാണ് വാക്‌സിന്‍ ചെയ്യുന്നത്. എന്തായാലും രോഗത്തെ കരുതിയിരിക്കുകമാത്രമേ ചെയ്യാനാവൂ. അതിന് കൂടുതല്‍ ജാഗ്രതയാണ് വേണ്ടത്.

Related Articles
Next Story
Share it